Thursday, February 18, 2010

വീണ്ടും ഒരു ആനക്കാര്യം

കോടികൾ മറിയുന്നതാണ്‌ കേരളത്തിലെ ആനവിപണി. ആന്യസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും,കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം ഉണ്ട്‌. എന്നാൽ ഇന്നും കേരളത്തിൽ ആനകളെ കൈമാറ്റം ചെയ്യുന്നുണ്ട്‌ (ഊട്ടോളിരാജശേ

ഖരൻ പണ്ട്‌ ആതിരാ രാജശേഖരൻ ആയിരുന്നു അപ്രകാരം വേറെയും ഉണ്ട്‌). ഉത്സവങ്ങളാണ്‌ ആനയുടമകളുടെ പ്രധാനവരുമാനമാർഗ്ഗം. മധ്യകേരളത്തിൽ ആണ്‌ അധികം ഉത്സവങ്ങളും. ഇതിൽ തന്നെ തൃശ്ശൂർ പാലക്കാട്‌ ജില്ലകളിലെ ഉത്സവങ്ങളിൽ ആണ്‌ അധികം ആനകളെ കാണാൻ കഴിയുക. ജനുവരി ആദ്യം മുതൽ മെയ്‌ പകുതിവരെ ആണ്‌ പ്രധാന ഉത്സവസീസൺ. ഒരു ദിവസത്തെ ഏക്കത്തിനു ഒരുലക്ഷത്തിനുമേളിൽ വരെ ലേലത്തിൽ പോകുന്ന ആനകൾ വരെ ഉണ്ട്‌ കേരളത്തിൽ. സാധാരണ ഒരാനക്ക്‌ ചുരുങ്ങിയത്‌ പതിനായിരം രൂപയോളം വരും ഒരു ദിവസത്തെ ഏക്കത്തുക. എന്നാൽ തലയെടുപ്പും പ്രശസ്ഥിയും ഉള്ള ഒരാനക്ക്‌ ശരാശരി ഇരുപതിനായിരം മുതൽ എഴുപത്തയ്യായിരം വരെ വരും ഏക്കത്തുക. ഡിമാന്റനുസരിച്ചാണ്‌ ഈ വ്യത്യാസം. ഒരു സീസണിൽ എൺപതുമുതൽ നൂറ്റി പത്തുവരെ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾ ഉണ്ട്‌. വേണ്ടത്ര ഭക്ഷണവും വിശ്രമവുമില്ലാതെ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾ പലപ്പോഴും പ്രശനങ്ങൾ സൃഷ്ടിക്കാറുണ്ട്‌. ഇതുകൂടാതെയാണ്‌ പാപ്പാന്മാരിൽ നിന്നും ഏൽക്കേണ്ടിവരുന്ന പീഠനങ്ങൾ.

കൊമ്പനാനകളുടെ ശരീരത്തിന്റെ പ്രത്യേകതയുടെ ഭാഗമാണ്‌ അവയ്ക്കുണ്ടാകുന്ന മദപ്പാട്‌. മൂന്നുമുതൽ അഞ്ചുമാസം വരെ ഇതു നീണ്ടുനിൽക്കും. സാധാരണഗതിയിൽ ഇത്‌ വർഷത്തിൽ ഒരുതവണയാണുണ്ടാകുക. എന്നാൽ അപൂർവ്വം ചില ആനകളിൽ ഇത്‌ രണ്ടുതവണയുണ്ടാകും. പലപ്പ‍ാഴും ഭ്രാന്തമായ അവസ്ഥയായിരിക്കും മദപ്പാടുകാലത്ത്‌. ഈ സമയത്ത്‌ ഇവ അക്രമകാരികൾ ആയിരിക്കും. മദപ്പാടിന്റെ ആരംഭസമയത്തു (ഉൾക്കോൾ തുടങ്ങുമ്പോൾ) തന്നെ അവ അനുസരണക്കേടും അനിഷ്ടവും കാണിച്ചുതുടങ്ങാറുണ്ട്‌. അതുപോലെ തന്നെ മദകാലം കഴിഞ്ഞു ഇവയെ അഴിക്കുമ്പോളും ശ്രദ്ധിക്കണം. വറ്റുനീരിന്റെ കലിപ്പിലും ഇവ അക്രമകാരിയാകാം. മദകാലം നീണ്ടാൽ പ്രത്യേകിച്ച്‌ ഉത്സവസീസണിൽ ആണെങ്കിൽ അത്‌ ഉടമക്ക്‌ നഷ്ടം ഉണ്ടാക്കും. ഇതൊഴിവാക്കുവാൻ അവയെ "വാട്ടി" ഇറക്കും. ഇതിന്റെ ഭാഗമായി വേണ്ടത്ര തീറ്റനൽകാതെയും അവയെ പീഠിപ്പിച്ചും ആണ്‌ പലപ്പോഴും ഉത്സവത്തിനു പരുവമാക്കിയെടുക്കുക. ഇപ്രകാരം ഉള്ള പീഠനത്തിന്റെ ഭാഗമായി പല ആനകളും ചരിയുകയോ മാരകമായ വ്രണങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ചെയ്യേണ്ടിവരുന്നു.

ആനപരിചരണത്തിനു കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതൊക്കെ പലപ്പ‍ാഴും കാറ്റിൽ പറത്തിക്കൊണ്ടാണ്‌ ആനയെഴുന്നള്ളിപ്പും ആനപരിപാലനവും നടക്കുന്നതെന്ന് സമീപകാല അനുഭവങ്ങൾ ഒരിക്കൽകൂടെ വ്യത്കമാക്കുന്നു. ഇരിങ്ങാപ്പുറം പ്രകാശ്‌ ശങ്കരിന്റേയും കണ്ണൂരിലെ രാജരാജേശ്വര ക്ഷേത്രത്തിലെ ആനയുടെയും അനുഭവങ്ങൾ. പ്രകാശ്‌ ശങ്കർ എന്ന ആന ഡിസംബർ മൂന്നാം വാരത്തിൽ ചരിയുകയുണ്ടായി. പ്രസ്തുത ആനക്ക് ഭീകരമായ പീഠനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു എന്ന് മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ആനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റു ചില രേഖകളും ആവശ്യപ്പെട്ടുകൊണ്ട്‌ ഈ ബ്ലോഗുടമസ്ഥൻ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷക്ക്‌ മറുപടിയായി ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌.
കഴിഞ്ഞവർഷം വരെ ഉത്സവങ്ങളിൽ പങ്കെടുത്തിരുന്ന ഈ അനയ്ക്ക്‌ നല്ല ഏക്കത്തുകയും ഉണ്ടായിരുന്നു.

കേരളത്തിൽ ഉടമസ്ഥാവകാശം ഉള്ള 702 ആനകൾ ഉണ്ടെന്നാണ്‌ വനം വകുപ്പ്‌ നൽകിയ മറുപടിയിൽ നിന്നും അറിയുന്നത്‌. എന്നാൽ ഏകദേശം ആയിരത്തിൽ കൂടുതൽ ആനകൾ ഉണ്ടെന്നു കേരളത്തിലെ ആനപ്രേമികൾ കണക്കാക്കുന്നു. ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത ആനകളെപറ്റി യാതൊരറിവും ഇല്ലാത്തവരാണു നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം വനം വകുപ്പുദ്ദ്യോഗസ്ഥരും. അനധികൃതമായ ആനകളെ പറ്റി അല്പമെങ്കിലും ചിന്തിച്ചിട്ടുള്ളവർ ഇവരാണു:

ഡിവിഷണൽ ഫോറസ്റ്റാഫീസർ, തൃശ്ശൂർ
രജിസ്ട്രേഷനു വേണ്ടി 175 അപേക്ഷകൾ ഇദ്ദേഹത്തിനു ലഭിച്ചു. 93 ആനകൾക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകളും ലഭിച്ചു. അതിൽ എത്ര ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി എന്നുള്ള വിവരം നൽകിയിട്ടില്ല. എന്നാൽ 16 ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടേ ഇല്ല. കാരണം വ്യക്തമാക്കാൻ അപേക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിവിഷണൽ ഫോറസ്റ്റാഫീസർ, കണ്ണൂർ.
ഈ ജില്ലയിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് രജിസ്റ്റർ ചെയ്ത 9 നാട്ടാനകളാണുള്ളത്. ആയതിൻ പ്രകാരം 4 എണ്ണത്തിന്റെ ഉടമകൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെയാണു അവയെ കൈവശം വച്ചിരിക്കുന്നത്. ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

ഡിവിഷണൽ ഫോറസ്റ്റാഫീസർ, കോട്ടയം.
ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത 3 ആനകളെപറ്റിയുള്ള വിവരം ഈ ഓഫീസ്സിനുണ്ട്. നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
------------------------------------------------------------------------
ഇനി പ്രകാശ് ശങ്കർ എന്ന ആനയെ പറ്റി ഡി.എഫ്.ഓ, തൃശ്ശൂരിനോട് ആവശ്യപ്പെട്ട വിവരങ്ങൾ.

1. ഇരിങ്ങാപ്പുറം പ്രകാശ്‌ ശങ്കർ എന്നപേരിൽ അറിയപ്പെട്ടിരുന്ന (ശങ്കര നാരായണൻ എന്ന് ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്ന) ആന ഡിസംബർ മാസത്തിൽ ഗുരുവായൂരിനു സമീപം ചരിയുകയുണ്ടായി.

ഈ ആനയുടെ ഉടമസ്ഥാവകാശം, മൈക്രോ ചിപ്പ്‌ എന്നിവ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രേഖയുടെ പകർപ്പ്‌.

ഉത്തരം: പ്രകാശ് ശങ്കർ എന്ന ആനക്ക് ഉടമസ്ഥാവകാശ സർട്ടിഫികട്ട് ലഭിച്ചിട്ടില്ല.മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭിക്കാൻ 2 രൂപ ട്രഷറിയിൽ അടച്ചതിന്റെ രശീത് ഹാജരാക്കേണ്ടതാണു.

2.
പ്രസ്തുത ആന മൃഗീയമായി പീഠനം എട്ടതിന്റെ ഫലമായാണ്‌ മരണമടൻഞ്ഞതെന്ന് മാധമ റിപ്പൊർട്ട്‌ ഉണ്ടായിരുന്നു.ഇതു വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ?

ഉത്തരം: ശ്രദ്ധയിൽ പെട്ടിരുന്നു.

3. ഉണ്ടെങ്കിൽ ആരെയെങ്കിലും പ്രതിചേർത്ത്‌ കേസ്‌ എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ എംഫ്‌.ഐ.ആർ അടക്കം ഇതു സംബന്ധിച്ച്‌ വനം വകുപ്പ്‌ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന രേഖകളുടെ പകർപ്പ്‌.

ഉത്തരം: ആനയുടമ ശ്രി.നിതിൻ. ആനയുടെ പാപ്പാൻ ശ്രി.ഷാജി എന്നിവരുടെ പേരിൽ പ്രതി ചേർത്ത് ചാവക്കാട് ജുഡിഷ്യൽ ഫർസ്റ്റ് ക്ലാസ്സ് കോടതിയിൽ കേസ്സ് ചാർജ്ജ് ചെയ്തിട്ടുണ്ട്.


4. പ്രസ്തുത ആനയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌.

ഉത്തരം: പ്രസ്തുത ആനയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ഈ ആഫീസിൽ ലഭിച്ചിട്ടില്ല.


5. ഈ ആനയുടെ മരണം സംബന്ധിച്ച്‌ ഏതെങ്കിലും സംഘടന/വ്യക്തി എന്നിവർ എന്തെങ്കിലും പരാതിയോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്‌

ഉത്തരം: ആനയുടെ മരണം സംബന്ന്ധിച്ച് ആനപ്രേമി സംഘം തൃശ്ശുർ ജില്ലാ സെക്രട്ടറി ശ്രീ. വി.കെ. വെങ്കിടാചലം ഒരു പരാതി തന്നിട്ടുണ്ട്. അതിന്റെ പകർപ്പ് ലഭിക്കുന്നതിനായി 2 രൂപ ട്രഷറിയിൽ അടച്ച് ചലാൻ ഹാജരാക്കേണ്ടതാണു.

6. മരണപ്പെട്ട നിലയിൽ ഈ ആനയുടെ ചിത്രം ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്‌.

ഉത്തരം. ചിത്രം ഈ ആഫീസിൽ ലഭിച്ചിട്ടില്ല.

[4 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഡി.എഫ്.ഓ ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. രേഖയുടെ പകർപ്പുകൾ ഇതു വരെ ലഭിച്ചിട്ടില്ല]
------------------------------------------------------------------

കേരളത്തിൽ ആനയിടയുന്നത്‌ നിത്യസംഭവമായി ക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ശരിയായ ഉടമസ്ഥാവകാശ രേഖകൾ/ഇൻഷൂറൻസ്‌ ഇല്ലാത്ത ആനകൾ പ്രശനമുണ്ടാക്കുയും ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്താൽ ആരായിരിക്കും ഉത്തരവാദി എന്നതാണ്‌ പ്രശനം. അധികൃതർ ഇക്കാര്യം എത്രയും വേഗം അതിന്റേതായ ഗൗരവത്തിൽ എടുക്കണം.

കടപ്പാട്: പാർപ്പിടം എസ്. കുമാർ, വിവരാവകാശനിയമം.

Buzz ല്‍‌ പിന്തുടരുക

15 comments:

  1. കല്യാണിക്കുട്ടി said...

    ആനപരിചരണത്തിനു കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതൊക്കെ പലപ്പ‍ാഴും കാറ്റിൽ പറത്തിക്കൊണ്ടാണ്‌ ആനയെഴുന്നള്ളിപ്പും ആനപരിപാലനവും നടക്കുന്നതെന്ന് സമീപകാല അനുഭവങ്ങൾ ഒരിക്കൽകൂടെ വ്യത്കമാക്കുന്നു.


    sathyam.....nammalokke arinjum ariyaatheyum ethrayo mindaapraanikal peedanam anubhavikkunnu......

    ithrayum vivarangal sekharichu ee blogilittathu abhinandhaneeyam thanne.........


    njaanum oru aanapremiyaanu.....

  2. chithrakaran:ചിത്രകാരന്‍ said...

    വളരെ പ്രധാനപ്പെട്ട വിഷയം. അതില്‍
    ആത്മാര്‍ത്ഥതയോടെ ആഴത്തില്‍ സഞ്ചരിക്കുന്ന
    ഈ പോസ്റ്റ് പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  3. MUTHALIB P said...

    ha..ha...nice

  4. Unknown said...

    വായിച്ചിരുന്നു എന്ന് പറയാന്‍ മാത്രം ഒരൊപ്പ്.

  5. Anonymous said...

    കേരളത്തിലെ ആനകളുടെ പടങ്ങളും ചരിത്രവും അറിയണമെങ്കിൽ ആനച്ചന്തം കാണുക

  6. paarppidam said...

    ശ്രീയേട്ടൻ സംവിധാനം ചെയ്യ്തവതരിപ്പിക്കുന്ന ഈ-4 എലിഫെന്റ് എന്ന പരിപാടിയിൽ ഈ ആനയുടെ ദുരന്തത്തെ പറ്റി കാണിച്ചിരുന്നു.അതിൽ ഇത്രയും ക്രൂരതകാട്ടി ആനയെ കൊന്നവർക്ക് നിയമം അനുശാസികുന്ന പരമാവധി ശിക്ഷ നൽകണം എന്ന് ആനപാപ്പന്മാരും,ഉടമകളും ഒരു പോലെ പറയുക്കയുണ്ടായി. എന്നാൽ നമ്മൾ അപേക്ഷനൽകി കാത്തിരിക്കുന്ന എഫ്.ഐ.ആറും,പോസ്റ്റുമോർടമ്രിപ്പോർടും ലഭിക്കുമ്പോൾ അരിയാം അതിനുള്ള സാധ്യതയിലേക്കുള്ള സൂചന.പിന്നെ പ്രതികൾക്കെതിരെ വാദിക്കുന്ന വക്കീലിന്റ്റ്റെ “മിടുക്കും” അനുസരിച്ചിരിക്കും.

    ആനയെ അടിക്കാതെ വളർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ വർഷാവർഷം ചട്ടക്കാരനെ(പാപ്പാനെ) മാറ്റുകയും കെട്ടിയഴിക്കൽ എന്ന ചടങ്ങ് (നീർ/മദപ്പാട് കഴിഞു) ഒരു കൊടും ക്രൂരതയായി മാറ്രുകക്യും ചെയ്യുന്നതാണ് കഷ്ടം.ഈ ആനയുടെ അമരം(പുറകിലെ കാൽ) അടിച്ചുപൊളിച്ചിരുന്നു.കാലിൽ വലിയ ഒരു കുഴിയുണ്ടായി അവിടെ പഴുപ്പു കൂടാതെ എല്ലിനും പരിക്കേറ്റിരുന്നു.

    കേരളത്തിലെ ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഉയരത്തിലൂംതലയെടുപ്പിലും കരുട്ട്തിലും ഒന്നാംസ്ഥാനക്കാരൻ എന്ന്കരുതുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഒരുകാലത്ത് അല്പം വികൃതിയുമായിരുന്നു എന്നാൽ എത്രയോ വർഷങ്ങളായി മണിയേട്ടാൻ അവനെ കൊണ്ടുനടക്കുന്നു.രൌദ്രതാണ്ടാവ്മാടിയ കാലത്തുപോലും ഈ “മംഗലശ്ശേറി നീലകണ്ഠൻ” മറ്റു ആനകളേക്കാൾ കുറച്ചു മുറിവേ ഏറ്റുവാങ്ങിയിട്ടുള്ളൂ.ഇപ്പോൾ ഇവനെ കെട്ടിയഴിക്ക്ല് ചടങ്ങിനു പോലും വിധേയനാക്കുന്നില്ല. ഒരർഥത്ത്റ്റിൽ നീരുകഴിഞാൽ പാപ്പാൻ മണിയെ അവൻ വിളിക്കുകയാണ് പത്വ്.നീരിന്റെ ഉച്ച്ച്ചകോടിയിൽ താടയോട് താട നീരൊഴുക്കുള്ള കൊടും ഭ്രാന്തിൽ നിൽക്കുന്ന അവസ്ഥയിൽ അടുപ്പിക്കില്ലെങ്കിലും മണിയേട്ടൻ പേരാമംഗലത്ത് ബസ്സിറങ്ങിയാൽ ത്റ്റന്നെ അവൻ നിലംകയ്യടിക്കുവാനും ശബ്ദം പുറപ്പെടുവിക്കുവാന്നും തുടന്ന്ങും. എല്ലാ ആനയും ഒരുപോലെ ആകണം എന്നില്ല എങ്കിലും വലിയ ഒരു ഭേധ്യം ചെയ്യേണ്ടിവ്വരുന്നത് പണിയറിയാത്തവനും പണക്കൊതിയനും ഒന്നുചേരുമ്പോൾ ആണ്.

  7. അങ്കിള്‍ said...

    എല്ലാ ആനകൾക്കും performance certificate നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങുന്നതായി ഇന്നത്തെ (19-2-2010) ഉച്ച വാർത്ത.

  8. Anonymous said...

    മനക്കട്ടി ഉള്ളവര്‍ മാത്രം ഈ ലിങ്കിലൊന്നു പോയിനോക്കൂ
    http://www.youtube.com/watch?v=qVaVp12WI0A

  9. paarppidam said...

    ഇത് ചേറ്റുവ നേർച്ചക്കിടയിൽ ആണ് ഉണ്ടായത്.സ്കൂൾ കോമ്പൌണ്ട് ആണ്.മൂന്നു വശവും സ്കൂൾ കട്ട്ടിടങ്ങൾ.മുൻ വശത്ത് നാഷ്ണൽൽ ഹൈവേ. ഈ ആനയിടഞ്ഞ സമയത്ത് അവിടെ ഉണ്ടായിരുന്ന എന്റെ ഭാര്യക്കും ചെറിയ പരിക്കുപറ്റുകയുണ്ടായി. ഈ സംഭവംകഴിഞ ഉടനെ ഞാൻ അവിടെ എത്തുകയുണ്ടായി.അപ്പോളും ആന പിടിയിലായിരുന്നില്ല. വിനയൻ എന്ന ആനയാണ്പരാക്രമം കാട്ടിയത്.പാപ്പാൻ ഉണ്ണിയെ ആണ് കൊലചെയ്തത്. പുറത്തുനിന്നും വീണ ആളെ പാപ്പാന്റെ ഇടപെടൽ മൂലം കിട്ടാത്തതിന്റെ ദേഷ്യം ആണവൻ തീർട്ട്തത്. രഘുറാം എന്ന ആനയെ ആണ് അവൻ ഇട്ഇച്ച്ച്ച് സ്കൂളിൽ കയറ്റിയത്.അവൻ വല്ലാതെ പേടിച്ചുപോയി.

    പൊതുവെ ശാന്തൻ ആയ്യിരുന്നു വിനയൻ എന്ന ആന.അന്ന് അവൻ ഇടഞ്ഞതിനു പുറകിൽ ഒരു അട്ടിമറി ഉണ്ടെന്നൂഹമുണ്ട്. അന്ന വൈകീട്ട് ഏകദേശം നാലൈനും അഞ്ചിനും ഇടയ്ക്ക് തുടങ്ങിയ പരാക്രമം എട്ടുമണിവരെ നീണ്ടു.ജനങ്ങൾ നാലുഭാഗത്തുനിന്നും കൂടിയതും കല്ലെടുത്തെറിഞതും ആനയെ കൂടുതൽ പ്രകോപിതനാക്കി. ഏഴരയോടെ ശേഖരൻ എന്ന വ്യയ്ക്തിക്കും പരിക്കുപറ്റി.ആനയെ കുടുക്കി വടം മരത്തിൽ ചുറ്റുന്നതിനിടയിൽ അങ്ങേരുഎയും വടത്തിനിടയിൽ ഇട്ടു ചുറ്റി അറിയാതെ.ആന കൊമ്പുകൊണ്ട് ഒരു താങ്ങ് താങ്ങി.കാലിന്റെ തുടയ്ക്ക് പരിക്കു പറ്റി.

    പിറ്റേന്ന് പുലർച്ചെ മറ്റാനകളുടെ പാപ്പന്മാർ കൂടി ഇവനെ ഭേധ്യം ചെയ്തു കൊണ്ടുപോയി.കണ്ണിൽ തോട്ടിയ്ക്ക് പിടിച്ച് പുറകിൽ നിന്നും വലിയകോലിനു ഇടിച്ച്..ഹോ ക്രൂരമായിരുന്നു അത്... ആദ്യത്തെ നാലു പൂശുപൂശിയപ്പ്പോൾ തന്നെ കക്ഷി കൊമ്പുകുത്തി.അന്നവിടെഉണ്ടായിരുന്ന മറ്റൊരു ആനയുടെ ഉയരം കുറഞ് തടിച്ച പാപ്പാൻ ആയിരുന്നു
    മുന്നിൽ.ധൈര്യം സമ്മതിക്കാതിരിക്കാൻ വയ്യ.
    ഉണ്ണി എന്ന പാപ്പാനു രക്ഷപ്പെടാമായിരുന്നു.പക്ഷെ അങ്ങേർ ആ സ്മയത്ത് അവിടെ കൂടിയവരുട്റ്റെ സുരക്ധിതത്വം ആണ് നോക്കിയത്.ആനയിൽ അത്രക്ക് വിശ്വാസവും ഉണ്ടായിരുന്നു.

    ഈ സംഭവം കഴിഞു അധികം നാൾ കഴിയും മുമ്പെ ഇവിടെ നിന്നും അല്പം(200 മീറ്റർ) വടക്കുമാറി ശേഷാദ്രി എന്നൊരാന പാപ്പാനെ മൃഗീയമായി കൊന്നു.അത് ആണ് ഭീകരം.അതിന്റെ ചിത്രങ്ങളും വീഡിയോയും നാട്ടിൽ ഉണ്ടായിരുന്നു..

  10. അങ്കിള്‍ said...

    ആനകള്‍ക്ക് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണം

    തൃശൂര്‍: പൊതുസ്ഥലങ്ങളില്‍ ആനയെ എഴുന്നള്ളിക്കണമെങ്കില്‍ ഇനി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. ശിവരാത്രി ദിവസം ആനകളെ എഴുന്നള്ളിച്ചതു ചട്ടലംഘനമാണെന്നു കാട്ടി തൃശൂരിലെ ആനപ്രേമി സംഘം നല്‍കിയ പരാതിയിലാണു കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ഉത്തരവ്.

    ഉല്‍സവങ്ങള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ ആനയെ എഴുന്നള്ളിക്കണമെങ്കില്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന് അപേക്ഷ നല്‍കണം. മൃഗക്ഷേമ ബോര്‍ഡിന്റെ കണ്ണില്‍ ആനയ്ക്കു ചങ്ങലയിടുന്നതു പോലും പീഡനമാണ്. ഫലത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കല്‍ എളുപ്പമാവില്ല.

    2001ലെ മൃഗപ്രദര്‍ശന നിയമപ്രകാരം ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കാന്‍ ഒട്ടേറെ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.[Malayala Manorama dt.20-2-2010]

    കേന്ദ്ര മൃഗക്ഷേ ബോർഡിന്റെ സൈറ്റിൽ ഇതുവരെ ഇങ്ങനെയൊരു വാർത്ത കാണുന്നില്ല.

    ഈ ബോർഡിലേക്ക് ആർക്കെങ്കിലും പരാതി സമർപ്പിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള സംവിധാനം ഇതാ ഇവിടെ ഒരുക്കിയിട്ടുണ്ട്.

    കേന്ദ്ര മൃഗസംരക്ഷണ ബോർഡിലെ അംഗങ്ങളുടെ പേരും വിലാസവും ഇവിടെ നിന്നും അറിയാം.

  11. അങ്കിള്‍ said...

    കേരളത്തിലെ ആനകളുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈന്‍ മുഖേന അറിയാം

  12. Harish said...

    ഇത് സംബന്ധിച്ച വിശദമായി ഒരു പരാതി മന്ത്രി ബിനോയ്‌ വിശ്വത്തിന് രജിസ്ട്രേഡ് ആയി അയക്കൂ. കോപ്പി ഒരെണ്ണം അപ് ലോഡ് ചെയ്യ്. ഇംഗ്ലീഷില്‍ ഒരെണ്ണം ജയറാം രമേഷിനും അയക്കൂ.

    The സെക്രട്ടറി, Government of ഇന്ത്യ, Ministry of Environment & ഫോരെസ്റ്സ്, Paryavaran ഭവന്‍, CGO Complex, Lodhi റോഡ്‌, New Delhi - 110 ൦൦൩,

    ഇന്ത്യ. ബാക്കി നമുക്ക് നോക്കാം.

  13. Harish said...

    ഇത് സംബന്ധിച്ച വിശദമായി ഒരു പരാതി മന്ത്രി ബിനോയ്‌ വിശ്വത്തിന് രജിസ്ട്രേഡ് ആയി അയക്കൂ. കോപ്പി ഒരെണ്ണം അപ് ലോഡ് ചെയ്യ്. ഇംഗ്ലീഷില്‍ ഒരെണ്ണം ജയറാം രമേഷിനും അയക്കൂ.

    The സെക്രട്ടറി, Government of ഇന്ത്യ, Ministry of Environment & ഫോരെസ്റ്സ്, Paryavaran ഭവന്‍, CGO Complex, Lodhi റോഡ്‌, New Delhi - 110 ൦൦൩,

    ഇന്ത്യ. ബാക്കി നമുക്ക് നോക്കാം.

  14. paarppidam said...

    ഹരീഷ്‌ പരാതി നൽകുന്നത്‌ കൊണ്ട്‌ ഗുണമുണ്ടാകുമോ? വിവരാവകാശ നിയമപ്രകാരം അപേക്ഷണൽകിയിട്ടു ഒരു രക്ഷയും കാണുന്നില്ല. ഇതിൽ പണമടച്ചിട്ടും ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാൽ അപേക്ഷകനു ഉപഭോകൃഫോറത്തെ സമീപിക്കാമോ?


    അടുത്തിടെ ഒരു ഇന്റർന്നെറ്റ്‌ പത്രത്തിനുവേണ്ടി ആനയുടമയും തൃശ്ശൂർ പൂരത്തിന്റെ സംഘാടാകരിൽ പ്രമുഖനുമായ ശ്രീ സുന്ദർമേനോൻ എന്ന വ്യക്തിയെ ഇന്റർവ്വ്യൂ ചെയ്യുകയുണ്ടായി. ഉത്സവ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും ഉള്ള ചില വിഷയങ്ങളെ പറ്റി അദ്ദേഹം പരാമർശിക്കുകയുണ്ടായി. നിലവിലുള്ള പല നിയമങ്ങളൂം അനുസരിച്ച്‌ ആനവളർത്തലിനും എഴുന്നള്ളിപ്പിനും ബുദ്ധിമുട്ടുകൾ ഉണ്ട്‌.കേന്ദ്രഗവണെംന്റിൽ കേരളത്തിലെ ഉത്സവങ്ങളെ പറ്റിയും അതിന്റെ രീതികളെ പറ്റിയും കൃത്യമായി വിശദീകരിക്കുവാൻ കേരളം തയ്യാറാകണം. കേരളത്തിൽ മാത്രമാണ്‌ ഏകദേശം നാലുമാസത്തോളം ആനകളെ ഉത്സവങ്ങൾക്കായി പങ്കെടുപ്പിക്കുന്നത്‌. അത്‌ നമ്മുടെ ആചാരങ്ങളുടേയും സംസ്കാരത്തിന്റേയും ഭാഗമാണ്‌. മാത്രമല്ല ആനയുടമകളുടെ വരുമാന മാർഗ്ഗം കൂടെയാണത്‌. കേരളത്തിൽ ഉള്ള ആയിരത്തോളം വരുന്ന നാട്ടാനകളെ ആനകളെ ഒരു സുപ്രഭാതത്തിൽ കാട്ടിൽ വിടുവാൻ ആകില്ല.

    മറ്റൊന്ന് ആനപ്രേമികൾ എന്ന് പറഞ്ഞ്‌ ചിലർ നടത്തുന്ന അനാവശ്യകേസും കൂട്ടവുമാണ്‌. 200 വർഷത്തോളം തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും വ്യത്യസ്ഥരായ ആനകൾ പങ്കെടുക്കുന്നു. ഇപ്പോൾ ആണ്‌ ആന നിൽക്കുന്നത്‌ ചരിഞ്ഞപ്രദലത്തിൽ ആണെന്ന് പറഞ്ഞ്‌ ബഹളം വെക്കുന്നത്‌. ആനകൾ കാട്ടിൽ സ്ഥിരമായി ചരിഞ്ഞ പ്രതലത്തിൽ അല്ല നിൽക്കുന്നതെന്ന് അവയെ ശ്രദ്ധിച്ചാൽ അറിയാം...


    അത്‌ അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്നതാണ്‌.

    മറ്റൊരു ശ്രദ്ധേയമായ കാര്യം കേരളത്തിൽ കാട്ടാനകൾ കുറയുന്നതും അവയുടേ രോഗവും സംബന്ധിച്ച്‌ കേരള കൗമുദിയിൽ വന്ന വാർത്തയാണ്‌.ലിങ്ക്‌ താഴെ കൊടുക്കുന്നു.


    http://news.keralakaumudi.com/news.php?nid=e18d5758834a95b3e91a6fc5390bb20e

  15. അങ്കിള്‍ said...

    paarppidam,
    വിവരാവകാശനിയമത്തെ പറ്റിയുള്ള സംശയങ്ങൾ RTI4Kerala എന്ന ഗ്രൂപ്പിൽ ചോദിക്കാമല്ലോ. അവിടെ താങ്കളും അംഗമാണല്ലോ. ഹരിഷിനു അവിടെ നടക്കുന്ന ചർച്ചകൾ പെട്ടന്നു ലഭിക്കും.