skip to main |
skip to sidebar
Showing posts with label
വിവരാവകാശ നിയമം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
Show all posts
Showing posts with label
വിവരാവകാശ നിയമം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
Show all posts
- വിവരാവകാശ നിയമം: Public Authority and Public Information Officer
ഏതെങ്കിലും ഒരു 'പൊതു അധികാരിയില്‍' നിക്ഷിപ്തമായിട്ടുള്ള 'വിവരങ്ങള്‍' ഇന്‍ഡ്യന്‍ പൗരനായ ഒരാള്‍ക്ക് 'അറിയാന്‍' ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്ക് - പി.ഐ.ഒ. - 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പൊട്ടിച്ച് ഒരു വെള്ളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. 2005 ലെ 'വിവരാവകാശ നിയമം' ടി വിവരം ആധികാരികമായിത്തന്നെ നല്‍കണമെന്നനുശാസിക്കുന്നു.
'പൊതു അധികാരികള്‍' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഇവരെയൊക്കെയാണ്:-
- ഭരണഘടനയിലോ, അതിന്റെ കീഴിലോ;
- പാര്‍ലമന്റ് നിര്‍മ്മിച്ച ഏതെങ്കിലും നിയമത്തിലോ;
- സംസ്ഥാന നിയമസഭയുടെ ഏതെങ്കിലും നിയമം വഴിയോ;
ബന്ധപെട്ട സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഉത്തരവിന്‍മേലോ വിജ്ഞാപനം വഴിയോ, നിലവില്‍ വന്നതോ, രൂപീകരിക്കപെട്ടതോ ആയ സ്വയംഭരണമുള്ള അധികാരിയോ, ബോഡിയോ, ഇന്‍സ്റ്റിറ്റൂഷനോ ആണ്. ഇവ കൂടാതെ - പ്രത്യ്ക്ഷമായോ പരോക്ഷമായോ പ്രസക്തസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന്;
യഥാര്‍ത്ഥത്തില്‍ ധനസഹായം നല്‍കുന്നതോ, നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
- യതാര്‍ത്ഥത്തില്‍ ധനസഹായം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പെടുന്നു.
2005 ജൂണ്‍ 15 മുതല്‍ 120 ദിവസ്സത്തിനകം പൊതു അധികാരികള്‍ ചെയ്യേണ്ട് കാര്യങ്ങള്‍ എന്തെല്ലാമെന്ന് അക്കമിട്ട് ആക്ടിന്റെ വകുപ്പ് 4 ല്‍ വിശദീകരിക്കുന്നുണ്ട്.
എല്ലാ 'പൊതു അധികാരികളും' ഈ നിയമപ്രകാരം അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ അവരവരുടെ 'സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍' മാരെ നിയോഗിക്കേണ്ടതാണ്.- ആക്ട് 5(1). 2005 ഒക്ടോബര്‍ 12 മുതല്‍ നിയമം നടപ്പാക്കി 100 ദിവസത്തിനുള്ളില്‍ ഇവരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.
ചുരുക്കത്തില്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളിലും സ്ഥാപനങ്ങളിലും ഓരോ പി.ഐ.ഒ. വേണം എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.
വിവരാവകാശനിയമത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരമൂര്‍ത്തിയാണ് പി.ഐ.ഒ. എന്ന് ചുരുക്കപേരുള്ള 'പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍'.ഇയാളുടെ പേരും വിശദവിവരങ്ങളും എല്ലാ ഓഫീസ് നോട്ടീസ്‌ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിരിക്കണം.
ഇദ്ദേഹത്തിന്റെ മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ ഒരു സാമ്പിള്‍ സര്‍ക്കാര്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖാമൂലമോ, ഇലക്ട്രോണിക് മാധ്യമം വഴിയോ നിര്‍ദ്ദിഷ്ട ഫീസ്സുള്‍പ്പടെ അപേക്ഷ നല്‍കാം.
അപേക്ഷകനെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങളല്ലാതെ അപേക്ഷക്കുള്ള കാരണങ്ങളോ മറ്റേതെങ്കിലും വ്യക്തിപരമായ വിവരങ്ങളോ, വിശദാംശങ്ങളോ ആവശ്യപ്പെടാന്‍ പാടില്ല. എന്താവശ്യത്തിനാണ് അപേക്ഷയിലെ വിവരങ്ങള്‍ തേടുന്നതെന്നും വ്യകതമാക്കേണ്ടതില്ല. പി.ഐ.ഒ. യ്ക് ലഭിച്ച അപേക്ഷയിലുള്ള വിവരം മറ്റൊരാഫീസ്സിലാണെന്ന കാരണത്താലും അപേക്ഷ നിരസ്സിക്കാന്‍ പാടുള്ളതല്ല. ഏത് 'പൊതു അധികാരിയുടെ' അധീനതയിലാണോ വിവരങ്ങള്‍ ഉള്ളത്, ബന്ധപ്പെട്ട വിലാസം കണ്ടുപിടിച്ച് അപേക്ഷ അവിടേക്ക് അയച്ചുകൊടുത്ത് 5 ദിവസ്സത്തിനുള്ളില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിച്ചിരിക്കണം.
അപേക്ഷയില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന കാരണത്താള്‍ മാത്രം അപേക്ഷ് നിരസ്സിക്കാന്‍ പാടുള്ളതല്ല. സാധാരണഗതിയില്‍, ആവശ്യപ്പെട്ട രൂപത്തില്‍ തന്നെ വിവരങ്ങള്‍ നല്‍കണം.
ഇംഗ്ലീഷിലോ, മലയാളത്തിലോ അപേക്ഷ നല്‍കാം. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും അപേക്ഷ സമര്‍പ്ഫിക്കാം. ചെറിയ ഓഫീസ്സുകളില്‍ എ.പി.ഐ.ഒ. മാര്‍ക്കായിരിക്കും ചുമതല. അപേക്ഷ എത്രയും വേഗം പരമാവധി 5 ദിവസ്സത്തിനകം ബന്ധപെട്ട പി.ഐ.ഒ.ന് കൈമാറണം. വിവരം നല്‍കുവാനുള്ള ചുമതല പി.ഐ.ഓ വിനാണ്.
അപേക്ഷക്ക് നിയതമായ ഒരു രൂപം നിയമം നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍ താഴപരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം:-
1.നിങ്ങള്‍ക്ക് എന്ത് വിവരമാണ് വേണ്ടതെന്ന് വ്യക്തമാക്കണം;
2.അപേക്ഷാഫീസ് നല്‍കിയതിന്റെ തെളിവ്;
3.അപേക്ഷകനുമായി ബന്ധപ്പെടാനുള്ള് വിവരം.
പൊതു അധികാരി നിര്‍ദ്ദേശിച്ച ഫോറത്തില്‍ അപേക്ഷ നല്‍കിയല്ലാ എന്ന കാരണത്താല്‍ അപേക്ഷ നിരാകരിക്കാനാവില്ല.
അപേക്ഷ കിട്ടി 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് വകുപ്പ് 7(1) നിഷ്‌കര്‍ഷിക്കുന്നു. ഈ സമയത്തിനുള്ളില്‍ നല്‍കാന്‍ കഴിന്‍ഞ്ഞില്ലെങ്കില്‍ പിന്നീട് സൗജന്യമായി നല്‍കേണ്ടി വരും.
തുടക്കം
ഞാന്‍ മനസ്സിലാക്കുന്നത്.
വിവരക്കമ്മിഷന്‍
ഒഴിവാക്കപ്പെട്ടവ ഏതെല്ലാം
തുടരും.......
Buzz ല്‍ പിന്തുടരുക