Friday, April 18, 2008

ഫ്രീ SMS അയക്കുന്നവരുടെ ശ്രദ്ധക്ക്‌(FREE SMS)

ഇന്നത്തെ മലയാള മനോരമയില്‍ കണ്ട ഒരു വാര്‍ത്തയുടെ ചരുക്കം ഇതാണ്:
****************************************************************
ഇന്നു മുതല്‍ കായികം പേജില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് എസ്എംഎസ് വഴി ഉത്തരമയയ്ക്കുന്നവര്‍ക്ക് ദിവസവും അഞ്ചു മൊബൈല്‍ ഫോണ്‍ സമ്മാനം. [Malayala Manorama:18-04-2008]
****************************************************************

ഇന്റര്‍നെറ്റു വഴി സൌജന്യമായി എസ്.എം.എസ്സ്‌ അയക്കാനായി നമ്മളെ ക്ഷണിക്കുന്ന ധാരാളം സൈറ്റുകള്‍ നിലവിലുണ്ട്‌. ദിവസേന പുതിയത്‌ വന്നുകൊണ്ടിരിക്കുന്നു. ഇന്നലെ എനിക്ക്‌ ഈ-മെയില്‍ വഴി കിട്ടിയ ഈ സൈറ്റ്‌ വളരെ ആകര്‍ഷകമായി തോന്നുന്നു.

സാധാരണയായി ഒരു പുതിയ സ്ഥലത്ത്‌ SIGN UP ചെയ്യുന്നതിനു മുമ്പ്‌ അവരുടെ Terms & Conditions നാം അംഗീകരിക്കേണ്ടതുണ്ട്. കാളമൂത്രം പോലെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌ മുഴുവന്‍ ആരും (ഞാനുള്‍പ്പടെ) വായിച്ചു നോക്കാറില്ല. എല്ലാം അംഗീകരിക്കുന്നു എന്ന്‌ തട്ടിവിടും. ഇക്കാര്യത്തില്‍ ഞാന്‍ വെറുതേയൊന്ന്‌ നോക്കാമെന്നു വിജാരിച്ചു. ക്രിക്കറ്റ്‌ തുടങ്ങാന്‍ പോകുന്നു, മനോരമയാണെങ്കില്‍ പുതിയ സമ്മാന പദ്ധതി കൊണ്ടു വന്നിരിക്കുന്നു. ഫ്രീയായി എസ്സ്.എം.എസ്സ് അയക്കാനാകുമെങ്കില്‍ എന്തുകൊണ്ടായിക്കൂടാ എന്നാലോചിച്ചുപോയി.

അവരുടെ Terms & Conditions നില്‍ താഴെ കാണുന്ന വാചകങ്ങളും ഉണ്ടായിരുന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക:

***********************************************
it is important to understand that 160by2 offers free SMS services to its Users so that they can send personal SMS messages to their known persons. It is vital to realize that communication should be between known persons. You may not use the 160by2 products and/or services to sell a product or service, or to increase traffic to your business for commercial reasons, such as advertising sales...........................................
.......................................................................
.......................................................................
Charges - The 160by2 products and/or services include features without charges from 160by2. But, your mobile phone operator may charge you for usage. The User is liable for any mobile phone charges incurred (usage, subscription, etc) as a result of using any of 160by2 services. Please consult your mobile phone operator's pricing plan to determine the charges for sending and receiving SMS text messages, WAP push, GPRS connectivity etc.
****************************************************

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇവരുടെ ക്ഷണനപ്രകാരം നമ്മള്‍ എസ്സ്.എം.എസ്സ് അയച്ചാല്‍ പെട്ടുപോകില്ലേയെന്നൊനു സംശയം. അതു കൊണ്ട്‌,

വായനക്കാര്‍ ആരെങ്കിലും ഏതെങ്കിലും ഫ്രീ സര്‍വീസ്സ്‌ എസ്.എം.എസ്സ് അയക്കാന്‍ ഉപയോഗിക്കുന്നെങ്കില്‍ അവരുടെ Terms & Conditions ഒന്നു വായിച്ചു നോക്കാന്‍ മിനക്കെടണം എന്നറിയിക്കാനാണ് ഈ പോസ്റ്റിടുന്നത്‌.

ആരെങ്കിലും തരുന്ന സേവനം സൌജന്യമാണെന്ന്‌ സംശയമില്ലാതെ തെളിഞ്ഞിട്ടുണ്ടെങ്കില്‍ എന്നെയും കൂടി അറിയിക്കണേയെന്നും അഭ്യര്‍ത്ഥനയുണ്ട്.

Buzz ല്‍‌ പിന്തുടരുക

9 comments:

  1. അങ്കിള്‍. said...

    ഫ്രീ എസ്സ്.എം.എസ്സ് അയക്കുന്നവര്‍ ഇതു കൂടി ശ്രദ്ധിക്കൂ.

  2. വെള്ളെഴുത്ത് said...

    കൊള്ളാം. ഇങ്ങനെയൊക്കെയുള്ള ചട്ടുകങ്ങളെയാണ് പഴയമലയാളം തരവഴികള്‍ എന്നു വിളിച്ചിരുന്നത്. ആഗോളീകരണകാലത്ത് മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്..? എന്തായാലും നന്നായി അങ്കിളേ, ഇങ്ങനെയാരെങ്കിലും വേണം നമ്മളൊയൊക്കെ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ പറയാന്‍.

  3. Suvi Nadakuzhackal said...

    ഇതെല്ലം വായിച്ചിട്ട് സൈന്‍ അപ് ചെയ്യാന്‍ വക്കീലന്മാരെക്കൊണ്ട് പോലും സാധിക്കില്ല!!

  4. Anonymous said...

    160 ബൈ 2 നല്ലതാണ്‌. അവരുടെ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്ത് ഫ്രീയായി എസ്.എം.എസ് അയക്കാം. അവരുടെ പരസ്യം കൂടി അതില്‍ കുറച്ചു കാണുമെന്നു മാത്രം. പിന്നെ യൂസേജ് ചാര്‍ജ്, ജി.പി.ആര്‍.എസ് ചാര്‍ജുകള്‍ മാത്രമേ വരുന്നുള്ളു. നിങ്ങള്‍ക്കൊരു അണ്‍ലിമിറ്റഡ് ജി.പി.ആര്‍.എസ് അക്കൌണ്ട് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് മറ്റു ചാര്‍ജുകളൊന്നും തന്നെ വരികയില്ല.

  5. Balu said...

    ഇതു ശരിയാണെന്കിലു മറ്റൊരു ആപത്തും അതില് ഒളിച്ചിരിക്കാം. ഒരിക്കല് നാം അതുപയോഗിച്ചു കഴിഞ്ഞാല് വേണമെങ്ങില് ആ സെര്വറില് നിന്നു, നാം അറിയാതെ നമ്മുടെ മൊബൈല് നമ്പര് ഉപഗോചാലോ!!!
    --ഞാന് - എന്റെ ശബ്ദം - Ente Sabdam

  6. Anonymous said...

    പ്രിയപ്പെട്ട അങ്കിള്‍, ഞാന്‍ ഒരു ഫ്രീ എസ്.എം.എസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ഉപദ്രവമായി ഞാന്‍ ഒന്നും കാണുന്നില്ല.കാരണം ഞാന്‍ അയക്കുന്ന ഓരോ എസ്.എം.എസ് -നും ഒപ്പം അവര്‍ (സര്‍വീസ് നല്‍കുന്നവര്‍) അവരുടെ ചെറിയ ചെറിയ പരസ്യങ്ങളും അയക്കുന്നുണ്ട്.അതാണ്‌ അവരുടെ ലാഭം. പക്ഷെ എനിക്ക് ഇതൊരു സൌജന്യ സേവനം മാത്രമാണ്.താങ്കള്‍ക്കും പരീക്ഷിക്കാം. പെട്ട് പോകില്ല എന്ന് നൂറു % ഉറപ്പ്.

    JOIN VENAD എന്ന് എഴുതി 567678 ലേക്ക് അയക്കു. ശേഷം താങ്കളുടെ അഭിപ്രായം ഞാന്‍ പ്രതീക്ഷിക്കുന്നു.തീര്ച്ചയായും നമ്മള്‍ ഒന്നും മനോരമയെ പ്പോലെ പണക്കൊതിയന്‍മാര്‍ അല്ലല്ലോ...

  7. അങ്കിള്‍ said...

    പ്രീയ സൈദ് ഷീയാസ്,
    FREE SMS ല്‍ സംശയം പ്രകടിപ്പിച്ചതിനു കാരണവും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പൂര്‍ണ്ണമായും സൌജന്യമാണെന്നുറപ്പുണ്ടെങ്കില്‍ അതുപയോഗിക്കുന്നതിനു ഞാനെതിരല്ല.

    റിലയന്‍സ് തുടങ്ങിയപ്പോള്‍ എടുത്ത മൊബൈല്‍ ആണ് എന്റേത്. അതുകൊണ്ട് മാസം 500 എസ്സ്.എം.എസ്സ് സൌജന്യം. ഞാനതു കൊണ്ട് മറ്റൊന്നും ശ്രമിച്ചു നോക്കുന്നില്ല.

  8. Kvartha Test said...

    160by2 പോലെയുള്ള കമ്പനികള്‍ തരുന്ന സൗജന്യ എസ് എം എസ് സൌജന്യം തന്നെയാണ്.

    SMS-ല്‍ ആകെ 160 അക്ഷരങ്ങള്‍ വരെ അനുവദനീയമാണ്. പക്ഷെ, 160/2 = 80. അതായത് 80 അക്ഷരങ്ങള്‍ വരെയാകാം നിങ്ങളുടെ സന്ദേശം, ബാക്കി പകുതി സ്ഥലത്ത് അവര്‍ മറ്റു പരസ്യ വാചകങ്ങള്‍ ചേര്‍ക്കുന്നു. നമ്മള്‍ക്ക് എസ് എം എസ് സൗജന്യമായി കിട്ടുമ്പോള്‍ അവര്‍ക്ക് പരസ്യ പ്രക്ഷേപണവും നടക്കുന്നു.

    There is no true free lunch!

    പിന്നെ, terms & conditions-ല്‍ അവര്‍ പറയുന്നത്, SMS സ്വീകരിക്കാനോ WAP ഉപയോഗിക്കാനോ നിങ്ങളുടെ മൊബൈല്‍ കാരിയര്‍ ചാര്‍ജ് ചെയ്താല്‍ അവര്‍ക്ക് (160by2) ഒന്നും ചെയ്യാന്‍ പറ്റില്ല. അത് നിയമപരമായി പറഞ്ഞിരിക്കുന്നു എന്ന് മാത്രം.

    എന്നിരുന്നാലും അങ്കിള്‍ പറഞ്ഞതു വാസ്തവം, എന്ത് സര്‍വീസിനു signup ചെയ്താലും T&C വായിക്കണം, എപ്പോഴും.

  9. Black Jack said...

    test