മലയാളം കമ്പ്യൂട്ടിംഗും ഞാനും 1986 ല്‍.
കേരളാ ഫാര്‍മറുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന 1986 ലെ മാതൃഭൂമി റിപ്പോര്‍ട്ടും ഫോട്ടോയും മാണ് ഈ പോസ്റ്റെഴുതാനുള്ള പ്രചോദനം.
കംപ്യൂട്ടറില്‍ കൂടി മലയാളം കാണെണമെന്ന എന്റെ ആഗ്രഹത്തിന് 20 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട്`. അതിന് വേണ്ടി അന്നു ഞാന്‍ നടത്തിയ എളിയ ശ്രമത്തിന്റെ പരിണിതഫലമാണ്, 1986-ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഇന്ന് കേരളാഫാര്‍മറിന്റെ ബ്ലോഗില്‍ അതൊരു പോസ്റ്റായിട്ട് കണ്ടപ്പോള്‍ എന്റെ ചിന്തകള്‍ അറിയാതെ പുറകോട്ട് പോകുന്നു:
Spectrum Plus എന്ന കംപ്യൂട്ടറില്‍ കൂടെ കാണിച്ച വിക്രീയകളാണ് നിങ്ങളവിടെകാണുന്നത്. ഏകദേശം 21 കൊല്ലം മുമ്പ്. അന്ന് ഒരു IBM-PC യെപ്പറ്റി എനിക്കറിവില്ല. തിരുവനന്തപുരത്ത് ഏതെങ്കിലും വ്യക്തികള്‍ക്ക് ആ സാധനം ഉണ്ടായിരുന്നുവോയെന്നും എനിക്കറിവില്ലായിരുന്നു.
Spectrum Plus എന്നത് CPU ഉള്ളടക്കം ചെയ്ത ഒരു ചെറിയ keyboard ആണ്. അതില്‍ ഉപയോഗിച്ചിരുന്നത് Z80 എന്ന മൈക്രോപ്രോസസ്സര്‍.(8 bit). ഒരു ബ്രിട്ടീഷ് ഉല്‍പ്പന്നം. പ്രത്യേക മോണിറ്ററിന് പകരം സാധാരണ ടെലിവിഷനിലോട്ടാണ് ബന്ധിപ്പിക്കേണ്ടത്. അതായത് കീബോര്‍ഡിന്റെ output ഒരു composite video in VHS format ലാണ് വരുന്നത്. ഈ പ്രത്യേകതയെ മുതലെടുത്താണ് പലകാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരത്തെ കടകളില്‍ വാങ്ങാന്‍ കിട്ടുന്നതല്ല ഈ വിദേശ സാധനം. മദ്രാസ്സിലെ (ചെന്നൈ) വിദേശസാധനങ്ങള്‍ സുലഭമായ Parrys Corner ല്‍ പോയാണ് വാങ്ങുന്നത്. ഔദ്ദ്യോഗികാവശ്യങ്ങള്‍ക്ക് മദ്രാസ്സില്‍ പോകുമ്പോള്‍ ഞാന്‍ സമയം ചിലവഴിച്ചിരുന്നത് മുഴുവന്‍ ഈ parrys corner ന്റെ ചുറ്റുപാടും ആയിരുന്നു.
64K memory ഉള്ള ഇതിലേക്ക് B.A.S.I.C ഭാഷയിലുള്ള പ്രോഗ്രാം ഉപയോഗിക്കാം. കീബോര്‍ഡില്‍ കൂടെയോ, സാധാരണ audio cassette ല്‍ കൂടെയോ പ്രോഗ്രാമുകള്‍ ഫീഡ് ചെയ്യാം. തിരുവനന്തപുരത്തുള്ള British Council Library യില്‍ ഇതിന് വേണ്ടുന്ന, സ്വയം പഠിക്കാനുതകുന്ന, എല്ലാത്തരത്തിലുള്ള പുസ്തകങ്ങളും സുലഭമായിരുന്നു.
തിരുവനന്തപുരത്തുള്ള Santha Paint House (SPH) ഉടമസ്ഥന്‍ ശ്രീ.വിജയനാണ് ഈ കംപ്യൂട്ടറിന്റെ സാധ്യതകളെ ചൂഷണം ചെയ്യാന്‍ ആദ്യമായി മുന്നോട്ട് വന്നത്. കനകക്കുന്നു കൊട്ടാരവളപ്പില്‍ അക്കൊല്ലം നടന്ന ഒരു exhibition ല്‍ Spectrum Plus കംപ്യൂട്ടര്‍ ഉപയോഗിച്ച് Berger Paints ന് വേണ്ടിയുള്ള ഒരു advertisement-show ഞാന്‍ നടത്തി. ടെലിവിഷനില്‍ കൂടി വിവിധനിറത്തിലുള്ള വാചകങ്ങള്‍ മിന്നിത്തിളങ്ങി വന്നുമറഞ്ഞു പോകുന്നത് കാണുവാന്‍ നൂറുക്കണക്കിനാളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നത് ആനന്ദപുളകിതനായി ഒരു മൂലയില്‍ നിന്ന് ഞാനും കാണുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള് ഒരു Live Advertisement Display തിരുവനന്തപുരത്താദ്യമായിരുന്നു, 1986 ല്‍.
പിന്നീടുള്ള താല്‍പര്യം video titling നോടായി. പ്രധാനമായും വിവാഹ കാസ്സറ്റുകള്‍ക്ക്. വിവാഹ ക്ഷണക്കത്തിലുള്ള കാര്യങ്ങള്‍ പലവിധത്തില്‍ റ്റൈറ്റിലുകളായി കാസ്സറ്റില്‍ ഉള്‍പെടുത്തുന്നത് ഒരു പ്രസ്റ്റീജും ഫാഷനും ആയി കണക്കാക്കിയിരുന്ന കാലം. അങ്ങനെ video titling ചെയ്യുന്ന അപൂര്‍വം ചിലരില്‍ ഒരാളായി ഞാനും മാറി. നല്ലൊരു ഗവര്‍മെന്റ് ജോലിയുണ്ടായിരുന്നതുകൊണ്ട്, video titling മുഖേന ഉണ്ടായ വരുമാനത്തില്‍ എനിക്ക് താല്‍പര്യം കുറഞ്ഞു. പുതിയതെന്തെങ്കിലും കംപ്യൂട്ടര്‍ വഴി ചെയ്യുന്നതിലായിരുന്നു പിന്നത്തെ ശ്രമം. അങ്ങനെയാണ് video title ല്‍ മലയാളം ഉപയോഗിക്കാനുള്ള സാധ്യത ആരായാന്‍ തുടങ്ങിയത്.
ഇതുവരെയുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും എന്നോടൊപ്പം തുല്ല്യപങ്കാളിയായിട്ടുണ്ടായിരുന്നയാളാണ് ശ്രി.കെ.ജി.നാരയണന്‍ നായര്‍. കൊല്ലം TKM Engineering college നിന്നും മെക്കാനിക്കല്‍ എഞ്ജിനീയറിഗ് ബിരുദമെടുത്തശേഷം സ്വന്തമായി ബിസ്സിനസ്സ് ചെയ്തിരുന്നയാള്‍. ഞങ്ങള്‍ രണ്ടുപേരുടേയും പ്രയത്നത്തിന്റെ പരിണിതഫലമാണ് മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ മലയാള അക്ഷരങ്ങള്‍.
ബ്രിട്ടീഷ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഞങ്ങളെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടാക്കുന്നവിധം വിവരിക്കുന്ന പുസ്തകം ഞങ്ങള്‍ക്ക് ലഭിക്കാനിടയായി. അതില്‍ നിന്നായിരുന്നു ഞങ്ങളുടെ തുടക്കം.
ധാരാളം video wedding cassette കള്‍ ടൈറ്റില്‍ ചെയ്യാന്‍ ഞങ്ങളുടെ മലയാള അക്ഷരങ്ങള്‍ ഉപയോഗിച്ചു. അപ്പ്പ്പോഴേക്കും പുതിയതരം കംപ്യൂട്ടറുകള്‍ കിട്ടിത്തുടങ്ങി. ഞങ്ങളുടെ താല്‍പര്യങ്ങളും പുതിയ തലങ്ങളിലോട്ട് മാറി. പിന്നെയും രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞാണ് IBM-PC കള്‍ സാധാരണജനങ്ങളിലെത്തിത്തുടങ്ങിയത്. പിന്നെയങ്ങോട്ട് ഒരു വിപ്ലവം തന്നെയായിരുന്നുവെന്ന് നമുക്കെല്ലാം അറിയാം. പക്ഷെ IBM-PC വഴി video titling തുടങ്ങാന്‍ പിന്നെയും കാലങ്ങളെടുത്തു. ഞങ്ങളുടെ താല്‍പര്യങ്ങള്‍ നേരത്തേതന്നെ മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് Spectrum Plus Computer ട്‌കൂടി തന്നെ ഞങ്ങളുടെ മലയാളവും ഏതാണ്ട് അവസ്സാനിച്ചു.
വര്‍ഷങ്ങള്‍ പലതും കടന്നു പോയി. ഇന്റര്‍നെറ്റില്‍ മലയാളം കണ്ടപ്പോള്‍ ഒരു മല്ലുബ്ലോഗ്ഗറാകാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അങ്ങനെ ഈ 65 -ം വയസ്സിലും ഞാനും നിങ്ങളോടൊപ്പം.
മലയാളം കമ്പ്യൂട്ടിംഗില്‍ തുടക്കക്കാരനായി ഞാനും ഉണ്ടായത് യാദൃശ്ചികം.
42 comments:
അഭിനന്ദനങ്ങള്‍.
1991-ഇല്‍ ആണെന്നു തോന്നുന്നു എന്റെ കൈയ്യിലും ഒരു Sinclair ZX Spectrum ഉണ്ടായിരുന്നു.
വീഡിയോ ടൈറ്റില്‍ ചെയ്യന്‍ ഉപയോഗിച്ചിരുന്നത്.
അഭിനന്ദനങ്ങള്‍.
കേരളാഫാര്‍മറുടെ ബ്ലോഗില്‍ കണ്ടിരുന്നു. ഇപ്പോള്‍ വിശദാംശങ്ങളും മനസ്സിലായി.
തീര്‍ച്ചയായും അങ്കിളേ അഭിമാനിക്കാം.നമ്രശ്ശിര്‍സ്ക്കനായി ഞാനും.:)
അങ്കിളൊരു സിംഹമാണല്ലോ!!
:)
അങ്കിള്‍ കൂടെയുള്ളത് ബൂലോഗര്‍ക്കെല്ലാം വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ്.
മലയാളം യുണീകോഡിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളൊക്കെ അങ്കിള്‍ ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് കരുതുന്നു. യുണീകോഡ് സ്റ്റാന്‍ഡേര്‍ഡിലുള്ള മലയാളം ഫോണ്ടുകള്‍ കുറവാണ്. എന്താ ഒന്ന് ശ്രമിക്കുന്നോ? കൂടുതല്‍ വിവരങ്ങള്‍ക്ക് http://kevinsiji.wordpress.com/പണിപ്പുര/
എന്ന ലിങ്ക് സന്ദര്‍ശിക്കൂ...
മലയാളത്തില്‍ പുതിയ ഫോണ്ടുകള്‍ ആവശ്യമാണ്.
കലേഷ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ... യൂണീക്കോഡ് സംബന്ധിച്ച ഒരുപാട് ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്ന സമയമാണിത്. അങ്കിള്‍ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് കരുതുന്നു..
ചന്ദ്രേട്ടന്റെ ബ്ലോഗില്‍ കണ്ടത് വിശദീകരിച്ചതിന് നന്ദി
സസ്നേഹം,
ബെന്നി
പ്രിയ അങ്കിള്‍,
മലയാള ഭാഷക്കായി താങ്കള്‍ നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഒരു മലയാളിക്കും വിസ്മരിക്കാന്‍ കഴിയാത്തവയാണ്. ഞങ്ങള്‍ക്കെല്ലാം ഗുരു സ്‌ഥാനീയനായ അങ്കിളിന് ഹ്യദയം നിറഞ്ഞ ആശംസകളും ഒപ്പം പ്രാര്‍ത്ഥനകളും....
അങ്കിള്‍ വിശദീകരിച്ചതിനു നന്ദി. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗ് കൂടി കാണണമെന്നുണ്ട്. ആ ലേഖനത്തിന്റെ ലിങ്ക് തരാമോ? അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ക്ലിക് ചെയ്തു പോയപ്പോള്‍ കാണുന്നത് 22 ബ്ലോഗുകള്‍. എല്ലാത്തിലും ക്ലിക്കി നോക്കി ലേഖനം കണ്ടുപിടിക്കാന്‍ ഒരു പാടു സമയം എടുക്കും.
അങ്കിളാണു പുലി!!!
ഇത് ചരിത്രത്തിന്‍റെ ഭാഗമാകേണ്ട വിവരങ്ങളാണല്ലോ. തപ്പിയെടുത്തു കൊണ്ടുവന്ന ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്കു നന്ദി; കൂടുതല്‍വിശദീകരിച്ച അങ്കിളിന് നന്ദിയും അഭിനന്ദനവും.
വൌ !
സന്തോഷെ എന്റെ പോസ്റ്റില്‍ ഞാന്‍ പബ്ലിഷ് ചെയ്തത് അങ്കിളില്‍ നിന്ന് വാങ്ങിയിട്ടാണ്. ഇതിന്റെ പൂര്‍ണമായ ക്രെഡിറ്റും അദ്ദേഹത്തിനാണ്. ഞാന്‍ സ്കാന്‍ ചെയ്തയച്ച മെയില്‍ അദ്ദേഹത്തിഉനും സിബുവിനും അയച്ചത് അദ്ദേഹത്തിന് കിട്ടാതെപോയി. അപ്പോഴാണ് ഞാനത് എന്റെ പോസ്റ്റില്‍ ഇട്ടത്.
ഞാന്‍ വെറും പബ്ലിഷര്‍. കോപ്പിറൈറ്റ്‌സ് അങ്കിളിന്.
:)
കുതിരവട്ടന്‍: എന്റെ പോസ്റ്റില്‍ തന്നെ കേരളാഫാര്‍മറിന്റെ ലിന്‍ക് കൊടുത്തിറ്റ്റ്റുണ്‍റ്റല്ലോ. അവിടെ ക്ലിക്ക് ചെയ്താല്‍ ത്Iര്‍ച്ചയായും 1986 ലെ മാത്ര്ഹുഭ്Uമി റിപ്പോര്‍ട്ട് കാണാം.
കലേഷ്: 20 കൊല്ലം മുമ്പ് ഞാന്‍ നടത്തിയ ഒരഡ്വന്‍ചറാണത്. out of touch ആയെന്നു മാത്രമല്ല, അന്നത്തെ പ്രസരിപ്പും നഷ്ടപ്പെട്ടില്ലേയെന്നൊരു തോന്നല്‍.
അഭിനന്ദനം രേഖപ്പെടുത്തിയവര്‍ക്കെല്ലാം വളരെ വളരെ നന്ദി.
ഇതെന്തായിത്. എന്റെ മുകളിലത്തെ കമന്റില്‍ കാണുന്ന അക്ഷരത്തെറ്റുകളൊന്നും വരമൊഴി എഡിറ്ററില്‍ ഞാന്‍ ടൈപ്പ് ചെയ്തപ്പോള്‍ കണ്ടിരുന്നില്ലല്ലോ? കമന്റായിട്ട് ബ്ലോഗ്ഗില്‍ വന്നപ്പോള്‍ പൊട്ടത്തെറ്റുകള്‍. പൊറുക്കണേ
1985ലാണു വാപ്പ എനിക്ക് comodore 64 വാങ്ങി തരുന്നത്. അതില്‍ sprite animation ചെയ്ത് ഒരുപാടു circus കാണിച്ചിട്ടുണ്ട്. 1989ലാണു ഞാനും എന്‍റെ സുഹൃത്തും ചേര്ന്ന്‍ ഒരു 300 bps modem ഉപയോഗിച്ച് ഞാന്‍ ആദ്യമായി data transfer നടത്തിയത്.
1992 വിലാണു് ലൊകത്തെ ആദ്യത്തെ True Type & Postscript മലയാളം അക്ഷരം ഞാന്‍ ഉണ്ടാക്കിയത്.
:)
അണ്ണ അഭിനന്ദനങ്ങള്‍ പറയാന്‍ മറന്നു.
അഭിനന്ദനങ്ങള്‍
അങ്കിളേ, അഭിനന്ദനങ്ങള്‍.
അമ്മാവാ,
അമ്മാവനാണമ്മാവാ യഥാര്‍ത്ഥ അമ്മാവന്‍ :)
ഞാന്‍ ഗൂഗിള്‍ ടോക്കില്‍ ഈ പോസ്റ്റ് സ്റ്റാറ്റിയാക്കി :)
കൈപ്പള്ളി പണ്ട് മലയാളം എഴുതി അത് ടെലിഫോണ്‍ ലൈനോ മറ്റോ ഉപയോഗിച്ച് (86ല്‍)കമ്പ്യൂട്ടര്‍ ടു കമ്പ്യൂട്ടര്‍ ട്രാന്‍സ്ഫര്‍ ചെയ്ത കഥ കേട്ടിട്ടുണ്ട്.
അഭിനന്ദനങ്ങള്‍
താങ്ക്‍സ് അങ്കിള്‍, വാര്‍ത്ത കണ്ടു. അഭിനന്ദനങ്ങള്‍.
It reckon me that how paltry my life was compare to you guys.
അങ്കിളേ, ഞാന്‍ ഈ പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പക്ഷേ അന്ന് എന്താ ചെയ്തത്, എന്ത് വിദ്യകള്‍ ഉപയോഗിച്ചു, എങ്ങനെ ഉപയോഗിച്ചു എന്നൊക്കെ എഴുതണം. ന്നാലെ മുഴുവന്‍ ആകൂ.
ചരിത്രം രേഖപ്പെടുത്തണം. അതിപ്പോഴേ ചെയ്യാമെങ്കില്‍ നല്ലത്. ചരിത്ര രചയിതാവിനുതന്നെ ചെയ്യാമെങ്കില്‍ അത്യുഗ്രന്‍.
ഓ.ടോ.:- പണ്ട് യൂണിക്കോഡ് പോസ്റ്റില്‍ കമന്റിട്ടപ്പോഴേ തോന്നി ഇത്തരം കാര്യങളില്‍ കമ്പമുണ്ടാകുമെന്ന്. പരിചിതരല്ലാത്ത ഒരാളും ആ പോസ്റ്റില്‍ കമന്റിട്ടിരുന്നില്ലല്ലോ.
-സു-
അങ്കിള്‍,അഭിനന്ദനങ്ങളറിയിക്കട്ടെ:)
അങ്കിള്‍
കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളം എഴുതിയ താങ്കള്‍ ഞങ്ങളോടൊപ്പമുണ്ടെന്നറിയുന്നതില്‍ ഒരു കുഞ്ഞ് അഹങ്കാരം മനസ്സില്‍ പടരുന്നു.
ഒരായിരം അഭിനന്ദനങ്ങള്‍!!!
-സുല്‍
അഭിമാനത്തോടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
അസൂയാലുവാകുന്നുവോ ഞാന്‍
ക്ഷമിക്കണേ ഭവാന്‍
അഭിനന്ദനമെന്നെഴുതുന്നതിലുമൊ-
രര്‍ത്ഥമില്ലായ്മ തോന്നുന്നുണ്ടെനിക്ക്.
അങ്കിളേ, അഭിനന്ദന്‍സ്!!, ഇതെന്താ പ്രൊഫൈലിലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്?
നാളെ വരുന്നവരും അറിയട്ടെ, മലയാളത്തില്‍ എഴുതുന്ന എല്ലാവരും തീര്‍ച്ചയായും വായിക്കേണ്ട, അറിയേണ്ട സംഭവം ആണിത്!
അങ്കിളേ അങ്കിളാണ് പുലി.
അനിവര്‍ അരവിന്ദിന്റെ ഈ കമന്റ് ഒന്നു വായിച്ചു നോക്കണേ. നമുക്ക് പുതിയ ഒരു മലയാളം ഫോണ്ട് കൂടി ലഭിച്ചിരിക്കുന്നു. സിബുവിന്റെ ബ്ലോഗ്ഗിലാണ് കമന്റ്. അവിടുത്തെ കമന്റുകള്‍ മറുമൊഴിയില്‍ വരുകയില്ലല്ലോ. സിബുവിന്റെ ബ്ലോഗ്ഗ് ഷയര്‍ ചെയ്യാത്തവര്‍ ഈ പ്രധാന വാര്‍ത്ത അറിയാതെ പോകരുതെന്ന് കരുതിയാണ് ഇവിടെ ഞാനീകമന്റിടുന്നത്.
കഴിഞ്ഞ കമന്റില്‍ പറഞ്ഞിരുന്ന അനിവര്‍ അരവിന്ദന്റെ ലിങ്ക് തെളിഞ്ഞുകാണുന്നില്ല. ഇതാണ് ലിങ്ക്:http://cheruvaka.blogspot.com/2007/09/blog-post_13.html#comment-956602191556253125.
അങ്കിളേ അഭിനന്ദനങ്ങള്‍.
‘അന്നത്തെ പ്രസരിപ്പും നഷ്ടപ്പെട്ടില്ലേയെന്നൊരു തോന്നല്‍‘. അതൊക്കെ വെറും തോന്നലാണ് അങ്കില്‍.
അങ്കിള്‍ ഈ ചരിത്രം പേറുന്ന വിവരം ആരെയും അറിയിയ്ക്കാതിരുന്നല്ലോ.
കുറച്ചു നാളായി അങ്കിളിന്റെ പോസ്റ്റുകള്‍ ബ്ലോഗില്‍ കാണാതിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു അങ്കിളിനെന്തു പറ്റി എന്ന്. വീണ്ടും വന്നതില്‍ സന്തോഷം.
പ്രീയ മാവേലി കേരളം,
ഒരുമാസമേ ഞാന്‍ വിട്ടുനിന്നുള്ളൂ. പോസ്റ്റുകള്‍ കാണാത്തത് അതുകൊണ്ടായിരുന്നില്ല.
‘പോസ്റ്റുകളാണ് വായിക്കപ്പെടേണ്ടത്, കമന്റുകളേയല്ല’ എന്നൊരു ബ്ലോഗ് തത്വം പലയിടത്തും വായിക്കുകയുണ്ടായി. അതിനൊരപവാദമായി ‘അഴിമതികേസുകല്‍ കുറിക്കുവാനൊരിടം’ എന്നൊരു പോസ്റ്റ് ഞനിട്ടു. അതില്‍ ഓരോ അഴിമതികഥയും ഓരോ കമന്റായിട്ട് രേഖപ്പെടുത്തിവരുന്നു. സന്ദര്‍ശകര്‍ ആ പോസ്റ്റിനെക്കാളും, അതിനടിയിലെ കമന്റുകള്‍ വായിക്കുന്നതിലാണെനിക്ക് താല്പര്യം. ഇങ്ങനെ എന്നെക്കണ്ടില്ല എന്ന് പരയുന്ന സമയങ്ങളില്‍ ഞാന്‍ ടി കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഒരേ കാര്യങ്ങല്‍ (അഴിമതി) പലപോസ്റ്റുകളായിട്ട് അതിന്റെ എണ്ണം കൂട്ടിയിട്ട് പ്ര ത്യേകിച്ച് നേട്ട മൊന്നും ഞാന്‍ കണ്ടില്ല. അതുകൊണ്ടാണേ. ഞാന്‍ ഇവിടെയല്ലം തന്നയുണ്ട്.
അങ്കിളേ, ഈ പോസ്റ്റ് ഇന്നാണ് വായിക്കുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ബ്രിട്ടീഷ് ലൈബ്രറി പൂട്ടെന്നെന്ന വാര്‍ത്ത അങ്കിളിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒന്നുകൂടി സങ്കടം തരുന്നു.
വളരെ വൈകി ബ്ലോഗ്ഗിന്റെ ലോകത്ത് എത്തിനോക്കിയതാണൂ ഞാന്‍. താങ്കളുടെ ഈ പോസ്റ്റ് വായിച്ചു. ആശ്ചര്യപ്പെടുത്തി... താങ്കളുടെ ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഒരു മുതല്‍ കൂട്ടാണു എന്നതില്‍ സംശയമില്ല.. പിന്നെ എനിക്ക് ചില സംശയങ്ങള്‍ തീര്‍ത്തു ത്രരാന്‍ താങ്കളുടെ മെയില്‍ ഐഡി കിട്ടിയാല്‍ സന്തോഷം...എല്ലാ ഭാവുകങ്ങളും നേരുന്നു
പ്രീയ ബഷീറേ,
എന്തു സംശയവും തീര്‍ക്കാര്‍ താങ്കളുടെ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ പോരേ. ഇതാ ഇതു പോലെ. ബഷീറിനെ സഹായിക്കാന്‍ ആളുകള്‍ തീര്‍ച്ചയായും ഓടിയെത്തും.
അങ്കിളേ,
പണ്ട് സ്കൂളില്‍ ഞാന്‍ വായിച്ച പത്രവാര്‍ത്തയിലെ തലച്ചോറ് അങ്കിളാണന്ന് ഇപ്പോഴണറിഞ്ഞത്. വളരെ താമസിച്ചങ്കിലും ഒരു എളിയ കൂപ്പുകൈ.
സ്നേഹാദരങ്ങളോടെ
ക്യഷ്ണ
സന്തോഷം കൃഷ്ണാ. 22 കൊല്ലം മുമ്പ് വായിച്ചതു ഇപ്പോഴും ഓര്‍ക്കുന്നോ. ചുമ്മാതല്ലാ ഐ.ഐ.റ്റി ലെല്ലാം പഠിക്കാന്‍ പോകേണ്ടി വന്നത്.- നന്ദി.
മലയാളം ബ്ലോഗുകളില്‍ കവിത - വല്ലപ്പോഴും കഥയും - മാത്രം തിരഞ്ഞുവായിക്കുന്ന ശീലക്കാരനാണ് ഇതെഴുതുന്നയാള്‍. യാദൃഛികമായി ഈ താളില്‍ എത്തി. എന്റെ പോസ്റ്റിന് താങ്കളിട്ട കമെന്റ് അതിന് നിമിത്തമായി.
താങ്കളുടെ ശ്രമങ്ങളെക്കുറിച്ച് തോന്നിയ വലിയ മതിപ്പും അത്ഭുതവും മറച്ചുവയ്ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഈ കുറി.
ഇനിയും ചെറുചെറു പുതുകിറുക്കര്‍ക്ക് വഴിവെട്ടാനുള്ള തന്തക്കരുത്ത് ആശംസിക്കുന്നു. വീണ്ടും കാണാം.
അന്‍വര്‍ അലി
അങ്കിള്‍,
അഭിനന്ദനത്തിന്റെ നൂറായിരം വാടാമലരുകള്‍.
സുനില്‍ പറഞ്ഞപോലെ ഇതു ചരിത്രമാണ്, സൂക്ഷിച്ചു വെക്കേണ്ടതും.
ഗുരുദക്ഷിണ :-)
അങ്കിള്‍ പുലിയായിരുന്നു അല്ലേ !
അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു !
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..