സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ നിരക്കുകള്‍
ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുതുക്കി[updated on 4th November 2008] |
ആട്ടോ റിക്ഷാ / ടാക്സി ചാര്‍ജ്ജു് പുതുക്കി ;[update on 4th November 2008] |
മിനിമം ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടില്ല. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം കുറച്ചുകൊണ്ടാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ: മിനിമം ചാര്‍ജ് ആദ്യത്തെ 1.25 കിലോമീറ്ററിന് 10 രൂപ. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1/12 കി.മീ.ന് 50 പൈസ എന്ന നിരക്കില്‍ ആറ് രൂപ. വെയിറ്റിങ് ചാര്‍ജ് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ എന്ന നിരക്കില്‍ ഒരു ദിവസത്തേക്ക് പരമാവധി 200 രൂപ. മോട്ടോര്‍ കാബ് (ടൂറിസ്റ്റ് മോട്ടോര്‍ കാബ് ഉള്‍പ്പെടെ): മിനിമം ചാര്‍ജ് ആദ്യത്തെ മൂന്ന് കിലോമീറ്ററിന് 50 രൂപ. പിന്നീടുള്ള ഓരോ കിലോമീറ്ററിന് ഏഴ് രൂപ 50 പൈസ, വെയിറ്റിങ് ചാര്‍ജ് ഓരോ മണിക്കൂറിനും 25 രൂപ എന്ന ക്രമത്തില്‍ ഒരു ദിവസത്തേക്ക് പരമാവധി 300 രൂപ. എയര്‍ കണ്ടീഷന്‍ ഘടിപ്പിച്ച ടാക്‌സികള്‍ക്ക് ചാര്‍ജിന്റെ 10 ശതമാനം അധികം ഈടാക്കാം. ഓട്ടോറിക്ഷകള്‍ക്ക് പ്രധാന നഗരങ്ങളില്‍ രാത്രികാലങ്ങളിലെ യാത്രയ്‌ക്കും മറ്റ് സ്ഥലങ്ങളില്‍ ഒരു വഴിക്കു മാത്രമായുള്ള യാത്രയ്‌ക്കും 50 ശതമാനം അധികമായ ചാര്‍ജ് ഈടാക്കാമെന്ന മുന്‍ വ്യവസ്ഥ തുടരും. ------------------------------------------------------------------------------------------------------------------ |
ബസ്സ് ചാര്‍ജ്ജ് - പുതിയ നിരക്ക്
update on 16-2-2009
തിരുവനന്തപുരം: സംസ്ഥാനത്തു ബസ് യാത്രക്കൂലി കുറച്ചുകൊണ്ടുള്ള വിജ്ഞാപനം ഇന്ന് (16-2-2009) അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.
ഒാര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് നാലു രൂപയില്‍ നിന്നു 3.50 രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് അഞ്ചു രൂപയില്‍ നിന്നു 4.50 രൂപയായും, സൂപ്പര്‍ ഫാസ്റ്റിന്റേതു 10 രൂപയില്‍ നിന്ന് എട്ടു രൂപയായും, സൂപ്പര്‍ എക്സ്പ്രസിന്റേതു 15 രൂപയില്‍ നിന്നു 10 രൂപയായും കുറയും. ഒരു കിലോമീറ്റര്‍ ദൂരത്തിന് ഒാര്‍ഡിനറി ബസുകള്‍ക്ക് 55 പൈസയില്‍ നിന്ന് 52 പൈസയായും, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് 57 പൈസയില്‍ നിന്ന് 55 പൈസയായും, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് 60 പൈസയില്‍ നിന്ന് 58 പൈസയായും, സൂപ്പര്‍ എക്സ്പ്രസുകള്‍ക്ക് 65 പൈസയില്‍ നിന്ന് 62 പൈസയായും, സൂപ്പര്‍ ഡീലക്സ് 75 പൈസയില്‍ നിന്ന് 72 പൈസയായും, ലക്ഷ്വറി, ഹൈടെക്, എസി ബസുകള്‍ക്കു 90 പൈസയില്‍ നിന്ന് 85 പൈസയായും വോള്‍വോ ബസുകള്‍ക്കു 110 പൈസയില്‍ നിന്നു 105 പൈസയായും കുറവു വരുത്തിയിട്ടുണ്ട്. [ മനോരമാ Story Dated: Monday, February 16, 2009 ]
-----------------------------------------------
ജൂലൈ 11 അര്‍ദ്ധരാത്രിമുതല്‍ സര്‍ക്കാര്‍ ബസ്സ് നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് 3 രൂപയില്‍ നിന്നും നാലു രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ നിരക്ക് തല്‍ക്കാലം കൂട്ടിയിട്ടില്ല.
- ഓര്‍ഡിനറി - പുതിയ നിരക്ക് - കിലോമീറ്ററിനു 55 പൈസ- മിനിമം 4 രൂപ.
- ഫാസ്റ്റ് - പുതിയ നിരക്ക് - കിലോമീറ്ററിനു 57 പൈസ - മിനിമം 5 രൂപ.
- സൂപ്പര്‍ ഫാസ്റ്റ് - പുതിയനിരക്ക് - കിലോമീറ്ററിനു 60 പൈസ - മിനിമം 10 രൂപ.
- സൂപ്പര്‍ എക്സ്പ്രസ്സ് - പുതിയ നിരക്ക് - കിലോമീറ്ററിനു 85 പൈസ - മിനിമം 15 രൂപ.
- ഡീലക്സ് സെമിസ്ലീപ്പര്‍-പുതിയ നിരക്ക്-കിലോമിറ്ററിനു 75 പൈസ - മിനിമം 20 രൂപ.
- ലക്ഷ്വറി ഹൈടെക് - പുതിയ നിരക്ക് - കിലോമീറ്ററിനു 90 പൈസ - മിനിമം 30 രൂപ.
- വോള്‍വോ - പുതിയ നിരക്ക് - കിലോമീറ്ററിനു 1.10 രൂപ - മിനിമം 30 രൂപ.
തിരുവനന്തപുരം - പെട്രോള്‍ 53.71 - ഡീസല്‍ 38.29
കൊല്ലം - പെട്രോള്‍ 53.79 - ഡീസല്‍38.33
പത്തനംതിട്ട - പെട്രോള്‍ 53.71 - ഡീസല്‍ 38.26
ആലപ്പുഴ - പെട്രോള്‍ 53.59 - ഡീസല്‍ 38.15
എറണാകുളം - പെട്രോള്‍ 53.49 - ഡീസല്‍ 38.05
കോഴിക്കോട് - പെട്രോള്‍ 53.75 - ഡിസല്‍ 38.33
എല്‍.പി.ജി പാചകവാതകത്തിനു സിലിണ്ടറൊന്നിനു 50 രൂപ വര്‍ധിപ്പിച്ചു.
മണ്ണെണ്ണ വിലയില്‍ മാറ്റമില്ല.
വര്‍ധനവ് ജൂലൈ 4 അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു.
നോക്കു കൂലി ആരുടെ അവകാശം?
ജോലി ചെയ്യുന്നവനാണ് കൂലി നല്‍കേണ്ടതെന്നും അല്ലാതെ നോക്കി നില്‍ക്കുന്നവനായിരിക്കരുതെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചിരിക്കുന്നു. നിയമസഭാ സുവര്‍ണജൂബിലിയുടെ ഭാഗമായി നടത്തിയ കേരളം ഇന്നു , ഇന്നലെ, നാളെ എന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു (25-4-2008) വിജയന്‍ .
1 - 10 - 2008 ല്‍ കൂട്ടിച്ചേര്‍ത്തത്.
പുതുക്കിയ വെള്ളക്കരം
സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നു മുതല്‍ വെള്ളക്കരം പുതുക്കി നിശ്ചയിച്ച് ഉത്തരവായി. ഇതനുസരിച്ച് ഗാര്‍ഹിക ഉപഭോക്താക്കളില്‍ പ്രതിമാസം 5000 ലീറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്കു 20 രൂപയും, 10000 ലീറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ 5000ല്‍ അധികമായുള്ള ഒാരോ 1000 ലീറ്ററിനും നാലു രൂപ വീതവും നല്‍കണം. 20000 ലീറ്റര്‍ വരെ ഉപഭോഗമുള്ളവര്‍ക്കു പ്രതിമാസം 40 രൂപയും 10,000ല്‍ അധികമുള്ള ഒാരോ 1000 ലീറ്ററിനും അഞ്ചു രൂപ വീതവും, 30000 ലീറ്റര്‍ വരെ ഉപഭോഗമുള്ളവര്‍ക്കു പ്രതിമാസം 90 രൂപയും 20000ല്‍ അധികമുള്ള ഒാരോ 1000 ലീറ്ററിനും ആറു രൂപ വീതവും, 50000 ലീറ്റര്‍ വരെ ഉപഭോഗമുള്ളവര്‍ക്ക് പ്രതിമാസം 150 രൂപയും 30000ല്‍ അധികമുള്ള ഒാരോ 1000 ലീറ്ററിനും 14 രൂപ വീതവും, 50000 ലീറ്ററിനു മേല്‍ ഉപഭോഗമുള്ളവര്‍ക്കു പ്രതിമാസം 430 രൂപയും അധികമുള്ള 1000 ലീറ്ററിന് 25 രൂപ വീതവുമാണ് പുതിയ നിരക്ക്.
ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ 15000 ലീറ്റര്‍ വരെ ഉപഭോഗമുള്ളവര്‍ക്ക് പ്രതിമാസം 125 രൂപയും അധികമുള്ള 1000 ലീറ്ററിന് 10 രൂപ വീതവും, 50000 ലീറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് 150 രൂപയും അധികമുള്ള 1000 ലീറ്ററിന് 14 രൂപ വീതവും, 50000 ലീറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് 640 രൂപയും അധികമുള്ള 1000 ലീറ്ററിന് 25 രൂപ വീതവുമാണ് നിരക്ക്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കണക്ഷന് 250 രൂപയും അധികമുള്ള 1000 ലീറ്ററിന് 25 രൂപ വീതവും, മുനിസിപ്പല്‍ ടാപ്പുകള്‍ക്ക് പ്രതിവര്‍ഷം 5256 രൂപയും, പഞ്ചായത്ത് ടാപ്പുകള്‍ക്ക് പ്രതിവര്‍ഷം 3500 രൂപയുമാണ് പുതിയ നിരക്ക്. 10000 ലീറ്റര്‍ വരെ പ്രതിമാസ ഉപഭോഗമുള്ള ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ വെള്ളക്കരം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ ഒാഗസ്റ്റ് 31 വരെയുള്ള കുടിശിക എഴുതിത്തള്ളി. ബിപിഎല്‍ വിഭാഗത്തിനു നല്‍കുമ്പോഴുള്ള ചാര്‍ജ് 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
പാല്‍ വിലവര്‍ധന
ലീറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണി അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ 2008 ,മൂന്നാം തീയതി രാവിലെ മുതല്‍ ലഭിക്കുന്ന പാലിനു വര്‍ധിച്ച വില നല്‍കണം
- ടോണ്ട് മില്‍ക്ക് ലിറ്ററിനു 20 രൂപ
- ജേര്‍സി പാല്‍ ലിറ്ററിനു 22 രൂപ
- റിച്ച് പാല്‍ ലിറ്ററിനു 23 രൂപ
7-10-2008 ല്‍ കൂട്ടിചേര്‍ത്തത്.:
വൈദ്യുതി നിരക്കു വര്‍ധന വീണ്ടും
മാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്ന് അധിക വൈദ്യുതിക്കു കൂടിയ വില ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചു.
പകല്‍ ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം കമ്മിഷന്‍ തള്ളി. കമ്മിഷന്റെ ഉത്തരവു 15നു നിലവില്‍ വരും.
കഴിഞ്ഞ മാസത്തെ താപവൈദ്യുതിയുടെ വില 8.83 രൂപയാണ്.ഈ നിരക്കായിരിക്കും അധിക വൈദ്യുതി ഉപയോഗിക്കുന്നവര്‍ നല്‍കേണ്ടിവരിക. ഓരോ മാസവും അഞ്ചാം തീയതിക്കു മുന്‍പായി ഇതു പുതുക്കി നിശ്ചയിക്കും.
മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നു കൂടിയ നിരക്ക് ഈടാക്കണമെന്ന ബോര്‍ഡിന്റെ ആവശ്യമാണു കമ്മിഷന്‍ 200 യൂണിറ്റ് എന്നാക്കിയത്.
എല്‍ടി കൊമേഴ്സ്യല്‍ (വ്യാപാരം)എല്‍ടി വ്യവസായം, എല്‍ടി ഗാര്‍ഹികേതരം(എല്‍ടി ആറ് ഏ,ബി,സി) എല്‍ടി രണ്ട് കോളനി എന്നീ ഉപയോക്താക്കള്‍ക്ക് 20% വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉപയോഗിച്ച ശരാശരി വൈദ്യുതിയുടെ 80% സാധാരണ നിരക്കില്‍ തുടര്‍ന്നും ലഭിക്കും. എന്നാല്‍ ശേഷിക്കുന്ന 20 ശതമാനത്തിനു താപവൈദ്യുതിയുടെ വില നല്‍കണം.
Buzz ല്‍ പിന്തുടരുക
1 comments:
once fuel prise increse all charges increse
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..