Friday, November 20, 2009

സെക്രട്ടേറിയറ്റിൽ സഹായകേന്ദ്രം


സെക്രട്ടേറിയറ്റിലെ സന്ദർശന രീതി മാറുന്നു.

Friday, November 6, 2009

വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ നല്ലകാലം വരുന്നു.(CFL)

ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ സി.എഫ്.എല്‍. സൌജന്യമായി സര്‍ക്കാരിനു ന്‍ല്‍കികൂടേ എന്നൊരു ആശയം കുറച്ചു മാസംങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ കൂടി പ്രകടിപ്പിച്ചിരുന്നു. വലിയ പ്രതികരണമൊന്നും അതിനു ലഭിച്ചില്ലെങ്കിലും ഞാന്‍ ആ പോസ്റ്റിനെ ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്റെ ശ്രമം വിജയിച്ചു എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, എന്റെ ആശയത്തിനു സമാനമായ ഒരു നീക്കം വൈദ്യുതി മന്ത്രിയില്‍ നിന്നും ഉണ്ടായതായി ഇന്നത്തെ മനോരമ പത്രത്തില്‍ കാണുന്നു. ഇതാണാ വാര്‍ത്ത:

----------------------------------------------------------

വൈദ്യുതി ഉപഭോക്‌താക്കള്‍ക്കു 115 രൂപ വിലയുള്ള സിഎഫ്‌എല്‍ ബള്‍ബ്‌ 15 രൂപയ്ക്കു നല്‍കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചതായി മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. കാര്‍ബണ്‍ ക്രെഡിറ്റ്‌ സംവിധാനത്തില്‍ 15രൂപയ്ക്കു ബള്‍ബ്‌ നല്‍കാന്‍ കഴിയും. കേന്ദ്രവുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി. അവര്‍ അംഗീകരിച്ചാല്‍ ഇതു നടപ്പാക്കാനാവും.[മനോരമ:13-03-2008]

----------------------------------------------------------

ദാരിദ്ര്യ രേഖക്ക്‌ മുകളിലുള്ളവര്‍ക്ക്‌ ഇത്‌ തീര്‍ച്ചയായും സൌജന്യമായി കിട്ടുന്നതിനു തുല്യമാണ്.



എന്റെ ആശയത്തിനു അറിഞ്ഞോ അറിയാതെയോ സര്‍ക്കാര്‍ തലത്തില്‍ ഒരംഗീകാരം ലഭിക്കുന്നുള്ളതില്‍ സന്തോഷം തോന്നുന്നു. മന്ത്രിക്ക്‌ അഭിനന്ദനങ്ങള്‍‌.

updated on 24th Dec.2008
----------------------------------

ഉപഭോഗം കുറയ്‌ക്കാന്‍ 10 ലക്ഷം സി. എഫ്‌. വിളക്കുകള്‍ നല്‍കും - മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന്‌ പത്തുലക്ഷം സി. എഫ്‌. വിളക്കുകള്‍ വൈദ്യുതി ബോര്‍ഡ്‌ വിതരണം ചെയ്യുമെന്ന്‌ മന്ത്രി എ. കെ. ബാലന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും വിതരണം. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബി. പി. എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായും മറ്റ്‌ വിഭാഗങ്ങള്‍ക്ക്‌ പകുതി വിലയ്‌ക്കും സി. എഫ്‌. വിളക്കുകള്‍ നല്‍കുമെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒരു പഞ്ചായത്തില്‍ 1000 സി. എഫ്‌. എല്‍. വീതം നല്‍കാനാണ്‌ വൈദ്യുതി ബോര്‍ഡ്‌ ഉദ്ദേശിക്കുന്നത്‌. ഗുണഭോക്താക്കളെ പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കും. സി. എഫ്‌. എല്‍. വിതരണത്തിനായി പത്തുകോടി രൂപ വൈദ്യുതിബോര്‍ഡ്‌ ചെലവഴിക്കും. ഇതുവഴി പ്രതിദിനം 50 മെഗാവാട്ട്‌ വൈദ്യുതി ലാഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. [മാതൃഭൂമി: 24-12-2008]

update on 30-5-2009:

സൌജന്യ സി.എഫ്.എല്‍ വിതരണം ഇന്നുല്‍ഘാടനം ചെയ്യുന്നു. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായും മറ്റുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 4 എണ്ണം വരെയുമാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. [മനോരമ:30-5-2009]

update on 6th November 2009

തിരുവനന്തപുരം: സംസ്ഥാനത്തെ 75 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വൈദ്യുതി ബോര്‍ഡ് 1.5 കോടി സിഎഫ്എല്‍ വിതരണം ചെയ്യും. പൊതുവിപണിയില്‍ 130 രൂപ വിലയുള്ള സിഎഫ്എല്‍ 15 രൂപയ്ക്കാണു കെഎസ്ഇബി സെക്ഷന്‍ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഒരാള്‍ക്കു രണ്ടു സിഎഫ്എല്‍ വീതം ലഭിക്കും.

കേന്ദ്ര പദ്ധതിയനുസരിച്ചാണ് ഇത്ര കുറഞ്ഞ വിലയ്ക്കു സിഎഫ്എല്‍ ലഭ്യമാക്കുക. അടുത്ത മാര്‍ച്ചിനു മുന്‍പു വിതരണം പൂര്‍ത്തിയാക്കും. ഇതിലൂടെ വേനല്‍ക്കാലത്തു 150 മെഗാവാട്ട് വൈദ്യുതി ലാഭിക്കുകയാണു ലക്ഷ്യം. സിഎഫ്എല്‍ വാങ്ങുന്നതിനു ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പട്ടികവിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും നേരത്തേ 10 ലക്ഷം സിഎഫ്എല്ലുകള്‍

സൌജന്യമായി ബോര്‍ഡ് വിതരണം ചെയ്തിരുന്നു. [Malayala Manorama dt.6th Nov.2009]

Wednesday, October 28, 2009

നിങ്ങളുടേത് റിലയൻസ് മൊബൈലാണോ, മുടിഞ്ഞു നിങ്ങടെ കാര്യം - Reliance Mobile phone

നിങ്ങൾക്ക് വരുന്ന ഓരോ മെസേജും ശ്രദ്ധാപൂർവ്വം വായിച്ച് വേണ്ടവിധം പ്രവ
ർത്തിച്ചില്ലെങ്കിൽ നിങ്ങളുടെ പണപ്പെട്ടി ചോരുന്നത് നിങ്ങൾ പോലും
അറിയാത്ത വിധത്തിലാണ് റിലയൻസ് പ്രവർത്തിക്കുന്നത്. രക്ഷപ്പെടണോ,
വിപണനതന്ത്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ മെസേജുകളും വേണ്ടെന്നു
വക്കുവാനുള്ള സംവിധാനം ഒരുക്കുക. *333 വിളിച്ച് ആവശ്യപ്പെട്ടാൽ മതി.

എന്റെ പണം ചോർന്നുകൊണ്ടിരുന്നത് എങ്ങനെയെന്നറിയേണ്ടേ:

സാധാരണഗതിയിൽ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും അയക്കുന്ന
മെസ്സേജുകൾ മാത്രമേ ഞാൻ വായിക്കാറുള്ളൂ. മറ്റുള്ളവയെല്ലാം സമയം കിട്ടുമ്പോൾ ഒന്നിച്ച് നീക്കിക്കളയും. ഭാഗ്യവശാൽ ഒരു മെസ്സേജ് വായിക്കാനിടയായി:

"Your subsciption for CelFunPack service has been renewed on
2009/11/21 for Rs.30 for 30 days. To unsubscribe SMS Unsub 1149 to
155223(Toll Free) or dial 5630086"

സെൽഫൺപാക് എന്നൊരു സേവനം വേണമെന്നു ഞാൻ ആവശ്യപ്പെട്ടിട്ടേയില്ല. അതെന്താണെന്നു പോലും എനിക്കറിയില്ല. അങ്ങനെയുള്ള ഒരു സേവനം ഒരു മാസത്തേക്കു കൂടി പുതുക്കിയിട്ടുണ്ടെന്നാണു എന്നെ അറിയിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ ഒരു മാസമായി അത്തരം സേവനം ഞാൻ അനുഭവിച്ച് വരികയാണു പോലും. രൂപ 30 അതിനു വേണ്ടി എന്റെ പ്രിപൈഡ് ബാലൻസിൽ നിന്നും നേരത്തേ കുറവു ചെയ്തു കഴിഞ്ഞു. ആ
സേവനം ഒരു മാസത്തേക്കു കൂടി വീണ്ടും ഒരു 30 രൂപ ചെലവിൽ ദീർഘിപ്പിച്ചിരിക്കുന്നു. മേലിൽ അത്തരം സേവനം വേണ്ടെന്നുണ്ടെങ്കിൽ ഒരു മെസ്സേജ് അയക്കുക. അപ്പോൾ ഈ സേവനത്തിനു വേണ്ടി 30+30 രൂപ എന്നിൽ നിന്നും ഈടാക്കിക്കഴിഞ്ഞു.

*333 യിൽ വിളിച്ച് പരാതിപ്പെട്ടു. അപ്പോഴാണു അവർ പറയുന്നത്, ഇതു പോലെയുള്ള മറ്റു നാലു സേവനങ്ങൾ കൂടി ഞാൻ ഉപയോഗപ്പെടുത്തി വരുന്നുണ്ടെന്ന്. ഓരോന്നിനും 30 രൂപ നിരക്കിൽ മാസാമാസം എന്നിൽ നിന്നും കുറവു ചെയ്യുന്നുമുണ്ടെന്ന്‌. ഒരെണ്ണം പോലും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ അങ്ങനെ ചെയ്തിരുന്നതിനുള്ള തെളിവ് തരാൻ അവർക്ക് കഴിയുന്നുമില്ല. അതുകൊണ്ട് മേലിൽ അത്തരം സേവനങ്ങളെ പറ്റിയുള്ള മെസ്സേജുകൾ
വരുന്നതിനെ വിലക്കികൊണ്ടുള്ള നടപടിയെടുക്കാൻ അവർ തയ്യാറായി. (പരാതി
നമ്പർ: 13065716078). പക്ഷേ ആ നടപടി 45 ദിവസത്തിനുള്ളിലേ നടപ്പിൽ വരു.

പോസ്റ്റ് പൈഡ് സബ്സ്ക്രിബേർസ്സിനു മാസാമാസം ബില്ല് വരുന്നതു കൊണ്ട് വിശദവിവരങ്ങൾ അതിൽ നിന്നും മനസ്സിലാക്കാം. എന്നാൽ പ്രി-പൈഡ്
സബ്സ്ക്രീബേർസിനു അത്തരം അവസരം കിട്ടുന്നില്ല. ബാലൻസ് കൂറഞ്ഞു
എന്നറിയുമ്പോൾ വീണ്ടും റീചാർജ്ജ് ചെയ്യുന്നു. അതു വരെ ചെലവിട്ടത് ഏതെല്ലാം വിധത്തിലെന്നത് പരിശോധിക്കാനുള്ള അവസരമില്ല.

കോടിക്കണക്കിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ലക്ഷക്കണക്കിനാളുകളെങ്കിലും ഇത്തരം തട്ടിപ്പിനു വിധേയരാകുന്നുണ്ടാകണം.
ഒരു പക്ഷേ കണ്ടു പിടിച്ചാൽ അപ്പോൾ മുതൽ നിർത്തലാക്കികൊടുക്കും. പക്ഷേ
പിടിച്ചെടുത്ത പണം തിരിയെ കിട്ടില്ല. വെറും 30 രൂപയല്ലേ എന്നു ധരിച്ച്
കൂടുതൽ പ്രശ്നമുണ്ടാക്കാനായി സമയം കിട്ടുന്നവർ കുറവ്. ഈ കാര്യങ്ങളെ
ശരിക്കും മുതലെടുത്ത് കോടിക്കണക്കിനു മാസം തോറും റിലയൻസ്
സമ്പാദിക്കുന്നു.

ഉണരൂ,ബ്ലോഗ് വായനക്കാരേ, ഉണരൂ.