ചിരിക്കണ്ടാ, മൂക്കത്ത് വിരള്‍ വക്കണ്ടാ, ഇതു സത്യം
രാജ്യാന്തര ഷോപ്പിംഗ് അനുഭവത്തിനും വിനോദത്തിനും വേദി ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈല്‍ മാളായ ഓബ്‌റോണ്‍ മാളിന്റെ ഉദ്ഘാടനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാളെ കൊച്ചിയില്‍ നിര്‍വഹിക്കുന്നു.
രണ്ടര ഏക്കറില്‍ മൂന്നര ലക്ഷം ചതുരശ്ര അടിയിലാണ് പൂര്‍ണ്ണമായും എയര്‍ കണ്ടിഷന്‍ ചെയ്ത അഞ്ചു നിലകളില്‍ ഈ വ്യാപാര സമുച്ചയം സജ്ജീകരിച്ചിരിക്കുന്നത് --------- വാര്‍ത്ത [Manorama 27-2-2008]
വിശാസം തോന്നുന്നില്ലേ? തിരുവനന്തപുരത്തെ ബിഗ് ബസാറിനു നേരെയുള്ള കല്ലേറും, കൊച്ചിയിലെ തന്നെ റലയന്‍സ് മാര്‍ട്ടിനെതിരെ സംഘടിപ്പിച്ച സമരവും ഓര്‍മ്മ വന്നു പോകുന്നുവോ? അതൊക്കെ കടം കഥ. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സാധനവും സേവനവും ലഭ്യമാക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. (ചിരി വരുന്നോ).
ഇതിനു മുമ്പത്തെ ഒരു വാര്‍ത്ത കൂടി വായിക്കൂ:
27 ജൂണ്‍ മാസത്തെ വ്യാപാരി-വ്യവസായി ബന്ദ് ഉല്‍ഘാടനം ചെയ്ത്‌കൊണ്ട് സംസ്ഥാന സെക്രട്ടറി വിജയന്‍ കുത്തകകള്‍ക്കെതിരെ കടുത്ത പ്രസ്ഥാവനകള്‍ പലതും നടത്തിയെങ്കിലും, സി.പി.എം. സംസ്ഥാന സെക്രട്ടേടിയറ്റ് അംഗമായ ദിനേശ്‌മണി എം.എല്‍.എ യും, ഡപ്യൂട്ടി മേയര്‍ മണിശങ്കര്‍ സഖാവും തന്നെയാണ് രണ്ട് ദിവസം മുമ്പ് കൊച്ചിയിലെ റിലയന്‍സിന്റെ രണ്ട് സൂപ്പര്‍മാര്‍ക്കറ്റ്‌കള്‍ ഉല്‍ഘാടനം ചെയ്തത്. തലസ്ഥാനത്ത് KSFDC എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ സ്ഥലം റിലയന്‍സിന് വാടകക്ക് കൊടുത്തതും ഇപ്പോഴത്തെ ഭരണക്കാര്‍ തന്നെ. (28 ജൂണ്‍ 2007 മനോരമ).
ദിനേശ്‌മണിയും, മണിശങ്കറും പിന്നീട് ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. (29 മേയ് 2007 മനോരമ)
ഒന്നു കൂടി:
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുത്തക റീട്ടെയില്‍ കമ്പനികളുടെ അംഗീകാരം റദ്ദാക്കുന്നകാര്യം പരിഗണിക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലകളിലും പീപ്പിള്‍സ് ബസാറുകള്‍ തുടങ്ങും. സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ പദ്ധതി വിപുലമാക്കും. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍വഴി വില്‍പന നടത്തുന്ന കാര്യം ആലോചിക്കുമെന്നും ദിവാകരന്‍ പറഞ്ഞു
മാതൃഭൂമി ഒണ്‍ലൈന്‍ഃ 4-7-2007
10 comments:
ചിരിക്കാനൊന്നുമില്ല. ന്യൂജനറേഷന്‍ കമ്യൂണിസത്തിന്റെ തനിസ്വരൂപം ജയരാജന്‍ മുതലാളിയുടെ രൂപത്തില്‍ ഫ്ലെക്സുകളില്‍ തിളങ്ങുന്നത് വ്യാപാരിവ്യവസായികളുടെ സംഘടനയ്ക്കുവേണ്ടിയാണ്.അല്ലാതെ, വളരെ തുച്ഛമായ വേതനത്തിനുവേണ്ടി, അവരുടെ ചൂഷണത്തിനുവിധേയരായ, ലക്ഷകണക്കിനുവരുന്ന പീടികത്തൊഴിലാളിക്കള്‍ക്കുവേണ്ടിയല്ല.
കാശില്ലാത്തവന്‍ കമ്യൂണിസ്റ്റല്ല എന്നതാണ് പാര്‍ട്ടി പുതിയ നിലപാട് .
പീപ്പിള്‍സ് ബസാറൊക്കെ ജനത്തിനുവേണ്ടി. ഇലക്ഷന്‍ വരയല്ലെ എന്ത് നയം, പാര്‍ട്ടിക്ക് വേണ്ടത് പാര്‍ട്ടി ഫണ്ടല്ലായോ.
പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും കാലം കഴിഞ്ഞു.. ഇനി pizzayum പെപ്സിയും ആവാം...!!
:)
പാര്‍ട്ടിക്കാര്‍ക്കെല്ലാം ‘ബക്കറ്റി‘നോട് സ്നേഹം കൂടിവരുന്ന സമയമല്ലേ?. ആദര്‍ശവും പറഞ്ഞിരുന്നാല്‍ ചിലവുകള്‍ ആരു നോക്കും? :)
എനിക്ക് ചിരിയടക്കാന്‍ വയ്യാ. ബന്ദുകളില്‍ നിന്ന് ഈ ഷോപ്പിംഗ് മോളുകളെ ഒന്നൊഴിവാക്കി കൊടുക്കുകകൂടി ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. ഇനി വരും കാലങ്ങളില്‍ നഗരങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പാര്‍ട്ടികള്‍ക്ക് ആലോചിക്കാവുന്നതാണ് (പവര്‍ കട്ട് പോലെ)
:-)
സന്തോഷം, നമുടെ മൂര്‍ത്തിയേയും വക്കാരിയേയും ഈ വഴിയൊന്നു കണ്ടിരുന്നുവെങ്കില്‍ എന്നാശിച്ചു പോകുന്നു :)
ഇതാണ് “വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ “ കേരളാ വെര്‍ഷന്‍.
കൊള്ളാം
ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നെങ്കിലും അങ്കിള്‍ സൂചിപ്പിച്ചപ്പോഴാണ് ‘സ്വന്തം വാക്ക് വിഴുങ്ങുന്ന’ മന്ത്രി തന്ത്രം ഓര്‍ത്തത്
ചിരിക്കാതെ എന്തു ചെയ്യും?
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..