Thursday, March 22, 2007

ഭാരതീയാചാരങ്ങള്‍ - ഇന്ന്‌ ഞാന്‍ കേട്ടത്‌.

ഭാര്യാഭതൃബന്ധം: നമുക്ക്‌ ഇഷ്ടമുള്ള അച്ഛനേയും അമ്മയേയും തിരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. അച്ഛനമ്മമാര്‍ക്ക്‌ അവര്‍ക്കിഷ്ടമുള്ള പുത്രനേയോ പുത്രിയേയോ തിരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവുമില്ല. അതുകൊണ്ട്‌ ഏറ്റവും ദൃഡമായ ബന്ധമാണ്‌ അച്ഛനമ്മമാരും മക്കളും തമ്മിലുള്ളത്‌.മനുഷ്യനിര്‍മിതമായ ബന്ധമാണ്‌ ഭാര്യാഭതൃബന്ധം. അതായത്‌ എനിക്കിഷ്ടമുള്ള ഭാര്യയേയോ ഭര്‍ത്താവിനേയോ തിരെഞ്ഞെടുക്കാനുള്ള്‌ സ്വാതന്ത്ര്യം എനിക്കുണ്ട്‌. ഭാരതത്തില്‍ ഈ മനുഷ്യനിര്‍മിതമായ ബന്ധത്തിന്‌ വളരെയധികം പവിത്രത നള്‍കിയിട്ടുണ്ട്‌. വീട്ടിലേക്ക്‌ കയറിവരുന്ന വധുവിനെ അവിടുത്തെ രാജ്ഞിയായാണ്‌ സ്വീകരിക്കുന്നത്‌. (ആദ്യദിവസമെങ്കിലും!! - ഇതെന്റെ ഭാഷ്യം)എവിടയോ ജനിച്ച്‌ വളര്‍ന്ന പുരുഷന്‍ എവിടയോ ജനിച്ച്‌ വളര്‍ന്ന സ്ത്രി. ഇവര്‍ അഞ്ച്‌ തരത്തിലാണ്‌ ഭാരതത്തില്‍ വിവാഹം കഴിക്കുന്നത്‌.

  1. താലികെട്ടി
  2. മാലയിട്ട്‌
  3. വലത്തേകൈ വലത്തേകൈ ചേര്‍ത്ത്‌ പിടിച്ച്‌ പാണിഗ്രഹണം ചെയ്ത്‌
  4. മോതിരം മാറി
  5. പുടവകൊടുത്ത്‌.

ഇതില്‍ ഏതെങ്കിലും ഒരുതരത്തിലുള്ള വിവാഹവും മതി ഭാരത്തില്‍ യതാര്‍ഥ വിവാഹത്തിന്‌.

അച്ഛനമ്മമാരുടെ വിവാഹം കാണണമെന്നാഗ്രഹമുണ്ടോ? - അവസരമുണ്ട്‌ കാത്തിരിക്കൂ: അമ്മയുടേയോ അച്ഛന്‍ന്റേയോ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുബോള്‍ അവര്‍ ഒന്നുകൂടി താലികെട്ടി, മാലയിട്ട്‌, പുടവകൊടുത്ത്‌ വിവാഹം കഴിക്കാം. മോതിരം മാറ്റാറില്ല. മക്കള്‍ക്ക്‌ അഛനമ്മമാരുടെ വിവാഹം കാണുവാന്‍ വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്‌. ഇത്‌ ഭാരതീയാചാരം.

(മേല്‍ പറഞ്ഞവ അനാചാരമെന്നോ, ദുരാചാരമെന്നോ എന്നെ കുറ്റപ്പെടുത്തല്ലേ)

Buzz ല്‍‌ പിന്തുടരുക

14 comments:

  1. അങ്കിള്‍. said...

    അഛനമ്മമാരുടെ വിവാഹം കാണണമെന്നാഗ്രഹമുണ്ടോ? -എന്റെ പുതിയ പോസ്റ്റ്‌ വായിക്കൂ.

  2. ശാലിനി said...

    ചെറുതെങ്കിലും നല്ല പോസ്റ്റ്.

    അങ്കിള്‍, ആന്റിയും ബ്ലോഗിലുണ്ടോ?

  3. ഉണ്ണിക്കുട്ടന്‍ said...

    പോസ്റ്റിന്റെ ഉദ്ദേശം മനസിലായില്ലാ.. അങ്കിള്‍
    ശാലിനീ ..അതെനിക്കിഷ്ടമായി..

  4. Unknown said...

    ഉപഭോക്താവ്‌ / Consumer എന്ന ടൈറ്റില്‍ കണ്ടാണ് ഇവിടെ വന്നത്. വന്നു കയറിയപ്പോള്‍ വഴി തെറ്റിയോ എന്നൊരു സംശയം.ഏതായാലും എഴുത്ത് കൊള്ളാം. എന്നാലും ഉപഭോക്താവ് എന്ന പേര്‍ വളരെ അര്‍ത്ഥവ്യാപ്തി ഉള്ള ഒന്നായിരുന്നു... വേണ്ട ഞാനായിട്ട് , പേര് മാറ്റിക്കൂടേ എന്നൊന്നും ചോദിക്കുന്നില്ല.ബ്ലോഗില്‍ അങ്ങിനെ സ്വതന്ത്രമായി പറായനൊന്നും പറ്റില്ല..മാളോര് പിന്നാലെ വടിയുമായി വരും.. വിര്‍ച്വലായിട്ടാണേങ്കിലും !!

  5. അപ്പു ആദ്യാക്ഷരി said...

    നടന്‍ സുരേഷ് ഗോപിയും ഭാര്യയും ഈയിടെ ഇതുപോലെ രണ്ടാമത് കല്യാണം കഴിച്ചത്രേ..മക്കളെ സാക്ഷിനിര്‍ത്തി.

  6. സാജന്‍| SAJAN said...

    അങ്കിളെ ഇതൊരു പുതിയ അറിവായിരുന്നു...
    അപ്പുവെ, അങ്ങേരു ചുമ്മാതെ ഷോ കാണിച്ചതല്യോ?

  7. അങ്കിള്‍. said...

    ശാലിനി,
    ആന്റി ബ്ലോഗിലില്ല. എന്നാലും അടുത്ത കൊല്ലം രണ്ടാം വിവാഹത്തിനുള്ള യോഗ്യത നേടും. അത്‌ നടത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഞങ്ങടെ മക്കള്‍ തുടങ്ങിയിട്ടുണ്ടെന്ന്‌ പേരക്കുട്ടികള്‍ വഴി ഞാനറിഞ്ഞിട്ടുണ്ട്‌.

    ഉണ്ണിക്കുട്ടാ,
    ദുര്‍ചിന്ത ഒന്നും ഇല്ല. എല്ലാപേര്‍ക്കും അറിയുന്ന കാര്യം ഒരു പ്രഭാഷണത്തില്‍ ഇന്ന്‌ കേട്ടപ്പോള്‍ ഒരു പുതുമ തോന്നി. എന്നാപിന്നെ, ഗൂഗിള്‍ ഏമാന്‍ അനുവദിച്ച്‌ തന്നിട്ടുള്ളതും എന്റെ സ്വന്തം പേരില്‍ കരമടക്കാതെ തന്നെ പട്ടയം പിടിച്ചിട്ടുള്ളതുമായ കുറച്ച്‌ സ്ഥലം ഇവിടെ കിടക്കുകയല്ലേ. അവിടെ കുറിച്ചിട്ടേക്കാമെന്ന്‌ കരുതി. ഭാവിയില്‍ പ്രയോജനപ്പെട്ടേക്കാമെന്നും കരുതി.

    പ്രിയ അപ്പു,
    സുരേഷ്‌ ഗോപിക്കോ, ഭാര്യക്കോ അറുപത്‌ വയസ്സായിട്ടില്ല. അതു കൊണ്ട്‌ അവരുടെ വിവാഹം (അങ്ങനെ നടന്നെങ്കില്‍) ഭാരതീയാചാരപ്രകാരമല്ല.

    പ്രീയ സാജന്‍,
    അതെ, ഒരു ഷോ ആയിട്ട്‌ വേണം കരുതാന്‍.

  8. അങ്കിള്‍. said...

    അഞ്ചരക്കണ്ടി അറിയുന്നതിന്‌,
    ഈ ചോദ്യം പ്രതീക്ഷിച്ച്‌ കഴിയുകയായിരുന്നു ഞാന്‍. ഉപഭോക്ത്ര് പ്രശ്നങ്ങള്‍ സംവദിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു ഞനുദ്ദേശിച്ചിരുന്നത്‌. അപ്പോഴാണ്‌ 'ബ്ലോഗിലെ ചോരണമാരണ'ങളെയും അതുണ്ടാക്കിയ പുകിലുകളേയും പിന്നെയുണ്ടായ 'നയം വ്യക്തമാക്കല്‍' പറ്റിയും വായിച്ച്‌ വായിച്ച്‌ തളര്‍ന്നത്‌. അപ്പോള്‍ മനസ്സിലായി ഒരു സംവാദം തുടങ്ങി വെക്കാന്‍ പറ്റിയ സ്ഥലം ഇതല്ലെന്നും അല്ലെങ്കില്‍ അതിന്റെ പ്രായം എനിക്കു കഴിഞ്ഞെന്നും ബോധ്യമായത്‌. ആയിടക്കാണ്‌ ബൂലോഗത്തിലെ ഒരു പ്രൈവറ്റ്‌ ക്ലബ്ബില്‍ വിവരം കുറഞ്ഞ ഞാന്‍ ഒന്നെത്തിനോക്കിയത്‌. ഉടന്‍ തന്നെ കിട്ടി ഒരടി, കരണത്ത്‌. പിന്നെ തിരിഞ്ഞ്‌ നോക്കിയില്ല ഞാന്‍. ബ്ലോഗ്‌ റ്റൈറ്റിലിന്റെ താഴെ കൊടുത്തിരുന്ന വാചകങ്ങള്‍ മുഴുവന്‍ ഉടച്ചുവാര്‍ത്തു. സദാചാരത്തില്‍ മുഴുകാമെന്ന്‌ വിചാരിച്ചു.
    എന്നാലും ഉപഭോക്ത്ര് പ്രശ്നങ്ങളും പരിഹാരങ്ങളും ധാരാളം ശേഖരിച്ച്‌ വെച്ചിട്ടുണ്ട്‌. ഒരു സംവാദത്തിന്‌ വേണ്ടിയല്ല, ഭാവിയില്‍ എന്റെതന്നെ ആവശ്യത്തിന്‌ വേണ്ടി ഇവിടെ യഥാസമയം കുറിച്ചിടാന്‍ ആലോചിക്കുന്നുണ്ട്‌. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ അവസരമുണ്ടാക്കിത്തന്ന അഞ്ചരക്കണ്ടിയോട്‌ നന്ദിയുണ്ട്‌.

  9. മനോജ് കുമാർ വട്ടക്കാട്ട് said...

    എല്ലാ ബന്ധങ്ങളും ദൃഢമായിരിക്കട്ടെ.

  10. അങ്കിള്‍. said...

    പാണിഗ്രഹണം - കൂടുതല്‍ വിവരങ്ങള്‍.
    പാണിഗ്രഹണത്തിന്റെ പ്രാധാന്യം അറിയണമെങ്കില്‍ വടക്കേ ഇന്‍ഡ്യയിലോട്ട്‌ പോകണമെന്നാണ്‌ പറഞ്ഞ്‌ കേട്ടത്‌. പ്രായമായ സ്ത്രീകള്‍ റോഡ്‌ മുറിച്ച്‌ കടക്കുവാന്‍ മറ്റുള്ളവരുടെ സഹായം തേടുന്നത്‌ കാണാം. സഹായിക്കാന്‍ ഒരു പുരുഷനാണ്‌ ചെല്ലുന്നതെങ്കില്‍ വൃദ്ധ കൈമുട്ട്‌ നീട്ടിക്കൊടുക്കും. അതില്‍ പിടിച്ച്‌ വേണം റോഡിനക്കരെ എത്തിക്കാന്‍. സ്വന്തം കൈ നീട്ടിക്കൊടുത്താല്‍ (ഒരിക്കലും ഉണ്ടാകില്ലത്‌) അത്‌ പാണിഗ്രഹണം ആയിപ്പോകും. ഇതും നമ്മുടെ ആചാരം!!.

  11. കുതിരവട്ടന്‍ | kuthiravattan said...

    ഏതെങ്കിലും ഒന്നു മതിയല്ലേ. അപ്പോ കേരളത്തില്‍ ഒരു വിവാഹം നടക്കുമ്പോള്‍ വധൂ വര്‍ന്മാര്‍ ഒരേ ദിവസം അഞ്ചു പ്രാവശ്യം വിവാഹിതരാകുന്നു :-) അഞ്ചു പ്രാവശ്യം കല്യാണം കഴിക്കുന്നു എന്നു ചുരുക്കം.

  12. Ralminov റാല്‍മിനോവ് said...

    ഞാന്‍ ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ചു് പാലക്കാട് ടൌണ്‍ മൊത്തം നടന്നിട്ടുണ്ട്. അപ്പോ എന്റെ പാണിഗ്രഹണം കഴിഞ്ഞോ ?

  13. Unknown said...

    റാല്‍മിനോവിന്റെ ചോദ്യം കേട്ട് എന്റെയും പാണിഗ്രഹണം കഴിഞ്ഞോ എന്ന് പേടിച്ച് വന്നതാണ്. കുഴപ്പമില്ല. ഇടത് കൈയും വലത് കൈയും ചേര്‍ത്ത് നടന്നാല്‍ പാണിഗ്രഹണമല്ല. (അഛനുമമ്മേം കണ്ടാല്‍ വെറും ഗ്രഹണമാവാന്‍ സാധ്യതയുണ്ട്) :-)

    റാല്‍മിനോവണ്ണാ വലത് കൈയും വലത് കൈയ്യും ചേര്‍ക്കണമെങ്കില്‍ പരസ്പരം ഫേസ് ചെയ്ത് നില്‍ക്കേണ്ടി വരും. കൈ കോര്‍ത്ത് പിടിച്ച് നടക്കാന്‍ പറ്റില്ല.

    ഓടോ: അപ്പൊ ഒരു പെണ്ണിന് ഷേക്ക് ഹാന്റ് കൊടുത്താല്‍ അത് പാണിഗ്രഹണമാവില്ലേ? ചുമ്മാതല്ല ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍. വല്ല പ്ലസ് ടൂ യുവജനോത്സവത്തിനും സമ്മാനവിതരണത്തിന് പോയിക്കാണും അങ്ങേര്. അല്ലെങ്കില്‍ ‘പാലും ഷേക്ക് ഹാന്റും’ പരിപാടി നടത്തിക്കാണും :-)

  14. ജയതി said...

    അങ്കിളേ അങ്ങിനെയല്ലെ വിളിക്കാൻ പറ്റൂ. പേരതായിപ്പോയില്ലെ?
    അപ്പോൾ ഇന്ന് ഹിന്ദുക്കൾ ഒരേ സമയം ഈ 5 വിധവും ഒരുമിച്ച് ചേർത്ത് വിവാഹം നടത്തുന്നത് കൂടുതൽ മുറുകാനായിരിക്കും അല്ലേ? എന്നിട്ടും പണ്ട് പുടവ മാത്രം കൊടുത്ത് നടത്തിയിരുന്ന ബന്ധത്തിന്റെ അത്ര മുറുക്കംണ്ടോ ഇന്ന്?