ഓണം മെഗാബംബര്‍ നേടിയവര്‍
എന്തുമാത്രം പരസ്യങ്ങളായിരുന്നു ഇക്കഴിഞ്ഞ ഓണമാസം നാം കണ്ട് സായൂജ്യമടഞ്ഞത്. ഈ മെഗാബംബര്‍ സമ്മനം നേടിയ ഭാഗ്യവാന്മാരെപറ്റി ആരെങ്കിലും അന്വേഷിച്ചോ?. പരസ്യം നല്‍കിയ ഏതെങ്കിലും കമ്പനിക്കാര്‍ അക്കാര്യം ആരെയെങ്കിലും അറിയിച്ചോ?. പരസ്യപ്പെടുത്തിയ പത്രങ്ങള്‍ അതിനെപറ്റി പിന്നെ മിണ്ടിയോ? അതെങ്ങനെ മിണ്ടും. വീണ്ടും പരസ്യമായി വന്നാലല്ലേ അതു പുറം ലോകം അരിയൂ. ആരൊക്കെയാണ് മെഗാബംബര്‍ നല്‍കാന്‍ തയ്യാറായത് എന്നു നോക്കാം. ഞാന്‍ വായിക്കുന്ന മനോരമ പത്രത്തില്‍ പരസ്യം വന്നതു മാത്രമേ എനിക്കിവിടെ കുറിച്ചു വക്കാന്‍ കഴിയൂ. അതല്ലാതെയും ധാരാളം ഉണ്ടാകണം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ അപ്പപ്പോള്‍ കൊടുക്കുന്ന സമ്മാനങ്ങളെപറ്റിയല്ല ഇവിടെ പറഞ്ഞുവരുന്നത്. നറുക്കിട്ടെടുത്തോ അല്ലാതയോ സാധനങ്ങള്‍ വാങ്ങുന്ന സമയത്തല്ലാതെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെപറ്റിയാണിവിടെ വിളമ്പുന്നത്.
എന്തുമാത്രം ഉപഭോക്താക്കളാണ് ഇത്തരം പ്രലോഭനങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരിക്കുന്നതെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ. ഇതൊരു പുതിയ തരം തട്ടിപ്പാണെങ്കില്‍ അതു പരിശോധിക്കാന്‍ നമ്മുടെ സര്‍ക്കാരിനു ബാധ്യതയില്ലേ? ഇത്തരം തട്ടിപ്പുകളെ ഇല്ലാതാക്കാന്‍ ഒരു മാര്‍ഗ്ഗം പറ്യു, വായനക്കാരേ.
ഇവരൊക്കെയാണ് മെഗാ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്:
1) ജീ-മാര്‍ട്ട് തണ്ടര്‍ ഓഫര്‍ - 2008 ആഗസ്റ്റ് 10 മുതല്‍ 2009 ജനുവരി 31 വരെ
- മാരുതി ആള്‍ട്ടോ കാര്‍ 3 പേര്‍ക്ക്
- കളര്‍ ടി.വികള്‍ 100 പേര്‍ക്ക്
നന്തിലത്ത് ജീ-മാര്‍ട്ടിന്റെ എല്ലാ ഷോറൂമുകള്‍ക്കും ബാധകം.
ഫോണ്‍: 2491133, 2491198
എന്നാണ് നറുക്കെടുപ്പെന്ന് പരസ്യപ്പെടുത്തിയിട്ടില്ല.
[മലയാള മനോരമ : 7-9-2008/പേജ് 9]
2)പപ്പടം പൊട്ടിക്കുക ഓഫര്‍ - 2008 സെപ്റ്റമ്പര്‍ 30 വരെ
- ബംബര്‍ സമ്മാനം -ഷവര്‍ലേ സ്പാര്‍ക്ക് കാര്‍
- ഗോള്‍ഡ് കോയിന്‍ - 100 പേര്‍ക്ക്
- സില്‍ക്ക് സാരി - 100 പേര്‍ക്ക്
- എല്‍.സി.ഡി ടിവി - 10 പേര്‍ക്ക്
- Q.R.S M.G.Road :Ph.2462996/7
- Q.R.S. Pattom: Ph.2729797/8
- Q.R.S. Karamana: Ph.2349522/3
- Sony Ericson Experience Store, Pattom: Ph. 2558592
- Samsung Digital Plaza, M.G.Road: Ph.2461364
- Sony World, Pattom: Ph.2725999
[മലയാള മനോരമ: 7-9-2008/പേജ് 15]
3) ലാന്മാര്‍ക്ക് ഓണസമ്മാനം
- ഷവര്‍ലേ സ്പാര്‍ക്ക് കാര്‍
- മറ്റനവധി സമ്മാനങ്ങളും.
- Thirumala Nayana Traders: Ph. 2354190, 2358735 (Poojappura)
- Karamana Galexy Electronics: Ph. 2343379
- Sreekaryam Sams Electronics: Ph.2590842
- Kachaani Kaivalya Enterprises: Ph.9495200787
- Attingal RNP Sales Corporation: Ph.2622318
- Alamcode Moolavilayil Traders: Ph.974507696
- Varkkala Best Home Appliances: Ph.9895664010
- Araalumood Kaliyal Agencies: Ph.2227545
- Pangode Kochuvila Agencies: Ph.9745111141
- Neyyattinkara Varambath Home Appliances: Ph.2962202
പരസ്യം കൊടുത്തത്: Lanmark Shops India Pvt. Ltd.
Conditions Apply ഒന്നും കണ്ടില്ല. എന്നുവരെ ബാധകമെന്നും പരസ്യത്തിലില്ല. നറുക്കെടുപ്പിലൂടെയാണോ എന്നും പറഞ്ഞിട്ടില്ല. എന്നു സമ്മാനം കൊടുക്കുമെന്നും അറിയില്ല.
[മലയാള മനോരമ - 7-9-2008/പേജ് 15]
4)ബ്രിട്ടാണിയാ ഗോള്‍ഡ് ബിസ്കറ്റ് ഓഫര്‍. - ഈ ഓണത്തിനു നേടാം
- 11 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണം
SFMTV(space)Brit(space)5 digit LOT no TO:-
- Airtel/Idea - 58585
- Reliance/Vodafone - 55858
- BSNL -58580
- Call - 0471 2727044
എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുന്നതെന്നറിയില്ല. സമ്മാനങ്ങള്‍ എന്ന് കൊടുക്കുമെന്നോ, സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുന്നതെങ്ങനെയെന്നോ പരസ്യപ്പെടുത്തിയിട്ടില്ല.
[മലയാള മനോരമ: 7-9-2008/പേജ് 7]
5) FREE - തിരുവോണം വരെ എല്ലാ ദിവസവും തെരഞ്ഞെടുപ്പിലൂടെ ഒരു കളര്‍ മൊബൈല്‍ ഫോണ്‍.
ബാധകം:
"Mobility": Statue Thiruvananthapuram Ph.9947949333
: Pattom, TVPM - Ph. 9847040910/ 2531246
: Vellayambalam, TVPM - Ph 2725436/9846058791
Conditions apply.
എന്നുമുതല്‍ തുടങ്ങുന്നുവെന്ന് പരസ്യത്തിലില്ല. പരസ്യം പ്രസിദ്ധീകരിച്ച് ദിവസം മുതലായിരിക്കാം.
[മലയാള മനോരമ: 8-9-2998/പേജ് 4]
6) സ്വര്‍ണ്ണസമൃദ്ധി - 2008 ആഗസ്റ്റ് 17 മുതല്‍ സെപ്റ്റമ്പര്‍ 30 വരെ.
- നെക്‍സ്റ്റ് സന്ദര്‍ശിക്കൂ, 1 കിലോ സ്വര്‍ണ്ണം നേടൂ.
NEXT , Karamana, kairali plaza, N.H. Ltd- Ph.9287270249, 9287213062
Conditions apply.
സന്ദര്‍ശിക്കാന്‍ മാത്രമേ പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. നറുക്കെടുപ്പാണോ അല്ലയോ എന്നൊന്നും വിശദമാക്കിയിട്ടില്ല. എന്നു സമ്മാനം കൊടുക്കുമെന്നും പരസ്യത്തിലില്ല.
[മലയാള മനോരമ - 8-9-2008/പേജ് 7]
7) Spencers Rice Mela
- win 165 litre Refrigerator through lucky draw on purchase of Rice bags 5kg/10kg.
Stores: M.G.Road/ Pattom/ Vellayambalam/ Vattiyoorkavu/ & Sreekaryam.
Terms and Conditions apply.
എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ എന്ന് വ്യക്തമല്ല. ലക്കി ഡ്രാ എന്നാണെന്നും പരസ്യത്തിലില്ല.
[മലയാള മനോരമ - 10-9-2008/പേജ് 17]
8) Onam Gold Fest - കിഴക്കേകോട്ട ജോസ്കോയുടെ. മെഗാ ബംബര്‍ സമ്മാനം 101 ഗ്രാം സ്വര്‍ണ്ണം.
സ്വര്‍ണ്ണനാണയങ്ങള്‍ ഉള്‍പ്പടെ ദിവസവും 1 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍.
Josco Jewellerസ്, East Fort, Thiruvananthapuram: Ph. 2472922, 2478029
Conditions apply.
സമ്മാനാര്‍ഹരെ തെരഞ്ഞടുക്കുന്നതെങ്ങിനെയെന്ന് വ്യക്തമല്ല. മെഗാസമ്മാനം എന്നു നല്‍കുമെന്നും പരസ്യത്തിലില്ല. എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ നിലവിലുള്ളതെന്നും അറിയില്ല.
[മലയാള മനോരമ - 10-9-2008/പേജ് 20]
മനോരമയുടെ 20-9-2008 ലെ പത്രത്തില്‍ മെഗാബംബര്‍ സമ്മാനമായ 101 ഗ്രാം സ്വര്‍ണ്ണം കിട്ടിയ കിട്ടിയ ഭാഗ്യവാന്റെ പേരുവിവരം പ്രഖ്യാപിച്ചിരുന്നു. ദിവസേനയുള്ള ഓരോലക്ഷം രൂപക്കുള്ള സമ്മാനത്തെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.
20-9-2008 ലെ സ്വര്‍ണ്ണവില ഗ്രാമിനു 1175 രൂപ.
9) ഭാഗ്യനറുക്കെടുപ്പ്:
- 1499 രൂപക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു മാരുതി ആള്‍ട്ടോകാര്‍ സ്വന്തമാക്കാനുള്ള അവസരം നേടൂ.
Big bazaar: Kesavadasapuram- Ph. 4016969
- do - : East Fort - Ph. 4409300
വ്യവസ്ഥകള്‍ ബാധകം. സ്റ്റോക്ക് തീരുന്നതുവരെ ഓഫര്‍ പ്രബല്യത്തില്‍. സമയാനുസരണം ഓഫറുകള്‍ മാറ്റാവുന്നതാണ്. മുന്നറിയിപ്പു കൂടാതെ ഏതു നേരത്തും ചട്ടങ്ങളും വ്യവസ്ഥകളും
തിരുത്തുവാനോ, മാറ്റുവാനോ, പിന്‍വലിക്കുവാനോ ഉള്ള അവകാശം മാനേജ്മെന്റില്‍ നിക്ഷിപ്തം.
ഭാഗ്യനറുക്കെടുപ്പു എന്നാണെന്ന് വ്യക്തമല്ല. സ്റ്റോക്ക് തീരുന്നതുവരെയെന്നാല്‍ ഒരിക്കലും നറുക്കെടുപ്പ് നടക്കില്ല. ഭാഗ്യം തുടങ്ങുന്നതും എന്നുമുതലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
[മലയാള മനോരമ : - 2/10-9-2008/ കായികം പേജ്]
10) ബോണസ്സായി നേടൂ - 50 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
- എക്സ്ട്രാ ബോണസ്സ്: നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് സ്വര്‍ണ്ണനാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഓണപ്പുടവകള്‍
- മെഗാബോണസ്സ്: നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് 3 ആള്‍ട്ടോ കാറുകള്‍
Alukkas Jewellary : East Fort Thiruvananthapuram / Alappuzha / Perintalmanna / Thrissur
Ph. 7570481 (Tvpm)
Conditions apply.
എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ എന്നു പരസ്യത്തിലില്ല. മെഗാ സമ്മാനം എന്നു തീരുമാനിക്കുമെന്നും അറിഞ്ഞുകൂടാ.
[മലയാള മനോരമ - 11-9-2008/പേജ് 16]
11) VIP ലക്കി ഓണം ഓഫര്‍ - 2008 സെപ്റ്റമ്പര്‍ 1-25 വരെ
നറുക്കെടുപ്പ് 2008 സെപ്റ്റമ്പര്‍ 17നും 30 നും.
- ഒന്നാം സമ്മാനം വാഷിംഗ് മെഷീന്‍ അല്ലെങ്കില്‍ 8 ഗ്രാം സ്വര്‍ണ്ണം
- രണ്ടാം സമ്മാനം റ്റി.വി. അല്ലെങ്കില്‍ 6 ഗ്രാം സ്വര്‍ണ്ണം
- മൂന്നാം സമ്മാനം മൈക്രോവേവ് ഓവര്‍ അല്ലെങ്കില്‍ 4 ഗ്രാം സ്വര്‍ണ്ണം
- നാലാം സമ്മാനം സി.ഡി പ്ലേയര്‍ അല്ലെങ്കില്‍ 3 ഗ്രാം സ്വര്‍ണ്ണം
- അഞ്ചാം സമ്മാനം മിക്സീ അല്ലെങ്കില്‍ 2 ഗ്രാം സ്വര്‍ണ്ണം
[മലയാള മനോരമ - 15-9-2008/പേജ് 5]
12) നൂറ് ദിവസങ്ങളുടെ ആഘോഷം - Kalyan Silks
- നൂറ് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
- ബംബര്‍ സമ്മാനം - കേരളത്തില്‍ ഒരു ലക്ഷ്വറി ഫ്ലാറ്റ് അല്ലെങ്കില്‍ 25 ലക്ഷം രൂപ
- ഒന്നാം സമ്മാനം - ആഴ്ചതോറും ഒരു മാരുതി കാര്‍
- രണ്ടാം സമ്മാനം - ആഴ്ചതോറും 3 റ്റി.വി.എസ് ബൈക്കുകള്‍
- മൂന്നാം സമ്മാനം - ആഴ്ചതോറും 7 വീഡിയോക്കോണ്‍ ടെലിവിഷനുകള്‍
- നാലാം സമ്മാനം - ആഴ്ചതോറും 21 സ്വര്‍ണ്ണ നാണയങ്ങള്‍
- അഞ്ചാം സമ്മാനം - ആഴ്ചതോറും 70 പട്ടുസാരികള്‍
- 1000 ബോണസ്സ് സമ്മാനങ്ങള്‍
- ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും സമ്മാന കൂപ്പണ്‍
Thrissur - 0487 2337256, 0487 2331363,
Palakkad - 0497 2515557, 2515567
നിബന്ധനകള്‍ക്ക് വിധേയം.
ഇതു പത്രത്തില്‍ വന്ന പരസ്യമല്ല. ഓണം കഴിഞ്ഞ് തൊട്ടടുത്ത വനിതയില്‍ (സെപ്റ്റംബര്‍ 15-30) കണ്ട പരസ്യമാണ്. എന്നു മുതല്‍ ആഘോഷം തുടങ്ങുന്നുവെന്നറിയില്ല. സമ്മാനങ്ങള്‍ തീരുമാനിക്കുന്നതെങ്ങനെയെന്നും പരസ്യത്തിലില്ല.
പ്രീയ വായനക്കാരേ , എന്റെ ശ്രദ്ധയില്‍ പെട്ട പരസ്യങ്ങള്‍ മാത്രമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇനിയും കാണും ധാരാളം. പരസ്യമായി നടത്തുന്ന ഈ പറ്റിപ്പിനെതിരെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലേ? ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതലയല്ലേ? Buzz ല്‍ പിന്തുടരുക
19 comments:
ഓണമാസം കഴിഞ്ഞു. മെഗാ ബംബര്‍ സമ്മാനങ്ങല്‍ നേടിയവരെ കണ്ടവരുണ്ടോ.
കൊല്ലം ക്യൂ ആര്‍ എസ് ഇന്നലത്തെ മനോരമ യില്‍ വിജയികളുടെ പേരുവിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് കണ്ടു. അങ്കിള്‍ പറഞ്ഞത് ശരിയാണ് ആരാണ് ഈ വിവരങ്ങള്‍ അനേഷിക്കുന്നത്, സര്‍ക്കാര്‍ തലത്തില്‍ ഒരു പരസ്യ നിയന്ത്രണ അഥോറിറ്റി ഉണ്ടാക്കാവുന്നതാണ്, അതിന്റെ അധികാര പരിധിയില്‍ ഇത്തരം മോഹന വാഗ്ദാനങ്ങളും വ്യാജ പരസ്യങ്ങളും വരണം. നമ്മുടെ പൊതുമണ്ഡലം അത്രയ്ക്ക് മലീമസമായിരിക്കുന്നു.
പിന്നെ മലയാള മനോരമ, മാതൃഭൂമി എന്നിവര്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് ഈ പ്രശ്നങ്ങള്‍ ഇല്ല തന്നെ അല്ലെങ്കില്‍ കുറവാണ് എന്ന് പറയാം.
അപ്പോള് ഇങ്ങനത്തെ പരസ്യങ്ങളിലും അന്വേഷിക്കാന്‍ ചിലതൊക്കെയുണ്ട്...കൊള്ളാം..നമുക്ക് താത്പര്യമില്ലാത്തത് എന്ന മട്ടില്‍ അവഗണിക്കുകയായിരുന്നു ഇതുവരെ പതിവ്...
പാവം ‘കണ്ടീഷന്‍സ് അപ്ലെ’
:)
:)
സാധാരണയായി കണ്ടു വരുന്ന ഒരു കണ്ടീഷന്‍, ഏകപക്ഷീയമായി ഓഫര്‍ റദ്ദാക്കാന്‍ അതു നല്‍കുന്നവര്‍ക്ക് അവകാശമുണ്ടെന്നതാണ്! ഭൂരിപക്ഷവും അതുപയോഗിക്കുന്നുണ്ടാവും. പിന്നെ, നിയമപ്രകാരം, ഈ ഓഫറില്ലാതെയും പര്‍ച്ചേസ് ചെയ്യാന്‍ സമ്മതിക്കണമെന്നൊരു വ്യവസ്ഥയില്ലെ(വ്യക്തമായി അറിയില്ല, പണ്ടെവിടെയോ വായിച്ച ഓര്‍മ്മ)?
ഞാന്‍ ആകെ ഡിസ്കൌണ്ട് ഓഫറുകള്‍ മാത്രമേ നോക്കാറുള്ളു, അതാവുമ്പോ പോക്കറ്റിന്റെ കനം കുറയുന്നതുപോലെ സാധനത്തിന്റെ കാര്യത്തിലും വര്‍ദ്ധനവുണ്ടാവുമല്ലോ!
എല്ലാം കമ്പനിക്ക് അടിച്ചു അല്ലേ ?
കടയില്‍ നിന്ന് സാധനം വാങ്ങുന്നതിന് മുന്‍പ് ഒരു കാര്യം ഓര്‍ത്താല്‍ കൊള്ളാം, ലോകത്ത് ഒന്നും സൌജന്യമായി കിട്ടില്ല..........സ്നേഹം പോലും...........
ഇതൊക്കെ വെറും പ്രഹസനങ്ങളല്ലേ..ഇവയെപ്പറ്റി ആലോചിക്കുന്നു.ഏന്തായാലും ഇതിനെപ്പറ്റി വിശദമായ ഒരു പഠനമാണു താങ്കള് നടത്തിയിരിക്കുന്നത്.അഭിനന്ദനങ്ങള്..ഞാനും പങ്കെടുത്തു ഒന്നില്..വറ്ക്കീസ്,ചാവടിമുക്കില് ഒരു മത്സരം ഉണ്ടായിരുന്നു..ഒരു ട്രോള്ളിയിലെ സാധനങ്ങളുടെ വില നിശ്ചയിക്കാന്. ആ ട്രൊളി മൂടി വച്ചിട്ടുന്ടായിരുന്നു. പിന്നീട് ഓണം കഴിഞു ചെന്നപ്പോള്,ഫലത്തെ പറ്റി ചോതിച്ചപ്പൊള്..സാറ് വന്നില്ല എന്നായിരുന്നു മറുപടി...സാറ് വന്നു കാണുമോ ആവോ..ഉദ്ദേശിച്ചത് മാവേലി സാറിനെ ആയിരിക്കും.അപ്പോള് അടുത്ത് ഓനണത്തിനു നോക്കിയാല് മതി,ഫലമല്ല..അടുത്ത് പറ്റിക്കല്സ്...
അങ്കിള്‍, എനിക്കുതോന്നുന്നു ഗള്‍ഫ് നാടുകളിലെ വമ്പന്‍ ഓഫറുകള്‍ കണ്ടിട്ടാവണം ഇത്തരം ഒരു മാര്‍ക്കറ്റിംഗ് നടത്തുന്നത്. ദോഷം പറയരുതല്ലോ, ഇവിടെ ഒരു സമ്മാനം പ്രഖ്യാപിച്ചാല്‍ അത് തീര്‍ച്ചയായും അതേ ദിവസം നല്‍കിയിരിക്കും. മാത്രവുമല്ല ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെയുള്ള അവസരങ്ങളില്‍ എല്ലാദിവസവും രണ്ടുമൂന്നും ആഡംബരക്കാറുകളും, സ്വര്‍ണ്ണവും ഒക്കെയാണു സമ്മാനങ്ങള്‍!
അപ്പു,
എന്നു നറുക്കെടുപ്പ് നടത്തും എന്നുകൂടി പരസ്യപ്പെടുത്തിയാലല്ലേ, ഉപഭോക്താക്കള്‍ അതിനു വേണ്ടി കാത്തിരിക്കൂ. ഇവിടെ അതു ചെയ്യുന്നില്ലല്ലോ. നറുക്കെടുപ്പ് നടന്നോ എന്ന് എന്നും വിളിച്ചു ചോദിച്ചുകൊണ്ടിരിക്കാന്‍ പറ്റുമോ? ഏറ്റവും കുറഞ്ഞത് രണ്ട് കാര്യങ്ങളെങ്കിലും ഇത്തരം പരസ്യങ്ങളില്‍ ഉണ്ടാകണം:
1) എന്നു മുതല്‍ എന്നു വരെ ഈ ഓഫര്‍ നിലവിലുണ്ടാകും;
2) എന്നു നറുക്കെടുപ്പുണ്ടാകും.
ഇതു വേണ്ടേ?
ഇതില്‍ കൂടുതലും തിരുവനന്തപുരം ഭാഗത്തെ കടകളില്‍ നിന്നും നല്‍കുന്ന സമ്മാനങ്ങളുടെ പരസ്യമാണ്. കേരളത്തിനെ വേറെ പട്ടണങ്ങളിലും ഇതുപോലുള്ള സമ്മാനത്തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടാവുമല്ലോ.
ടി.വി.യില്‍ സമ്മാനപ്പരസ്യങ്ങളുടെ പെരുമഴയല്ലേ. ആര്‍ക്കെങ്കിലും ബംബര്‍ സമ്മാനം കൊടുത്തതായി ഒരു പരസ്യവും കാണിക്കുന്നില്ലല്ലോ. അതിനര്‍ത്ഥം പറ്റിക്കത്സ് തന്നെയല്ലേ.
പത്തുരൂപയുടെ ബിസ്കറ്റ് വാങ്ങിയാല്‍, സമ്മാനത്തിനു അര്‍ഹതപ്പെടാന്‍ 6 രൂപയെങ്കിലും മുടക്കി എസ്.എം.എസ്. അയക്കണമല്ലോ. ഭയങ്കരം തന്നെ.
അങ്കിളെ..
ഇക്കാലത്ത് അന്വേഷണാല്‍മക പത്രപ്രവര്‍ത്തന ആളുകള്‍ ഉള്ളപ്പോള്‍, തീര്‍ച്ചയായും മീഡിയകള്‍ക്ക് ഇത്തരം ചതിക്കുഴികളെ തുറന്നു കാട്ടാന്‍ പറ്റും. പക്ഷെ പത്ര ധര്‍മ്മം വെടിഞ്ഞ് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ലൈനിലാണ് മീഡിയകള്‍ സ്വീകരിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ് പരസ്യങ്ങള്‍ മുച്ചീട്ട് കളി പോലെ ആളുകളെ പിഴിയാന്‍ വേണ്ടി മാത്രം. ഇതു തന്നെയല്ലെ ലോട്ടറി ടിക്കറ്റിന്റെ കാര്യത്തിലും. പേരിന് ചെറിയ സമ്മാനങ്ങള്‍ കൊടുക്കുന്നു.
ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായിത്തന്നെയാണ് ജനം സാധനങ്ങള്‍ വാങ്ങുന്നത് അപ്പോള്‍ ജനക്ഷേമം നോക്കി ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്.
എന്തായാലും അങ്കിളിന്റെ ഈ കണ്ടെത്തല്‍ അഭിനന്ദനീയമാണ്..!
അഭിനന്ദനങ്ങള്.. കണ്ണുതുറക്കാന്‍ ഉപകരിക്കുന്നത് തന്നെ. ആരിതൊക്കെ അന്വേഷിക്കുന്നു. ഈ പിന്നാമ്പുറ രഹസ്യങ്ങള്‍..
അങ്കിളെ
ഇതില്‍ ചില കമ്പനികള്‍ നറുക്കെടുപ്പു നടത്തി വിജയിയെ പ്രഖ്യാപിച്ചുവെന്നാണ് അറിയുന്നത്. നറുക്കെടുപ്പു നടത്താതിരിക്കാന്‍ ഇവര്‍ക്കാവില്ല. കാരണം ഉപഭോക്താക്കള്‍ നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കും.
പിന്നെ ഇതിന്റെ തട്ടിപ്പ് മറ്റൊരു വിധത്തിലാണ്. ഓണത്തിന് ഇവരുടെ പല സ്ഥാപനങ്ങളിലെ കൂപ്പണുകള്‍ ഒന്നിച്ചായിരിക്കും നറുക്കിടുക. അത് പലരും അറിയാറില്ല. അതായത് വിജയിക്കാനുള്ള പ്രോബബിലിറ്റി വളരെ കുറവാണെന്നര്‍ഥം. പക്ഷേ, പത്രസ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ അത്രയും വരില്ല ഇത്. അവിടെ ജാതി, മതം, പ്രദേശം തുടങ്ങിയവ നോക്കിയാണ് നറുക്കിടുക. മനോരമയുടെ നറുക്കെടുപ്പില്‍ ഹിന്ദു, മുസ്ലിം സമുദായക്കാര്‍ക്കാണ് സമ്മാനം കൂടുതല്‍ കിട്ടുക. പല പ്രാദൊസിക ബ്യൂറോകളിലും ഇതിന്റെ സ്‌ക്രീനിംഗ് നടത്തിയിട്ടാണ് മുകളിലേക്ക് കൂപ്പണ്‍ അയക്കുക. (ഞാന്‍ കുറെ നടത്തിയതാണേ). മനോരമയുടെ സമ്മാനങ്ങള്‍ വടക്കന്‍ മേഖലയില്‍ കൂടുതല്‍ ലഭിച്ചിരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഒക്കെ പ്രചരണതന്ത്രങ്ങള്‍.
എന്തായാലും സമ്മാനപദ്ധതി പ്രഖ്യാപിച്ചിരുന്ന സ്ഥാപനങ്ങളില്‍ അങ്കിള്‍ ഒരു ഉപഭോക്താവായി വിളിച്ച് സമ്മാനപദ്ധതിയുടെ കാര്യം അന്വേഷിച്ച് ഒരു പോസ്‌റ്റിടൂ.....
ക്യു.ആര്‍.എസ്സും , ആലൂക്കാസ്സും നറുക്കിട്ട് സമ്മാനം കൊടുത്തതായി ടി.വി യിലും കാണിച്ചു, പത്രത്തിലും വന്നു. എന്തു കൊണ്ടു വന്നു എന്നു താങ്കള്‍ക്കറിയില്ല. ഞാന്‍ പറഞ്ഞുതരാം.
പത്രപരസ്യങ്ങള്‍ വരുന്നതിനെ നിയന്ത്രിക്കുന്നതിനു വേണ്ടി ഇന്‍ഡ്യയില്‍ ഒരു സ്ഥാപനമുണ്ട്. അതിന്റെ പേരാണ് :The Advertising Standards Council of India. ഈ വിവരങ്ങളെല്ലാം കാണിച്ച് ഞാന്‍ ഒക്ടോബര്‍ 6 നു തന്നെ പരസ്യങ്ങളുടെ സാമ്പിളോടുകൂറ്റി പരാതി അയച്ചിരുന്നു. ഇതാ ഇതാണത്:
********************************
6th October 2008
Complaint to ASCI regarding an Advertisement
Advertisement for Product (name):Gold Jewellary
of Company (name):Alukkas Jewellary,Thiruvananthapuram / Alappuzha / Perintalmanna / Thrissur - All in Kerala State.
Appeared in Publication(name): Malayala Manorama Daily News Paper/ page 16
date (on) :11th September 2008
in (City): Thiruvananthapuram
in Language: Malayalam
Your reasons / objections
The Jewellers offered through advertisement Mega bumper prizes for the ONAM festival in Kerala. The festival ended by the 15th of September, 2008. Among other costly gifts, three Alto Cars were also offered as mega bumper prizes; winners to be determined by luky draw.
The advertisement was silent in the following respects:
a)the date of commencement of the offer
b)the date of expiry of the offer
c)the date of the lucky draw
d)the conditions based on which the offer was made. 'Conditions apply' were the only words notified in the advt.
There were 13 such ambigous advertisements in Malayala Manorama alone during Onam festival in September by various big retail super trade establishments of various consumer life-syle goods.
The advt. is vague and misleading to the readers and customers. Your intervention is absolutely necessary to incorporate at least the two aspects mentioned below in every such advertisements offering bumper prizes based on lucky draw:
a)date of commencement and expiry of the offer
b)date of lucky draw
The abouve information would enable the customers to avoid any uncertainty in the offer.
A post copy in confirmation enclosing copy of the advts cited would be sent today itself.
Your full name:Chandrakumar.N.P
Signature npck
Date 6th Octobeer 2008
Postal address: 'Chandni', Kodunganoor P.O., Vattiyoorkavu, Thiruvananthapuram.
Pin code 695 013
Phone 0471 2360822 / 09349460822
e-mail : angkil.consumer@gmail.com
Write to - Mr. Alan Collaco, Secretary General
The Advertising Standards Council of India,
219, Bombay Market,
78 Tardeo Road,
Mumbai 400 034
Tel: (022) 23521066/23516863,
Fax: 23516863,
E-mail: asci@vsnl.com
******************************
ഈ പരാതി അയച്ച് 10 ദിവസം കഴിഞ്ഞാണ്‍ പരസ്യം വന്നത്. ASCI യുടെ നിര്‍ബന്ധത്തിനു വഴങ്ങിയതാണെന്ന് വ്യക്തം. അലൂക്കാസിന്റെ പരസ്യമാണ് ഞാന്‍ അതിനകത്ത് പറഞ്ഞെങ്കിലും എന്റെ പോസ്റ്റില്‍ മറ്റു 13 പേര്‍ കൂടി ഇത്തരത്തിലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
എന്റെ പരാതിയില്‍ ഇത്തരം പരസ്യങ്ങളില്‍ ഞാനാവശ്യപ്പെട്ടിരുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്:
a)date of commencement and expiry of the offer
b)date of lucky draw
എന്നുവരെ ഈ ഓഫര്‍ ഉണ്ടെന്നും, എന്നാണ്‍ നറുക്കെടുപ്പെന്നും അറിഞ്ഞാലല്ലേ ഉപഭോക്താക്കള്‍ അന്വേഷണം തുടങ്ങുകയുള്ളൂ. ഇവരുടെ പരസ്യത്തില്‍ ആ വിവരം ഇല്ലാത്തിടത്തോളം ഭൂരിഭാഗവും അന്വേഷിക്കാന്‍ മിനക്കെടില്ല.
എ.സി.വി യിലാണ് ആലൂക്കാസിന്റെ സമ്മാനദാനം കൊടുക്കുന്ന വീഡിയോ കാണിച്ചത്. അതു കണ്ടവര്‍ക്ക് ഉടന്‍ മനസ്സിലാകുമായിരുന്നു, ആലൂക്കാസ്സ് നല്‍കിയ സി.ഡി. യായിരുന്നു എ.സി.വിക്കാര്‍ കാണിച്ചതെന്നു. എന്നാല്‍ ക്യ്.ആര്‍.എസ്സിന്റെത് അങ്ങനെയായിരുന്നില്ല. എഷ്യാനെറ്റിന്റെ വാര്‍ത്തയില്‍ അവര്‍ എടുത്ത വീഡിയോ ആണ് കാണിച്ചത്. വിശ്വാസം ജനിപ്പിക്കുന്നതായിരുന്നു ആ ക്ലിപ്പിംഗുകള്‍.
ASCI യില്‍ നിന്നും എനിക്ക് ഒരു മറുപടി ലഭിക്കുമോ എന്ന് കാത്തിരിക്കുകയായിരുന്നു ഞാന്‍ .
വക്രബുദ്ധിയുടെ കമന്റുകാരണം ഈ വിവരങ്ങള്‍ നേരത്തേ ഇവിടെ അരിയിക്കുന്നു.
ഇനിയും ഉണ്ടല്ലോ കുറെയേറെ കച്ചവടക്കാര്‍. അവര്‍ എന്തു ചെയ്യുമെന്നു കൂടി നോക്കാം.
അഭിനന്ദനങ്ങള് അങ്കിള്‍, ഒരിക്കല്‍ കൂടി.
ഇനിയുമുണ്ടല്ലോ നിറയെ പറ്റിക്കത്സ് പ്രസ്ഥാനങ്ങള്‍, മോഹവാഗ്ദാനങ്ങ്ള്‍ ന്ല്കി നാട്ടുകാരുടെ കാശ് ചുളുവിന് അടിച്ചുമാറ്റുന്നവര്‍.
വിടരുത് ഇവരെയും.
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
with all our moral support.
:-)
‘ബിഗ് ബസാര്‍’ സമ്മാനമൊക്കെ നല്‍കാറുണ്ട്. എന്റെയൊരു ബന്ധുവിന് അത്തരത്തിലൊന്ന് അടിച്ചിരുന്നു. 25,000 രൂപയ്ക്ക് ഇന്ത്യയുടെ പലഭാഗങ്ങളില്‍ സൌജന്യമായി താമസിക്കുവാനുള്ള ഒരു കൂപ്പണ്‍; അതായിരുന്നു സമ്മാനം. പക്ഷെ, കൂപ്പണില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ഈ സൌജന്യം ലഭിക്കണമെങ്കില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയ്ക്ക് അവിടങ്ങളിലെല്ലാം കൂടി താമസിക്കണം, അപ്പോള്‍ 25,000 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഇത് ആദ്യം പറഞ്ഞിരുന്നില്ല. Conditions Apply-യില്‍ വരുന്നതാവും ഇത്. അല്ലെങ്കിലും, 25,000 രൂപയുടെ കൂപ്പണ്‍ നല്‍കുമെന്നല്ലേ പറഞ്ഞിട്ടുള്ളൂ; കൂപ്പണിന്റെ Conditions എന്തുമാവാമല്ലോ!
പിന്നെ, ഇതൊക്കെ നോക്കി മേടിക്കുന്നവരിന്നുണ്ടോ? സത്യത്തില്‍ ടി.വി. വാങ്ങാനിരിക്കുന്നവര്‍ക്ക്, ‘എന്നാല്‍ പിന്നെ ഓണത്തിനു മേടിച്ചേക്കാം, സമ്മാനമടിച്ചാല്‍ അത്രയും നന്ന്!’ എന്നു കരുതുമെന്നല്ലേയുള്ളൂ? അല്ലാതെ, സമ്മാനമുണ്ട് അതുകൊണ്ട് സാധനങ്ങള്‍ മേടിച്ചേക്കാം എന്നു കരുതുമോ?
--
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..