ഉപഭോക്തൃ സംരക്ഷണനിയമം-ഭാഗം ഒന്ന്
ഉപഭോക്തൃ സംരക്ഷണനിയമം.
ഉപഭോക്തൃക്ഷേമമാണ് 1986 ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ മുഖ്യമായ ലക്ഷ്യം.
പ്രതിഫലം നല്‍കി ഏതെങ്കിലും സാധനം വാങ്ങുമ്പോഴോ സേവനം ലഭ്യമാക്കുമ്പോഴോ ഒരാള്‍ക്ക് ഉപഭോക്താവ് എന്ന നിലയില്‍ ചില അവകാശങ്ങള്‍ വന്നു ചേരുന്നു.
ഉപഭോക്താക്കളുടെ താഴെ പറയുന്ന അവകാശങ്ങള്‍ ഈ നിയമം അംഗീകരിക്കുന്നു:-
- ജീവനും സ്വത്തിനും ആപല്‍ക്കരമായ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യപ്പെടുന്നതില്‍ നിന്നുള്ള അവകാശം;
- അന്യായമായ വ്യാപാരസംബ്രദായങ്ങളില്‍ നിന്ന് സംരക്ഷിക്കുവാനുതകും വിധം സാധനങ്ങളുടെയും സേവനങ്ങളുടേയും അളവ്, ഗുണം,വീര്യം, ശുദ്ധത നിലവാരം എന്നിവ അറിയുന്നതിനുള്ള അവകാശം;
- സാധ്യമാകുന്നിടത്തോളം സാധനങ്ങളും സേവനങ്ങളും മത്സരവിലക്ക് ലഭ്യമാവുമെന്ന് ഉറപ്പ്‌വരുത്തികിട്ടുന്നതിനുള്ള അവകാശം;
- സമുചിത സമിതികളില്‍ കേള്‍ക്കപ്പെടുകയും ഉപഭോക്താക്കളുടെ തല്‍പര്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പ് വരുത്തി കിട്ടുന്നതിനുള്ള അവകാശം;
- അന്യായമായ വ്യാപാരസംബ്രദായത്തിനോ, സമ്മര്‍ദ്ദവിപണന തന്ത്രങ്ങള്‍ക്കോ അല്ലെങ്കില്‍ തത്വദീക്ഷയില്ലാത്ത ഉപഭോക്തൃ ചൂഷണത്തിനോ എതിരെ പരിഹാരം തേടാനുള്ള അവകാശം;
- ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം.
ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിള്‍ സ്ഥാപിച്ചിട്ടുള്ള ഉപഭോക്തൃ കോടതികള്‍ വഴി ഒട്ടും പണചിലവില്ലാതെ പെട്ടന്ന് നീതി നടപ്പാക്കി കിട്ടുന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്.
1986 ലെ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഒരു ഉപഭോക്താവിന്:
- ഉപഭോക്തൃകോടതിയില്‍ പരാതികൊടുക്കുന്നതിനോ, വാദം കേള്‍ക്കുന്നതിനോ യാതൊരുവിധത്തിലുള്ള ഫീസും നല്‍കേണ്ടതില്ല.
- ഉപഭോക്തൃകോടതിയില്‍ നല്‍കേണ്ട പരാതിക്ക് പ്രത്യേക രൂപം നിര്‍ദ്ദേശിക്കാത്തതുകൊണ്ട് വെള്ളക്കടലാസ്സില്‍ പരാതിയുടെ കാരണവും ആവശ്യപ്പെടുന്ന പരിഹാരവും കാണിച്ചുകൊണ്ട് അപേക്ഷ നല്‍കിയാല്‍ മതിയാകും.
- ഉപഭോക്തൃകോടതിയില്‍ സ്വന്തം നിലയിലോ അധികാരപ്പെടുത്തുന്ന മറ്റൊരാള്‍ മുഖേനയോ തന്റെ വാദം സമര്‍ഥിക്കാവുന്നതാണ് ഈ ആവശ്യത്തിന് വക്കീലിനെ ഏര്‍പ്പെടുത്തേണ്ടതില്ല.
- പരാതിയോടൊപ്പം സത്യവാങ്ങ്‌മൂലം നല്‍കേണ്ടതില്ല.
- സാധാരണ സിവിള്‍ കോടതിയില്‍ കാണുന്ന വാദപ്രദിവാദത്തിന് വിധേയനാകേണ്ടതില്ല.
- വ്യവഹാരകാരണം ഉത്ഭവിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ മതിയാകും.
- ഉപഭോക്തൃകോടതിയുടെ വിധിപ്പകര്‍പ്പ് സൗജന്യമായി ലഭിക്കും.
ജംഗമവസ്തുക്കളെയാണ് ഈ നിയമത്തിലെ സാധനങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കൈമാറ്റ വ്യവസ്ഥയിലൂടെ വാങ്ങുന്ന സാധനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. അതായത് ദൈനംദിന ആവശ്യങ്ങള്‍ക്കായി ടൂത്ത്‌പേസ്റ്റ്, വസ്ത്രം, ഭക്ഷണപതാര്‍ഥങ്ങള്‍, ടെലിവിഷന്‍ എന്നിങ്ങനെ ഓരോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള്‍ ഉപഭോക്താക്കളാണ്.
ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം 'സാധനം' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ സ്ഥാവരവസ്തുക്കള്‍ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടുതന്നെ പുരയിടം വാങ്ങൂന്നയാള്‍ ഉപഭോക്താവല്ല.
സംസ്ഥാന സര്‍ക്കാര്‍ ഈ നിയമത്തിന്റെ വിവിധ വകുപ്പുകളിലുള്ള വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം വഴി സംസ്ഥാനത്തിന്റെ ഓരോ ജില്ലയിലും 'ജില്ലാ ഫാറം' എന്നറിയപ്പെടുന്ന ഉപഭോക്തതര്‍ക്ക പരിഹാര ഫാറങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരവും ഉള്‍പെടെ 5 ലക്ഷം രൂപയില്‍ കൂടാത്ത പരാതികള്‍ സ്വികരിക്കുന്നതിന് ജില്ലാഫാറത്തിനധികാരമുണ്ട്.
അതേപോലെ സംസ്ഥാനത്ത് ഒരു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംസ്ഥാനത്തിനകത്ത് പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരവും ഉള്‍പെടെ 5 ലക്ഷം രൂപയില്‍ കൂടിയതും എന്നാല്‍ 20 ലക്ഷം രൂപയില്‍ കൂടാത്തതുമായ പരാതികള്‍ സ്വികരിക്കുന്നതിന് സംസ്ഥാനകമ്മീഷനധികാരമുണ്ട്.
മെഡിക്കല്‍ സര്‍വീസും ഉപഭോക്തൃ സംരക്ഷണ നിയമവും
എന്താണ് ഉപഭോക്തൃ തര്‍ക്കം
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സംസ്ഥനക്കമ്മീഷന്റേയും, ജില്ലാ ഫാറങ്ങളുടേയും മേല്‍വിലാസങ്ങള്‍ ഇനി കൊടുത്തിരിക്കുന്നു:-
LIST AND ADDRESSES OF AREA WISE OFFICERS
State Commission
President,
Kerala State Consumer Disputes -Redressal Commission,
T.C.15/922(1)
Sisu Vihar Lane,
Vazhuthacaud, Sasthamangalam PO
Thiruvananthapuram - 695033.
District Forum
1 Thiruvananthapuram
President
Consumer Disputes Redressal Forum,
T.C.No. 9/2159Raja Bhavan,
Near S.B.T., SasthamangalamPO,
Thiruvananthapuram- 695010.
2 Kollam
President,
Consumer Disputes Redressal Forum,
Civil Station, Kollam- 691013.
3 Alappuzha
President,
Consumer Disputes Redressal Forum,
Beach Road, Bazar p.o., Alappuzha- 688012.
4 Pathanamthitta
President,
Consumer Disputes Redressal Forum,
12/2956(2), Doctor's Lane,
Pathanamthitta- 689645.
5 Idukki
President,
Consumer Disputes Redressal Forum
Painavu p.o., Idukki- 685603
6 Kottayam
President,
Consumer Disputes Redressal Forum ,
Civil Station, Collectorate .PO.,Kottayam.Pin - 686002.
7 Eranakulam
President,
Consumer Disputes Redressal Forum,
Kathrikadavu, pulleppadi,
Near Govt. Homoeo HospitalErnakulam - 682017.
8 Thrissur
President,
Consumer Disputes Redressal Forum,
T.C. 50/931, Ayyanthole,
Thrissur - 680003.
9 Palakkad
President,
Consumer Disputes Redressal Forum,
Civil Station, Palakkad- 678001.
10 Malappuram
President,
Consumer Disputes Redressal Forum,
Civil Station, Malappuram- 676505.
11 Kozhikkode
President,
Consumer Disputes Redressal Forum,
II Floor, B - Block,Near Civil Station,Calicut- 673020.
12 Wayanad
President,
Consumer Desputes Redressal Forum,
Civil Station, Kalpetta ,Wayanad- 673122.
13 Kannur
President,
Consumer Disputes Redressal Forum,
Building No. TP (N) 4 SE < Ward No III,
Kousalya Complex, SS Temple Road,Talap, Kannur.
14 Kasaragod
President,
Consumer Disputes Redressal Forum,
Bldg. No.12/278, Near SDOPhones Office,
Fort Road,Kasaragod - 671121
Referrences:-
1.THE CONSUMER PROTECTION ACT, 1986
2.Kerala Consumer Protection Rules, 1998
3. ഉപഭോക്തൃ സംരക്ഷണ നിയമം by John Vadassery, printed by H&C Publishing House.
4.ഉപഭോക്തൃ കോടതി എങ്ങനെ ഉപയോഗപ്പെടുത്താം? by M.Sudhakaran published by Current Books. Buzz ല്‍ പിന്തുടരുക
14 comments:
പ്രതിഫലം നല്‍കി ഏതെങ്കിലും സാധനം വാങ്ങുമ്പോഴോ സേവനം ലഭ്യമാക്കുമ്പോഴോ ഒരാള്‍ക്ക് ഉപഭോക്താവ് എന്ന നിലയില്‍ ചില അവകാശങ്ങള്‍ വന്നു ചേരുന്നു. ഈ അവകാശങ്ങളെ സംരക്ഷിക്കുന്നതിനാണ് ഉപഭോക്തൃ സംരക്ഷണ നിയമം.
ആഹാ...
നന്നായി വിശദ്ധീകരിച്ചിരിക്കുന്നല്ലോ.അറിവിലേക്ക് ഒരു മുതല്‍ക്കൂട്ട്‌തന്നെ.നന്ദി..
അങ്കിളേ, ഡോക്ടറെക്കാണുന്നതും ഇതില്‍പ്പെടുമോ ?
കൈക്ക് കടുത്ത വേദനകാരണം ഡോക്ടറെ കാണാന്‍ പോയി. മരുന്നും ഫീസും കൂടി 150 രൂപ ചിലവായി. വേദനക്ക് കുറവില്ലാത്തതിനാല്‍ ഒരാഴ്ച്ചകഴിഞ്ഞ് വീണ്ടും പോയി. അപ്പോ പുതിയ മരുന്നെഴുതിത്തന്നു. അതിനും പോയി 100 രൂപ. എന്നിട്ടോ വേദന പഴയപോലെതന്നെ.
യഥാര്‍ഥരോഗം കണ്ടുപിടിക്കാതെ ഇങ്ങനെ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് നമ്മെ ആര് സംരക്ഷിക്കും ?
പൊതുജനത്തിന് ഉപകാരപ്രദമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന അങ്കിളിന് എല്ലാ ആശംസകളും.
അനൂപേ,
മെഡിക്കല്‍ സര്‍വീസ്സും ഉപഭോക്തൃ സംരക്ഷണനിയമവും എന്നുള്ള ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.
അങ്കിളേ,
മിക്കവാറും ആശുപത്രികളില്‍ രോഗികളുടെ എല്ലാ രേഖകളും അവര്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. OP കാര്‍ഡോ പുറത്തുനിന്നുവാങ്ങേണ്ട മരുന്നുകളുടെ ലിസ്റ്റോ മാത്രം രോഗിയുടെ കയ്യില്‍ കൊടുത്തുവിടും.
ഇതുകാരണം രോഗിക്ക് വേറെ ഡോക്ടറെ കാണണമെങ്കിലോ മറ്റഭിപ്രായം തേടേണ്ടിവന്നാലോ നേരത്തേയെടുത്ത ടെസ്റ്റുകള്‍ വീണ്ടും ഏടുക്കേണ്ടിവരുന്നു.
സ്വന്തം ആശുപത്രി രേഖകള്‍ രോഗിക്ക് സ്വയം സൂക്ഷിക്കുവാനവകാശമില്ലേ ?
ഇതിനേക്കുറിച്ചും പുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് രേഖപ്പെടുത്തരുത്.
വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ മാറ്റികൊടുക്കുകയോ ചെയ്യുന്നതല്ലെന്ന് വ്യാപാരികളും, കച്ചവടക്കാരും കടക്കാരും ക്യാഷ് മെമൊയിലോ ബില്ലിലോ ഒരു കാരണവശാലും രേഖപ്പെടുത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. (മനോരമ:25-11-2007)
ജില്ലാ ഉപഭോക്തൃ ഫാറങ്ങളില്‍ രാഷ്ട്രീയക്കാരെ തിരുകികയറ്റാന്‍ ശ്രമം.
12 ജില്ലകളില്‍ ഫറം അധ്യക്ഷന്‍മാരെയും അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഉപഭോക്തൃ ഫാറങ്ങളുടെ ചുമതലയുള്ള ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നിയമിക്കപ്പെടേണ്ടവരുടെ പട്ടിക നേരത്തേതന്നെ നിശ്ചയിച്ചതായാണ് അരോപണം.
കഴിഞ്ഞ ആറു മാസമായി നാഥനില്ലാത്ത അവസ്ഥയിലാണ് തിരുവനന്തപുരം ജില്ലാ ഫാറം. ഫാറത്തില്‍ അംഗങ്ങളില്ലാതെ വന്നതോടെ ഏഴെട്ടു ജീവനക്കാര്‍ കാര്യമായ ജോലിയൊന്നും ഇല്ലാത്ത സ്ഥിതിയിലാണ്. (മ.മനോരമ:28-11-2007).
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ആവശ്യത്തിനായി ഓരോ ജില്ലയിലും ‘ജില്ലാ ഫാറം’ എന്നറിയപ്പെടുന്ന ഓരോ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫാറം രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രസിഡന്റായി ഒരു ജില്ലാ ജഡ്ജി ആയിരുന്നതോ ജില്ലാ ജഡ്ജി ആകാന്‍ യോഗ്യതയുള്ളതോ ആയ ഒരാളാണ്‍് വേണ്ടത്. കൂടാതെ, കഴിവും, സ്വഭാവ ദാര്‍ഢ്യവും നിലയും ഉള്ളവരും, ധനതത്ത്വശാസ്ത്രം, നിയമം, വാണിജ്യം, അക്കൌണ്ടന്‍സി, വ്യവസായം, പൊതുക്കാര്യങ്ങള്‍ അല്ലെങ്കില്‍ ഭരണം ഇവയില്‍ മതിയായ വിജ്ഞാനമോ പരിചയമോ ഉള്ളവരും, അല്ലെങ്കില്‍ അവയുമായി ബന്ധമുള്ളവരും ആയ മറ്റു രണ്ടംഗങ്ങള്‍ കൂടി വേണം. അവരിലൊരാള്‍ വനിതയായിരിക്കണം.
ഇത്തരത്തിലുള്ള അംഗങ്ങളെയും പ്രസിഡന്റിനേയും തിരഞ്ഞെടുക്കുവാനുള്ള നടപടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഒരു സംശയം. വിറ്റ സാധനങ്ങള്‍ എപ്പോള്‍ മടക്കിക്കൊണ്ടുവന്നാലും തിരിച്ചെടുക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നത്.
അപ്പോ ഉപയോഗിച്ചു പുതുമ നഷ്ടപ്പെട്ടതും തേയ്മാനം വന്നതുമായ സാധനങ്ങള്‍ എന്തുചെയ്യും. തുടച്ചു വ്യുത്തിയാക്കി വേറെ ആളിനു കൊടുക്കുന്നതു ശരിയാണോ.
കസ്റ്റമൈസ്ഡ് കോണ്‍ഫിഗറേഷനില്‍ ഓഡര്‍ ചെയ്ത സാധനം തിരിച്ചെടുത്താല്‍ വേറേ ആര്‍ക്ക് വില്‍ക്കും.
നിര്‍മ്മാതാവിന് തിരിച്ചെടുക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ അതിനു വകുപ്പില്ല. നിര്‍മ്മാതാവും ഡീലറുമായുള്ള കച്ചവടം ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കീഴില്‍ വരില്ലല്ലോ.
ഈ നിയമം വ്യാപാരിക് കുരിശായി മാറുമോ ?
അനൂപേ,
വിറ്റ സാധനം എപ്പോള്‍ കൊണ്ടുവന്നാലും തിരിച്ചെടുക്കണമെന്നല്ല നിര്‍ദ്ദേസം. വിറ്റ സാധനത്തിനെ അനുസരിച്ചായിരിക്കും തിരിച്ചെടുക്കേണ്ട് നിയമങ്ങള്‍ ബാധകമാക്കുക. ‘തിരിച്ചെടുക്കുകയില്ല’ എന്ന് ബില്ലുകളില്‍ പ്രിന്റ് ചെയ്യ്ത് വയ്ക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനെതിരാണ്.
എങ്ങനെയുള്ള കേസ്സുകളാണ് ഇത് ബാധകമെന്ന് ‘ഉപഭോക്തൃ തര്‍ക്കം’ എന്ന എന്റെ തന്നെ പോസ്റ്റിനടിയില്‍ ഞാന്‍ കൊടുത്തു കൊണ്ടിരിക്കുന്ന കമന്റുകള്‍ ശ്രദ്ധിക്കുവാര്‍ താല്പ്യര്യപ്പെടുന്നു.
ദേശീയ ഉപഭോക്‌തൃ കമ്മിഷന്‍ ബെഞ്ച് കൊച്ചിയില്‍
ദേശീയ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ബെഞ്ച് കൊച്ചിയില്‍ സ്ഥാപിക്കുമെന്നു കൃഷിമന്ത്രി ശരദ് പവാര്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അറിയിച്ചു. മൂന്നു മാസത്തിനകം ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉപഭോക്‌തൃ കാര്യങ്ങളുടെ ചുമതലകൂടി വഹിക്കുന്ന പവാറുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി വെളിപ്പെടുത്തി.ബെഞ്ച് വരുന്നതോടെ സംസ്ഥാന കമ്മിഷനില്‍ പരിഹാരമുണ്ടാകാത്ത കേസുകള്‍ക്കു കേരളത്തില്‍ തന്നെ അപ്പീല്‍ നല്‍കാനാവും.(മലയാള മനോരമ:5-12-2007)
നഷ്ടപരിഹാരം:
കേടുപറ്റിയ ഗ്യാസ് സിലിണ്ടര്‍ മാറ്റി നല്‍കിയില്ലെന്ന പരാതിയിന്മേല്‍ പരാതിക്കാരിക്ക് 3000 രൂപയും പലിശയും നഷ്ടപരിഹാരം നല്‍കുവാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. മാസ് ഫുവത്സിനെതിരെ സ്വപ്നാമേനോന്‍ നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃഫാറത്തിന്റെ ഉത്തരവ് സംസ്ഥാനകമ്മീഷന്‍ ശരിവക്കുകയായിരുന്നു.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ചെയര്‍മാനായി ജസ്റ്റിസ് കെ.ആര്‍.ഉദയഭാനുവിനെ നിയമിച്ചു. ഗവര്‍ണര്‍ നിയമനത്തില്‍ ഒപ്പ് വച്ചു. ഔദ്യോഗിക പ്രഖ്യാപനവുമായി. ഹൈകോടതി ജഡ്ജി സ്ഥാനത്ത് നിന്ന് നവമ്പര്‍ 24ന് വിരമിച്ച ശേഷം അദ്ദേഹം മമ്മീഷന്‍ ചെയര്‍മാനായി തിരുവനന്തപുരത്ത് സ്ഥാനമേറ്റു. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എല്‍.എല്‍.എം. ജയിച്ച് അഭിഭാഷകനായ അദ്ദേഹം 1980-ല്‍ മുന്‍സിഫും പിന്നീട് ജില്ലാ ജഡ്ജിയുമായി. തലശ്ശേരി, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2004-ല്‍ ഹൈക്കോടതി ജഡ്ജിയായി.
ഏപ്രില്‍ 7, 2008 ലെ മനോരമയില്‍ വന്ന ഒരു വാര്‍ത്ത:
*************************
ഉപഭോക്താക്കല്‍ ഹാജരാക്കുന്ന 10 കിലോഗ്രാം വരെ തൂക്കം വരുന്ന നിത്യോപയോഗ സാധനങ്ങള്‍ ലീഗല്‍ മെട്രോളജിയുടെ ജില്ലാ-താലൂക്ക് തല ഓഫീസുകളില്‍ എല്ലാ ബുധനാഴ്ചയും പ്രവൃത്തി സമയങ്ങളില്‍ സൌജന്യമായി കൃതകൃത്യത പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര്‍ അറിയിച്ചു.
**************************
പ്രതികരണം ശീലമാക്കിയ ഉപഭോക്താക്കളേ തങ്ങള്‍ വാങ്ങിയ സാധനങ്ങളില്‍ തൂക്കം കുറവു തോന്നിയാല്‍ ഇപ്പറഞ്ഞപോലെ ലീഗല്‍ മെട്രോളജി ഓഫീസ്സിലൊക്കെ കൊണ്ടുപോകാന്‍ മെനക്കെടൂ. എന്തിനു ഉപഭോക്താക്കള്‍ അവരുടെ അടുത്തു വരണം? ലീഗല്‍ മെട്രോളജി വകുപ്പുകാര്‍ അവരുടെ ജോലിയില്‍ കൃത്യത പാലിച്ചാല്‍ തൂക്കത്തില്‍ കുറച്ച് വില്‍ക്കാന്‍ കച്ചവടക്കാര്‍ ധൈര്യപ്പെടുമോ?
ഇതൊക്കെ ഉപഭോക്താക്കളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില തട്ടിപ്പ് അറിയിപ്പുകള്‍. അതില്‍ കൂടുതല്‍ വില ഇതിനു കൊടുക്കാന്‍ പറ്റുമോ?
അങ്കിള്‍ , ഞാന്‍ Nokia N96 മൊബൈല്‍ മേടിച്ചിട്ട് ഒന്‍പതു മാസമായി വാറണ്ടി തീരാന്‍ ഇനിയും മൂന്നു മാസം കൂടി ... രണ്ടു ദിവസം മുമ്പ് മൊബൈലിന്റെ ഡിസ്പ്ലേ കേടു വന്നു .ഞാന്‍ നോക്കിയ കെയര്‍ കാണിച്ചു ..അഞ്ചു ദിവസത്തിന് ശേഷം അവര്‍ പറയുന്നു .. ഡിസ്പ്ലേ ഇങ്ക് ലീക്ക് ആയതു കൊണ്ട് Rs:2800/- പേ ചെയ്താലേ മൊബൈല്‍ നന്നാകി തരൂ എന്ന് .. ഞാന്‍ എന്ത് ചെയ്യും ? ദയവായി എനിക്ക് ഒരു റിപ്ലയ് തരുക..ഞാന്‍ കാത്തിരിക്കുന്നു ...
Thanks,
Muhammedali.kv ,
From Karuvarakundu(Malappuram),
mob:09496362862
E-mail: xplodkvk@gmail.com
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..