വഴിയരികിലെ ജ്യൂസിലിടുന്നത് മീനിലിടുന്ന ഐസ്.
രക്ഷിതാക്കളുടെ ശ്രദ്ധക്ക്.
നഗരസഭയുടെ ആരോഗ്യ വിഭാഗം തിരുവനന്തപുരത്ത് തിരുമല, പാങ്ങോട് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ മത്സ്യം കേടു കൂടാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന ഐസ്സാണ് തണ്ണിമത്തന്റെ തണുപ്പു കൂട്ടാനായി ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.
വഴിയോര കച്ചവടക്കാരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മലിനജലം കൊണ്ടു നിര്‍മ്മിച്ച ഐസ്സ് ആണെന്നാണ് കണ്ടെത്തല്‍. വിലക്കുറവായതിനാല്‍ ഇത്തരം ഐസ് കട്ടകള്‍ വാങ്ങി മൂന്നോ നാലോ വ്യാപാരികള്‍ പങ്കിട്ടെടുക്കുകയാണ് പതിവ്. - വാര്‍ത്ത മെട്രൊ മനോരമ : 28-2-2009.
8 comments:
ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല... കൊച്ചിയില്‍ 1980കളില്‍ ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ പറമ്പില്‍ വില്‍ക്കുന്ന “ഐസ് വെള്ളത്തില്‍” മുതല്‍ പെട്ടി കടയില്‍ നിന്ന് കിട്ടുന്ന സോഡ സര്‍ബത്തില്‍ വരെ ഐസ് സ്ലാബ് പൊട്ടിച്ച ഐസ് കഷണങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും പെട്ടികടകളില്‍ ഐസ് സൈക്കിളില്‍ കൊണ്ടുപോയി കൊടുക്കുന്നവരെ കൊച്ചിയില്‍ കാണാം!
നമ്മൾ മലയാളികളുടെ പൊതു സ്വഭാവമാണു ഇത്,നമ്മൾ ഉപയോഗിക്കില്ല.പക്ഷേ മറ്റുള്ളവർക്ക് ഉപയോഗിക്കാനായി എന്തു വൃത്തികെട്ട സാധനവും നൽകും.നമ്മൾ നന്നാവില്ല.ഒരിക്കലും നന്നാവില്ല
തണ്ണിമത്തൻ എന്റെയൊരു വീക്ക്നെസ്സാ.
ഇതാ പരിപാടി എന്നറിഞ്ഞില്ല.
വെറുതെയല്ല കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്ന് തന്നി മത്തന്‍ ജ്യൂസ് കുടിച്ചു വയറിളകിയത്! വെറുതെ ആ തണ്ണിമത്തനെ മനസ്സില്‍ കുറ്റപ്പെടുത്തി.
ഇത് മാത്രമല്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഐസ് ക്രീം കച്ചവടക്കാരുടെ കാര്യം ഈ അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ കണ്ടു. നമ്മുടെ മക്കളെ നമ്മള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അതില്‍ നിന്നും പിന്തിരിപ്പിക്കുകയല്ലാതെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറക്കം തൂങ്ങുകയോ ഉറക്കം നടിക്കുകയോ ആണ്........തുടര്‍ന്നും അറിയിക്കുക, ഭാവുകങ്ങളോടെ ....വാഴക്കോടന്‍.
കാന്താരിക്കുട്ടി പറഞ്ഞതു കറക്റ്റ്.
ഇതു മലയാളി സ്വഭാവം തന്നെ, എങ്ങനെയും കാശുണ്ടാക്കുക.
അത് പോലെ തന്നെ വഴിയരികില്‍ കരിക്ക് കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. ഉപയോഗിച്ച 'സ്ട്രോ' ആണ് വീണ്ടും വീണ്ടും കൊടുക്കുന്നത്. ഞാന്‍ അത് കൊണ്ട് 'സ്ട്രോ' ഉപയോഗിച്ചു കഴിഞ്ഞാല്‍ ഒരു കെട്ടു കെട്ടിയിട്ടേ കളയൂ..
Let's take the matter that buying the watermelon fruit in whole instead of juice----, there also a danger hides ,.. They may inject water into the fruit to make the weight up. As this done in tamil nadu, we must guess the puriuty of that water...
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..