Saturday, September 19, 2009

ഹിന്ദു സ്ത്രീകളും വിവാഹനിയമങ്ങളും- common marriage rules 2008

1955 ലെ ഹിന്ദു വിവാഹനിയമം അനുസരിച്ച് ജനനം കൊണ്ട് ഹിന്ദുവായ ഒരാള്‍ക്കും ക്രിസ്ത്യാനി, പാര്‍സി, ജൂതന്‍, മുസ്ലിം എന്നിവരൊഴികെയുള്ള ഇതരമതക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

ഈ നിയമം വിവാഹത്തിനായി പ്രത്യേകമായി ആചാരങ്ങളോ നടപടിക്രമങ്ങളോ നിഷ്കര്‍ഷിക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി പാലിച്ചു വരുന്ന കീഴ്വഴക്കങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുന്നുണ്ട്. അതിനാല്‍ 1955 ലെ ഹിന്ദു വിവാഹനിയമ പ്രകാരം വിവാഹം സാധൂകരിക്കുന്നതില്‍ കീഴ്വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രസക്തിയുണ്ട്.

നിയമപ്രകാരമുള്ള ഒരു ഹിന്ദു വിവാഹത്തിനു ഇനിപ്പറയുന്ന കാര്യങ്ങള്‍ പാലിക്കപ്പെടുന്നു എന്നു ഉറപ്പ് വരുത്തണം:

  • വിവാഹസമയത്ത് വരനു 21 വയസ്സും വധുവിനു 18 വയസ്സും പൂര്‍ത്തിയായിരിക്കണം.
  • വരനു ജീവിച്ചിരിക്കുന്ന ഭാര്യയോ വധുവിനു ജീവിച്ചിരിക്കുന്ന ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.
  • വധൂവരന്മാരുടെ സമ്മതം സ്വമനസ്സാലെ ആവണം, ആയതിനുള്ള കഴിവുണ്ടായിരിക്കണം.
  • ചിത്തഭ്രമമോ മനോരോഗമോ തുടര്‍ച്ചയായി വരുന്ന ഉന്മാദ രോഗങ്ങളോ ഉണ്ടായിരിക്കരുത്.
  • മാനസിക തകരാറുകാരണം വൈവാഹിക ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവരാകരുത്. കൂടാതെ അതുകൊണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കാനോ സംരക്ഷിക്കാനോ കഴിയാത്തവരാകരുത്.
  • ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുവദിക്കുന്നുവെങ്കില്‍ മാത്രം വിവാഹത്തിനു നിരോധിക്കപ്പെട്ട അടുത്ത രക്തബന്ധത്തില്‍ ഉള്ളവരെ വിവാഹം കഴിക്കാം.
  • സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം.
  • വിവാഹശേഷം എല്ലാ വിവാഹവും രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • മിശ്രവിവാഹം അനുവദനീയമാണ്.
  • വിധവാ വിവാഹം അനുവദനീയമാണ്.
  • വര്‍ഷങ്ങളായി ഭാര്യഭര്‍ത്താക്കന്മാരായി ഒരേവീട്ടില്‍ സഹവസിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ അവരുടെ വിവാഹം വിധിപ്രകാരം ചടങ്ങുകളോടെ നടന്നിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
സ്വയമേ അസാധുവാകുന്ന വിവാഹം.
വിവാഹസമയം വധുനിനോ, വരനോ മറ്റൊരു ഭാര്യ ജീവിച്ചിരിക്കുക, വിഹാഹത്തിനു നിരോധിച്ചിട്ടുള്ള ബന്ധത്തില്‍ പെട്ടവരായ വധൂവരന്മാര്‍ എങ്കില്‍ ആ വിവാഹം അസാധുവായി കണക്കാക്കാം. കൂടാതെ ദമ്പദികള്‍ക്ക് ഭാര്യഭര്‍ത്താക്കന്മാരുടെ പദവി നഷ്ടപ്പെടുകയും ചെയ്യും.

അസാധുവാക്കാവുന്ന വിവാഹം.
വിവാഹ പങ്കാളി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നു ആക്ഷേപമുള്ളവര്‍ വഞ്ചന കണ്ടുപിടിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരം തേടി കോടതിയെ സമീപിക്കണം. മേല്‍ പരാമര്‍ശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കാവുന്ന വിവാഹങ്ങള്‍ കോടതിയില്‍ നിന്നും അസാധുവാക്കികൊണ്ടുള്ള വിധി ഉണ്ടാകാത്തിടത്തോളം കാലം സാധുവായിരിക്കുന്നതും നിയമപരമായി അംഗീകാരമുള്ളതുമായിരിക്കും.

ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാനുള്ള അവകാശം.
വിവാഹ പങ്കാളിയുമായി ഒരുമിച്ച് താമസിക്കാനും ലൈഗികബന്ധത്തിലേര്‍പ്പടാനുമുള്ള ഒരു വ്യക്തിയുടെ അവകാശം വിവാഹബന്ധത്തിലെ മൌലികമായ അവകാശമായി നിയമം അംഗീകരിച്ചിട്ടുണ്ട്. ഹിന്ദു വിവാഹനിയമമനുസരിച്ച് വിവാഹപങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുതെന്നു അനുശാസിക്കുന്നു. ന്യായമായ കാരണങ്ങളിലല്ലാതെ സഹവാസം നിഷേധിക്കപ്പെടുന്നയാള്‍ക്ക് വിവാഹബന്ധം പുനഃസ്ഥാപിച്ച് കിട്ടുന്നതിനു കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ന്യായമായ കാരണങ്ങളാലാണോ ഉപേക്ഷിച്ച് പോയതെന്നു ഉപേക്ഷിച്ചു പോയ ആള്‍ തെളിയിക്കണം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിക്കുക ഭാര്യയുമായി ലൈഗികബന്ധത്തിലേര്‍പ്പെടാതിരിക്കുക ഭാര്യക്ക് സ്വഭാവ ദ്യൂഷ്യമുണ്ടെന്നു സത്യവിരുദ്ധമായി ആരോപിക്കുക ഭര്‍ത്താവ് അന്യപുരുഷനുമായി ലൈഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാരണങ്ങള്‍ ന്യായമാണെന്നു കോടതി വിധികളുണ്ട്.

വിവാഹ മോചനം.
ഇനിപ്പറയുന്ന ഏതെങ്കിലും കാരണങ്ങളാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാം.
  • വ്യഭിചാരം പരസ്ത്രീബന്ധം പരപുരുഷബന്ധം തുടങ്ങിയവ
  • പങ്കാളിയുടെ ക്രൂരമായ പെരുമാറ്റം. ഇതില്‍ ഒരാളുടെ ജീവനു അപകടകരമായതോ മനസ്സിനോ ശരീരത്തിനോ ഹാനികരമായിട്ടുള്ളതോ ആയ പെരുമാറ്റവും ഉള്‍പ്പെടുന്നു.
  • ചികിത്സാതീതമായ മാനസികരോഗം
  • ഭാര്യയോ ഭര്‍ത്താവോ ഹിന്ദു മതം ഉപേക്ഷിക്കുക.
  • തുടര്‍ച്ചയായി ഏഴുവര്‍ഷക്കാലം ഒരു വ്യക്തിയെക്കുറിച്ച് അയാള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ സാധാരണഗതിയില്‍ അറിയാമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവം ഇല്ലാതിരിക്കുക.
  • രണ്ടു വര്‍ഷത്തിലേറെക്കാലം ഉപേക്ഷിച്ചു പോവുക.
പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം.
തുടര്‍ച്ചയായി ഒരു കൊല്ലക്കാലം വേര്‍പിരിഞ്ഞ് താമസിച്ച ശേഷം തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്നു രണ്ടുപേരും തീരുമാനിച്ചാല്‍ ഉഭയസമ്മതപ്രകാരം കോടതിമുമ്പാകെ വിവാഹമോചനം തേടാം. എന്നാല്‍ ഹര്‍ജ്ജി സമര്‍പ്പിച്ച് ആറ് മാസത്തിനു ശേഷമേ വിവാഹബന്ധം വേര്‍പെടുത്തികൊണ്ട് കോടതി തീര്‍പ്പ് കല്പിക്കു. ഈ ആറുമാസകാലാവധി വീണ്ടു വിചാരത്തിനുള്ള കാലമാണ്. അതിനിടക്ക് ഭാര്യക്കോ ഭര്‍ത്താവിനോ ഇതില്‍ നിന്നും പിന്‍‌തിരിയാന്‍ അവകാശമുണ്ട്.

വേര്‍പെട്ട് താ‍മസിക്കല്‍.
ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ അനുവാദത്തോടെ ദമ്പതികള്‍ വേര്‍പെട്ട് താമസിക്കാം. വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ തന്നെയാണ് ഈ വേര്‍പെട്ട് താമസിക്കലിനും ഉള്ളത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഈ വേര്‍പെട്ട് താമസിക്കലിനു കോടതി അനുവദിക്കുന്നത്. ഈ കാലയളവില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കുന്നില്ലെങ്കില്‍ കക്ഷികള്‍ക്ക് വിവാഹമോചനത്തിനു കോടതിയെ സമീപിക്കാം.

കോടതി.
ദമ്പതികളെ സംബന്ധിച്ച കേസുകള്‍ കേള്‍ക്കാനും തീര്‍പ്പ് കല്പിക്കാനുമുള്ള അധികാരം കുടുമ്പകോടതികള്‍ക്കാണ്. ഈ കോടതിക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ അധികാരമുണ്ട്.
  • വിവാഹത്തിന്റെ സാധുത
  • ദാമ്പത്യബന്ധം പുനഃസ്ഥാപിക്കല്‍
  • വിവാഹമോചനം
  • ജുഡീഷ്യല്‍ വേര്‍പാട്: പ്രത്യേകം വേര്‍പിരിഞ്ഞ് താമസിക്കാനുള്ള അവകാശം.
  • വൈവാഹിക പദവിയുടെ പ്രഖ്യാപനം.
  • ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വത്ത് തര്‍ക്കം.
  • വ്യക്തികളുടെ നിയമസാധുത്വം.
  • ജീവനാംശം.
  • രക്ഷകര്‍തൃത്വം: കുട്ടിയുടെ ശരീരത്തിനെ സംബന്ധിച്ചുള്ളത്
  • ദത്തെടുക്കല്‍ തുടങ്ങിയവ
കുട്ടികളുടെ വസ്തുക്കളെ സംബന്ധിച്ച് രക്ഷകര്‍തൃത്വം ജില്ലാ അധികാരപരിധിക്കകത്തായാല്‍ വിവാഹം നടത്തിയ സ്ഥലം ഉള്‍പ്പെട്ട കോടതിയിലോ വിവാഹം കഴിഞ്ഞ് അവസാനമായി ഒരുമിച്ച് ഭാര്യഭര്‍ത്താക്കന്മാരായി താമസിച്ച സ്ഥലത്തെ കോടതിയിലോ അതുമല്ലെങ്കില്‍ എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തെ കോടതിയിലോ കേസ് ഫയല്‍ ചെയ്യാം.

പുനര്‍വിവാഹം.
ഹിന്ദു വിവാഹപ്രകാരം വിവാഹമോചിതരായവര്‍ക്കും വിധവകള്‍ക്കും പുനര്‍വിവാഹം കഴിക്കാം. എന്നാല്‍ വിവാഹമോചിതരായവര്‍ അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനമെടുക്കുന്നതുവരെയോ അപ്പീല്‍ കൊടുത്തിട്ടില്ലെങ്കില്‍ അപ്പീല്‍ കൊടുക്കാനുള്ള കാലാവധി കഴിയുന്നതു വരെയോ കാത്തിരിക്കണം.

ജീവനാംശ നിയമങ്ങള്‍
സ്വയം ചെലവു നടത്താന്‍ സ്വത്തോ വരുമാനമോ ഇല്ലാത്ത ഏതൊരു ഹിന്ദു ഭാര്യക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം

ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ അച്ഛനു വരുമാനമുണ്ടെന്നും വിധവക്ക് സ്വയം സംരക്ഷണത്തിനു വകയൊന്നും ഇല്ലെന്നും വരികയാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ജീവനാംശം അവകാശപ്പെടാവുന്നതാണ്.

വിവാഹം കഴിയാത്ത പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ജീവനാംശം അവകാശപ്പെടാം.

വൃദ്ധരും നിരാലമ്പരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത മക്കള്‍ക്കുണ്ട്.

ശ്രദ്ധിക്കുക: മേല്‍ വിവരിച്ചതെല്ലാം ജസ്റ്റിസ് ശ്രീദേവി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കേരള വനിതാ കമ്മീഷന്‍ ‍’ എഴുതി തയ്യാറാക്കിതന്ന രേഖയുടെ അടിസ്ഥാനത്തിലുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കേരളാ വനിതാ കമ്മീഷന്‍, വാന്‍‌റോസ് ജംഗ്ഷന്‍, തിരുവനന്തപുരം 34.

ഇനി ഒരല്പം ചരിത്രം. [13-3-2008 ല്‍ കൂട്ടി ചേര്‍ത്തത്]
പുരാതന ഹിന്ദു നിയമങ്ങള്‍ 8 വിധത്തിലുള്ള വിവാഹങ്ങള്‍ ഉണ്ടെന്നു കണ്ടിരുന്നു. ചിലതെല്ലാം നിയമസാധുത ഉള്ളത്. ചിലതെല്ലാം തുടക്കത്തിലേ അസാധു ആയത്. മറ്റു ചിലത് വധൂവരന്‍ മാരില്‍ ആരെങ്കിലും ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് അസാധുവാക്കാവുന്നതും. ഇതൊക്കെയാണ് പണ്ടുണ്ടായിരുന്ന വിവാഹ രീതികള്‍:

  1. ബ്രഹ്മഃ
  2. ദൈവ
  3. അര്‍ഷ
  4. പ്രജാപത്യ
ഈ നാലു രീതിയിലും വധുവിനെ അവളുടെ അച്ഛന്‍ വരനു കന്യാദാനം ചെയ്യുകയാണ്. നിയമപരമായി സാധുവുമാണ്.

5.അസുര
6. ഗംന്ധര്‍വ
7. രാക്ഷസ്
8.പൈശാച്
ഈ നാലെണ്ണത്തിനെയും അധര്‍മ്മ വിവാഹമായിട്ടാണ് കരുതിയിരുന്നത്.

1955 ല്‍ The Hindu Marriage Act ഉണ്ടായെങ്കിലും അതിനു മുന്നെ തന്നെ The Special Marriage Act 1954 നിലവിലുണ്ടായിരുന്നു. 1954 ലെ ആക്ട് ജാതിമത ഭേതമന്യേ എല്ലാ ഇന്‍ഡ്യാക്കാരനും ഒരു പോലെ ബാധകമായിരുന്നു. ഇതിന്‍ പ്രകാരം വിവാഹം ഏതാചാരപ്രകാരം നടന്നാലും Marriage Officers ആ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ചില നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് നോക്കും. 1954 ലെ ആക്ടില്‍ ഖണ്ഡിക 4 ലാണ് ഈ വിവാഹം സാധുവാകുന്നതിനു വേണ്ടുന്ന നിവന്ധനകള്‍ എന്തെല്ലാമെന്ന് വിവരിച്ചിരിക്കുന്നത്. ഇത്തരം സ്പെഷ്യല്‍ വിവാഹ ആക്ടിന്റെ പ്രത്യേകത അത് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേകം Marriage Officers നെ നിയമിച്ചിട്ടുണ്ടാകും. അവരാണ് അതു ചെയ്യേണ്ടത്.

1955 ലെ ആക്ട് ഹിന്ദുക്കള്‍ക്ക് വേണ്ടി പിന്നീടൂണ്ടായതാണ്. ഈ പോസ്റ്റിന്റെ ആദ്യഭാഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെല്ലാം (വനിതാ കമ്മിഷന്‍ തന്ന ഭാഗങ്ങള്‍) ഈ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

1954 ലെയും 1955 ലെയും ആക്ടും പ്രകാരം നടന്ന വിവാഹങ്ങളെല്ലാം ഇപ്പോഴും നിയമസാധുത ഉള്ളതാണ്.

മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും നിരവധി സംസ്ഥാനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് ഇപ്പോഴും നിര്‍ബന്ധമില്ല. സീമ Vs അശ്വനികുമാര്‍ എന്ന കേസില്‍ 14-2-2006 ല്‍ സുപ്രീം കോടതിയുടെ പരാമര്‍ശം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു:

വിവാഹം സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുന്ന പക്ഷം വിവാഹത്തിലെ കക്ഷികള്‍ തമ്മില്‍ വിവാഹ പൂര്‍ത്തീകരണം സംബന്ധിച്ച തര്‍ക്കം വലിയ ഒരളവോളം ഒഴിവാക്കാവുന്നതാണ്. ദേശീയ കമ്മിഷന്റെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വിവാഹം ആ വിവാഹം നടന്നു എന്നുള്ളതിനു തെളിവും നടന്നുവെന്നത് സംബന്ധിച്ച് ഖണ്ഡിക്കാനാവാത്ത ഒരു അനുമാനത്തിനു അടിസ്ഥാനവുമാകുന്നതാണ്. വിവാഹ രജിസ്ട്രേഷന്‍ , സാധുതയുള്ള ഒരു വിവാഹം സംബന്ധിച്ച് പ്രഥമ ദൃഷ്ഠ്യാലുള്ള തെളിവും വിവാഹത്തിന്റെ സാ‍ധ്യത നിര്‍ണ്ണയിക്കുന്ന ഒന്നും ആകുന്നില്ലെങ്കില്‍ തന്നെയും കുട്ടികളുടെ സംരക്ഷണം മേല്‍പ്പറഞ്ഞ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാഹത്തില്‍ ജനിച്ച കുട്ടികളുടെ അവകാശങ്ങള്‍ , വിവാഹത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ പ്രായം എന്നിവ സംബന്ധിച്ച് വളരെയേറെ തെളിവ് മൂല്യമുള്ള ഒന്നാണ്. അതിനാല്‍ വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നെങ്കില്‍ അതു സാമൂഹ്യ താല്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.

ഇതുകൊണ്ടാണ് ഹിന്ദു മാര്യേജ് ആക്ടിലെ വകുപ്പ് 8-ല്‍ ‘ഹിന്ദു വിവാഹങ്ങള്‍ സംബന്ധിച്ച് തെളിവ് സുകരമാക്കുന്ന ആവശ്യത്തിലേക്കായി’ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഒരു വിവാഹം സംബന്ധിച്ചുള്ള അനുമാനം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വിവാഹത്തിലെ ഒരു വ്യക്തിയുടെ സംഗതിയില്‍ നിരസിക്കുന്നു എന്നതാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കലിന്റെ ഫലമായുള്ള പ്രത്യാഘാതം.

ഹിന്ദു മാര്യേജ് ആക്ടും പ്രകാരമുണ്ടാക്കിയതാണ് കേരളാ ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ 1957. അതിലെ ചട്ടം 6 ലും ‘ഹിന്ദു വിവാഹങ്ങള്‍ സംബന്ധിച്ച് തെളിവ് സുകരമാക്കുന്ന ആവശ്യത്തിലേക്കായി’ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വിവാഹ ശേഷം കഴിയുന്നതും വേഗം വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. (പരമാവധി 15 ദിവസത്തിനുള്ളില്‍). ഹിന്ദു വിവാഹങ്ങള്‍ സാധാരണഗതിയില്‍ ആചാരപ്രകാരമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. അതിനാല്‍ ഇതു സംബന്ധിച്ച എന്തെങ്കിലും തെളിവ് ആവശ്യമാണ്. അതും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ സമര്‍പ്പിക്കുകയും വേണം. വിവാഹം കഴിഞ്ഞ വളരെ നീണ്ട കാലയളവിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്ന സംഗതികളില്‍ വിവാഹം സംബന്ധിച്ച മറ്റു തെളിവുകളൊന്നും ഇല്ലാതെ അപേക്ഷന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം രജിസ്ട്രേഷന്‍ നടത്തികൊടുക്കാനാകില്ല. അതിനാല്‍ ചട്ടം 6 -ല്‍ പറഞ്ഞിരിക്കുന്ന സമയപരിധി നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. ഇപ്പറഞ്ഞതും സുപ്രീം കോടതി തന്നെയാണ്. 12-8-1997 ല്‍ രമേഷ് കുമാര്‍ Vs കാണാപ്പുറം ഗ്രാമ പഞ്ചായത്ത് എന്ന കേസില്‍.

ഇറ്റിനെല്ലാമൊരു പ്രതിവിധിയെന്നോണമാണ് കേരളസര്‍ക്കാര്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008. എന്നത് 2008 ഫെബ്രുവരി 29 നു ഒരു അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത്‍ as per G.O.(P)No.1/2008/Law Dated 29th February,2008. ഇതിന്റെ പ്രത്യേകത ഈ ചട്ടങ്ങള്‍ എല്ലാ മതക്കാര്‍ക്കും ബാധകമെന്നതാണ്.

29-2-2008 നു ശേഷം വിവാഹിതരാകുന്ന ഏതൊരു കേരളിയനും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ മ്റ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളിന്‍ കീഴില്‍ ചെയ്യേണ്ടതല്ലാത്തതും , അപ്രകാരമുള്ള വിവാഹങ്ങള്‍ അതതു സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. എന്നു മാത്രമല്ല മറ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങള്‍ അപ്രകാരമുള്ള സ്റ്റട്ട്യൂട്ടറി വ്യവസ്ഥകളിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്ന തീയതിക്കു മുമ്പ് നടന്നിട്ടുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതാണ്.[ചട്ടം 6]

ഇതിന്‍ പ്രകാരം Marriage Offiers ഇല്ല. പകരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പ്രധാന ചുമതല [ചട്ടം 3].
ജനന മരണ രജിസ്ട്രാര്‍ അവരുടെ അധികാരിതയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കുന്നതാണ്. ചുരുക്കത്തില്‍ നമ്മുടെ പഞ്ചായത്ത് ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് [ചട്ടം 5].

വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ രണ്ടു സെറ്റ് ഫോട്ടോ സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ രണ്ട് സെറ്റ് ഫോട്ടോ സഹിതം 45 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കേണ്ടതാണ് [ചട്ടം 9(1)]

മതാചാരപ്രകാരം നടന്ന സംഗതിയില്‍ ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വിവാഹം നടന്നത് തെളിയിക്കാനുള്ള ഒരു രേഖയാകാവുന്നതാണ് [ചട്ടം 9(3)].

വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയതിനു ശേഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണ് [ചട്ടം 9(4)].

ഒരു വര്‍ഷത്തിനു ശേഷ മുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയുംനല്‍കിയതിനു ശേഷം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ [ചട്ടം 10].

ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ ചട്ടങ്ങള്‍ പ്രകാരമോ മറ്റേതെങ്കിലും സ്റ്റട്ട്യൂട്ടറി വ്യ്‌വസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതെങ്കിലും അധികാരസ്ഥാനം നല്‍കുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സര്‍ക്കാര്‍ യാതൊരു ആവശ്യത്തിനും സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാവുന്നതല്ല [ചട്ടം 15].

ഈ പുതിയ ചട്ടങ്ങളെ പറ്റി പഞ്ചായത്ത് അധികാരികൾ തന്നെ വിശദീകരിച്ചിരിക്കുന്നത് ഇവിടെയും , ഇവിടെയും വായിക്കാം.

വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു പകരം വിവാഹം ചെയ്തുകൊള്ളാമെന്നുള്ള കരാർ ഉണ്ടാക്കി അതു രജിസ്റ്റർ ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ടെന്നും, അതിനു നിയമത്തിനു മുന്നിൽ യാതൊരു വിലയും ഇല്ലെന്നും അതു കൊണ്ട് 2008 ൽ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങളിൽ വേണ്ട മാറ്റങ്ങൾ ഉടൻ വരുത്തണമെന്നു മാർച്ച് 2009 ൽ ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

Updated on 3rd Nov.2009

2009 നവംബർ 3 നു ഇതു സംബന്ധിച്ച് മനോരമയിൽ വന്ന വാർത്തയും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണു:

തിരുവനന്തപുരം: മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി റജിസ്റ്റര്‍ ചെയ്യുന്നതു വിലക്കി റജിസ്ട്രേഷന്‍ ചട്ടങ്ങള്‍ഭേദഗതി ചെയ്തു സര്‍ക്കാര്‍ വിജ്ഞാപനമായി. ഇതോടെ 50 രൂപയുടെ മുദ്രപ്പത്രവും രണ്ടു സാക്ഷികളുമുണ്ടെങ്കില്‍ ആര്‍ക്കും വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന നില മാറും. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമേ ഇനി റജിസ്ട്രാര്‍മാര്‍ക്കു വിവാഹം റജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയൂ.

നേരത്തേതന്നെ 50 രൂപ മുദ്രപ്പത്രത്തിലെ വിവാഹ ഉടമ്പടിക്കു നിയമസാധുതയില്ലായിരുന്നു. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ പൊതുവെ അറിയപ്പെട്ടിരുന്നതു റജിസ്റ്റര്‍ വിവാഹമെന്നായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയാറാക്കുന്ന കരാര്‍ മാത്രമാണിത്. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ട ഭേദഗതി.

ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ വിവാഹക്കരാറുകള്‍ക്കു നിയമ പരിരക്ഷയില്ലെന്ന കാര്യം ബോധ്യമുണ്ടെന്നു വിവാഹിതരാകുന്നവരോട് എഴുതി വാങ്ങണമെന്നു റജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ റജിസ്ട്രാര്‍ ഒാഫിസില്‍ ഇക്കാര്യം കാണിച്ചു 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം.

ഈ നോട്ടീസിനെതിരെ ആരും പരാതി
നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാം. സാധാരണ വിവാഹ ഉടമ്പടികള്‍ പ്രകാരം വിവാഹിതരാകുന്ന പലരും പിന്നീടു വഞ്ചിക്കപ്പെടുന്നതു കണക്കിലെടുത്താണു കോടതി സര്‍ക്കാരിനോടു ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.



ആധാരം: എല്ലാ ആക്ടുകള്‍ക്കും, ചട്ടങ്ങള്‍ക്കും ആധികാരികമായ ലിങ്ക് നല്‍കിയിട്ടുണ്ട്.

Buzz ല്‍‌ പിന്തുടരുക

55 comments:

  1. Calvin H said...

    "സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം.
    "

    ഇപ്പറഞ്ഞത് മനസിലായില്ല... വിശദമാക്കിയാല്‍ കൊള്ളാം....

    മുപ്പത് ദിവസത്തെ നോട്ടിസിനു ശേഷം രജിസ്റ്റര്‍‌വിവാഹം യാതൊരു ആചാരാനുഷ്ഠാനങ്ങളില്ലാതെ ചെയ്താലും നിയപരമായി സാധുവാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്....

  2. ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

    ഒരു സ്ത്രീ കല്യാണം കഴിച്ചു ഭര്‍ത്താവിന്റെ ഒപ്പം താമസിക്കുന്നു. അവര്‍ പുതിയ വീട് വയ്ക്കുന്നു. ഭാര്യ സ്വന്തം വീട്ടില്‍ നിന്നും പണം കൊണ്ടുവന്നു വീട് പണിയുന്നതിനു സഹായിക്കുന്നു. [രേഖകള്‍ ഒന്നും ഇല്ല] കുറച്ചു കാലം കഴിഞ്ഞു ഇവര്‍ വിവാഹ മോചനം നേടുകയാണെങ്കില്‍ ഈ പണം തിരികെ കിട്ടാന്‍ വഴി ഉണ്ടോ? [രേഖകള്‍ ഒന്നും ഇല്ല] ഭര്‍ത്താവിന്റെ പേരില്‍ ഉള്ള സ്വത്തില്‍ ഭാര്യക്ക്‌ എന്തെങ്കിലും അവകാശം ഉണ്ടോ?

  3. Joker said...

    നന്ദി. വിവരങ്ങള്‍ പകര്‍ന്നു തന്നതിന്.

  4. Unknown said...

    ശ്രീഹരിയ്ക്ക്, മറുപടി അങ്കിള്‍ പറയുമായിരിക്കും. എന്നാലും പോസ്റ്റ് വായിച്ചു പോകുമ്പോള്‍ എന്തെങ്കിലും കമന്റ് പാസ്സേക്കേണ്ടത് കൊണ്ട് മാത്രം പറയുന്നു. സബ് രജിസ്ട്രാറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യുന്നത് വിവാഹരജിസ്റ്റര്‍ അല്ല. വെറുമൊരു സൌഹൃദക്കരാര്‍ മാത്രമാണ്. അത്കൊണ്ട് അത് നിയമസാധുതയുള്ള വിവാഹരജിസ്റ്റര്‍ അല്ല. പലരും അതിന് നിയമസാധുതയുണ്ടെന്ന് തെറ്റ്ധരിക്കുന്നുണ്ട്.

  5. അങ്കിള്‍ said...

    സഹായത്തിനെത്തിയ കെ.പി.എസ്സിനു നന്ദി.

    കേരളത്തിലെ വനിതാകമ്മീഷന്‍ എനിക്ക് എഴുതിതന്ന കാര്യങ്ങളാണ് ഞാന്‍ ഇവിടെ രേഖപ്പെടുത്തിയത്. ഈ നിയമങ്ങളുടെ ഒരു വിദഗ്ദനൊന്നുമല്ല ഞാനും. കഴിയുന്നതും നിയമങ്ങളുടെ ലിങ്ക് തരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് ചര്‍ച്ച ചെയ്യുകയും വിശദീകരണങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യാം. അതു നമുക്കെല്ലാപേര്‍ക്കും പ്രയോജനപ്പെടും. സഹകരിക്കുക. അല്ലാതെ എല്ലാ നിയമങ്ങളും പഠിച്ച് നിങ്ങളുടെ സംശയ നിവാരണത്തിനുള്ള ബ്ലോഗല്ല ഇത്. അങ്ങനെയുള്ള പോസ്റ്റുകള്‍ പ്രത്യേകം പറയുന്നതായിരിക്കും.

    ഇനി സംശയത്തിലേക്ക്:

    1954 ലെ The special Marriage Act അനുസരിച്ച് വിവാഹ ഓഫീസര്‍മാരായി അംഗീകരിച്ചിരിക്കുന്നത് ഡിസ്ട്രിക്റ്റ് രജിസ്ട്രാര്‍മാരെയും സബ് രജിസ്ട്രാര്‍മാരെയുമാണ്. ഇവരുടെ മുമ്പില്‍ ചെന്ന് 30 ദിവസത്തെ നോട്ടിസ് നല്‍കി വിവാഹം നടന്നതായി കണക്കാക്കുന്ന ഏര്‍പ്പാടായിരുന്നു പണ്ടുണ്ടായിരുന്നത്.

    ഇപ്പോള്‍ വിവാഹ രജിസ്ട്രേഷന്‍ പ്രത്യേക നിയമപ്രകാരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുമ്പ് മതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് സാധുത ഉണ്ടായിരുന്നു. എന്നാല്‍ The Supreme Court on 24th October 2007 ordered compulsory registration of marriages irrespective of religion. അതനുസരിച്ച നമ്മുടെ സംസ്ഥാനവും വിവാഹനിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിങ്ങനെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്:

    “2008 ഫബ്രുവരി 29 മുതല്‍ പുതിയ വിവാഹ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നു. ഇതനുസരിച്ച്‌ വിവാഹം നടന്ന്‌ 45 ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്ത്‌- നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ 100 രൂപ പിഴ. ഇതിനായി പ്രത്യേക അപേക്ഷാ ഫാറം ഉണ്ട്‌. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വധൂവരന്മാരുടെ ഫോട്ടോ പതിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. എല്ലാ മതസ്ഥര്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധം. മതാചാരപ്രകാരം വിവാഹം നടന്നതിന്റെ തെളിവ്‌ ഹാജരാക്കേണ്ടതാണ്.

    ചുരുക്കത്തില്‍ ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം, മതാചാരപ്രകാരം നടത്തിയതാണെങ്കില്‍ പോലും ഒരു വിവാഹത്തിനു നിയമ സാധുത ഉണ്ടാകണമെങ്കില്‍ ആ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം, മതമേതായാലും.

    ഈ പറഞ്ഞതിനര്‍ത്ഥം വിവാഹം നിയമാരുസൃതമാകണമെങ്കില്‍ മതാചാരപ്രകാരവും രജിസ്റ്റര്‍ ചെയ്തും ആയിരിക്കണം എന്നല്ലേ. കേരള സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള വെബ്സൈറ്റും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

    അതും കൂടെ ഒക്കെ വായിച്ച് വീണ്ടും ചര്‍ച്ചക്ക് വരുക. അല്ലാതെ സൌജന്യമായി ഒരു നിയമോപദേശം വാങ്ങി വലിഞ്ഞുകളയാന്‍ നോക്കരുത്.

  6. Nishan said...


    ചുരുക്കത്തില്‍ ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം, മതാചാരപ്രകാരം നടത്തിയതാണെങ്കില്‍ പോലും ഒരു വിവാഹത്തിനു നിയമ സാധുത ഉണ്ടാകണമെങ്കില്‍ ആ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം, മതമേതായാലും.

    ഈ പറഞ്ഞതിനര്‍ത്ഥം വിവാഹം നിയമാരുസൃതമാകണമെങ്കില്‍ മതാചാരപ്രകാരവും രജിസ്റ്റര്‍ ചെയ്തും ആയിരിക്കണം എന്നല്ലേ. കേരള സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള വെബ്സൈറ്റും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


    ആ ലിങ്ക് വായിച്ചു നോക്കി, ചില സംശയങ്ങള്‍ ബാക്കി -
    1) Special Mariage Act 1954 പരിഷകരിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എന്താണ് പരിഷ്ക്കരണം?
    2)വിവാഹം സാധുവാകണമെങ്കില്‍ മതാചാര പ്രകാരം നടക്കണോ ? അങ്ങനെയെങ്കില്‍ രണ്ടു് മതങ്ങളില്‍ പെട്ടവര്‍ അല്ലെങ്കില്‍ പ്രത്യേകിച്ച് മതവിശ്വാസമില്ലാത്തവര്‍ എന്താണ് ചെയ്യേണ്ടത് ?
    3) Special Marriage Act പ്രകാരം marriage officer നടത്തുന്ന വിവാഹങ്ങളും കോര്‍പ്പറേഷന്‍/ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ ?

  7. അനില്‍@ബ്ലോഗ് // anil said...

    ശ്രീഹരി പറഞ്ഞത് ശരിയല്ലെ അങ്കിള്‍?
    കെ.പി.എസ് മാഷെ ഒറ്റ ദിവസം കൊണ്ട് ഓടിച്ചെന്നു ഉണ്ടാക്കുന്ന വിവാഹക്കരാറായിരിക്കും താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു. സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം മുങ്കൂട്ടി നോട്ടീസ് കൊടുത്തു നടത്തുന്ന വിവാഹ രജിസ്ട്രേഷന്‍ നിയമ വിധേയമാണ്. ഈയിടെ ഹിന്ദു മതാചാരപ്രകാരം വിവാഹിതനായ എന്റ്റെ സുഹൃത്ത് വീണ്ടും സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതനായാണ് വിസ സംഘടിപ്പിച്ചത്.
    :)

  8. മറുപക്ഷം said...

    ankile nannaayirikkunnu....upakarapradam aanu ee blog.

  9. അങ്കിള്‍ said...

    മതാചാരപ്രകാരമുള്ള വിവാഹവും നമ്മുടെ ചര്‍ച്ചയില്‍ പ്രധാനമാണ്. പലസ്ഥലങ്ങളിലും പലയാളുകളിലും പല രീതിയിലാണ്‍ മതാചാരപ്രകാരം വിവാഹം നടക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന വിവാഹങ്ങളില്‍ ഒരു രീതി ഇങ്ങനെയാണ്:

    കല്യാണമണ്ഢപത്തില്‍ വരന്‍ ഇരിക്കും. വധുവിനെ ആനയിച്ച് വരന്റെ ഇടതു വശത്ത് ഇരുത്തും. വരന്‍ താലി കെട്ടാനായി വധുവിന്റെ കഴുത്തുവരെ എത്തിക്കും. അവിടുന്നങ്ങോട്ട് വരന്റെ സഹോദരി വധുവിന്റെ കഴുത്തില്‍ താലിയുടെ കെട്ടു മുറുക്കും. വധു എഴുന്നേറ്റ് വരന്റെ കഴുത്തില്‍ ഹാരം അണിയിക്കുന്നു. തിരിച്ചും. വരന്‍ ഒരു താലത്തില്‍ വച്ച് പുടവ നല്‍കുന്നു. വധു കൈകൂപ്പി അത് വരനില്‍ നിന്നും വാങ്ങി, വരനും എഴുന്നേറ്റ് രണ്ടുപേരും കൂടി കല്യാണമണ്ടപത്തില്‍ നിന്നും പുറത്തിറങ്ങും. അതോടെ മതാചാരപ്രകാരമുള്ള ഒരു വിവാഹം കഴിഞ്ഞു.

    വായനക്കാരേ, നിങ്ങള്‍ക്കറിയാവുന്ന രീതിയും ഇവിടെ രേഖപ്പെടുത്താം. അങ്ങനെ പലയിടങ്ങളില്‍ പലരായി പിന്തുടരുന്ന പല രീതികള്‍ നമുക്കെല്ലാം അറിഞ്ഞുവക്കാം.

    നിങ്ങള്‍ക്കറിയാവുന്ന നിയമപ്രശ്നങ്ങളേയും ചര്‍ച്ച ചെയ്യാന്‍ മറക്കരുതേ.

  10. Calvin H said...

    "അതും കൂടെ ഒക്കെ വായിച്ച് വീണ്ടും ചര്‍ച്ചക്ക് വരുക. അല്ലാതെ സൌജന്യമായി ഒരു നിയമോപദേശം വാങ്ങി വലിഞ്ഞുകളയാന്‍ നോക്കരുത്."

    അങ്കിള്‍ ഈ പറഞ്ഞത് മനസിലായില്ല. ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നത് കൊണ്ട് ചോദിച്ചെന്ന് മാത്രം. ആരുടെയും സൗജന്യം ഒന്നും നമ്മള്‍ക്ക് വേണ്ടേ... ആവശ്യം വരുവാണേല്‍ ഒരു നിയമജ്ഞന്റെയടുത്ത് നിന്നും ഫീസ് കൊടുത്ത് [അന്നതിന് കാശുണ്ടെങ്കില്‍] ഉപദേശം ചോദിച്ച് കൊള്ളാം... ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല ബ്ലോഗ് വായിച്ചിട്ടും ഇല്ല

  11. ജയതി said...

    വൈക്കം ഭാഗത്ത് വധുവിനെ പന്തലിലേക്ക് ആനയിക്കുന്നത് വധുവിന്റെ അമ്മായിയും, നാത്തൂന്മാരും കൂടിയാണ്. തിരുവനന്തപുരത്തേ പോലെ അച്ഛനല്ല.അതുപോലെ താലി ചാർത്തുന്നത് വരൻ തന്നെയായിരുന്നു. കൂടാതെ താലി ചാർത്തുന്നത് ഇരുന്നു കൊണ്ടാണെങ്കിലും മാലയിടുന്നതും പുടവ [വസ്ത്രം] സ്വീകരിക്കുന്നതും വരനും വധുവും നിന്നു കൊണ്ടു തന്നെ യാണ് വരന്റെ ഇടത്തു വശത്തായിട്ടാണ് വധു ഇരിക്കാറുള്ളത്.പാലക്കാട്ടാവട്ടെ താലി ചാർത്തുന്നതു വരെ വധുവിന്റെ സ്ഥാനം വലതും താലി ചാർത്തിയതിനു ശേഷം ഇടതു ആയി കാണുന്നു. തിരുവന്തപുരത്തു മാത്രമേ വരനും വധുവും മണ്ഡപത്തിൽ കയറുമ്പോൾ പൂജ ചെയ്യുന്നത് കണ്ടിട്ടുള്ളു.
    ശ്രീമതി. നായർ

  12. Unknown said...

    ശ്രീഹരി അങ്കിളിനോട് പിണങ്ങിപ്പോകേണ്ട തരത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി തോന്നുന്നില്ല. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം സബ് രജിസ്‌ട്രാ‍ര്‍ മാര്യേജ് ഓഫീസര്‍ തന്നെയാണ്. 30 ദിവസത്തെ നോട്ടീസ് കൊടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവാഹം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നിയമപ്രകരം റജിസ്റ്റര്‍ ചെയ്യാം. ആ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്നു.

    പക്ഷെ ഞാന്‍ പറഞ്ഞത് അനില്‍@ബ്ലോഗ് പറഞ്ഞത് തന്നെയായിരുന്നു. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം സബ്-രജിസ്‌ട്രാര്‍ ഒഫീസുകളില്‍ വിവാഹം നടക്കുന്നത് വിരളമാണ്. ഉദാഹരണങ്ങള്‍ അപൂര്‍വ്വമായിരിക്കും. എന്നാല്‍ സബ്‌രജിസ്‌ട്രാര്‍ ഒഫീസുകളില്‍ വെച്ചു റജിസ്റ്റര്‍ വിവാഹം എന്ന വ്യാജേന എപ്പോഴും രജിസ്റ്റര്‍വിവാഹം നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ സാക്ഷികളെ സംഘടിപ്പിച്ചിട്ടാണ് അത് നടക്കുന്നത്. എഴുതിത്തയ്യാറാക്കിയ ഒരു സൌഹൃദക്കരാര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അപ്പോള്‍ നടക്കുന്നത്. അത്തരം ഒരു കരാറില്‍ നിന്ന് ഏകപക്ഷീയമായി ആര്‍ക്കും എപ്പോഴും പിന്മാറാം. അതിനാല്‍ ആ വിവാഹത്തിന് നിയമസാധുതയില്ല. പക്ഷെ ഇപ്പോഴൊക്കെ എങ്ങനെ വിവാഹം നടന്നാലും 15 ദിവസത്തിനകം പഞ്ചായത്ത്-മുന്‍സിപ്പാലിറ്റികളില്‍ റജിസ്റ്റര്‍ ചെയ്യണമല്ലൊ. സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ചെയ്താലും അവര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തേ പറ്റൂ എന്ന് തോന്നുന്നു. കൂടുതല്‍ എനിക്കൊന്നുമറിയില്ല.

  13. പാവപ്പെട്ടവൻ said...

    വിവാഹം കഴിക്കാം.സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം
    മിശ്രവിവാഹത്തിന്‍റെ കാര്യത്തില്‍ ഒരു ആശയ കുഴപ്പം വരുന്നല്ലോ ?ഏതു ആചാരാനുഷ്ഠാനങ്ങള്‍

  14. പാവപ്പെട്ടവൻ said...

    വിവാഹം കഴിക്കാം.സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം
    മിശ്രവിവാഹത്തിന്‍റെ കാര്യത്തില്‍ ഒരു ആശയ കുഴപ്പം വരുന്നല്ലോ ?ഏതു ആചാരാനുഷ്ഠാനങ്ങള്‍ ?

  15. അങ്കിള്‍ said...

    പ്രീയ ശ്രീഹരി,
    ഇത്രക്ക് സെന്‍സിറ്റിവായിപ്പോയല്ലോ ഹരി. ഞാന്‍ ശ്രീഹരിയെ സംബോധന ചെയ്തിട്ടല്ലല്ലോ അങ്ങനെയെഴുതിയത്. ഒരു സ്മൈലി ഇടാന്‍ വിട്ടുപോയി. ആ തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ ഒരു പോസ്റ്റിട്ടാല്‍ ഉടന്‍ ഓടിയെത്തുന്ന ശ്രിഹരി ഇങ്ങനെ പറഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്.

    കുത്തിയിരുന്ന് ഗൂഗിളെല്ലാം തപ്പിയെടുത്ത് കുറച്ച് കാര്യങ്ങള്‍ ചര്‍ച്ചക്കിട്ടു. ഇസ്ലാം ബഹുഭാര്യത്വം എല്ലായിടത്തും ഇട്ടലക്കുന്നുണ്ട്. എന്നാല്‍ ഹിന്ദു വിവാഹത്തെ പറ്റി ഒന്നു പഠിക്കാമെന്ന ഉദ്ദേശത്തിലാണ് ഇത് തുടങ്ങിയത്. ഞാന്‍ പ്രതീക്ഷിച്ചത് ചര്‍ച്ചചെയ്യുന്നവര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ എഴുതിയിട്ട് പിന്നെ സംശയങ്ങളും ചോദിച്ച് പരസ്പരം സംശയം തീര്‍ക്കാമെന്നാണ്. ശ്രിഹരി അങ്ങനെ തന്നെയാണ് തുടങ്ങിയതും. ഹരിയെ ഒരിക്കലും എന്നില്‍ നിന്നകറ്റാന്‍ ഞാന്‍ ശ്രമിക്കുമെന്നു തോന്നുന്നുണ്ടോ.

    നോര്‍മലായി തിരിച്ചു വരൂ. ചര്‍ച്ചയില്‍ പങ്കെടുക്കു. ഒരു വക്കീലിനു പകരമാണീ ബ്ലോഗെന്ന് ആരെങ്കിലും ധരിക്കുമോ?

  16. അങ്കിള്‍ said...

    കുട്ടിചാത്താ,
    വിഷയത്തില്‍ നിന്നും മാറിപ്പോയല്ലോ ചോദ്യങ്ങള്‍.

    തെളിവില്ലെന്നു അങ്ങനെയങ്ങു പറയാന്‍ പറ്റുമോ. സാഹചര്യത്തെളിവുകളില്ലേ. വീടുവക്കാനെന്നൊക്കെ പറയുമ്പോള്‍ പത്തോ ഇരുപതോ രൂപയല്ലല്ലോ കൊടുത്തിരിക്കുന്നത്. അത്രയും രൂപ ഭാര്യ ഉണ്ടാക്കിയത് പണയം വച്ചോ, മറ്റു വസ്തുക്കള്‍ വിറ്റോ, മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയോ മറ്റോ ആയിരിക്കണ്ടേ. അതിനെല്ലാം തെളിവുണ്ടാകുമല്ലോ. അങ്ങനെയുള്ള പൈസയാണ് കൊടുത്തതെന്നു പറഞ്ഞാല്‍, ആ സമയത്ത് അങ്ങനെയുള്ള പണം വീടിനുവേണ്ടി ചെലവിട്ടില്ലെന്നു ഭര്‍ത്താവിനു തെളിയിക്കേണ്ടി വരില്ലേ. ഒരു സ്മാര്‍ട്ട് വക്കീലുണ്ടെങ്കില്‍ ഇതെല്ലാം തെളിയിക്കാന്‍ കഴിയില്ലേ.

    ഏതായാലും നമ്മുടെ വിഷയം ഇതല്ല. അതു കൊണ്ട് ഈ കമന്റില്‍ കൂടുതല്‍ ചര്‍ച്ച ഇല്ല.

  17. അങ്കിള്‍ said...

    പാവപ്പെട്ടവനേ,

    താങ്കള്‍ ഉദ്ദേശിക്കുന്നത് രജിസ്റ്റര്‍ വിവാഹം മാത്രം ചെയ്തു എന്നാണോ.

    ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഹിന്ദു വിവാഹത്തെ പറ്റിയാണ്. വരനും വധുവും ഹിന്ദുക്കള്‍. മിശ്രവിവാഹമാണെങ്കില്‍ വരനും വധുവും ഹിന്ദുക്കളാണെങ്കില്‍ പ്രശ്നമില്ലല്ലോ. ആരെങ്കിലും ഒരാള്‍ ഹിന്ദുവല്ലെങ്കില്‍ പ്രശ്നമാണ്. അത് ലീഗലാണോ എന്ന് നിയമം പഠിച്ചാലേ അറിയു. ഞാനും നിയമങ്ങള്‍ നോക്കാന്‍ ശ്രമിക്കാം.

    പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചോ. വധൂവരന്മാരില്‍ ആരെങ്കിലും ഒരാള്‍ ഹിന്ദുമതത്തില്‍ നിന്നു മാറി പോകയാണെങ്കില്‍, ഒരു വിവാഹമോചനത്തിനു അത് മതിയായ കാരണമാണെന്ന് നിയമമുണ്ട്. ഒറ്റ നോട്ടത്തില്‍ അതേ ഞാന്‍ കാണുന്നുള്ളൂ. കൂടുതല്‍ അറിയാവുന്നവര്‍ വരുമായിരിക്കും.

    രണ്ടു മതത്തിലുള്ളവരാണ് വിവാഹിതരായെങ്കില്‍, അവര്‍ ഏതെങ്കിലും മതാചാരപ്രകാരമായിരിക്കില്ലേ വിവാഹം നടത്തിയത്. അതോ, രജിസ്ട്രേഷന്‍ മാത്രമേ നടത്തിയുള്ളോ. അതു മല്ല, ഇനി രണ്ടു പേരും കൂടി അങ്ങു താ‍മസം തുടങ്ങിയതാണോ.

  18. അങ്കിള്‍ said...

    ഇതൊക്കെ പറഞ്ഞെങ്കിലും ശ്രിഹരിക്ക് ഞാന്‍ മറുപറ്റി കൊടുത്തില്ല.
    ശ്രീഹരി ഇതൊന്നു നോക്കൂ.

    “2008 ഫബ്രുവരി 29 മുതല്‍ പുതിയ വിവാഹ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നു. ഇതനുസരിച്ച്‌ വിവാഹം നടന്ന്‌ 45 ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്ത്‌- നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ 100 രൂപ പിഴ. ഇതിനായി പ്രത്യേക അപേക്ഷാ ഫാറം ഉണ്ട്‌. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വധൂവരന്മാരുടെ ഫോട്ടോ പതിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. എല്ലാ മതസ്ഥര്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധം. മതാചാരപ്രകാരം വിവാഹം നടന്നതിന്റെ തെളിവ്‌ ഹാജരാക്കേണ്ടതാണ്.“

    മേല്‍ വിവരിച്ച രീതിയിലല്ലേ ആ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ശ്രീഹരി തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  19. അനില്‍@ബ്ലോഗ് // anil said...

    അങ്കിളേ,
    ഈ വിവാഹ രജിസ്റ്റ്രേഷന്റെ ആധികാരികത ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പ്രധാനമാണ് വിദേശത്തേക്കും മറ്റും “ജോയിനിംഗ് സ്പൌസ് ” വിസ. ഈ സന്ദര്‍ഭത്തില്‍ മതാചാരപ്രകാരം വിവാഹം നടന്നു എന്നുള്ള സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല. അങ്ങിനെ ഉള്ള സന്ദര്‍ഭത്തില്‍ പഞ്ചായത്തിലും അതല്ലെങ്കില്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമോ ഉള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ “ആചാര പ്രകാരം” നടന്ന വിവാഹം ആവണം. എന്നു വച്ചാല്‍ കല്യാണക്കുറി പോലെയുള്ള അറിയിപ്പുകളോടെ പൊതു വേദിയില്‍ നടന്ന വിവാഹം എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ. മതാചാരം നിര്‍ബന്ധമല്ല. ഒരു കൊല്ലം മുന്പ് നടന്ന ഒരു വിവാഹം ആണെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍, അതു നടന്ന തെളിവുകള്‍ ഹാജരാക്കിയാല്‍ മതി, ചില സാക്ഷ്യ പത്രങ്ങളും , ഫൈന്‍ ഉണ്ടാവും.

    അതുപോലെ സുകുമാരന്‍ മാഷ്ക്ക് സ്പെഷ്യല്‍ മാരേജ് ആക്റ്റില്‍ വീണ്ടും ചെറിയ ധാരണപ്പിശക് വന്നെന്നു തോന്നുന്നു. “മാതാപിതാക്കളും മറ്റും അറിയാത്ത്” എന്ന പ്രയോഗം അതിനാലാണ് വന്നതെന്ന് തൊന്നുന്നു. വിവാ‍ഹത്തിന് മുങ്കൂട്ടി നോട്ടീസ് കൊടുക്കുമ്പോള്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെന്കില്‍ അറിയിക്കാം,പക്ഷെ അത് “എന്റെ സമ്മതമില്ലാ” എന്ന് മാതാപിതാക്കള്‍ പറയുന്നതല്ല. അതില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, പ്രായം,രോഗം, മുന്‍ വിവാഹം അങ്ങിനെ ചിലത്, അതിലേതെങ്കിലും ആണെങ്കില്‍ മാത്രമേ വിവാഹം തടസ്സപ്പെടൂ.

    എന്റെ സുഹൃത്തുകള്‍ പലര്‍ക്കും രജിസ്റ്റാര്‍ ആപ്പീസില്‍ സാക്ഷിയായ് ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. എന്റെ സഹോദരിയുടെ വിവാഹം മൂന്നു കൊല്ലം കഴിഞ്ഞാണ് രജിസ്റ്റര്‍ ചെയതത്.

  20. അങ്കിള്‍. said...

    വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള്‍ ഇന്നു പോസ്റ്റില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. ദയവായി പോസ്റ്റ് ഒന്നു കൂടി വായിക്കുക.

  21. മാവേലി കേരളം said...

    അങ്കിളേ വളരെ നല്ല പോസ്റ്റ്.

    ചില സംശയങ്ങള്‍. അങ്കിളിനോടു മാത്രമല്ല എല്ലാരോടും കൂടാണ്‍്. പിണങ്ങരുതേ:)

    1. ഹിന്ദു വിവാഹത്തേക്കുറിച്ചാണ്‍് പോസ്റ്റ് എന്നു പറയുമ്പോഴും ഇവിടെ റെഫര്‍ ചെയ്തിരിക്കുന്ന ഏറ്റവും റിസന്റായ നിയമം,
    THE KERALA REGISTRATION OF MARRIAGES (COMMON) RULES, 2008 ഹിന്ദുമതവിവാഹത്തേക്കുറിച്ചു മാത്രമല്ലല്ലോ.

    തന്നെയുമല്ല അതില്‍ മതത്തെക്കുറിച്ചു പറയുന്നത് പ്രത്യേകം ശ്രദ്ദിക്കേണ്ടതുമാകുന്നു.

    അതിലെ 9(3) ശ്രദ്ദിക്കുക.

    (3) The memorandum shall be signed by both the parties to the marriage
    and two other persons who witnessed the marriage. In the case of a marriage
    solemnized before a Marriage Officer appointed under any statutory provisions,
    the entries made in the Register of Marriages or any other register maintained for
    this purpose and certified by the Marriage Officer and in the case of a marriage
    solemnized as per religious rites, a copy of the certificate of marriage issued by
    the religious authority concerned may be a document in proof of the marriage.

    വിവാഹം രെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മെമ്മൊരാണ്ടം സമര്‍പ്പിക്കുന്നത്, വിവാഹം രെജിസ്റ്റര്‍ ചെയ്ത ഓഫീസര്‍ നല്‍കുന്ന വിവാഹ സര്‍ഫിക്കേറ്റോ അല്ലെങ്കില്‍ മതപരമായാണ്‍് വിവാഹം നടത്തിയതെങ്കില്‍ മതം നല്‍കുന്ന വിവാഹ സര്‍ഫിക്കേറ്റോ മതിയാകുമെന്നല്ലേ പറഞ്ഞിരിക്കുന്നത്. രണ്ടും കൂടെ വേണമെന്നല്ലല്ലോ?

    അങ്കിള്‍ ചോദിക്കുന്നു:

    ഈ പറഞ്ഞതിനര്‍ത്ഥം വിവാഹം നിയമാരുസൃതമാകണമെങ്കില്‍ മതാചാരപ്രകാരവും രജിസ്റ്റര്‍ ചെയ്തും ആയിരിക്കണം എന്നല്ലേ

    ചുരുക്കത്തില്‍ ഇതു രണ്ടും കൂടി വെണ്ട എന്നാണ്‍് ഞാന്‍ മന്‍സിലാക്കുന്നത്.

    2.വിദേശത്തു വിവാഹിതരാകുന്ന ഒരു മലയാളിയെ എങ്ങനെയാണ്‍് അപ്പോള്‍ ഈ നിയമം ബാധിക്കുന്നത്.

    വകുപ്പു 15 ശ്രദ്ദിക്കുക.

    15. Consequences of non-registration.—After the commencement of these
    Rules, the Government shall not accept for any purpose, any certificate of
    marriage issued by any authority other than those authorized under these Rules
    or under any other statutory provisions. However this provision is not applicable
    to the marriages solemnized before the commencement of these Rules.

    അപ്പോള്‍ വിദേശത്തു നടക്കുന്ന വിവാഹങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവക്കു കേരളത്തില്‍ നിയമ സാധുതയില്ല എന്നാണോ അര്‍ത്ഥം.

  22. Unknown said...

    വ്യക്തിപരമായി പറയട്ടെ രജിസ്റ്റര്‍ മാര്യേജ് നെ പറ്റി എഴുതിയത് കൊണ്ട്. ഒരു വിവാഹം നിയമപരമായി അംഗീകരിക്കുവാന്‍ മതപരമായി വിവാഹം ചെയ്യണമെന്നില്ല .കാരണം ഞാന്‍ മതമില്ലാത്ത ജീവന്‍ ആണ് എന്റെ വിവാഹം നടന്നത് സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം ആണ് . വിവാഹം നിയമപരമായി പ്രാധാന്യം കൂടുതല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം നടന്ന വിവാഹത്തിനാണ് .പിന്നെ അച്ഛനമ്മ മാര്‍ ഇല്ലാതെ ഒളിച്ചു നടത്തുന്ന പരിപാടിയാണ് രജിസ്റ്റര്‍ മാര്യേജ് എന്ന് ആരും ധരിക്കേണ്ട .അല്ലാതെയും അച്ഛനമ്മാരും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ അടിടോരിയത്തില്‍ വെച്ച് ആയിരം ആളുകളെ സാക്ഷി നിറുത്തി രേജിസ്ട്രാര്‍ അടിടോരിയത്തില്‍ വന്നു കല്യാണം നടത്തി തരും .എന്റെ കല്യാണം അങ്ങിനായിരുന്നു .ഇനി ആര്‍ക്കെങ്കിലും വിശദ വിവരം വേണമെങ്കില്‍ ഞാന്‍ തരാം
    സജി തോമസ്

  23. Calvin H said...

    പറയാനുദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ മുകളില്‍ സജി(ഞാനും എന്റെ ലോകവും) വളരെ വൃത്തിയായി പറഞ്ഞു വെച്ചിരിക്കുന്നു. ബാക്കി മാവേലികേരളവും.

    ഇത് വെറും കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം

    അങ്കിള്‍ ആ പീഡീഎഫ് മുഴുവന്‍ വായിച്ചു നോക്കിയോ? "വിവാഹ ഓഫീസറുടെ മുന്‍പാകെ നടന്ന് വിവാഹത്തിന്റെ സംഗതിയില്‍ വിവാഹ രജിസ്റ്ററിലേയോ etc etc, മതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയില്‍, ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന etc etc...."

    ഇങ്ങനെ കുറേ പോയിന്റ്സ് അതില്‍ പറയുന്നുണ്ട്. അതില്‍ തന്നിരിക്കുന്ന ഫോമില്‍ മതം എന്നൊരു കോളം തന്നെ ഇല്ല എന്നത് അങ്കിള്‍ ശ്രദ്ധിച്ചോ?

    അങ്കിള്‍ എന്നോട് പറഞ്ഞതേ അങ്കിളിനോട് എനിക്കും പറയാന്‍ ഉള്ളൂ... ഒക്കെ ഒന്ന് മനസിരുത്തി വായിച്ചു നോക്കിയ ശേഷം ഒരു പോസ്റ്റ് തയ്യാറാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

    പോസ്റ്റിന്റെ തുടക്കം തന്നെ മിസ്‌ലീഡിംഗ് ആണ് "ജനനം കൊണ്ട് ഹിന്ദുവായ ഒരാള്‍ക്കും ക്രിസ്ത്യാനി, പാര്‍സി, ജൂതന്‍, മുസ്ലിം എന്നിവരൊഴികെയുള്ള ഇതരമതക്കാര്‍ക്കും ഈ നിയമം ബാധകമാണ്."

    ഇതും ബാക്കി പോസ്റ്റും കൂട്ടി വായിച്ചാല്‍ ജനനം കൊണ്ട് ഹിന്ദുവായ ഏതൊരാള്‍ക്കും മതാചാരപ്രകാരം വിവാഹിതരായേ തീരു എന്ന് നിയമം ഉണ്ട് എന്ന് തോന്നും.

    ഇന്ത്യ ഒരു ജനാധിപത്യ-മതേതര - പരമാധികാര രാഷ്ട്രം ആണ്. ഇവിടെ മതം ഇല്ലാതെയും ജീവിക്കാം എന്നറിയില്ലേ? (മിശ്രവിവാഹത്തില്‍ മാത്രം അല്ല, ജനനം കൊണ്ട് ഹിന്ദുവാണെങ്കില്‍ പോലും). നിയമത്തിന്റെ അത്തരം വശങ്ങള്‍ മനപൂര്‍‌വം നമ്മള്‍ ചര്‍ച്ച ചെയ്യാതിരിക്കുകയാണ്.

    മതമില്ലാതെ ജീവിക്കാം എന്ന് എല്ലാവര്‍ക്കും അറിയാം. അത് ഏഴാം ക്ലാസില്‍ പഠിപ്പിക്കരുത് എന്നു മാത്രമേ കുറേ മതമൗലികവാദികള്‍ പോലും ഇവിടെ ആവശ്യപ്പെട്ടിട്ടുള്ളൂ. ഒരു തരം കണ്ണടച്ചിരുട്ടാക്കലും അതേ പോലെ അറിവ് നിഷേധിക്കലും

    ഒരു ഓര്‍മക്കുറീപ്പോ കഥയോ പോസ്റ്റ് ചെയ്യുന്നത് പോലെ നിസാരമായി തള്ളിക്കളയേണ്ട വിഷയം അല്ല അങ്കിള്‍ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.

    നാളെ ഒരാള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ പോസ്റ്റും വായിക്കാന്‍ ഇടവരാം. കുറച്ചു സമയത്തേക്കെങ്കിലും അയാളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടവരുത്തും. എഡിറ്റര്‍ ഇല്ലാത്ത മാധ്യമം എന്ന നിലയില്‍ ബ്ലോഗില്‍ സീരിയസ് ആയ കാര്യങ്ങളില്‍ പോസ്റ്റ് ഇടുന്ന എല്ലാവര്‍ക്കും , അവര്‍ നല്‍കുന്ന വിവരങ്ങള്‍ പരമാവധി accurate ആയി നല്‍കാന്‍ ഉള്ള ധാര്‍മികമായ ഉത്തരവാദിത്വം ഉണ്ട്.

    പോസ്റ്റ് എഴുതിയപ്പോള്‍ ആകെ കണ്‍ഫ്യൂസ്ഡ് ആണ് എന്നാണ് എനിക്ക് തോന്നുന്നത്.

    പുതിയ നിയമത്തിന്റെ രത്നച്ചുരുക്കം താഴെ പറയും പോലെ ആണ്.

    മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് അങ്ങിനെയാവാം, അല്ലാത്തവര്‍ക്ക് സബ്രജിസ്ട്രാര്‍ ഓഫീസില്‍ വച്ചു്‌ വിവാഹിതരാവം. അതിനു ശേഷം അതത് സ്ഥലങ്ങളില്‍ നിന്ന് രേഖകള്‍ കൈപ്പറ്റി അത് പൂരിപ്പിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള മെമ്മോറാണ്ടം (ഫോം ഒന്ന്) കൂടെ തദ്ദേശരജിസ്ട്രാര്‍ക്ക് നാല്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ സമര്‍പ്പിച്ചാല്‍ മതി

    അതോടെയേ ലീഗലി വിവാഹം പൂര്‍ണമാവുന്നുള്ളൂ.

    എന്താണ് തദ്ദേശ രജിസ്ട്രാറും വിവാഹ രജിസ്ട്രാറും തമ്മില്‍ ഉള്ള വ്യത്യാസം എന്ന് ആ പീഡി എഫില്‍ വൃത്തിയായി പറയുന്നുണ്ട്.

    ഇത് പോസ്റ്റില്‍ പകര്‍ത്തിവച്ചപ്പോള്‍ അര്‍ത്ഥം ആകെ മാറിയിരിക്കയാണ്.

    പിന്നെ സജി പറഞ്ഞ അവസാനത്തെ കാര്യം ഒന്നു കൂടെ പറയാതിരിക്കാന്‍ വയ്യ

    "പിന്നെ അച്ഛനമ്മ മാര്‍ ഇല്ലാതെ ഒളിച്ചു നടത്തുന്ന പരിപാടിയാണ് രജിസ്റ്റര്‍ മാര്യേജ് എന്ന് ആരും ധരിക്കേണ്ട"

    കാലമൊക്കെ മാറിപ്പോയി. ഇപ്പോഴത്തെ പിള്ളാര്‍ക്കൊക്കെ ഒടുക്കലത്തെ മച്യൂരിറ്റിയാണേ. വിവാഹം എങ്ങനെ കഴിക്കണം എന്നൊക്കെ അവര്‍ക്ക് നന്നായി അറിയാം. പഴയ എം.ടി നോവലിലെയോ അന്തിക്കാട് സിനിമയിലെയോ പൈങ്കിളി പ്രണയിതാക്കളെപ്പോലെയോ ഒന്നും അല്ല....


    @കെ പി എസ് മാഷ് :-
    താങ്കള്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടെ യുക്തിഭദ്രമായ നിലപാട് എടുക്കും എന്ന് പ്രതീക്ഷിച്ചു. ഇപ്പോഴും പ്രതീക്ഷിക്കുന്നു.

    ഓഫ്: -
    അങ്കിള്‍ പറയുന്നു
    "ഇത്രക്ക് സെന്‍സിറ്റിവായിപ്പോയല്ലോ ഹരി. ഞാന്‍ ശ്രീഹരിയെ സംബോധന ചെയ്തിട്ടല്ലല്ലോ അങ്ങനെയെഴുതിയത്. ഒരു സ്മൈലി ഇടാന്‍ വിട്ടുപോയി. ആ തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ ഒരു പോസ്റ്റിട്ടാല്‍ ഉടന്‍ ഓടിയെത്തുന്ന ശ്രിഹരി ഇങ്ങനെ പറഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്."

    സത്യം പറഞ്ഞാല്‍ ഒന്നും മനസിലായില്ല. വീട്ടിലെ കുട്ടികള്‍ പിണങ്ങുമ്പോള്‍ സമാധാനിപ്പിക്കാന്‍ പറയുന്ന പോലെ എന്തോ ആണെന്ന് പിടികിട്ടി... താങ്ക്യൂ താങ്ക്യൂ.. ഒരു കൊച്ച് കുഞ്ഞായി കാണാന്‍ തോന്നിയ വലിയ മനസിന്

    മറ്റൊരോഫ് :-
    കാര്യങ്ങള്‍ സിമ്പിള്‍ ആയി കമന്റി എന്റെ ജോലി കുറച്ച സജിക്കും മാവേലികേരളത്തിനും എന്റെ നന്ദി

  24. Calvin H said...

    അങ്കിള്‍ പോസ്റ്റില്‍ വേണ്ട തിരുത്തലുകള്‍ ഇനിയെങ്കിലും നടത്തും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി

  25. Unknown said...

    കെ പി സുകുമാരന്‍ മാഷിനോട്
    എന്‍റെ അപ്പച്ചന്റെ പ്രായമുണ്ട് താങ്കള്‍ക്ക് ആ ബഹുമാനം നിലനിറുത്തി ചോദിക്കട്ടെ താങ്കളുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ എഴുതിയ വലിയ കാര്യങ്ങളും മറ്റും താങ്കള്‍ സ്ത്രീധനത്തിനും മത ആചാരങ്ങള്‍ക്കും എതിരാണെന്ന് ഞാന്‍ കരുതിക്കോട്ടെ
    താങ്കള്‍ സ്ത്രീ ധനത്തിനും മതച്ചരങ്ങള്‍ക്കും അന്ധ വിശ്വാസത്തിനും എതിരാണെന്ന് ഞാന്‍ കരുതിക്കൊണ്ട് പറയട്ടെ താങ്കളുടെ മകന്റെ വിവാഹ ഫോട്ടോ ഓര്‍ക്കുട്ടില്‍ കാണാന്‍ ഇടയാതിനാല് എനിക്കിതു പറയേണ്ടി വരുന്നത് .
    തീര്‍ച്ചയായും താങ്കള്‍ അച്ഛനമ്മമാര്‍ അറിയാതെ രെജിസ്ടര്‍ വിവാഹമെന്ന വ്യാജേന സാക്ഷികളെ സങ്കടിപ്പിച്ചു നടത്തുന്നത് കമന്റ് .മാഷെ അത് പിന്‍ വലിക്കണമെന്ന് ഞാന്‍ ആവശ്യപെടുന്നു ഇനിയും താങ്കള്‍ക്ക് സ്പെഷ്യല്‍ മാര്യേജ് നെ പറ്റി അറിയില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാന്‍ വിശദ വിവരം തരാം . അല്ലെങ്കില് താങ്കളുടെ സുഹൃത്ത്‌ അയ ജബ്ബാര്‍ മാഷ് തരും ഞങ്ങള്‍ ഫാമിലി ആയി ജബ്ബാര്‍ മാഷുടെ മക്കളുടെ വിവാഹത്തിന് പോയിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരമാണ്
    http://snehasamvadam.blogspot.com/2008/12/blog-post.ഹ്ത്മ്ല്‍
    തീര്‍ച്ചയായും മാഷ് ഈ ലിങ്ക് വായിക്കണം ഇനി ആര്‍ക്കെങ്കിലും സ്പെഷ്യല്‍ മാര്യേജ് നെ പറ്റി അറിയണമെങ്കില്‍ എന്നെ കോണ്ടാക്റ്റ് ചെയ്യാം എന്‍റെ ഇ മെയില്‍ വിലാസം sajikt2006@yahoo.co.in

  26. അങ്കിള്‍ said...

    പ്രിയ അനില്‍ @ ബ്ലോഗ്,

    ഞാന്‍ ആദ്യമേ പറയട്ടേ, ഈ വിഷയത്തില്‍ ഞാനൊരു വിദഗ്ദനല്ല. എന്നാല്‍ നമ്മുടെ വായനക്കാരില്‍ പലരും ഈ വിഷയത്തില്‍ വിദഗ്ദരുണ്ടാകാം. അവരെല്ലാം പങ്കെടുക്കുന്നെങ്കില്‍, ഈ പോസ്റ്റും അതിന്റെ കമന്റുകളും വായിച്ചു കഴിഞ്ഞാല്‍ വിവാഹ നിയമങ്ങളെപറ്റി ഒരു സാമാന്യ വിജ്ഞാനം വായനക്കാര്‍ക്കുണ്ടാകണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. പോസ്റ്റിന്റെ ആദ്യഭാഗത്തുള്ളതില്‍ ഒരു വരി പോലും എന്റേതല്ല. കേരള വനിതാ കമ്മിഷനില്‍ നിന്നും ആധികാരികമായി കിട്ടിയതാണ്. അക്കാര്യം അവിടെ പറഞ്ഞിട്ടുണ്ടു താനും.

    ഒരു കാര്യം ശ്രദ്ധിച്ചോ, അനിലേ. ഇവിടുത്തെ ഒരു പ്രധാന കാര്യം 29-2-2008 എന്ന തീയതിയാണ്. അതിനു മുമ്പും, പിന്‍പും നടന്ന വിവാഹങ്ങള്‍. 1955 ലെ ഹിന്ദു വിവാഹ ആക്ടും 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടും ഇപ്പോഴും സാധുവാണെന്നു തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ 29-2-2008 നു ശേഷം നടന്ന വിവാഹമാണെങ്കില്‍, അതു നിയമത്തിനു മുന്നില്‍ സാധു ആകണമെങ്കില്‍, പഞ്ചായത്തില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. അങ്ങനെയല്ലേ അനിലും മനസ്സിലാക്കുന്നത്?

    ഇവിടെ അനിലും മറ്റുള്ളവരെല്ലാം ചര്‍ച്ച ചെയ്യുന്നത് 29-2-2008 നു മുന്നേ നടന്ന വിവാഹങ്ങളെ പറ്റിയാണ്. സ്പെഷ്യല്‍ മാര്യേജ അക്ട് ജാതിമത ഭേദമില്ലാതെ ഏതൊരിന്‍ഡ്യാക്കാരനും ബാധകമാണ്ന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിന്‍ പ്രകാരം ‘മാര്യേജ് ഓഫീസേര്‍സ് ‘ ഉണ്ട് അവര്‍ക്ക് വേണമെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാം. അതു വധു വരന്‍ മാരുടെ ഹിതാനുസരണം. എന്നല്ലേ? രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അതിനു നിയമത്തിന്റെ മുന്നിലും സാധുത വരുന്നു.

    എന്നാല്‍ രജിസ്റ്റര്‍ ചെയ്തില്ലങ്കിലോ. (സ്പെഷ്യല്‍ മാര്യേജ് അനുസരിച്ച്) സമൂഹത്തിന്റെ മുനില്‍ വിവാഹിതരാണ്. എന്നാല്‍ നിയമത്തിന്റെ മുന്നിലോ?

    കല്യാണക്കുറി ഉണ്ടാക്കാന്‍ പ്രയാസമില്ല. എന്നാല്‍ കല്യാണ ഫോട്ടോകളും, വിവാഹം നടന്ന കല്യാണ മണ്ടപത്തിലെ രെജിസ്റ്ററുകളിലുള്ള രേഖകളും, മണ്ടപം നടത്തിപ്പുകാരുടെ സാക്ഷ്യപത്രങ്ങളോന്നും അത്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയില്ല.

    ഇതിലേതിലെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വീണ്ടും വരണേ. എന്റെ ലക്ഷ്യം ഞാന്‍ വെളിപ്പെടുത്തി കഴിഞ്ഞു.

  27. അങ്കിള്‍ said...

    പ്രീയ മാവേലി കേരളം,
    വന്നതിനു വളരെ നന്ദി.
    1. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച്, 2008 ലെ ചട്ടങ്ങല്‍ ജാതി മത ഭേദമന്യേ എല്ലാ കേരളിയനും ബാധകമാണ്, 29-2-2008 നു ശേഷമുള്ള വിവാഹങ്ങള്‍ക്ക്. ഇനി 9(3) യില്‍ പറയുന്നതിനെ പറ്റി ഞാന്‍ മനസ്സിലാക്കുന്നതിങ്ങനെയാണ്:

    പുതിയ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹം നടന്നുവെന്നതിനു തെളിവു ഹാജരാക്കണം. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ, ഹിന്ദു വിവാഹ നിയമമോ മ്റ്റേതെങ്കിലും നിയമപ്രകാരം വിവാഹം നടക്കുകയും അതിന്‍ പ്രകാരം ഒരു രജിസ്റ്റ്ട്രേഷന്‍ നടക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതില്ലെങ്കില്‍, ഏതു മതാചാരപ്രകാരമാണോ വിവാഹം നടന്നത് അതുമായി ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് തെളിവിനായി ഹാജരാക്കണം.

    എങ്ങനെയായാലും തെളിവ് ഹാജരാക്കിയാലേ രജിസ്ടേഷന്‍ നടക്കൂ.

    ഇതു കണ്ടിട്ടയിരിക്കണം, കേരള വനിതാ കമ്മീഷന്‍ എഴുതിതന്ന കൂട്ടത്തില്‍ ഇതും കൂടി ചേര്‍ത്തത് (പോസ്റ്റ് നോക്കുക)

    സബ് രജിസ്റ്റ്ട്രാരുടെ മുന്നില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ട് മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നതല്ല. ആചാരാനുഷ്ടാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം.

    അതായത് രജിസ്ട്രേഷന്‍ നടക്കണമെങ്കില്‍ വിവാഹം നടന്നതിനു തെളിവ് വേണം . അ തെളിവ് ആചാരാനുഷ്ടാനങ്ങള്‍ അനുസരിച്ചുള്ളതും ആകാം. ഉദാഹരണത്തിനു, മറ്റേതൊരു നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഹിന്ദു വരനും വധുവും. ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, അവര്‍ക്ക് ഇപ്പറഞ്ഞത് രണ്ടും ഉണ്ടായതായി കണക്കാക്കാമല്ലോ. ഇതേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അങ്ങനെയല്ലാത്ത അര്‍ത്ഥമുണ്ടായെങ്കില്‍ അതെന്റെ ഭാഷയുടെ ദോഷം.
    2. മാവേലി കേരളത്തോട് ഞാനും യോജിക്കുന്നു.

  28. അങ്കിള്‍ said...

    പ്രിയ ഞാനും എന്റെ ലോകവും,

    സ്പെഷ്യല്‍ മാര്യേജ് ആക്ടും പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മതപരമായി വിവാഹം കഴിഞ്ഞിരിക്കണമെന്ന നിബന്ധനയില്ലെന്നു സമ്മതിക്കുന്നു. 29-2-2008 ലെ ചട്ടപ്രകാരം ആ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍, സ്പെഷ്യല്‍ മാര്യേജ് ആക്ടും പ്രകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അങ്ങനെയല്ലാതെ ഞാനെഴുതിയിട്ടുണ്ടെങ്കില്‍ അതു തെറ്റാണ് . ശ്രദ്ധയില്‍ പെടുത്തണേ, പോസ്റ്റിലാണെങ്കില്‍ ഞാന്‍ തിരുത്താം.
    ചര്‍ച്ചയില്‍ പങ്കെടുത്തതിനു സജി തോമസ്സിനു നന്ദി.

  29. അങ്കിള്‍ said...

    പ്രയ ശ്രിഹരി,

    2008 ലെ ചട്ടങ്ങല്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ബാധകമാണെന്ന് ഞാല്‍ എല്ലായിടത്തും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. പിന്നെന്തിനാണ് അതിന്റെ ഫോമില്‍ ‘മത’ തിനൊരു പ്രത്യേക കോളം? എല്ലാപേര്‍ക്കും ബാധകമെന്നറിയാന്‍ മതത്തിനൊരു കോളം വേണമെന്നാണോ, ശ്രിഹരിയുടെ അഭിപ്രായത്തില്‍. ഹരി ഇപ്പോഴേ അതു വായിച്ചുള്ളൂ, പക്ഷേ മനസ്സ് ഇരിത്തിയല്ലെന്നു മാത്രം.

    അങ്ങനെ മനസ്സിരുത്തി തെറ്റില്ലാതെ ഒരു പോസ്റ്റിട്ടെങ്കില്‍, നിങ്ങളെയെല്ലാം വന്നു വായിച്ചിട്ട് പോകാന്‍ മാത്രം പറഞ്ഞാല്‍ മതിയല്ലോ. ഇവിടെ ഞാനങ്ങനെയല്ല് പറഞ്ഞതും ഉദ്ദേശിച്ചതും, ഹരിയെ പോലെ മനസ്സിരുത്തി വായിക്കുന്നവരും വന്നു , പോസ്റ്റിലെ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സഹായിച്ച്, അങ്ങനെ നല്ലൊരു റഫറന്‍സ് പോസ്റ്റാക്കി മാറ്റാമെന്ന ലക്ഷ്യമായിരുന്നു. അതില്‍ ശ്രിഹരിയും പങ്കടുത്തു കാണുന്നതില്‍ നന്ദിയുണ്ട്.
    പോസ്റ്റിന്റെ തുടക്കം തന്നെ മിസ്‌ലീഡിംഗ് ആണ് എന്നൊന്നും അങ്ങ് എഴുതി പിടിപ്പിച്ചേക്കല്ലേ. അത് കേരള വനിതാ കമ്മിഷന്റെ വാചകങ്ങളാണ്. ആരുടെ കീഴിലാണ് അത് പ്രവര്‍ത്തിക്കുന്നതെന്നറിയാമോ, ശ്രീഹരിക്ക്. ജസ്റ്റിസ്. ശ്രീദേവി യുടെ കീഴില്‍. എന്റെ കൈയ്യില്‍ ഇരിക്കുന്ന പേപ്പര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമവകുപ്പ് കാണ്ടതിനു ശേഷം ജസ്റ്റിസ്. ശ്രീദേവി തന്നെ ഒപ്പിട്ട് എനിക്ക് നേരിട്ട് തന്നതാണ്. ഇത്രയൊക്കെ ആയിട്ടും ഞാന്‍ വിദഗ്ദനൊന്നും അല്ലന്നേ അവകാശപ്പെട്ടുള്ളൂ. ശ്രിഹരി അമേരിക്കയില്‍ നിയമത്തിനു പഠിക്കുകയാണോ. തുറന്നു പറയു. ആ രീതിയില്‍ വേണം താങ്കളെ കാണാന്‍ .

    എനിക്ക് വയസ്സ് 65 കഴിഞ്ഞു. എന്റെ ഇളയ മകനു വയസ്സ് 34. അയാളും നിങ്ങളുടെ അടുത്തു തന്നെ (ന്യൂയോര്‍ക്കില്‍) ഉണ്ട്. ശ്രീഹരിയുടെ പ്രൊഫൈലില്‍ പ്രായം കാണിച്ചിട്ടില്ലാത്ത് സ്ഥിതിക്ക് എനിക്ക് താങ്കളെ കുഞ്ഞായിട്ടേ കാണാന്‍ കഴിയു.

    മതമില്ലാതെ ജീവിക്കാമെന്നൊക്കൊ അങ്ങനെയങ്ങ് തട്ടിവിടാതെ ശ്രിഹരി. മതമില്ലാതെ ജീവിക്കാര്‍ പ്രേരിപ്പിക്കുന്ന അതേ സര്‍ക്കാരുകള്‍ തന്നെയാണ് കോടിക്കണക്കിനു രൂപ ബഡ്ജറ്റുകളില്‍ കൂടി മതം മാത്രമല്ല ജാതികൂടെ ചോദിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.

    പി.ഡി.എഫില്‍ പറഞ്ഞകാര്യം ഇവിടെ പറഞ്ഞപ്പോള്‍ അര്‍ത്ഥം ആകെ മാറിയിരിക്കയാണ്. എന്നു മാത്രം പറഞ്ഞ് നിര്‍ത്തിയത് ശരിയാണോ. നാളെ ഒരാള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ പോസ്റ്റും വായിക്കാന്‍ ഇടവരാം. കുറച്ചു സമയത്തേക്കെങ്കിലും അയാളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടവരുത്തും. എഡിറ്റര്‍ ഇല്ലാത്ത മാധ്യമം എന്ന നിലയില്‍ ബ്ലോഗില്‍ സീരിയസ് ആയ കാര്യങ്ങളില്‍ പോസ്റ്റ് ഇടുന്ന എല്ലാവര്‍ക്കും , അവര്‍ നല്‍കുന്ന വിവരങ്ങള്‍ പരമാവധി accurate ആയി നല്‍കാന്‍ ഉള്ള ധാര്‍മികമായ ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്വം ഈ ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീഹരിക്കില്ലേ. ഏന്തു തെറ്റാണെന്നു കൂടി പറഞ്ഞ് വായനക്കാരെ തൃപ്തിപ്പെടുത്തണമായിരുന്നു.

    സസ്നേഹം.

  30. അങ്കിള്‍ said...

    പ്രീയ സജി,

    ഹിന്ദു മാര്യേജ ആക്ട് 1955, സ്പെഷ്യല്‍ മാര്യേജ ആക്ട് 1954 എന്നിവയുടെ പ്രത്യേകതകളെപറ്റി പഠിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് 1954 നെ കുറിച്ച് അറിയാവുന്നത് ഇവിടെയോ, താങ്കളുടെ പോസ്റ്റില്‍ പ്രത്യേകമായോ ഒന്നു രേഖപ്പെടുത്താമോ. താങ്കളുടെ കമന്റ് കണ്ടിട്ട്, അതിനെ പറ്റി പഠിക്കാന്‍ ഇടയായ ആളാണെന്നു കണ്ടു. അതുകൊണ്ടാണ് ഈ പ്രതികരണം.
    നന്ദി.

  31. അനില്‍@ബ്ലോഗ് // anil said...

    പോസ്റ്റ് ഇപ്പോള്‍ കുറേ കൂടി സ്വീകാര്യമായിരിക്കുന്നു അങ്കിള്‍.
    :)
    കുറെ കണ്‍ഫ്യൂഷനുകള്‍ ഒഴിവായി.

    അങ്കിള്‍ പറഞ്ഞതിനോട് യോജിക്കുന്നു.
    ഒന്നൊഴികെ,
    വിവാഹം നടന്നതിന് മണ്ഡപത്തിലെ രേഖകള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. വീട്ടിലാണ് വിവാഹം നടന്നതെങ്കിലൊ?
    വിവാഹം നടന്നു എന്ന് വാര്‍ഡ് മെംബറോ മറ്റോ (ജനപ്രതിനിധികള്‍) സാക്ഷ്യപ്പെടുത്തണം. പിന്നെ ഒരു ഗസട്ടഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം പിന്നെ ഒരു സത്യവാങ്ങ്മൂലവും.

    പക്ഷെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധനയിലാണ് ചില മത വിഭാഗങ്ങള്‍ കയറി പിടിച്ചിരിക്കുന്നത്.

  32. അങ്കിള്‍ said...

    പോസ്റ്റില്‍ ഇങ്ങനെയൊരു വാചകമുണ്ട്:
    സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം.

    ഇതിനൊരു വിശദീകരനം തന്നില്ലെങ്കില്‍ ധാരാളം സംശയങ്ങള്‍ ഉണ്ടാകാം.

    ഈ പോസ്റ്റ് ഹിന്ദുവിന്റെ വിവാഹത്തെപറ്റിയാണ്. പോസ്റ്റ് തുടങ്ങുന്നത് 1955 ലെ ഹിന്ദു മാര്യേജ് ആക്ടിനെ പറ്റി പറഞ്ഞുകൊണ്ടുമാണ്. അതായത് ഒരു ഹിന്ദു സ്ത്രീ മതാചാരപ്രകാരം വിവാഹിതയായാല്‍ ആ വിവാഹം 1955 ലെ ഹിന്ദു മാര്യേജ് ആക്ടും പ്രകാരം നടന്നതാണ്. അങ്ങനെ നടക്കുന്ന വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അചാരാനുഷ്ടാനങ്ങള്‍ പാലിച്ചിട്ടുണ്ട്ന്നു ബോധ്യപ്പെടുത്തി രജിസ്റ്റര്‍ ചെയ്താ‍ല്‍ അതിനു സാധുത ഉണ്ടാകും. അങ്ങനെയൊന്നും പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താതെയാണെങ്കില്‍ ആ രജിസ്ട്രേഷനു സാധുതയില്ല. കാരണം, ആചാരാനുഷ്ടാനങ്ങളൊന്നും കൂടാതെ നടത്തുന്ന വിവാഹം 1955 ലെ മാര്യേജ് ആക്ടും പ്രകാരം നടത്തുന്ന ഒന്നാണെന്നു കരുതാന്‍ വയ്യ.

    വായനക്കാര്‍ ഇതുകൂടെ ഓര്‍മ്മിച്ചിരിക്കണം. വനിതാ കമ്മിഷന്റെ രേഖകള്‍ 1955 ലെ മാര്യേജ് ആക്ടിലെ കാര്യങ്ങളെ കുറിച്ചാണ് പരാമര്‍ശിക്കുന്നതെന്ന് പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടും ഉണ്ട്.

  33. Unknown said...

    ഞാന്‍ എന്റെ വിവാഹ ശേഷം പഞ്ചായത്തില്‍ ചെന്നിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ ,സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം വിവാഹം കഴിച്ചവര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട എന്നാ വിവരമാണ് എനിക്ക് ലഭിച്ചത് .
    താങ്കള്‍ കൊടുത്ത വാചകങ്ങളില്‍ തന്നെയുണ്ട്‌ അതിന്‍റെ വിശദീകരണം

    29-2-2008 നു ശേഷം വിവാഹിതരാകുന്ന ഏതൊരു കേരളിയനും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ മ്റ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളിന്‍ കീഴില്‍ ചെയ്യേണ്ടതല്ലാത്തതും , അപ്രകാരമുള്ള വിവാഹങ്ങള്‍ അതതു സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. എന്നു മാത്രമല്ല മറ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങള്‍ അപ്രകാരമുള്ള സ്റ്റട്ട്യൂട്ടറി വ്യവസ്ഥകളിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്ന തീയതിക്കു മുമ്പ് നടന്നിട്ടുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതാണ്.

    ഇതിന്‍ പ്രകാരം Marriage Offiers ഇല്ല. പകരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പ്രധാന ചുമതല.ജനന മരണ രജിസ്ട്രാര്‍ അവരുടെ അധികാരിതയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കുന്നതാണ്. ചുരുക്കത്തില്‍ നമ്മുടെ പഞ്ചായത്ത് ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
    ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ ചട്ടങ്ങള്‍ പ്രകാരമോ മറ്റേതെങ്കിലും സ്റ്റട്ട്യൂട്ടറി വ്യ്‌വസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതെങ്കിലും അധികാരസ്ഥാനം നല്‍കുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സര്‍ക്കാര്‍ യാതൊരു ആവശ്യത്തിനും സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാവുന്നതല്ല.



    28/02.2008 നു ശേഷം 55 ലെ ഹിന്ദു ആക്ട്‌ പ്രകാരം വിവാഹം കഴിച്ചവര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം . അതിനു മുന്‍പേ ഉള്ള വിവാഹം 55 ഹിന്ദു ആക്ട്‌ പ്രകാരം നിയമ സാധുതയുണ്ട് .എന്നാല്‍ 28/02/2008 നു ശേഷം 55 ഹിന്ദു ആക്ട്‌ പ്രകാരം വിവാഹം ചെയ്താലും താങ്കള്‍ പറഞ്ഞ പോലെ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്താലേ സാധുതയുള്ളൂ .
    എന്നാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട കാരണം അത് സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ആയതിനാലാണ്
    സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സ്പെഷ്യല്‍ മാര്യേജ് നു തുല്യമാണ് 55 ലെ ആക്ട്‌ പ്രകാരം വിവാഹം ചെയ്തതിനു ശേഷം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു കിട്ടുന്ന സര്‍ട്ടിഫിക്കറ്റ്
    ഒരു ഉദാഹരണ സഹിതം പറയാം
    ഒരാള്‍ 55 ആക്ട്‌ പ്രകാരം വിവാഹം ചെയ്തു എന്നിരിക്കട്ടെ 28/02/2008 നു ശേഷം ,അയാള്‍ പുതിയ ചട്ടപ്രകാരം പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ല എന്നുമിരിക്കട്ടെ .അയാള്‍ വീണ്ടും സ്പെഷ്യല്‍ മാര്യേജ് പ്രകാരം വേറെ കുട്ടിയെ വിവാഹം കഴിച്ചു എന്നിരിക്കട്ടെ .കോടതിയില്‍ ഒരു കേസ് വന്നാല്‍ കോടതിയുടെ കണ്ണില്‍ രണ്ടാമത് വിവാഹം സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം വിവാഹം കഴിച്ച കുട്ടിയാണ് നിയമാനുസ്രിതമായ ഭാര്യ (ഒരു തവണ വിവാഹം ചെയ്താല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം വിവാഹത്തിന് നോടീസ് മുപ്പതു ദിവസത്തെ മുന്‍‌കൂര്‍ കൊടുത്തതിനു ശേഷം പരത്തി കൊടുത്താല്‍ വിവാഹം മുടക്കം എന്നത് വേറെ കാര്യം അല്ലാതെയും ഒരു പാട് വിരുതന്‍ മാര്‍ പെണ്‍കുട്ടികളെ പറ്റിക്കുനുണ്ട് ,മുസ്ലിം മത പ്രകാരം ഒന്നിലേറെ ഭാര്യമാര്‍ ആകാമല്ലോ .ഹിന്ദു ആക്ട്‌ എന്നത് ഹിന്ദു മതക്കാര്‍ക്ക് വേണ്ടിയുള്ളത് മാത്രമല്ല മറ്റു മതക്കാരും ആ ആക്ററിന് കീഴില്‍ വരും )

    കാരണം താങ്കള്‍ മുകളില്‍ കൊടുത്ത സീമ അശ്വനികുമാര്‍ പോലുള്ള കേസുകളാണ് സുപ്രീം കോടതിയെ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത് .അത് നടപ്പിലാക്കാന്‍ അതതു സംസ്ഥാനങളെ ആണ് കോടതി ചുമതല പെടുത്തിയിരിക്കുന്നത് .അതും പ്രധാനമാണ് .ഈ ചട്ടം നടപ്പാക്കുന്നതിനെതിരെ മനോരമ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു .പള്ളിയില്‍ നടത്തുന്ന വിവാഹതിനേക്കാള്‍ പ്രാധാന്യം രജിസ്റ്റര്‍ മാര്യേജ് നു കിട്ടുന്നു എന്ന് പറഞ്ഞു
    അത് സത്യം തന്നെയാണ് വിവാഹം പോലെയുള്ള കാര്യങ്ങള്‍ കൊണ്ട് തന്നെയാണ് ഒരു പാട് വിശ്വാസികളെ അവര്‍ പള്ളിയില്‍ പിടിച്ചു നിറുത്തുന്നത് .അതിന്‍റെ ആവശ്യമില്ല എന്ന് വന്നാല്‍ അവര്‍ക്ക് അത് ബുദ്ധിമുട്ടാകും
    ഇത് കൊണ്ട് തന്നെ എന്റെ വ്യക്തി പരമായ അഭിപ്രായം ഇന്ത്യന്‍ പൌരന്‍ എന്ന നിലക്ക് ഏകീകൃത ക്രിമിനല്‍ കോഡ് ഉള്ളത് പോലെ ഏകീകൃത സിവില്‍ കോഡ് വരണമെന്നാണ് എന്റെ അഭിപ്രായം .എന്നോട് യോജിക്കാത്തവര്‍ ഉണ്ടാകാം .
    അങ്കിള്‍ താങ്കളുടെ ഉദേശ ശുദ്ധിയെ ഞാന്‍ മാനിച്ചു കൊണ്ട് പറയട്ടെ .താങ്കള്‍ ഈ പോസ്റ്റ് കൊണ്ട് ഉദേശിച്ച ഫലം കിട്ടണമെങ്കില്‍ ഒരു തിരുത്തലിനു തയ്യാറായി ഇത് വീണ്ടും പോസ്റ്റുന്നത് നന്നായിരിക്കും ഇതിലെ അഭിപ്രായങ്ങളും താങ്കള്‍ക്ക് പോസ്റ്റില്‍ ചേര്‍ക്കാം .അല്ലെങ്കില്‍ അടുത്ത ഒരു പോസ്റ്റ് സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ നെ കുറിച്ച് ഇടൂ .
    അല്ലെങ്കില്‍ ഞാന്‍ ഇടേണ്ടി വരും കാരണം കാലിക പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്‌ അതിന്‍റെ ഗൌരവത്തോടെ തന്നെ വിഷയം പോസ്റ്റില്‍ വരണം
    പിന്നെ അങ്കിള്‍ എനിക്ക് അന്വേഷിച്ചപ്പോള്‍ 54 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ മാറ്റം വന്നിട്ടില്ല എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത് കാരണം എനിക്ക് കിട്ടിയ അപേക്ഷയിലും 54 ആക്ട്‌ പ്രകാരം എന്നാണ് .ഇനി ആവശ്യമെന്കില്‍ ഞാന്‍ അന്വേഷിച്ചു അതിനും മറുപടി തരാം
    എന്തായാലും താങ്കളുടെ ഈ ബ്ലോഗിന്റെ ഉദേശ ശുദ്ടിയോടുള്ള നന്ദി രേഖപെടുത്തട്ടെ
    ഇനിയും ഇവിടെ വരാം .ഇടയ്ക്കു അവിടെയും വരണം എന്നെ പ്രോത്സാഹിപ്പിക്കണം ഞാനൊരു പുതിയ ബ്ലോഗ്ഗര്‍ ആണ്
    സ്നേഹത്തോടെ
    സജി

  34. Unknown said...

    എന്റെ ഒരു വാക്ക് തെറ്റായി ധരിക്കാനിടയായതില്‍ ഞാന്‍ വളരെ ദു:ഖിക്കുന്നു. സബ്‌‌റജിസ്ട്രാര്‍ 1954ലെ സ്പെഷ്യല്‍ മാരിയേജ് ആക്റ്റ് പ്രകാരം സ്പെഷ്യല്‍ മാര്യേജ് ആഫീസര്‍ ആണ്. 30ദിവസത്തെ നോട്ടീസ് കൊടുത്ത് ആ ആക്റ്റ് പ്രകാരം സബ്‌റജിസ്റ്റര്‍ ആഫീസില്‍ വെച്ച് വിവാഹം നടത്താം. അതിന് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് ഇവിടെ കമന്റ് എഴുതിയ സജിയെപ്പോലെ ഞാനും കരുതുന്നു. ഞാന്‍ ആ രീതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ പറ്റിയല്ല പരാമര്‍ശിച്ചിരുന്നത്. അതെന്തേ ആരും ഗൌനിച്ചില്ല?

    മറ്റൊരു തരം വിവാഹരജിസ്ട്രേഷന്‍ ഞങ്ങളുടെ നാട്ടിലെ സബ്‌രജിസ്റ്റര്‍ ആഫീസില്‍ വെച്ച് നടക്കാറുണ്ട്. എന്റെ ആദ്യത്തെ കമന്റിനെ ഉദ്ദരിച്ച് അനില്‍@ബ്ലോഗ് എഴുതിയത് “ഒറ്റ ദിവസം കൊണ്ട് ഓടിച്ചെന്നു ഉണ്ടാക്കുന്ന വിവാഹക്കരാറായിരിക്കും താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു” എന്നായിരുന്നു. അനില്‍ പറഞ്ഞതില്‍ നിന്നും അത്തരം രജിസ്റ്റര്‍വിവാഹം എല്ലാ സ്ഥലങ്ങളിലും നടക്കാറുണ്ട് എന്ന് മനസ്സിലാക്കുന്നു. ആ വിവാഹരജിസ്റ്ററിനെയാണ് ഞാന്‍ പിന്നീട് പരാമര്‍ശിച്ചത്. എന്നാല്‍ അനിലിന് പോലും ഞാന്‍ പറഞ്ഞത് മനസ്സിലായില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടെങ്കിലും ഞാന്‍ തിരുത്താന്‍ വന്നില്ല. എന്നാല്‍ “ഞാനും എന്റെ ലോകവും” എന്ന ബ്ലോഗ്ഗറുടെ കമന്റ് എന്നെ വേദനിപ്പിക്കുകയുണ്ടായി. ഈ കഴിഞ്ഞ മാസം എന്റെ ബന്ധത്തില്‍ പെട്ട ഒരു പയ്യന്‍ വിവാഹനിശ്ചയം കഴിഞ്ഞ ഒരു പ്രതിശ്രുതവധുവുമായി ഒളിച്ചോടി ഇത്തരത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അത് നിയമസാധുതയുള്ള വിവാഹരജിസ്റ്റര്‍ അല്ല. വെറും സൌഹൃദക്കാരാര്‍ ആണ്. സാധാരണ ആധാരമെഴുത്തുകാരാണ് ഈ സൌഹൃദക്കാരാര്‍ എഴുതുന്നത്. ഈ സൌഹൃദക്കരാര്‍ പലരും വിവാഹക്കരാര്‍ എന്ന് തെറ്റായി ധരിക്കുന്നു. ഞാന്‍ ഇത് എന്റെ കമന്റില്‍ വ്യക്തമായി പറഞ്ഞിരുന്നു. വധുവിന്റെയും വരന്റെയും രക്ഷിതാക്കള്‍ക്ക് ഉഭയസമ്മതമുണ്ടെങ്കില്‍ ഇമ്മാതിരി രജിസ്റ്ററിന് ആ‍രും സബ്‌രജിസ്റ്റര്‍ ആഫീസില്‍ വരില്ല. സ്പെഷ്യല്‍ മാര്യേജ് രജിസ്റ്ററിന്റെ പ്രശ്നം വേറെ. ഒരു സബ്‌രജിസ്റ്റര്‍ ആഫീസ് എന്ന് വെച്ചാല്‍ നമ്മള്‍ എഴുതിക്കൊടുക്കുന്നത് എന്തും കഥ,കവിത ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുന്ന അഥോറിറ്റി കൂടിയാണെന്ന് ഇത്തരുണത്തില്‍ പറഞ്ഞുകൊള്ളട്ടെ. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടും പറഞ്ഞിട്ടും ഇല്ല. എന്റെ വിശദീകരണം ഞാന്‍ ശരിയായി വ്യക്തമാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. എനിക്ക് ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ല എന്നും ഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞിരുന്നു.

  35. Calvin H said...

    ഞാനും എന്റെ ലോകവും ഇട്ട അവസാന കമന്റിനു എന്റെ പൂര്‍ണ പിന്തുണ.....

    @ കെ.പി.എസ് സാര്‍.
    "മുപ്പത് ദിവസത്തെ നോട്ടിസിനു ശേഷം രജിസ്റ്റര്‍‌വിവാഹം യാതൊരു ആചാരാനുഷ്ഠാനങ്ങളില്ലാതെ ചെയ്താലും നിയപരമായി സാധുവാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്...."

    എന്ന ആദ്യ കമന്റിനു മറുപടി ആയി ആണ് താങ്കള്‍ "ശ്രീഹരിയ്ക്ക്, മറുപടി അങ്കിള്‍ പറയുമായിരിക്കും. എന്നാലും പോസ്റ്റ് വായിച്ചു പോകുമ്പോള്‍ എന്തെങ്കിലും കമന്റ് പാസ്സേക്കേണ്ടത് കൊണ്ട് മാത്രം പറയുന്നു. സബ് രജിസ്ട്രാറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യുന്നത് വിവാഹരജിസ്റ്റര്‍ അല്ല. വെറുമൊരു സൌഹൃദക്കരാര്‍ മാത്രമാണ്"

    എന്ന് മറുപടി ആയി പറഞ്ഞത്. അത് കൊണ്ട് തന്നെയാണ് ഈയുള്ളവന്‍ അടക്കം അനില്‍@ബ്ലോഗ്, ഞാനും എന്റെ ലോകവും മുതല്‍ പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഞാന്‍ ഇട്ട ആദ്യകമന്റിനെ "ഒറ്റ ദിവസം കൊണ്ട് ഓടിച്ചെന്നു ഉണ്ടാക്കുന്ന വിവാഹക്കരാറായി" താങ്കള്‍ എന്തിനു വായിച്ചു എന്ന് പിടി കിട്ടുന്നില്ല

    "എന്നാല്‍ അനിലിന് പോലും ഞാന്‍ പറഞ്ഞത് മനസ്സിലായില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടെങ്കിലും ഞാന്‍ തിരുത്താന്‍ വന്നില്ല. "

    തിരുത്തലുകള്‍ ആവശ്യമുള്ള പക്ഷം അത് ചെയ്യുന്നത് തന്നെയാവും ഹിതകരം എന്ന് തോന്നുന്നു. നിയമപരമായ കാര്യങ്ങളില്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കുന്നതല്ലേ നല്ലത്?

    @അങ്കിള്‍,
    കാര്യങ്ങള്‍ എല്ലാം ഞാനും എന്റെ ലോകവും വ്യക്തമാക്കിയിരിക്കുന്നു. ഇനി താങ്കള്‍ക്ക് ഹിതകരമെന്ന് തോന്നുന്നതെന്തോ അത് ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.

  36. Unknown said...

    സുകുമാരന്‍ മാഷിനോട് ,
    ഞാനും എന്‍റെ ലോകവും എന്ന ബ്ലോഗ്ഗര്‍ ആയ ഞാന്‍ സജി തോമസ് താങ്കളുടെ മനസ്സ് വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു .
    രജിസ്റ്റര്‍ മാര്യേജ് കഴിക്കുന്നവരെ രണ്ടാം തരത്തില്‍ കണ്ടതാണ് എന്നെ കൊണ്ട് അങ്ങിനെ പറയിച്ചത് .കാരണം താങ്കളെ പോലെ വിശാലമായി ചിന്തിക്കുന്ന ഒരാള്‍ ഇക്കാര്യത്തില്‍ വളരെ ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നതായി എനിക്ക് തോന്നി .അച്ഛനമ്മമാര്‍ നടത്തികൊടുക്കാത്ത വിവാഹത്തെ താങ്കള്‍ ഇപ്പോളും മനസ്സ് കൊണ്ട് അംഗീകരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു .

  37. Calvin H said...

    മാതാപിതാക്കളുടെ സമ്മതത്തോട് കൂടിയ എല്ലാ വിവാഹങ്ങളും നല്ലതിനാവേണം എന്നില്ല.

    മാതാപിതാക്കളുടെ സമ്മതമില്ലാത്ത എല്ല വിവാഹങ്ങളും രണ്ടാം തരം ആവേണം എന്നില്ല

    മാതാപിതാക്കള്‍ നടത്തിക്കൊടുക്കുന്ന വിവാഹങ്ങള്‍ (അറേഞ്ച്ഡ്മാര്യേജ് ) എല്ലാം മോശമാവേണം എന്നില്ല

    പ്രണയവിവാഹങ്ങള്‍ എല്ലാം നല്ലതാവേണം എന്നില്ല. മോശം ആവേണം എന്നുമില്ല.

    ജനറലൈസേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൗമാരപ്രായക്കാര്‍ മണ്ടത്തരങ്ങളില്‍ ചെന്നു ചാടാറൂണ്ട്. അതേ പോലെ മക്കളുടെ വിവാഹകാര്യത്തില്‍ പലപ്പൊഴും മാതാപിതാക്കള്‍ മച്യൂറിറ്റി ഇല്ലാതെ പെരുമാറാറും ഉണ്ട്.

    മാതാപിതാക്കള്‍/ കുട്ടികള്‍ ഇവരില്‍ ആരാണ് പക്വതയോടെ ചിന്തിക്കുന്നത് എന്നതാണ് പ്രസക്തം.

  38. Unknown said...

    ശ്രീ ഹരി താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരി .തരം തിരിച്ചു മുന്‍ വിധിയോടെ തരം താഴ്ത്തി കാണരുത് എന്നാണു എന്‍റെ അഭിപ്രായം .എന്നോട് യോജിക്കാത്തവര്‍ ഉണ്ടാകാം .എന്തായാലും ഈ വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു .ഇനി അങ്കിള്‍ നു വിടുന്നു .
    ഇനി അടുത്ത പോസ്റ്റില്‍ കാണാം
    സ്നേഹത്തോടെ
    സജി

  39. Calvin H said...

    ഒരു കമന്റ് കൂടെ ഇടാതെ പോവാന്‍ കഴിയുന്നില്ല.

    പ്രണയിച്ച്, മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും യാതൊരു മതപരമായ ആചാരങ്ങളും ഇല്ലാതെ രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്ന എത്രയോ പേര്‍ ഉണ്ട് (ഒരേ മതസ്ഥര്‍). വ്യക്തിപരമായി അറിയാവുന്നവര്‍ ഉണ്ട്. അത്തരം വിവാഹങ്ങളില്‍ പങ്കുചേര്‍ന്നിട്ടും ഉണ്ട്.

    അത്തരം വിവാഹങ്ങള്‍ നിയമപരമായി സാധു അല്ല എന്ന രീതിയില്‍ ആണ് അങ്കിളിന്റെ പോസ്റ്റ് സംസാരിക്കുന്നത് എന്നതാണ് ഇത്രയും കുഴപ്പം ഇവിടെ സൃഷ്ടിക്കാന്‍ ഉണ്ടായ കാരണം. അതൊന്ന് തിരുത്താന്‍ ആണ് ഇത്രയും ഇവിടെ സംസാരിച്ചത് തന്നെ. തര്‍ക്കിക്കാന്‍ യാതൊരു താല്പര്യവും ഇല്ല... താല്പര്യത്തിന് വിട്ടു തന്നിരിക്കുന്നു

  40. അങ്കിള്‍ said...

    ശ്രീഹരി (കമന്റ് 35)
    ഇത്രയും എഴുതിയ ശ്രീഹരിക്ക് ഒരു കാര്യം കൂടി ആധികാരികമായി എഴുതാമായിരുന്നു. ഈ പോസ്റ്റിനു വേണ്ടുന്ന എല്ലാ നിയമങ്ങളുടേയും ആധികാരികമായ ലിങ്ക് തന്നിട്ടുണ്ടല്ലോ. അതില്‍ ഏതിന്റെ ഏതു വകുപ്പനുസ്സരിച്ചാണ് ഒരു സബ്-രജിസ്ട്രാര്‍ വിവാഹം നടത്തികൊടുക്കാനുള്ള അധികാരിയായി അംഗികരിച്ചിരിക്കുന്നത്? അതു കൂടെ ഉണ്ടായിരുന്നെങ്കില്‍ താങ്കളുടെ പ്രതികരണം കുറച്ചു കൂടി ഉത്തരവാദപ്പെട്ടതായേനേ.

  41. അങ്കിള്‍ said...

    ശ്രീഹരി വീണ്ടും ഇങ്ങനെ എഴുതിയിരിക്കുന്നു:
    “പ്രണയിച്ച്, മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും യാതൊരു മതപരമായ ആചാരങ്ങളും ഇല്ലാതെ രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്ന എത്രയോ പേര്‍ ഉണ്ട് (ഒരേ മതസ്ഥര്‍). വ്യക്തിപരമായി അറിയാവുന്നവര്‍ ഉണ്ട്. അത്തരം വിവാഹങ്ങളില്‍ പങ്കുചേര്‍ന്നിട്ടും ഉണ്ട്.

    അത്തരം വിവാഹങ്ങള്‍ നിയമപരമായി സാധു അല്ല എന്ന രീതിയില്‍ ആണ് അങ്കിളിന്റെ പോസ്റ്റ് സംസാരിക്കുന്നത് “


    ഇങ്ങനെ ഒഴുക്കന്‍ മട്ടില്‍ എഴുതിയത് ശരിയായില്ല. ഞാന്‍ പോസ്റ്റില്‍ കൂടെയും പിന്നീടുള്ള കമന്റില്‍ കൂടെയും ഇവിടെ വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. അതായത് ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഹിന്ദു വിവാഹത്തെ പറ്റിയാണ്, അതും 1955 ലെ ഹിന്ദു മാര്യേജ് ആക്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്.

    മതപരമായ ആചാരങ്ങളില്ലാതെ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ട് 1995 നുള്ളില്‍ വരുന്നതല്ലെന്നു ഇനിയെങ്കിലും മനസ്സിലാ‍ക്കൂ. ശ്രീഹരി പറയുന്നതരത്തിലുള്ള വിവാഹത്തിനു നിയമം വേറെയാണ്. എല്ലാ നിയമങ്ങളുടെയും ലിങ്ക് തന്നിരിക്കുന്ന സ്ഥിതിക്ക് അതൊക്കെ പറഞ്ഞു വേണ്ടേ പ്രതികരിക്കാന്‍, പ്രത്യേകിച്ചും ഉത്തരവാദിത്വത്തില്‍ മുറുകെപിടിക്കുന്ന ശ്രീഹരി.

    ഒന്നു കൂടെ പറയട്ടെ, പോസ്റ്റില്‍ ഇതുവരെ പരസ്പരവിരുദ്ധമായി ഒന്നും ഞാന്‍ കണ്ടില്ല.

  42. Calvin H said...

    അങ്കിള്‍ വിടാന്‍ ഉള്ള ഭാവം ഇല്ലല്ലോ....

    സ്പൂണ്‍ ഫീഡിംഗ് വേണം എന്ന് വെച്ചാല്‍ അങ്ങനെ.

    ആദ്യം ആ സബ് രജിസ്ട്രാര്‍ എന്ന പദം നമുക്കങ്ങ് ഒഴിവാക്കാം. ഇവിടെ പ്രശ്നം മതപരമായ ആചാരങ്ങള്‍ വേണോ സര്‍ക്കാര്‍ പ്രോസീഡേഴ്സ് മാത്രം മതിയോ എന്നാണല്ലോ.


    ആദ്യം താഴെ പറയുന്നത് മനസില്‍ ഉറപ്പിക്കുക

    2. Definitions.—In these Rules, unless the context otherwise requires,—
    (a) “Chief Registrar General” means Chief Registrar General ofMarriages (Common) appointed under rule3.

    (b) “Local Registrar” means Local Registrar of Marriages (Common)appointed under rule 5.

    (c) “Registrar General” means Registrar General of Marriages(Common) appointed under rule 4


    ഇത് മറക്കരുത്. ഇനി താഴത്തെ ഡഫനിഷന്‍ വായിക്കുക

    3. Chief Registrar General of Marriages (Common).—The Director ofPanchayats shall be the Chief Registrar General of Marriages (Common).

    4. Registrar General of Marriages (Common).—The Deputy Director ofPanchayats and the Joint Director of Urban Affairs shall, respectively be theRegistrar General of Marriages (Common) in respect of Panchayat and Urbanareas and they shall supervise the implementation of these Rules.

    5. Local Registrar of Marriages (Common).—The Registrars of Births andDeaths appointed under the Registration of Births and Deaths Act, 1969(Central Act 18 of 1969) shall be the Local Registrar of Marriages (Common) intheir respective areas of jurisdiction.

    മുകളിലത്തേതും താഴത്തേതും കൂടെ മനസില്‍ map ചെയ്യേണ്ടത് അങ്കിളിന്റെ കടമയാണ്.

    ഇനി നമുക്ക് procedure ലേക്ക് കടക്കാം.

    9. Procedure and time limit for registration.—

    (1) The parties to amarriage shall prepare a memorandum in duplicate in Form No. I appended tothese Rules along with two separate sets of photos and shall submit the same tothe Local Registrar within a period of forty-five days from the date ofsolemnization of their marriage.

    അടുത്തതായി

    2) The memorandum for registration of marriages solemnized before thecommencement of these Rules may be submitted within a period of one year fromthe date of commencement of these Rules.

    ഓകേസ്.... അതു പോട്ട്.. താഴെ പറയുന്നതാണ് പ്രധാനം.

    (3) The memorandum shall be signed by both the parties to the marriageand two other persons who witnessed the marriage. In the case of a marriagesolemnized before a Marriage Officer appointed under any statutory provisions,the entries made in the Register of Marriages or any other register maintained forthis purpose and certified by the Marriage Officer

    ഇവിടെ വായനയ്ക്ക് ഒരു ബ്രേക്ക് ഇടുക. ആ in case of ശ്രദ്ധിച്ചല്ലോ

    ഇനി അടുത്ത പാര്‍ട്ട്

    and in the case of a marriagesolemnized as per religious rites, a copy of the certificate of marriage issued bythe religious authority concerned may be a document in proof of the marriage.A registrtion fee of rupees ten shall be payable along with the submission of thememorandum for registration

    ഇവിടെയുള്ള in case ശ്രദ്ധിച്ചല്ലോ...
    ഇനി മനസിലാക്കുക എന്നത് അങ്കിളിന്റെ ജോലി ആണ്.

    ഹൊ തളര്‍ന്നു. ആരെങ്കിലും ഒരു സോഡ തന്നിരുന്നെങ്കില്‍ ( മീസമാധവനിലെ സലിം കുമാര്‍ സ്റ്റൈലില്‍)

    അങ്കിള്‍ ഒരു വാക്ക് ഞാന്‍ നിയമപരമായ കാര്യങ്ങള്‍ അതേ context ഇല്‍ ആണ് സംസാരിക്കുന്നത്. എന്റെ ആദ്യകമന്റിനുള്ള മറുപടി മുതല്‍ താങ്കള്‍ വ്യക്തിപരമായ മറുപടികളും കമന്റുകളും ആണ് നല്‍കിപ്പോരുന്നത്. അത് കോണ്ടാണ് അതേ രീതിയില്‍ മറുപടി തരേണ്ടി വരുന്നതും. ആദ്യപ്രതികരണം കണ്ട് നിര്‍ത്തിപ്പോയതാണ്. തിരിച്ചു വന്നത് എന്റെ വലിയ പിഴ.

    വ്യക്തിപരമായ വാഗ്വാദങ്ങള്‍ക്ക് ഒട്ടും താല്പര്യം ഇല്ല. പ്രത്യേകിച്ചും പ്രായത്തില്‍ മുതിര്‍ന്നവരോട്.

    ഞാന്‍ സ്ഥലം വിടുകയാണ്. ഇനി വയ്യ.

  43. അങ്കിള്‍. said...

    ശ്രീഹരി,

    വീണ്ടും എന്നെ തെറ്റിദ്ധരിക്കുന്നു.
    ആദ്യം എന്റെ വക ഒരു സോഡ ഇതാ. കുടിക്കു.
    ഇനി ഞാന്‍ കാര്യത്തിലോട്ട് കടക്കട്ടേ.
    ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി ചെയ്ത കാര്യങ്ങളെപറ്റിയാണ്‍ കെ.പി.എസ്സ് അദ്ദേഹത്തിന്റെ കമന്റില്‍ കൂടി പറഞ്ഞത്. അതിനെയാണു ഹരിയും സജിയുമെല്ലാം കൂടി അദ്ദേഹത്തെ കുരിശിലേറ്റിയത്. അതുകൊണ്ടാണ് ഞാന്‍ ഒരു സബ് രജിസ്ട്രാറിനെ, ഏതെങ്കിലും വിവാഹ നിയമമനുസരിച്ച്, ആരെങ്കിലും വിവാഹം നടത്തിച്ചു കൊടുക്കാനുള്ള ചുമതല ഏള്‍പ്പിച്ചിട്ടുണ്ടോയെന്ന് ഒന്നു കണ്ടു പിടിക്കാന്‍ ഞാന്‍ പറഞ്ഞത്. അല്ലാതെ ഹരി പറഞ്ഞതിനോട് എതിര്‍പ്പുള്ളതു കൊണ്ടല്ല.

    എന്നാല്‍ എതിര്‍പ്പില്ലേയെന്നു ചോദിച്ചാല്‍, ഹരിക്കറിയാമല്ലോ, എന്റെ പ്രായം അനുസരിച്ച ഇന്നത്തെ ചെറുപ്പക്കാര്‍ കാണിക്കുന്ന എല്ലാത്തിനേയും അങ്ങു വകവച്ചു തരാന്‍ പറ്റുമോ. അവര്‍ പരരും (എല്ലാരുമല്ല) പല കുണ്ടാമണ്ടത്തരവും കാണിച്ച് ജീവിതം കൊണ്ട് കളിക്കുന്നുണ്ട്. പക്ഷേ അതെല്ലാം നിയമവിധേയമാണെന്നു കരുതരുതെന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ.

    എനിക്കറിയാം, ഹരിയോട് ഞാന്‍ കുറച്ച് കൂടുതല്‍ സ്വാതന്ത്ര്യം കാണിക്കുന്നുണ്ട്. അനുവദിച്ചു തരൂ.

  44. അങ്കിള്‍. said...

    ഞാന്‍ അടുത്ത പോസ്റ്റിട്ടിട്ടുണ്ട്. ക്രിസ്ത്യാനികളും വിവാഹനിയമവും എന്ന വിഷയത്തെപറ്റി. അവിടെയും വരുമല്ലോ.

  45. Unknown said...

    ശ്രീഹരി ആദ്യത്തെ കമന്റില്‍ പറഞ്ഞകാര്യത്തിന് ഞാന്‍ മറുപടി എഴുതുമ്പോള്‍ സബ്‌റജിസ്റ്റര്‍ ആഫീസില്‍ വെച്ച് സ്പെഷ്യല്‍ മാര്യേജ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും എന്നെനിക്ക് ഓര്‍മ്മയില്ലായിരുന്നു. അത് കൊണ്ടാണ് ഞാന്‍ സബ്‌രജിസ്റ്റര്‍ ആഫീസില്‍ വെച്ചു രജിസ്റ്റര്‍ ചെയ്യുന്ന വിവാഹത്തിന് നിയമസാധുത ഇല്ലായെന്ന് പറഞ്ഞുപോയത്. പിന്നീട് ഞാന്‍ ഗവണ്മെന്റ് സൈറ്റ് നോക്കിയപ്പോള്‍ സബ്‌രജിസ്റ്റര്‍ ആഫീസില്‍ സ്പെഷ്യല്‍ മാര്യേജ് രജിസ്റ്റര്‍ ചെയ്യാം എന്ന് മനസ്സിലായി. പിന്നിട് ഞാന്‍ കമന്റ് എഴുതുമ്പോള്‍ ഞാന്‍ എഴുതിയതില്‍ അവ്യക്തത വന്നു പോയി എന്ന് തോന്നുന്നു. ശ്രീഹരി പറഞ്ഞതിനെ ഖണ്ഡിച്ചത് പോലെ ഞാന്‍ ആദ്യം പറഞ്ഞത് തിരുത്തണമായിരുന്നു. വീണ്ടും പറയുന്നു,സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വിവാഹത്തെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. അതല്ലാതെയും ഒളിച്ചോടി സാക്ഷികളുമായി ചെന്ന് സബ്‌രജിസ്റ്റര്‍ ആഫീസില്‍ ചെന്ന് വിവഹം രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റന്‍റ്റ് മാര്യേജ് എന്ന് പറയാം. അതിന് നിയമസാധുത ഇല്ല എന്ന് അക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. അതാണ് ഞാന്‍ ആദ്യം മുതലേ പറഞ്ഞുവരുന്നത്. നോട്ടീസ് കൊടുത്ത് ചെയ്യുന്ന സ്പെഷ്യല്‍ മാര്യേജിനെ പറ്റിയല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ശ്രീഹരിയും സജിയും ഞാന്‍ പറഞ്ഞത് മനസ്സിലാക്കുമല്ലൊ. അപ്പോഴും ഏത് രീതിയില്‍ വിവാഹം നടന്നാലും ചെറുക്കനും പെണ്ണൂം നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ എഴുതുന്നതില്‍ വന്ന നേരിയ ഒരു പിശക് നിമിത്തം ഓഫ്‌ടോപ്പിക്ക് ആയി കുറെ പരത്തി എഴുതേണ്ടി വന്നു. ശ്രീഹരിയും സജിയും തെറ്റിദ്ധരിക്കാനിടയുമായി. ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് കുറെ എഴുതാനിടയാക്കിയതില്‍ അങ്കിളിനോടും ക്ഷമ ചോദിക്കുന്നു.

  46. Unknown said...

    പ്രിയ മാഷേ, ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യത്തെക്കുറിച്ചു കൂടുതല്‍ ഒന്നും സെര്‍ച്ച് ചെയ്ത് നോക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലെ :). എന്റെ ശ്രദ്ധ ഇപ്പോള്‍ ആ വഴിക്കാണ്. ആകെക്കൂടി നോക്കിയത് സബ്‌രജിസ്‌ട്രാര്‍ സ്പെഷ്യല്‍ മാര്യേജ് ആഫീസര്‍ ആണോ എന്നാണ്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം അതെ എന്ന് ഇവിടെ കാണുന്നു.

    ശ്രീഹരിയുടെ ഒരു കാര്യം.. ഇങ്ങനെ പിണങ്ങാമോ ഹരീ? നമുക്ക് ചര്‍ച്ച തുടരാം, വിഷയങ്ങള്‍ ഇവിടെ തീരുന്നില്ലല്ലൊ!

  47. Anonymous said...

    ഹിന്ദുവിവാഹ നിയമം ഭേദഗതി ചെയേ്‌തക്കും
    ന്യൂഡല്‍ഹി: നേരെയാവാത്തവിധം തകര്‍ന്ന വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താനാവുന്ന തരത്തില്‍ ഹിന്ദുവിവാഹനിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കും.

    ബന്ധം വേര്‍പെടുത്താന്‍ ദമ്പതിമാരെ അനുവദിക്കണമോ എന്ന്‌ തീരുമാനിക്കുന്നതിന്‌ കോടതികള്‍ കണക്കിലെടുക്കേണ്ട സാഹചര്യങ്ങള്‍ ഹിന്ദു വിവാഹ നിയമത്തിലെ 13 (ഡി) വകുപ്പില്‍ വിശദമാക്കുന്നുണ്ട്‌. നേരെയാവാത്തവിധം ദാമ്പത്യം തകരുകയെന്ന സാഹചര്യം ഇക്കൂട്ടത്തില്‍പ്പെടുത്തിയിട്ടില്ല. ഇതുകൂടി 13 (ഡി) വകുപ്പില്‍ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യാനാണ്‌ ആലോചന.

    ദാമ്പത്യത്തിന്റെ സമ്പൂര്‍ണ തകര്‍ച്ച നിയമപരമായ വിവാഹമോചനം അനുവദിക്കുന്നതിന്‌ അടിസ്ഥാനമാക്കാമെന്ന്‌ സുപ്രീംകോടതി ചില കേസുകളില്‍ നേരത്തേ വിധിച്ചിരുന്നു. എന്നാല്‍, ഹിന്ദു വിവാഹനിയമത്തിലെ 13 (ഡി) വകുപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത 'ദാമ്പത്യത്തകര്‍ച്ച' എന്ന സാഹചര്യത്തിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നാണ്‌ സുപ്രീംകോടതി ഈയിടെ ഒരു കേസില്‍ വിധി പറഞ്ഞത്‌.

    ഈ വ്യത്യസ്‌ത വിധികളുടെ പശ്ചാത്തലത്തില്‍ ദേശീയ നിയമ കമ്മീഷന്‍ വിഷയം പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. 'ദാമ്പത്യത്തകര്‍ച്ച' കൂടി 13 (ഡി) വകുപ്പില്‍ ഉള്‍പ്പെടുത്തി ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യണമെന്ന്‌ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട്‌ അടുത്തയാഴ്‌ച കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിക്കും.

    ക്രൂരത, ഷണ്ഡത്വം, പകര്‍ച്ചവ്യാധി, മാനസിക വിഭ്രാന്തി എന്നിവയടക്കം ഒമ്പത്‌ സാഹചര്യങ്ങളാണ്‌ നിലവില്‍ ഈ വകുപ്പിലുള്ളത്‌.
    Courtesy: Mathrubhumi 15-03-09

  48. അങ്കിള്‍ said...

    അടുത്ത പോസ്റ്റ് “മുസ്ലിം സ്ത്രീയും വിവാഹനിയമങ്ങളും” ഞാന്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്.

  49. അങ്കിള്‍ said...

    ജീവനാംശ നിയമങ്ങള്‍ എന്നൊരു പാരഗ്രാഫ് കൂടി പോസ്റ്റില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. ഏതൊരു ഹിന്ദു ഭാര്യക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം.

  50. അങ്കിള്‍ said...

    Story Dated: Thursday, March 19, 2009 Malayala Manorama.

    സാധുതയില്ലാത്ത വിവാഹ കരാര്‍ റജിസ്ട്രേഷന്‍ തടയണം: ഹൈക്കോടതി

    കൊച്ചി: വിവാഹ കരാറെന്നു പറഞ്ഞ് 50 രൂപ മുദ്രപ്പത്രത്തിലെഴുതി റജിസ്റ്റര്‍ ചെയ്യുന്നതിനു നിയമസാധുത ഇല്ലെന്നിരിക്കെ, സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഇത്തരം കരാറുകളുടെ റജിസ്ട്രേഷന്‍ തടഞ്ഞ് സര്‍ക്കാര്‍ ചട്ടഭേദഗതി വരുത്തണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസാക്ഷരതയില്ലാത്ത പാവം പെണ്‍കുട്ടികളുടെ രക്ഷയ്ക്ക് ഇത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ്.

    വിവാഹ റജിസ്ട്രേഷനും അത്തരം കരാറുകളും ചട്ടപ്രകാരം മാര്യേജ് റജിസ്ട്രേഷന്‍ ഓഫിസര്‍ക്കു മാത്രമേ നടത്താനാകൂ എന്നു കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥിനിയായ മകളെ 18 വയസ്സു പൂര്‍ത്തിയായതിനു തൊട്ടടുത്ത ദിവസം കാണാതായ സംഭവത്തില്‍ കര്‍ണാടക സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ സെയ്ദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് കെ.ടി. ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

    എതിര്‍കക്ഷി, അരൂര്‍ സ്വദേശി നിയാസ് ഹര്‍ജിക്കാരന്റെ മകളെ റജിസ്റ്റര്‍ വിവാഹം ചെയ്തെന്നു കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടിക്കു മലയാളം അറിയില്ലെന്നിരിക്കെ, 'തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാകുന്നുവെന്നാണു മലയാളത്തില്‍ തയാറാക്കിയ കരാര്‍. അത്തരമൊരു കരാറിലൂടെ വിവാഹത്തിനു നിയമസാധുത ലഭിക്കുമെന്ന് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാണെന്നു കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അനേകമാണ്. ഉപയോഗം കഴിഞ്ഞു വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടികളുടെ
    ദുരവസ്ഥ ഒടുവില്‍ കാണേണ്ടിവരാറുണ്ട്.

    ഭര്‍ത്താവെന്നു പറയപ്പെടുന്നവരില്‍ നിന്നു സ്ത്രീക്കോ, ഇത്തരം ബന്ധങ്ങളിലെ കുട്ടികള്‍ക്കോ അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലെന്നു വൈകി മാത്രമാണ് അവര്‍ അറിയുന്നത്. റജിസ്ട്രേഷന്‍ നിയമപ്രകാരം സബ് റജിസ്ട്രാര്‍മാര്‍ക്കു തങ്ങളുടെ മുന്നിലെത്തുന്ന കരാറുകളുടെ നിയമസാധുത പരിശോധിക്കാന്‍ അധികാരമില്ല. അതിനാല്‍ സാധുതയില്ലാത്ത വിവാഹ കരാറിലേര്‍പ്പെടുന്ന സ്ഥിതിവിശേഷം തടയാന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യമായ ചട്ടഭേദഗതി വരുത്തുകയേ പോംവഴിയുള്ളൂ.

    2008 ഫെബ്രുവരി 29നു കേരള വിവാഹ റജിസ്ട്രേഷന്‍ പൊതുചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന ശേഷം മതമേതായാലും വിവാഹങ്ങള്‍ മാര്യേജ് റജിസ്ട്രേഷന്‍ ഓഫിസര്‍ (ലോക്കല്‍ റജിസ്ട്രാര്‍ ഓഫ് മാര്യേജസ്) മുന്‍പാകെ റജിസ്റ്റര്‍ ചെയ്യണമെന്നു വ്യവസ്ഥയുണ്ടെന്നു കോടതി വ്യക്തമാക്കി. [മനോരമാ വാര്‍ത്ത]
    -----------------------------
    വിവാഹ സര്‍ട്ടിഫിക്കറ്റിനു പകരം 50 രൂപ മുദ്രപത്രത്തിലെഴുതിയ സമ്മതപത്രമായിരിക്കണം കൈവശം വച്ചിരുന്നത്. യുവാക്കളുടെ അജ്ഞത മനസ്സിലാക്കാം. എന്നാല്‍ അതില്‍ ഒപ്പിട്ടു കൊടുത്ത സബ് രജിസ്ട്രാര്‍ക്കും വിവരമില്ലെന്നു കരുതാന്‍ പറ്റുമോ. ഇതിലൊരു അഴിമതി മണക്കുന്നില്ലേ?

  51. Unknown said...

    അങ്കിൾ ശരിയായ ലിങ്ക് ഇവിടെ ഭേദഗതി

    കോമൺ മാരിയെജ് നിയമം

  52. Unknown said...

    രണ്ടു ലിങ്കും ഔദ്യോഗിക സൈറ്റിൽ നിന്നുള്ളതാണു ,1 ഭേദഗതിയും , 2 കോമൺ മാരിയെജ് നിയമവും .

  53. Anonymous said...

    വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ആറു മാസം കൂടി; വിജ്ഞാപനം ഉടനെ.
    തിരുവനന്തപുരം: വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ച സമയപരിധി 2010 ഫെബ്രുവരി 28 വരെ നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടനെ പുറത്തിറങ്ങുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഒാഫിസില്‍ നിന്ന് അറിയിച്ചു. ഒാഗസ്റ്റ് 31ന് അവസാനിച്ച സമയപരിധി ആറു മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ചട്ടങ്ങളുടെ ഭേദഗതി വൈകുന്നതാണു വിജ്ഞാപനം ഇറങ്ങുന്നതിനു കാലതാമസം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹം ചെയ്തവര്‍ക്കു റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി സംസ്ഥാനം നിയമം ഭേദഗതി ചെയ്തത്.
    [Manorama: Story Dated: Sunday, September 20, 2009]

  54. Anonymous said...

    പ്രവാസികളുടെ ശ്രദ്ധക്ക്:

    മാര്യേജ് സർട്ടിഫിക്കറ്റ് ഉടൻ വാങ്ങുക: മതാധികാരികൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾ ചില വിദേശ രാജ്യങ്ങൾ അംഗീകരിക്കുന്നില്ല. അതിനാൽ പൊതു വിവാഹ രജിസ്ട്രേഷനു പ്രസക്തിയേറുന്നു.

    വിവാഹം നടന്നു 45 ദിവസത്തിനകം വിവാഹം നടന്ന സ്ഥലത്തെ രജിസ്ട്രാർക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു നൽകണം. ഭാര്യയുടേയും ഭർത്താവിന്റേയും പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും വിവാഹം നടന്നതിനുള്ള രേഖകൾ (മതാധികൃതരുടെ ഉണ്ടെങ്കിൽ) , പേരു വയസ്സ് വിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. പേരും വയസ്സും വിലാസവും തെളിയിക്കാൻ വിദ്യാഭ്യാസ രേഖകളോ മറ്റു ഔദ്ദ്യോഗിക രേഖകളോ മതിയാകും.

    വിവാഹം നടന്നു 45 ദിവസം മുതൽ 1 വർഷം വരെയുള്ള കാലാവധിയിൽ 100 രൂപ ഫീസടച്ച് അതതു പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ ഓഫീസിൽ വിവാഹം നടന്നത് രജിസ്റ്റർ ചെയ്യാം.

    ഒരു വർഷം കഴിഞ്ഞാൽ രജിസ്ട്രാർ ജനറലിന്റെ അനുമതിയോടെ 250 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. പഞ്ചായത്തിൽ ഡപ്യൂട്ടി ഡയറക്ടറും, മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിൽ അർബർ അഫയേർസ് ജോയിന്റ് ഡയറക്ടറും ആണു രജിസ്ട്രാർ ജനറൽ.

    വരനും വധുവും ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിലും ഒപ്പ് വയ്കേണ്ടതുള്ളതു കൊണ്ട് രണ്ടു പേരുടേയും physical presence പഞ്ചായത്ത്/ മുനിസിപ്പാ‍ലിറ്റി/ കോർപ്പറേഷൻ ഓഫീസിൽ ആവശ്യമാണു.

  55. jyo.mds said...

    അറിവു പകര്‍ന്നു തന്നതിനു നന്ദി