Saturday, August 7, 2010

റേഷൻ കാർഡ്: ഓൺലൈനായി അപേക്ഷിക്കാം.

പുതിയ റേഷൻ കാർഡിനായി തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്ക്/സിറ്റി റേഷനിംഗ്  ഓഫീസിലും ഓൺലൈനായി അപേക്ഷിക്കമെന്നു  സിവിൾ സപ്ലൈസ് ഡയറക്ടറുടെ അറിയിപ്പുണ്ടായിരിക്കുന്നു. സെപ്റ്റംബർ ആദ്യത്തോടെ ഈ സംവിധാനം സംസ്ഥാനത്ത് മുഴുവൻ നിലവില വരും.

www.civilsupplieskerala.gov.in വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

റേഷൻ കാർഡുള്ളവർക്ക് കാർഡിലെ ബാർകോഡ് എന്റെർ ചെയ്തും മറ്റുള്ളവർക്ക് നേരിട്ട് രജിസ്റ്റർ ചെയ്തും വെബ് സൈറ്റിൽ പ്രവേശിക്കാം.

അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ സ്കാൻ ചെയ്തു പി.ഡി.എഫ് ഫോർമാറ്റിൽ അറ്റാച്ച് ചെയ്യണം. ഫയൽ വലിപ്പം 250 കെ.ബി യിൽ കൂടരുത്.

Buzz ല്‍‌ പിന്തുടരുക