ആരാണ്‍് ഓംബുഡ്സ്മാന്‍
ആരാണ് ഓംബുഡ്സ്മാന്‍ ?. നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താനും , നിഗമനത്തിലെത്താനും , ആയതിനു പരിഹാര മാര്‍ഗ്ഗം കാണാനും സര്‍ക്കാര്‍ നിയൊഗിക്കുന്ന ഉദ്ദ്യോഗസ്ഥനാണ് ഓംബുഡ്സ്മാന്‍ .
ഇന്‍ഡ്യയില്‍ ഓംബുഡ്സ്മാനെ‘ലോക്പാല്‍’ അഥവാ ‘ലോകായുക്ത’ എന്നാണ് സാധാരണ പറയാറ്. 1998 ലാണ് കേരളത്തില്‍ ആദ്യമായി ‘ലോകായുക്തയെ’ സ്ഥാപിക്കുന്നത്.
1) ഓംബുഡ്സ്മാന്‍ :തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങളും ഉദ്ദ്യോഗസ്ഥന്മാരും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതയോ നിയോഗിച്ചിട്ടുള്ളതും സ്ഥലം മാറ്റപ്പെട്ടതുമായ ഉദ്ദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, ക്രമക്കേടുകള്‍ എന്നിവയെകുറിച്ചുള്ള പരാതികള്‍ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടികളെടുക്കുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാറ്റ്ന്റെ ചുമതല. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഔദ്ദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഉണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, ക്രമക്കേട് എന്നിവ ആരോപിച്ചുകൊണ്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ ഓംബുഡ്സ്മാനു സമര്‍പ്പിക്കാവുന്നതാണ്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിനെതിരയോ, പൊതുജനസേവകനെതിരെയോ, അഴിമതി ആരോപണമോ ദുര്‍ഭരണമോ സര്‍ക്കാരിന്റെ അറിവില്‍ പെടുകയോ അഥവാ ശ്രദ്ധയില്‍ കൊണ്ടുവരികയോ ചെയ്താല്‍ രേഖാമൂലമുള്ള ഉത്തരവു മൂലം സര്‍ക്കാരിനു ആയത് ഓംബുഡ്സ്മാന്റെ പരിഗണനക്കയക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകളെക്കുറിച്ചും ആക്ഷേപങ്ങളെപറ്റിയും സ്വയമേധാ കേസെടുത്ത് അന്വേഷിക്കാനും യുക്തമായ നടപടികള്‍ സ്വീകരിക്കാനും ഓംബുഡ്സ്മാനു അധികാരമുണ്ട്. വെള്ളക്കടലാസിലെഴുതിയ പരാതിയോടൊപ്പം നിശ്ചിത ഫോം കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. ഓരോ പരാതിയും അതോടൊപ്പമുള്ള രേഖകളും പരാതിയില്‍ എത്ര എതിര്‍കക്ഷികളുണ്ടോ അത്രയും പകര്‍പ്പുകളോടുകൂടിയായിരിക്കേണ്ടതാണ്. ഓരോ പരാതിയോടൊപ്പവും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ തന്റെ ഉത്തമ വിശ്വാസത്തിലും അറിവിലും പെട്ടിടത്തോളം ശരിയും സത്യവും ആണെന്ന ഒരു പ്രസ്താവന ഉണ്ടായിരിക്കേണ്ടതാണ്. പരാതിക്കാരന്‍ പരാതിയുടെ ഫീസ്സായി 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പരാതിയുടെ അസ്സല്‍ പകര്‍പ്പില്‍ പതിക്കേണ്ടതാണ്. പരാതി സ്വീകരിച്ചതിനുശേഷം പരാതിക്കാരനു പരാതിനമ്പര്‍ അടങ്ങിയ കൈപറ്റ് രശീത് നല്‍കേണ്ടതാണ്. ന്യൂന്നതയുള്ള പരാതികള്‍ ന്യൂന്നതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതിക്കരനു മടക്കി നല്‍കേണ്ടതാണ്. തിരിച്ചുകിട്ടിയ പരാതി 15 ദിവസത്തിനകം വീണ്ടും സമര്‍പ്പിച്ചാല്‍ പുതിയ പരാതിയായി പരിഗണിക്കുന്നതാണ്.
ഓംബുഡ്സ്മാന്റെ (തദ്ദേശ സ്വയംഭരണസ്ഥാപനം) മേല്‍വിലാസം ഇതാണ്: Secretary, Ombudsman for Local Self Government Institutions, Barton Hill Bunglow, Kunnukushi.P.O., Thiruvananthapuram.
2) ദേവസ്വം ബോര്‍ഡുകളില്‍ ഓംബുഡ്സ്മാന്‍ കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഓംബുഡ്സ്മാനെ നിയമിച്ചു.
ജസ്റ്റിസ് ആര്‍.ഭാസ്ക്കരനാണ് ഓംബുഡ്സ്മാന്‍.എസ്.പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓംബുഡ്സ്മാനില്‍ ഉണ്ടായിരിക്കും. ദേവസ്വം ബോര്‍ഡുകളുടെ കണക്കുകളും രേഖകളും വിളിച്ചു വരുത്തി പരിശോധിക്കാനും പൊതുജനങ്ങളില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാനും ഓംബുഡ്സ്മാന് അധികാരം ഉണ്ടായിരിക്കും.
ദേവസ്വം ബോര്‍ഡിന്‍റെ അന്യാധീനപ്പെട്ട വസ്തുവകകള്‍ വീണ്ടെടുക്കാനുള്ള അധികാരവും ഓംബുഡ്സ്മാന് ഹൈക്കോടതി നല്‍കി. മൂന്നു വര്‍ഷമാണ് ഓംബുഡ്സ്മാന്‍റെ കാലാവധി. അഴിമതി സംബന്ധിച്ച കേസുകളില്‍ സ്ഥിരം കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.
3) സഹകരണമേഖലയില്‍ ഓംബുഡ്സ്മാന്‍
സഹകരണ മേഖലയില്‍ ഓംബുഡ്സ്മാനെ നിയമിക്കുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഈ മേഖലയിലെ അഴിമതി കുറയ്ക്കാന്‍ ഓംബുഡ്സ്മാന്‍ സംവിധാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു (18 ജൂലൈ 2008)
4) കേരളാ വിദ്യുഃച്ഛക്തിബോര്‍ഡിന് ഓംബുഡ്സ്മാന്‍
വിദ്യുഃച്ഛക്തി ഓംബുഡ്സ്മാനെ നിയമിച്ചു.
അതിന്റെ കീഴില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പരാതി പരിഹാര കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനു തീരുമാരമായി (Nov. 9.2007) പരാതിയുള്ളവര്‍ക്ക് അവരുടെ പരാതി പരിഹാര കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. പരിഹാരം തൃപ്തികരമായില്ലെങ്കില്‍ ഓംബുഡ്സ്മാനെ സമീപിക്കാം. പരാതി നല്‍കി 3 മാസത്തിനകം പരിഹാരം കാണേണ്ടതാണ്.
updated on 23rd jan 2009:
----------------------------------
ഓംബുഡ്സ്മാന്റെ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കുന്നതിനു സ്റ്റാമ്പ് ഡ്യൂട്ടിയൊ മറ്റു ഫീസുകളോ ഇല്ല. വക്കീലിനെ ഏര്‍പ്പെടുത്തണമെന്ന് നിര്‍ബന്ധവുമില്ല. ഉപഭോക്താവ് നേരിട്ടോ കാര്യവിവരമുള്ള മറ്റാരെങ്കിലും മുഖാന്തിരമോ കേസ്സ് വാദിക്കാം. വൈദ്യുതി ഉപയോഗിക്കുന്നവരെല്ലാം ഉപഭോക്താവ് എന്ന പദത്തിന്റെ നിര്‍വചനത്തില്‍ പെടും.
പരാതികള്‍ ഫയലില്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ 3 മാസത്തിനകം അവയില്‍ തീര്‍പ്പ് കല്പിക്കണം.
വൈദ്യുതി ബോര്‍ഡ് അടക്കമുള്ള വൈദ്യുതി വിതരണസ്ഥാപനങ്ങള്‍ നിയമാനുസൃതം രൂപീകരിച്ചിട്ടുള്ള ഉപഭോക്തൃപ്രശ്നപരിഹാരവേദികള്‍ (Consumer Grievance Redressal Forum) മുമ്പാകെ തങ്ങളുടെ പരാതി രേഖാമൂലം സമര്‍പ്പിച്ച് അവിടെനിന്നും ലഭിച്ച വിധി ഉപഭോക്താവിനു തൃപ്തികരമല്ലെങ്കില്‍മാത്രമേ ഓംബുഡ്സ്മാനെ സമീപിക്കാന്‍ കഴിയൂ. അതായത് അപ്പീല്‍ പെറ്റീഷനുകള്‍ മാത്രമേ ഓംബുഡ്മാന്റെ മുമ്പാകെ സമര്‍പ്പിക്കാന്‍ ക്ഴിയു എന്നര്‍ത്ഥം.
5) ബാങ്കുകള്‍ക്ക് വേണ്ടിയും ഓംബുഡ്സ്മാന്‍.
റിസര്‍വ് ബാങ്ക് ഒഫ് ഇന്‍ഡ്യാ 2006 മുതല്‍ നിലവില്‍ വരുത്തിയ Banking Ombudsman Scheme അനുസരിച്ച് കേരളത്തിനുവേണ്ടിയും ഒരു ഓംബുഡ്സ്മാനെ നിയമിച്ചിട്ടുണ്ട്.
ബാങ്കുകളുടെ സേവനത്തിലുള്ള പിഴവുകള്‍ക്കെതിരെ പരാതിനല്‍കുവാനുള്ള ഇടമാണിത്. പരാതികള്‍ക്ക് എത്രയും പെട്ടന്ന് തീര്‍പ്പ് കല്‍പ്പിക്കുകയാണ് ലക്ഷ്യം. പരാതിക്കാരന്‍ ആദ്യം ബന്ധപ്പെട്ട ബാങ്കിലാണ് പരാതി നല്‍കേണ്ടത്. ഒരു മാസത്തിനകം തൃപ്തികരമായ നടപടി എടുക്കുന്നില്ലെങ്കില്‍ ഓംബുഡ്സ്മാനെ സമീപിക്കാം. സംശയങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ ഇവിടെനിന്നും ലഭിക്കുന്നതാണ്.
ബാങ്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തുടങ്ങിയ വിവിധ സാമ്പത്തിക സേവനങ്ങള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ച ഇടപാടുകാര്‍ക്കുള്ള പരാതികള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍, ബാങ്കിങ് ഒാംബുഡ്സ്മാന്റെ ഓഫിസ് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജനല്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നു.
ബാങ്കിങ്, മറ്റു സാമ്പത്തിക സേവനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഓംബുഡ്സ്മാന് എഴുതി സമര്‍പ്പിക്കണം. ഇ-മെയിലിലൂടെയും പരാതി നല്‍കാം. പരാതിക്കാരന് ഇടനിലക്കാരില്ലാതെ നേരിട്ടു പരാതി സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിന് പ്രത്യേക ഫീസോ, മറ്റു ചെലവുകളോ ഇല്ല. പരാതിയെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും തെളിവുകളും അടക്കം ചെയ്തിരിക്കണം. പരാതിക്ക് അടിസ്ഥാനമായ കാരണങ്ങള്‍ ഉണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണം.
മിക്കപ്പോഴും പരാതിക്കു വിധേയമായ സ്ഥാപനങ്ങളുമായി സംസാരിച്ച് ഒരു അനുരഞ്ജന പരിഹാരം നല്‍കാനാണ് ഒാംബുഡ്സ്മാന്‍ ആദ്യം ശ്രമിക്കുക. ഇതിനു സാധിക്കാതെ വന്നാല്‍ പരാതിക്ക് അടിസ്ഥാനമായ വിവരങ്ങള്‍, പരിശോധിക്കുകയും, വാദം കേള്‍ക്കുകയും, വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു.
മിക്കപ്പോഴും പരാതിക്കാരനു സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടമാണു പരിഹാരമായിട്ടു നല്‍കുവാന്‍ ബാങ്കുകളോട് ഒാംബുഡ്സ്മാന്‍ വിധിക്കുക. എന്നാല്‍ അര്‍ഹമായ അവസരങ്ങളില്‍ നേരിട്ടുണ്ടായ സാമ്പത്തിക നഷ്ടത്തോടൊപ്പം, പരാതിക്കാരനു പരോക്ഷമായി സംഭവിച്ചിട്ടുള്ള സമയനഷ്ടം, മാനസിക പീഡനം തുടങ്ങിയവയൊക്കെ കണക്കിലെടുത്തു നഷ്ടപരിഹാരം വിധിക്കാറുണ്ട്.
ഓംബുഡ്സ്മാന്റെ വിധി പരാതിക്കാരന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. വിധി സ്വീകാര്യമല്ലെങ്കില്‍ പരാതിക്കാരന് 45 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുന്നതിനു സൌകര്യമുണ്ട്.
ബാങ്കിങ് ഓംബുഡ്സ്മാന്റെ മേല്‍വിലാസവും, ഫോണ്‍ നമ്പറും എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും ശാഖകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണമെന്നു റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ ബാങ്കിങ് ഓംബുഡ്സ്മാന്റെ വിലാസം:
ബാങ്കിങ് ഓംബുഡ്സ്മാന്‍ , റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ, തിരുവനന്തപുരം - 695 033, ഫോണ്‍: 0471 2329676, എക്സ്റ്റെന്‍ഷന്‍ : 251, 252, ഫാക്സ്: 0471 2321625. ഇ മെയില്‍: bothiruvananthapuram@rbi.org.in.
കേരളത്തിലും ലക്ഷദ്വീപിലും പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും സംബന്ധിച്ച പരാതികള്‍ തിരുവനന്തപുരത്തുള്ള ഓംബുഡ്സ്മാനു സമര്‍പ്പിക്കാം
ഇതിനുവേണ്ടി പരാതിക്കാരന്‍ ചിലവൊന്നും വഹിക്കേണ്ടതില്ല.
കേരളത്തിലെ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ മേല്‍വിലാസം: Shri E. Madhavan
C/o Reserve Bank of India
Bakery Junction
Thiruvananthapuram-695 033
Tel.No.0471-2332723/0471-2329676
Fax No.0471-2321625
സര്‍ക്കാര്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ഇതാണ് (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളത്). 1. Ombudsman : Justice. T.K.Chandrasekaradas Telephone No. 2300543/2300541 (Office) 2. Secretary : Smt. S.Sukumarikutty Amma Tele. No. 0471 - 2300542 (Offiice) 3. Administrative Officer : Sri. P.M.Das Tele. No. 0471 - 2300542 (Office) 4. Finance Officer : Smt. Ponnamma Mathew Tele.No. 0471 - 2300542 (Office) ആധാരം: 1. കേരളാ പഞ്ചായത്ത്‌രാജ് നിയമം. 2. ഓംബുഡ്സ്മാന്‍ (പരാതി അന്വേഷണ വിചാരണയും സേവനവ്യവസ്ഥകളും) ചട്ടങ്ങളും.
updated on 22-9-2008
3 comments:
ആരാണ് ഓംബുഡ്സ്മാന്‍?. ഒരു ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ടതാണിത്.
ഈ വിവരണത്തിൻ വളരെനന്ദി അങ്കിൾ.തിരിയെവന്ന് ഒന്നുകൂടി വിശദമായി വായിയ്ക്കാനുണ്ട്.
വളരെനന്ദി അങ്കിൾ
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..