പുത്രനോ...മകനോ...ആരാണ് നീ?
പും നാമ നരകാത് ത്രായതേ ഇതി പുത്രാഹ.
ജീവനുള്ള അവസ്ഥയില്‍ നിന്ന് ജീവനില്ലാത്ത അവസ്ഥയിലേക്ക് അഛനമ്മമാര്‍ കടക്കുബോള്‍ അവരനുഭവിക്കുന്ന ഭയത്തിനു പറയുന്ന പേരാണ് പും നാമ നരകം. ആ സമയത്ത് ആശ്വാസവാക്കുകള്‍ പറഞ്ഞ് തൊണ്ട വരളുബോള്‍ ഒരിറ്റ് ജലം കൊടുത്ത് ആശ്വസിപ്പിച്ച് ജീവിതത്തിന്റെ മറുകരയിലേക്ക് കടത്തിവിടുവാനുള്ള യോഗ്യത മകന് ആ സമയത്ത് കിട്ടിയില്ലാ, അടുത്ത വീട്ടിലെ വ്യക്തിയാണ് അവിടെ ഉണ്ടായിരുന്നത് അവന്റെ മടിയില്‍ കിടന്നാണ് അഛന്‍ മരിച്ചതെങ്കില്‍ അവന്റെ പേരാണ് പുത്രന്‍. നിങ്ങളുടെ പേര് അപ്പോഴും മകനെന്നു തന്നെ.ഇതുപോലെ തന്നെയാണ് പുത്രിയും മകളും.
ഈ അങ്കിളിന് ഇപ്പോഴെന്താ ഇങ്ങനെയൊരു ധര്‍മ്മശാസ്ത്ര ചിന്ത. എനിക്കറിയില്ല.
29 comments:
അതാണ് പുത്രസൌഭാഗ്യം! അതുണ്ടാവട്ടെ!
എനി പ്രത്യെകിച്ച് സെട്ടിങ്സ് ഒന്നുമില്ല അങ്കിള്‍, തൊടങന്നേ..-സു-
:)
:)
പുത്രനും മകനും തമ്മിലുള്ള വിത്യാസം (ധര്‍മ്മശാസ്ത്രത്തിലുള്ളത്) ഇവിടെ വിവരിച്ചിട്ടുണ്ട്. ബാക്കി സംസ്കൃത പണ്ഠിതര്‍ക്ക് വിടുന്നു
അങ്കിളിന് സ്വാഗതം. :)
ഇ വര്‍ഷത്തിന്റെ രണ്ടാം മാസം മൃതിയടയുന്ന ഈ വേളയിലെ പ്രഭാതത്തില്‍ ഉത്തമോപദേശമായി ഈ അങ്കിള്‍ വചനകുറിപ്പ്.
സ്വാഗതം അമ്മാവാ..
അങ്കിളേ,
ഉപദേശിക്കുകയാണെന്നു തെറ്റിദ്ധരിക്കരുതേ.
പുന്നാമനരകം എന്നതിന് 'പുത്' എന്നു പേരുള്ള നരകം എന്നല്ലേ അര്‍ഥം.
ബൃഹദാരണ്യകം ഒന്നാം അദ്ധ്യായം അഞ്ചാം ബ്രാഹ്മണം 17ആം വാചകം ഒന്നു നോക്കുന്നത് നന്നായിരിക്കും.
ഇതിന്റെ താല്‍പര്യം ഞാന്‍ നേരത്തെ ഒരു കമന്റില്‍ എഴുതിയിരുന്നതാണ്- മരിക്കാറാകുന്ന ആള്‍ സമൂഹത്തില്‍ ചെയ്തു വന്നിരുന്ന ധര്‍മ്മങ്ങള്‍ തന്റെ പിന്‍ ഗാമിയിലൂടെ തുടരുന്നു അങ്ങനെ അയാള്‍ നരകത്തില്‍ നിന്നും രക്ഷിക്കപ്പെടുന്നു എന്നു രത്നച്ചുരുക്കം
സ്വാഗതം.-:)
സ്വാഗതം.
ഞാന്‍ ഇതില്‍ ആരാവും?പുത്രനോ അതോ മകനോ?
ഇനി രണ്ടും അല്ലാതെ വരുമൊ?
ആര്‍ക്കറിയാം?
സു|Su,
സാധാരണ രണ്ട് കുത്തും ഒരു ബ്രക്കറ്റും കൊണ്ടുള്ള ആംഗ്യഭാഷയിലൊതുങ്ങുന്ന കമന്റുകളാണ് സൂവിന്റേതായി ധാരാളം കണ്ടിട്ടുള്ളത്. ഈ കുട്ടിക്ക് നാക്കില്ലേ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്നെ സന്ദര്‍ശിച്ച് രണ്ട് വാക്ക് പറയാന്‍ തോന്നിയല്ലോ. നന്ദിയുണ്ട്.
indiaheritage,
കമന്റു വായിച്ചു. മനസ്സിലാക്കി. എന്റേത് വേറൊരു വ്യാഖാനമായി കാണൂ. വാസ്തവത്തില്‍ എന്റേതല്ല. ഏഷ്യാനെറ്റിന്റെ എ.സി.വി. ചാനലില്‍ Indian Institute of Scientific heritage ലെ ഡയരക്ടര്‍ ശ്രി.ഗോപാലകൃഷ്ണന്റെ പ്രഭാഷണം കേള്‍ക്കാനിടയായി. അതില്‍നിന്നും ഓര്‍മ്മിച്ചെടുത്ത ഭാഗങ്ങളാണ് ഡോക്ടറവിടെ കണ്ടത്. ഇത്തരം ധര്‍മ്മവിചാരങ്ങളുടെയും ഭാരതീയാചരങ്ങളുടേയും ഒരു ഭണ്ഡാരമുണ്ടിവിടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്കളുടെ ശ്രദ്ധ ഞാനവിടേക്ക് ക്ഷണിക്കുന്നു.
എന്നെ സന്ദര്‍ശിച്ച -സു-|Sunil, ഇട്ടിമാളു, ജി.മനു, ഏറനാടന്‍, വേണു, ഇത്തിരിവെട്ടം എന്നിവര്‍ക്കും നന്ദി.
അനംഗാരി,
താങ്കള്‍ പുത്രനായി ഭവിക്കട്ടെ.
indiaheritage,
ഞാന്‍ കൊടുത്ത external link പ്രവര്‍ത്തിക്കുന്നില്ല എന്നു തോന്നുന്നു. ആ കലവറയുടെ വിലാസം ഇതാണ്. www.iish.org/download.asp
മൌനത്തിന് ഒരുപാട് അര്‍ത്ഥം ഉണ്ട് അങ്കിളേ. അതൊന്നും അങ്കിളിനു മനസ്സിലാകില്ല.
എനിക്ക് നാക്കും, നാക്കിന് അഞ്ചാറ് ഉപനാക്കും ഉണ്ടെന്ന് അങ്കിള്‍ അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. ഹിഹിഹി.
നന്ദിയ്ക്ക് നന്ദി. തമാശകള്‍ പൊറുക്കുക.
അങ്കിളേ ലിങ്കിനു് നന്ദി. ലിങ്കു് ഒത്തിരി പ്രയോജനമുള്ളതു്.
മാതാശ്രീയേയോ പിതാശ്രീയെയോ പരിചരിയ്കാന്‍ പോയിട്ട്, കാണാന്‍ പോലും വിധിയ്കപെടാത്ത ഒരു മകള്‍ക്ക് പുത്രി സ്ഥാനം എങ്ങനെ കൈവരിയ്കാം?
(സന്താനങ്ങളെ "ഇന്‍വെസ്റ്റ്‌മന്റ്" ആയിട്ട് കാണുന്ന ഈ കാലഘട്ടത്തില്‍, മകനും മകളുമായിട്ട് മാത്രം മാറാനാണു സാധ്യത കൂടുതല്‍, പ്രവാസികള്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ എന്റെ ഫാമിലി ഇവിടെ എന്റെ കൂടെ, അച്ഛന്‍ അമ്മ ഒക്കെ നാട്ടില്‍ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍, ഇതൊക്കെ അച്ഛനും അമ്മയും ഒക്കെയും നാട്ടില്‍ കേള്‍ക്കില്ലേ എന്ന് തോന്നാറുണ്ട് എനിക്ക്)
അങ്കിള്‍ അങ്ങുന്നേ സ്വാഗതം. അങ്കിള്‍ എന്ന് പേരു എനിക്കിഷ്ടായില്ലാ എന്നും കൂട്ടത്തില്‍ പറയട്ടെ.
സ്വാഗതം :)
അങ്കിളേ, സ്വാഗതം.
ഇന്ഗ്ലിഷ് പേരിട്ട് സംസ്കൃതം പറയുന്നവര്‍ കൂടിവരികയാണൊ ബൂലോകത്ത്?
ഒരു indiaheritage ഇപ്പൊ ഒരു അങ്കിള്‍. ചുമ്മാ തോന്നിയതാവും.
-സുല്‍
അങ്കിളേ,
ലിങ്കിനു നന്ദി, ഇതു പുതിയതായി തുടങ്ങിയതായിരിക്കും, സ്പീഡിലാത്തതു കൊണ്ട് അവ തുറക്കാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ താമസിക്കുന്നിടത്തു audio ലിങ്ക് കൊണ്ട് യാതൊരു പ്രയോജനവുമില്ല.
Dr. GopaalakrishNante തായ Indian Scientific Heritage, ആര്യഭടീയം വ്യാഖ്യാനം തുടങ്ങിയ വളരെ ഗ്രന്ഥങ്ങളും, audio cassetes ഉം ഉണ്ട് മേല്‍പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളില്‍ കണക്കിനെ പറ്റി വളരെ വിശദമായ പ്രതിപാദനമുണ്ട്. അവ ഈ ലിങ്കില്‍ കാണുന്നില്ലെന്നു തോന്നുന്നു.
ഒരിക്കല്‍ കൂടി നന്ദ്‌ഇ
ഓ ടൊ
അയ്യോ സുല്ലേ ഈ പേര്‍ ഞാന്‍ 95 ല്‍ യാഹൂവില്‍ ഉണ്ടാക്കിയതാണ് അന്നെനിക്ക് ഇങ്ങനെ മലയാളത്തിന്റെ ഒരു ധാരണ ഇല്ലാതിരുന്നതുകോണ്ട് ആംഗലേയ്ത്തിലാകിയതാണേ . പിന്നങ്ങനെ തന്നെ അങ്ങു പോകുന്നു എന്നു മാത്രം, അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു അല്ലേ
ഇത്തരം ചിന്തകള്‍ ചിലപ്പോഴെങ്കിലും എല്ലാവരുടെയും മുന്നിലെത്തിക്കുന്നത് നന്നായിരിക്കും.
അങ്കിള്‍ എന്നത് ‘കാരണവര്‍’ എന്ന് മലയാളീകരിച്ചാല്‍ നന്നായിരിക്കും:)
ക്ഷമിക്കണം 95 അല്ല 98 എന്നു തിരുത്തി വായിക്കാനപേക്ഷ
ഹൃദയത്തില്‍ കൊണ്ടു ഇതിലെ വരികള്‍... അനംഗാരിയുടെയും അതുല്യയുടേയും കമന്‍റുകള്‍ അതിലും വേദനിച്ചു...
അങ്കിളേ സ്വാഗതം
അങ്കിളേ ..സ്വാഗതം..
[എല്ലാവരും പറയുന്നത് കേട്ടു...അങ്കിള്‍ എന്ന പേരു......നേരെ അങ്ങോട്ടു..മലയാളീകരികണ്ടാട്ടോ...ഏത്...]
അങ്കിളേ ..
പയ്യന്റെ വന്ദനം
അതുല്യേ,
എന്റെ പേര് ഇഷ്ടപ്പെട്ടില്ല, അല്ലേ?. കഷ്ടമുണ്ട്. എത്ര ആലോചനക്ക് ശേഷം സ്വീകരിച്ച പേരാണന്നോ?. ഏന്നെ നേരില്‍ കണ്ടാല്‍ ഈ പേരിലേ വിളിക്കൂ, തീര്‍ച്ച. എന്റെ പ്രൊഫെയില്‍ നോക്കൂ.
പിന്നെ പുത്രിസ്ഥാനം പ്രയാസം തന്നെ. മകളായല്ലോയെന്ന് സമാധാനിക്കൂ.
കുട്ടന്‍മേനോന് നന്ദി.
സുല്ലേ,
എന്റെ പേരായ അങ്കിള്‍ ഇംഗ്ലീഷല്ല. മലയാളം തന്നെയാണ്. ഉഛാരണത്തില്‍ സാമ്യമുള്ള Uncle എന്ന ഇംഗ്ലീഷ് പദം തലയില്‍പിടിച്ചതുകൊണ്ട് തോന്നിയതാണ്. കേട്ട് പരിചയമുള്ളതുകൊണ്ടും, തുല്ല്യമായ ഇംഗ്ലീഷ്‌പദമില്ലാത്തതുകൊണ്ടുമല്ലേ 'സുല്‍' എന്നത് മലയാള പേരന്ന് നിങ്ങള്‍ കരുതുന്നത്. ജോയ്, ഏന്‍ജല്‍ എന്നിവക്ക്‌തുല്ല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടെങ്കിലും അവരെ മലയാള പേരുകാരായും അറിയപ്പെടുന്നില്ലേ? എന്തുകൊണ്ട്? കേട്ടു പതിഞ്ഞ വാക്കുകളായതുകൊണ്ട്. റാല്‍മിനോവും, വക്കാരിമഷിതയും നമ്മുനെ പ്രീയ മലയാളി സുഹൃത്തുക്കളല്ലേ? ദയവായി എന്നെ അങ്കിള്‍ ആയിട്ട് കാണൂ, Uncle ആയിട്ട് വേണ്ടാ. നേരിട്ട് കണ്ടാലും അങ്ങനെയേ തോന്നൂ.
പൊതുവാളെ,
ശ്രമിക്കാം. പിന്നെ പേരിന്റെ കാര്യം. എന്റെ പ്രായത്തിലുള്ള ഒരാളെക്കണ്ടാല്‍, 'കാരണവരെ', 'അമ്മാവന്‍' എന്നൊന്നുമല്ല, 'അങ്കിളേ' എന്നാണ് വിളിച്ച്‌കേട്ടിട്ടുള്ളത്. അപ്പോള്‍പിന്നെ അതുതന്നെ പേരാക്കുന്നതല്ലേ നല്ലത്. സമ്മതമെന്ന് ആശിക്കുന്നു.
അഗ്രജന്‍,
വരികളിലെ ആത്മാര്‍ഥത ഞാന്‍ കാണുന്നു. പുത്രന്റെ ലക്ഷണം.
സാന്‍ഡോസ്,
ഇല്ല, പേര് മാറ്റുന്നില്ല. സപ്പേര്‍ട്ടിന് നന്ദി.
പയ്യന്‍,
സ്വീകരിച്ചിരിക്കുന്നു, സന്തോഷത്തോടെ.
അങ്കിളേ
കണ്‍ഫ്യൂസ്ഡ് ആക്കിയല്ലോ? വായിച്ചപ്പോള്‍ രണ്ടു സംശയം. ഒന്ന് ഇതില്‍ ഞാന്‍ ആരാണ്. പുത്രനോ മകനോ? രണ്ട് പുത്രനാണോ ശ്രേഷ്ടന്‍ അതോ മകനോ? രണ്ടുപേരും ശ്രേഷ്ടര്‍ എന്ന് പറഞ്ഞ് ഒഴിയല്ലേ അങ്കിളേ...
സര്‍,
കര്‍ക്കടകമാസത്തിലെ,
ഈചിന്തകള്‍..
നന്നായിട്ടുണ്ട്.
ആശംസകള്‍....
പ്രശാന്തേ,
എന്റെ പോസ്റ്റിലെ വാക്കുകളെ അതേപടി സംഗ്രഹിക്കണമെന്നില്ല. തങ്ങളുടെ അച്ഛനമ്മമാരുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ പുത്രനാണെന്ന് കരുതിയാല്‍ മതി. പല കാരണങ്ങളാലും, മകനായി കഴിയേണ്ടിയും വരും. സമാധാനിക്കാം.
ശ്രേഷ്ടന്‍ ആരാണെന്നത് എന്റെ പോസ്റ്റിന്റെ വിഷയമായിരുന്നില്ല. പ്രത്യേകം പോസ്റ്റിട്ട് സംവദിക്കേണ്ടി വരും.
ശ്രീദേവീ,
നടക്കാത്ത ആശയാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‍ അങ്ങനെ ചിന്തിച്ചു പോയത്. മകന്‍ പതിനായിരത്തോളം കിലോമീറ്ററിനപ്പുറത്താണ്.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..