Tuesday, July 22, 2008

വായനക്കാരെ ആകര്‍ഷിക്കാനുള്ള സംരംഭം ഒന്നുകൂടി.

നമ്മുടെ പോസ്റ്റുകള്‍ക്ക് വായനക്കാരെ കണ്ടെത്തുവാനുള്ള ഒരു സംരംഭം ശ്രി.കെന്നി ജേക്കബ് ഇവിടെ ആരംഭിച്ചിരിക്കുന്നു.

തിരുവനന്തപുരം ബ്ലോഗ്ഗേര്‍സ് ഗ്രൂപ്പിലെ അംഗവും, ആഗസ്റ്റ് 16 നു് ആലപ്പുഴയില്‍ ഹൌസ്ബോട്ടില്‍ വച്ച് നടത്തുന്ന ബ്ലോഗ്ക്യാമ്പ്കേരളാ യുടെ പ്രധാന സംഘാടകന്‍ കൂടിയാണ്‍ ശ്രി. കെന്നി ജേക്കബ്.

നമ്മുടെയിടയില്‍ ഇതിനകം വളരെ പ്രചാരം നേടിക്കഴിഞ്ഞ ‘തനിമലയാളം’, ‘ചിന്ത’ എന്നിവ നമ്മുടെ പോസ്റ്റുകളെ തെരഞ്ഞുപിടിച്ച് അവിടെ ലിസ്റ്റ് ചെയ്തോളും. എന്നാല്‍ ‘മിഗ്ഗ്’ എന്ന ഇപ്പോഴത്തെ പുതിയ സംവിധാനത്തിനോട് നാം ആവശ്യപ്പെട്ടാലേ ലിസ്റ്റ് ചെയ്യപ്പെടൂ. ഇത്രയും നിസ്സാര കാര്യങ്ങളേ നമുക്ക് അതിനുവേണ്ടി ചെയ്യേണ്ടതുള്ളൂ.

1. മിഗ്ഗിലോട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യുക.
2. Submit a new story യില്‍ ക്ലിക്ക് ചെയ്യുക
3. അവിടെ പറഞ്ഞിരിക്കുന്ന 3 സ്റ്റെപ്പുകള്‍ അനുസരിക്കുക.
തീര്‍ന്നു. ഇത്രയേ ഉള്ളൂ.

പ്രത്യേകം ശ്രദ്ധിക്കു: URL ആവശ്യപ്പെട്ടിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ പോസ്റ്റിന്റെ URL ആണ് രേഖപ്പെടുത്തേണ്ടത്, ബ്ലോഗ്ഗിന്റെ URL അല്ല.

മിഗ്ഗ് അതിന്റെ ടെസ്റ്റിംഗ് ദശയിലാണ്. എന്നാലും നമ്മുടെ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കുവാന്‍ ഇപ്പോഴേ അനുവദിക്കുന്നുണ്ട്.

ആഗ്രഹിക്കുന്നവര്‍ക്ക് ശ്രമിച്ചുനോക്കാം.
ഒരുക്കിയിരിക്കുന്നു. ഇത്തരത്തിലുള്ളത്‌ ആദ്യത്തേതല്ലെങ്കിലും, പരസ്യപ്പലകകള്‍ ഒന്നും ഇല്ലാത്ത ഒരു സംരംഭമായതുകൊണ്ട് ഞാനതിനെ ഇവിടെ പരിചയപ്പെടുത്തുന്നു. പരസ്യങ്ങളുണ്ടെങ്കില്‍ തന്നെയും, നമ്മുടെ ഉദ്ദേശം നമ്മുടെ പോസ്റ്റുകള്‍ക്ക് കൂടുതല്‍ വായനക്കാരുണ്ടാകണം, അത്രയല്ലേയുള്ളൂ.

Buzz ല്‍‌ പിന്തുടരുക

2 comments:

  1. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    അങ്കിളേ,
    നന്നായി.വളരെ നന്ദി.

  2. ദീപക്‌ said...

    അങ്കിളേ,
    എന്റെ ബ്ലോഗ്‌ ഗൂഗിളിൽ വന്നു.വളരെ നന്ദി...........