Saturday, July 7, 2007

ബൂലോഗരേ, നമുക്ക്‌ കുറേകൂടി ആത്മാര്‍ത്ഥത ആയിക്കൂടേ?

"നമ്മുടെ പ്രൊഫൈലില്‍ കഴിയുന്നത്ര കൂടുതല്‍ വിവരങ്ങള്‍ എന്തുകൊണ്ട്‌ നല്‍കുന്നില്ല?"

കുറച്ച്‌ ദിവസമായിട്ടുള്ള എന്റെ മനസ്സിലെ ചിന്തയാണിത്‌.

ഒരാളുടെ പോസ്റ്റുകള്‍ വായിക്കുന്നതിന്‌ മുമ്പ്‌ ഒരു പ്രാവശ്യമെങ്കിലും ഞാനയാളുടെ പ്രൊഫൈല്‍ നോക്കാറുണ്ട്‌. ഒരാളെ പരിചയപ്പെട്ടതിന്‌ ശേഷമല്ലേ അയാളോടടുക്കേണ്ടത്‌. പ്രൊഫൈലല്ലേ അതിലേക്കുള്ള ഒരു വഴി.

നമ്മുടെ സീനിയേര്‍സില്‍ പലരും അവരുടെ പൂര്‍ണ്ണ വിവരം നല്‍കിയിട്ടുള്ളതായി കാണുന്നു. ചിലര്‍ അവരുടെയും കുടുമ്പാംഗങ്ങളുടേയും ഫോട്ടോ വരെ തന്നിരിക്കുന്നു. എന്നാല്‍ നമ്മുടെ പുതിയ കൂട്ടുകാരില്‍ ബഹുഭൂരിപക്ഷവും അനോണിയായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്‌. നിവൃത്തിയില്ലാത്തതുകൊണ്ട്‌ ഒരു തൂലികാനാമമെങ്കിലും തരുന്നു. അതിനപ്പുറം അവരെപ്പറ്റി നമുക്ക്‌ യാതൊന്നും അറിയില്ല. ഇതു മതിയോ ഒരു കൂട്ടായ്മക്ക്‌?

എന്റെ ഈ ചോദ്യം 'ബുലോഗ ക്ലബ്ബി' ലുള്ള മുതിര്‍ന്നവരേക്കാള്‍ അതിലംഗമല്ലാത്ത ബഹുഭൂരിപക്ഷം പുതുമുഖങ്ങളോടാണ്‌. അതുകൊണ്ട്‌ എന്റെയീ പോസ്റ്റ്‌, 'ക്ലബ്ബിന്റെ' സ്ഥലത്തല്ല എന്റെ സ്വന്തം സ്ഥലത്ത്‌ തന്നെ പോസ്റ്റ്‌ ചെയ്യുന്നു.

ഒരു ബ്ലോഗര്‍ അവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാനുള്ള പ്രയാസ്സം എന്തെല്ലാമെന്നറിയുവാന്‍ അതിയായ തല്‍പര്യമുണ്ടെനിക്ക്‌. നാം ബൂലോഗത്തേക്ക്‌ വരുന്നത്‌ ആത്മാര്‍ത്ഥതയോടെയാണെന്ന്‌ ബോധ്യപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയല്ലേയീ പ്രൊഫൈലിലെ വിവരണം?.

അങ്ങനെ ചെയ്തുകഴിയുമ്പോള്‍ നമ്മുടെ പോസ്റ്റിനോടും നാം ചെയ്യുന്ന കമന്റുകളോടും കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്താന്‍ പ്രേരകമാവില്ലേ? അതല്ലേ വേണ്ടത്‌?

'മറുമൊഴി' സംഘം അവരുടെ പുതിയ സംരംഭം തുടങ്ങിയപ്പോള്‍, ഏറ്റവും കുറഞ്ഞത്‌, ഇതിനുവേണ്ടിയൊരഭ്യര്‍ത്ഥനയെങ്കിലും (അനുഭവങ്ങളുടെ വെളിച്ചത്തില്‍) നടത്തുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല.

ദയവായി പ്രതികരിക്കൂ.

Buzz ല്‍‌ പിന്തുടരുക

44 comments:

  1. അങ്കിള്‍. said...

    'മറുമൊഴി' സംഘം അവരുടെ പുതിയ സംരംഭം തുടങ്ങിയപ്പോള്‍, ഏറ്റവും കുറഞ്ഞത്‌, ഇതിനുവേണ്ടിയൊരഭ്യര്‍ത്ഥനയെങ്കിലും (അനുഭവങ്ങളുടെ വെളിച്ചത്തില്‍) നടത്തുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല

  2. Kiranz..!! said...

    അങ്കിളേ..:) ഒറിജിനല്‍ പേരുള്ളതു കൊണ്ട് മാത്രം ഒരു നല്ല സൌഹൃദം വളരുമോ ? സംശയമാണ്,പിന്നെ പേരും വിലാസം ഇല്ലാതെ എഴുതുമ്പോള്‍ അങ്കോം കാണാം താളീം ഒടിക്കാം :)

  3. അങ്കിള്‍. said...

    അങ്കോം കാണാം, താളീം ഒടിക്കാം. എത്ര ശരി.!!

    പിന്നെ, പേരുമാത്രമല്ലല്ലോ. മറ്റ്‌ എന്തെല്ലാം എഴുതി സ്വയം പരിചയപ്പെടുത്താം.

  4. asdfasdf asfdasdf said...

    അങ്കിളെ, എല്ലാവര്‍ക്കും എല്ലാ വിവരങ്ങളും നല്‍കാന്‍ സാധിച്ചെന്നു വരില്ല. കാരണം പലതാണ്. എനിക്കറിയാവുന്ന 20 ഓളം ബ്ളോഗര്‍മാര്‍ ഇവിടെ കുവൈറ്റില്‍ ഉണ്ട്. മിക്കവരും വളരെ മുമ്പ് എഴുതി തുടങ്ങിയവരുമാണ്. പലരും സ്വന്തം പേരിലല്ല എഴുതുന്നത്. പ്രത്യേകിച്ചും മിലിറ്ററി സര്‍വ്വീസിനു വേണ്ടി ജോലി ചെയ്യുന്നവര്‍. ഇറാക്കിലുള്ള പല ബ്ലോഗര്‍മാരും സ്വന്തം പേരില്‍ എഴുതുന്നില്ല. അതിനൊക്കെ ചില സെക്യൂരിറ്റി റീസണുകള്‍ ഉണ്ടായിരിക്കാം. മറുമൊഴി അതിനു മുന്‍ കയ്യെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മറുമൊഴിക്ക് കമന്റ് അഗ്രഗേഷന്‍ എന്ന കര്‍ത്തവ്യം മാത്രമേയുള്ളൂവെന്നാണ് എന്റെ പരിമിതമായ അറിവ്. അവര്‍ക്കും ഒരു ക്ലബ് തുടങ്ങി ഇതുപോലെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ. മറുമൊഴിസംഘവും ഒരു ക്ലബ് രൂപീകരിക്കട്ടെ.
    പിന്നെ, അങ്കിളിനെ അനന്തപുരി അങ്കിള്‍ എന്നുമാത്രം വിളിച്ചാല്‍ മതി അല്യോ..:)

  5. sandoz said...

    എന്റെ ഫുള്‍ അഡ്രസ്സ്:

    സാന്റോസ് ഗോണ്‍സാല്വസ് പെരേരാ.പി.കെ
    ഫ്ലാറ്റ് ന:43
    കൃഷ്ണാ അപാര്‍ട്ട്‌മെന്റ്സ്
    കാരിക്കാമുറി
    കൊച്ചിന്‍ 34

    ഇനി പണിയഡ്രസ്സ്:

    എഞിന്‍ ഡ്രൈവര്‍
    വെസ്റ്റേണ്‍ റെയില്‍ വേ

    ഇപ്പോ ഓടിക്കുന്ന തീവണ്ടീ:
    കൊച്ചിന്‍ - ബിലാസ്പൂര്‍ എക്സ് പ്രസ്സ്

    അങ്കിളേ....
    അങ്കിളിന്റെ പേരെന്താണ് അങ്കിളേ......‍

  6. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: സാന്‍ഡോ കള്ള അഡ്രസ്സ് പറയുന്നോ.. എന്നാ ഇതാ പിടിച്ചോ സാന്‍ഡോന്റെ ഫുള്‍ ഡീറ്റെയിത്സ്...





    സാന്‍ഡോ ഉര്‍ഫ് ശശി(പച്ചുവും ഇക്കാസും ശശിയേട്ടന്‍ ന്നു വിളിക്കും), കൊച്ചിരാജാവിന്റെ മഞ്ഞുമ്മല്‍ സാമന്ത രാജാവിന്റെ താവഴി.
    ജോലി- ലൈറ്റ് ആന്റ് സൌണ്ട് സര്‍വീസ്.

    കറക്റ്റല്ലേ പച്ചൂ?

  7. sandoz said...

    എന്നാടാ ചാത്താ സാന്റൊനും ശശിക്കും എടേല് ഒരു ഉര്‍ഫ്....

    താവഴീയാ...ഇപ്പൊ പെരുവഴിയാ....

    ടാ...’എടമുട്ടം ശശി‘ എന്ന ഒറിജിനല്‍ പേരില്‍ ഞാന്‍ എഴുതുന്ന ഇംഗ്ലീഷ് ബ്ലോഗ് നീ കണ്ടുപിടിച്ചു അല്ലേ...കള്ളാ...

  8. അങ്കിള്‍. said...

    സാന്‍ഡോസെ, താങ്കള്‍ പുതിയ ആളൊന്നുമല്ലല്ലോ. എന്റെ പേര്‌ സഹിതമാണല്ലോ തനിമലയാളം അഗ്രിഗേറ്ററില്‍ കാണിക്കുന്നത്‌. വെറുതെ എന്തെങ്കിലും കമന്റാന്‍ വേണ്ടി ചോദിച്ചതായിരിക്കും, അല്ലേ?

  9. sandoz said...

    അങ്കിളേ...ഞാനും അങ്കിള്‍ പറഞ്ഞ മാതിരി പ്രൊഫൈലില്‍ ആണ് പേര് നോക്കാറ്....
    പിന്നെ ചോദ്യത്തിന്റെ കാര്യം....
    അങനെ ഒരു ചോദ്യം ചോദിച്ചത് കൊണ്ടല്ലേ ഇനിയെനിക്ക് അങ്കിളിന്റെ പേര് കണ്ട് പിടിക്കാന്‍ തനിമലയാളത്തില്‍ നോക്കാന്‍ പറ്റുക....
    ഞാന്‍ പഴയ ആള്‍ അല്ലേ...
    പുതിയ ഒരാള്‍ ആണേ....

  10. വേണു venu said...

    അങ്കിളേ എന്നേ എനിക്കു വിളിക്കാന്‍ പറ്റുന്നൊള്ളൂ. അതേ മലയാളത്തില്‍‍ അമ്മാവാ. അമ്മാവനൊരു പേരില്ലല്ലോ...എന്തേ..? സാണ്ടോസ്സു ചോദിച്ചതു് ഒരു സുപ്രീം കോടതിയിലേ ചോദ്യം പോലെ തോന്നി.
    അനുഭവങ്ങളുടെ വെളിച്ചം ഇവിടെ കാണുന്നില്ലാ..:)

  11. deepdowne said...

    സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്താനും വെളിപ്പെടുത്താതിരിക്കാനും പലര്‍ക്കും പല കാരണങ്ങളും കാണും. അത്‌ ഓരോരുത്തരുടെ ഇഷ്ടം. താങ്കള്‍ക്ക്‌ പേര്‌ വെളിപ്പെടുത്താന്‍ സ്വാതന്ത്ര്യമുള്ളതുപോലെ മറ്റൊരാള്‍ക്ക്‌ പേര്‌ വെളിപ്പെടുത്താതിരികാനും സ്വാതന്ത്ര്യമുണ്ട്‌.

    പിന്നെ, ഒരാള്‍ സ്വയം പ്രൊഫയിലിലൂടെ നമ്മളോട്‌ പറയുന്ന കാര്യങ്ങളേക്കാളും കൂടുതല്‍ സത്യമുള്ളതും വ്യക്തവുമായ കാര്യങ്ങള്‍ അയാളുടെ ബ്ലോഗ്‌ തന്നെ നമ്മളോട്‌ പറഞ്ഞുതരും. പ്രൊഫയിലില്‍ ഒരാള്‍ സ്വയം വിശേഷിപ്പിക്കുന്നതൊന്നും സത്യമാകണമെന്നില്ല. അതില്‍ പറഞ്ഞിരിക്കുന്നതുപോലെയൊക്കെ ആകാന്‍ അയാള്‍ക്കാഗ്രഹമുണ്ടെന്നു മാത്രമേ മിക്കവാറും കേസുകളില്‍ നമുക്ക്‌ മനസ്സിലാക്കാനുള്ളൂ.

    ഈ പോസ്‌റ്റിട്ട സ്ഥിതിക്ക്‌ അങ്കിള്‍ പ്രൊഫയിലില്‍ പേര്‌ കൊടുക്കേണ്ടതാണ്‌. ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവരൊക്കെ തനിമലയാളം സന്ദര്‍ശിക്കുന്നവരാകണമെന്നില്ലല്ലോ.

  12. അങ്കിള്‍. said...

    എല്ലാപേരും സ്വന്തം പേരിനെപ്പറ്റി മാത്രമേ പ്രതികരിച്ചുകാണുന്നുള്ളൂ. ജന്മസ്ഥലത്തിന്‌ പേരില്ലേ, ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിനോ, ജോലിസ്ഥലത്തിനോ. അതു പോട്ടെ എന്റെ കൂട്ടുകാര്‍ക്ക്‌ നിങ്ങളുടെ പ്രായം വെളിപ്പെടുത്തിയാല്‍ എന്താ. നിങ്ങള്‍ക്കൊരു കുടുമ്പമുണ്ടോ, ഇല്ലയോ എന്ന്‌ ഞങ്ങളൊക്കെയൊന്നറിഞ്ഞാലെന്താ? പലരും ഇതൊക്കെ നള്‍കുന്നുമുണ്ട്‌. പറഞ്ഞതുപോലെ, അതൊക്കെ അവരവരുടെ ഇഷ്ടം അല്ലേ. കൂട്ടായ്മ, കൂട്ടായ്മ എന്ന്‌ ചിലപ്പോഴെങ്കിലും നമ്മള്‍ നിലവിളിക്കാറുണ്ട്‌. അതു കൊണ്ട്‌ ആഗ്രഹിച്ചു പോയതാണ്‌.

    എന്റെ പേര്‌ ചന്ദ്രകുമാര്‍. ബ്ലോഗ്‌ ഉണ്ടാക്കിയപ്പോള്‍ അത്‌ കൊടുത്തിരുന്നു. ബ്ലോഗ അഗ്രഗേറ്ററില്‍ കാണുകയും ചെയ്യുന്നുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ അതുമൂലം എന്റെ പേരറിയാനുള്ള മാര്‍ഗ്ഗമുണ്ടന്ന്‌ ഞാന്‍ ധരിച്ചു പോയി.പേര്‌ വെളിപ്പെടുത്താന്‍ ഞനെന്തിന്‌ മടിക്കണം. നിങ്ങളെ ആരെയും പിണക്കണമെന്ന്‌ എനിക്കുദ്ദേശമില്ല. പിന്നെ ഞനെന്തിന്‌ പേടിക്കണം.

    ഒരു തൂലികാനാമമല്ലാതെ മറ്റൊന്നും ഇല്ലാത്ത ധാരാളം പ്രൊഫൈലുകള്‍ ഈയടുത്ത കാലത്ത്‌ കാണുന്നു. അതുകൊണ്ട്‌ ഇങ്ങനെയൊരു പോസ്റ്റിട്ടതാണ്‌.

    ചാത്തന്‍ മാത്രം പോസ്റ്റിനെ പറ്റി ഒന്നും പറയാതെ ഓഫ്‌ മാത്രമടിച്ചിട്ട്‌ പോയി.

  13. Unknown said...

    അങ്കിള്‍,
    മുഴുവന്‍ അഡ്രസ്സും കുടുംബപശ്ചാത്തലവും ജാതകവും അറിയണം എന്ന് നിര്‍ബന്ധം പിടിച്ചാല്‍ പിന്നെ നമ്മളും ടിവിയില്‍ ഫോണിന്‍ പരിപാടി അവതരിപ്പിയ്ക്കുന്നവരും തമ്മില്‍ എന്ത് വ്യത്യാസം?

    അനോണിമിറ്റി എന്നുള്ളത് ഓരോരുത്തരുടേയും ചോയ്സ് ആണ്. ബ്ലോഗ് എന്നുള്ളത് ഒരിക്കലും ഒരു കമ്മ്യൂണിറ്റി അല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്കാണ്. സമാനമന‍സ്കര്‍ ഒരുമിയ്ക്കുന്നു എന്ന് മാത്രം. പേര് വെയ്ക്കണം എന്ന് ഒരു നിയമം നടപ്പിലാക്കാന്‍ പറ്റില്ല/ നിയമം ഇറക്കാന്‍ ആര്‍ക്കും അധികാരവുമില്ല ബ്ലോഗിങ്ങില്‍.

    പിന്നെ ഇരട്ടത്താപ്പ് നയമുണ്ട്. ഞാന്‍ എന്റെ പേര് ‘മാങ്ങാത്തൊലി’ എന്നേ വെയ്ക്കൂ. ഞാന്‍ എഴുതുന്നതെല്ലാം നാട്ടുകാര് കാണണം. എന്നിട്ട് ബ്ലോഗിനെ പറ്റി അഭിപ്രായം പറയാന്‍ വരുന്നവന്‍ ‘കലക്കി മാങ്ങാത്തൊലീ’ എന്നതൊഴിച്ച് വേറെ എന്ത് പറഞ്ഞാലും വില്ലേജാപ്പീസില്‍ നിന്ന് പട്ടയവും തണ്ടപ്പേരും നികുതി റസീറ്റും ഹാജരാക്കണം എന്തെങ്കിലും പറയുന്നതിന് മുമ്പ്. അല്ലാത്തവരൊക്കെ മുഖമില്ലാത്തവര്‍.

    ഇതൊക്കെ ബ്ലോഗിങ്ങിന്റെ ഭാഗമാണ്. നമ്മള്‍ അതൊനെ ആക്സപ്റ്റ് ചെയ്യുക മാത്രമേ നിവര്‍ത്തിയുള്ളൂ അല്ലാതെ സിസ്റ്റം മാറ്റാന്‍ ഇത് ഒരാള്‍ നിയന്ത്രിയ്ക്കുന്ന സാധനമല്ലല്ലോ.

  14. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: വളരേ വിരളമായേ ചാത്തന്‍ ഓണ്‍ അടിക്കാറുള്ളൂ അങ്കിളേ..ഇത് മുന്‍പ് പലതവണ പലരായി പറഞ്ഞിട്ടുള്ള കാര്യം തന്നെ പിന്നെ ഓണായി എന്തു പറയാന്‍.ഇനി എന്റെ മറുപടി പറഞ്ഞില്ലാന്ന് എടുത്ത് പറഞ്ഞതിനാല്‍.

    ചാത്തന്റെ സ്വഭാവം പോസ്റ്റുകളില്‍ കാണാവുന്നതേയുള്ളൂ. പ്രൊഫൈലു വായിച്ച് എളുപ്പത്തില്‍ കണ്ടുപിടിക്കേണ്ട. :)

    തികച്ചും അജ്ഞാതരായവരുടെ പോസ്റ്റുകള്‍ അത്രയ്ക്കും രസകരമാണെങ്കിലേ ആളുകള്‍ വായിക്കൂ എന്ന് ഒരു വിശ്വാസമുണ്ട്(ചാത്തന്റെ മാത്രം വിശ്വാസാട്ടോ). അതവരുടെ കഴിവാണ് അങ്ങനെ വായനക്കാരെ പിടിച്ചിരുത്തുന്നത്, വീണ്ടും അവിടേയ്ക്ക് വലിച്ചുകൊണ്ട് വരുന്നത്.

    ഇന്നലെപെയ്ത മഴയത്ത് മുളയ്ക്കുന്ന ഒരുപാട് അനോണികള്‍ ഉണ്ട്. ഒരു സ്വാഗതത്തിന് അപ്പുറം ആരും തിരിഞ്ഞു നോക്കാതാവുമ്പോള്‍ കുറേ കമന്റടിച്ചു നടയ്ക്കും അവരു ചിലരു ഞരമ്പ് രോഗികളാവും ചിലര്‍ തികച്ചും മാന്യവും അര്‍ത്ഥവത്തുമായ കമന്റുകള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റും(ഡിങ്കന്‍ -ഒരു വഴിക്ക് പോണതല്ലേ ഒരു കൊട്ടിരിക്കട്ടേ) അപ്പോള്‍ പിന്നേം അവരുടെ പോസ്റ്റുകളില്‍ ആളെത്തും.

    തികച്ചും മാന്യമായ ഒരു കള്ളപ്പേരും പ്രൊഫൈലും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയുന്ന ഈ കാലത്ത് പ്രൊഫൈലില്‍ കാണുന്നതിനു എന്തു വില(പ്രൊഫൈല്‍ ഒറിജിനലാന്ന് തെളിയിക്കാന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഒന്നുമില്ലാലോ?)

    പോസ്റ്റുകളില്‍ കാണാവുന്ന ആത്മാര്‍ത്ഥ വച്ച് തന്നെ ആളുകളെ മനസ്സിലാക്കുക അത് തന്നെ 100% ശരിയാവണമെന്നില്ല.

  15. ഞാന്‍ ഇരിങ്ങല്‍ said...

    അങ്കിളേ..

    ഈ പേരും നാളും ജാതകവുമൊന്നും ഇല്ലാതെയും നമുക്ക് അവരുടെ കൃതികളിലൂടെ ബന്ധം സ്ഥാപിക്കാം.
    അല്ലെങ്കില്‍ ഇപ്പോള്‍ ഓര്‍ക്കൂട്ടില്‍ കാണുന്ന ബന്ധം മാത്രമേ ഉണ്ടാകൂ.
    അതല്ല ബ്ലോഗ് ബന്ധം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകോണ്ട് പേരും നാളുമൊന്നും ഇല്ലെങ്കില്‍ നല്ല കൃതികള്‍ പോരട്ടെ. ആവശ്യമെന്ന് തോന്നുമ്പോള്‍ അവരവര്‍ ജാതകം പ്രസിദ്ധീകരിക്കട്ടേന്ന്....
    സ്നേഹപൂര്‍വ്വം
    ഞാന്‍ ഇരിങ്ങല്‍ (ഇരിങ്ങല്‍ നാട്ട് പേര്, എന്‍ റെ പേര് ഞാന്‍)

  16. ഷാനവാസ്‌ ഇലിപ്പക്കുളം said...

    അങ്കിളേ," ബൂലോകരേ നമുക്ക്‌ കുറേക്കൂടി ആത്മാര്‍ഥതയായിക്കൂടേ?" എന്ന താങ്കളുടെ ചോദ്യവും പോസ്റ്റിന്റെ ഉള്ളടക്കവും ചേര്‍ത്തുവായിച്ചാല്‍ പേരും,വയസും, സ്ഥലവും, വിവാഹിതനോ/വിവാഹിതയോ, മക്കള്‍ ആണെത്ര, പെണ്ണെത്ര എന്നൊക്കെ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ആത്മാര്‍ഥതകുറുയുമോയെന്നൊരു സംശയം താങ്കള്‍ക്കുള്ളതായി തോന്നുന്നു.പുതിയ ബ്ലോഗേഴ്സില്‍ പലര്‍ക്കും ഒരു തൂലികാനാമം മാത്രമേയുള്ളൂ എന്നതിന്റെ പേരില്‍ മാത്രം ആത്മാര്‍ഥതകുറയുമെന്ന് എനിക്കഭിപ്രായമില്ല. ഇങ്ങനെയുള്ള തൂലികനാമത്തിലും മറ്റുമുള്ള എഴുത്ത്‌ ബ്ലോഗും , ഇന്റര്‍നെറ്റുമൊന്ന്നും വരുന്നതിനും മുന്‍പേയുണ്ടായിരുന്നതണെന്നണ്‌ എന്റെ വിശ്വാസം. അല്ലെങ്കില്‍ മലയാള സാഹിത്യത്തില്‍ ഉറൂബും, വിലാസിനിയുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. തൂലികാനാമത്തില്‍ എഴുതുന്നവര്‍ക്ക്‌ ആത്മാര്‍ഥതയുണ്ടോ, അവരുടെബ്ലോഗുകള്‍ നില നില്‍ക്കുമോയെന്നത്‌ അവരുടെ എഴുത്തിന്റെയും അഭിപ്രായ പ്രകടനങ്ങളുടെ ഗുണവും മാത്രമായിരിക്കും മാനദണ്ഡം എന്ന കുട്ടിച്ചാത്തന്റെ അഭിപ്രത്തോട്‌ നൂറുശതമാനവും യോജിക്കുന്നു.ആത്മാര്‍ഥത ഓരോരുത്തരും അവരവരുടെ രചനകളോട്‌ കാട്ടിയാല്‍ മാത്രം മതി അതിലൂടെ ആളുകള്‍ പരസ്പരം അറിഞ്ഞുകൊള്ളും.പിന്നെ കിരണ്‍സ്‌ പറഞ്ഞതിനോടും യോജിക്കുന്നു, കാരണം ചിലകാര്യങ്ങളില്‍ സ്വന്തം പേരില്‍'ആത്മാര്‍ഥത ഒരുപാട്‌ കൂടിയ' അഭിപ്രായങ്ങളൊക്കെ വിളമ്പി ആവശ്യമില്ലാത്ത കോടാലികളൊക്കെയെടുത്ത്‌ തലയില്‍ വെയ്ക്കണോയെന്ന് ചെറുപ്പക്കാരാരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയണോ? അവരവരുടെതീഷ്ണമായ ജീവിതാനുഭവങ്ങള്‍ രചനകളെ സ്വാധീനീക്കുമ്പോള്‍(അമ്പിയുടെ അഭിഭാഷണത്തില്‍ അടുത്തിടെ വന്ന പോസ്റ്റ്‌ ഒരുദാഹരണം)ഈ തൂലികാനാമം കൂടുതല്‍ മൗലികവും, നിര്‍ഭയവുമായ രചനകള്‍ നിര്‍വ്വഹിക്കാന്‍ ആളുകളെ സഹായിക്കുന്നുണ്ടെങ്കില്‍ നാമെന്തിന്‌ പറ്റില്ല,പേരുപറഞ്ഞേ ഞാന്‍ വായിക്കൂ, പരിചയപ്പെട്ടാലേ എനിക്ക്‌ കമന്റിടാന്‍ പറ്റൂ എന്നൊന്നൊക്കെ വാശിപിടിക്കണം?പേരും സ്ഥലവുമൊക്കെ വെളിപ്പെടുത്തി ബ്ലോഗ്‌ തുടങ്ങിയാലത്‌ ചിലപ്പോള്‍ പാരയായെന്നും വരാം!അതുകൊണ്ട്‌ പേരും വയസ്സുമൊക്കെ അവിടെ നില്‍ക്കട്ടെ, അതല്ലേ നല്ലത്‌!

  17. ആവനാഴി said...

    അന്യോന്യം മുഖം മൂടിയിടാതെ അറിയാന്‍ കഴിയുക എന്നത് നല്ല കാര്യമാണു; അതു എല്ലാവരും ആഗ്രഹിക്കുന്നതുമാണു. പക്ഷെ സത്യത്തില്‍ നടക്കുന്നത് അങ്ങിനെയല്ല താനും.

    അതിനു കാരണങ്ങള്‍ പലതാകാം.വിശ്വാസമില്ലായ്മ തന്നെ എന്നു വേണം പറയാന്‍.

    സ്വയം ജീവിക്കുക മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. അതു പോലെ അന്യരെ ദ്രോഹിക്കാതിരിക്കുക. ഇതൊക്കെയാണു സത്യത്തില്‍ ഒരു മനുഷ്യനു വേണ്ട ഉത്തമ ഗുണങ്ങള്‍.

    പലര്‍ക്കും ഒരു പക്ഷേ നേരെ മറിച്ചുള്ള അനുഭവങ്ങളായിരിക്കാം ഉണ്ടായിരിക്കുന്നത്.അഭിപ്രായ വ്യത്യാസതിന്റെ പേരിലോ അല്ലെങ്കില്‍ ദുഷ്ടമനസ്സുകൊണ്ടോ ഒരു വ്യക്തിയുടെ ജോലി കളയാന്‍ വരെ മടികാണിക്കാത്ത മനുഷ്യരും കണ്ടേക്കാം. അപ്പോള്‍ പൊതുവെ ആളുകള്‍ സ്വയം രക്ഷക്കുള്ള കവചം അന്വേഷിക്കുന്നു. ആ സ്വയം രക്ഷയുടെ ഭാഗമാണു ഈ അനോനിമിറ്റി എന്നാണു ഞാന്‍ കരുതുന്നത്. എല്ലാ മനുഷ്യരും നല്ലവരും സത്യസന്ധരും അന്യനെ ഉപദ്രവിക്കാത്തവരുമൊക്കെ ആണെങ്കില്‍ ഈ അനോനിമിറ്റിയുടെ ആവശ്യമില്ല.

    ഉദാഹരണത്തിനു എനിക്കുണ്ടായ ഒരനുഭവം പറയാം. ഞാന്‍ ഒരു ബ്ലോഗറോടു പേരു ചോദിച്ചു. അദ്ദേഹം അതിനു മടിച്ചു. ഇപ്പോഴും എനിക്കദ്ദേഹത്തിന്റെ ശരിയായ പേരറിയില്ല. എനിക്കദ്ദേഹത്തോടു അതിന്റെ പേരില്‍ ബഹുമാനക്കുറവോ അനിഷ്ടമോ ഒന്നുമില്ല.

    സത്യത്തില്‍ അദ്ദേഹത്തെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കണമെന്നു ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ആഗ്രഹിക്കുകയുമില്ല. പക്ഷെ എന്റെ മനസ്സു അദ്ദേഹം അറിയണം എന്നു എനിക്കു ശഠിക്കാന്‍ കഴിയില്ലല്ലോ. ഞാന്‍ അദ്ദേഹത്തിന്റെ വീക്ഷണകോണത്തില്‍നിന്നുകൊണ്ടാണു ആ സംഭവത്തെ വിശകലനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ എനിക്കദ്ദേഹം പേരു പറയാത്തതില്‍ യാതൊരു വിഷമവുമില്ല താനും.

    ഈ ലോകത്ത് ധാരാളം വക്രബുദ്ധികള്‍ ഉണ്ട് എന്നതില്‍ തര്‍ക്കമില്ലല്ലോ.

    അതു കൊണ്ട് സ്വയം രക്ഷക്കുള്ള ഒരു കവചമായിട്ടാണ് പല ബ്ലോഗര്‍മാരും ഈ അനോനിമിറ്റി നില നിര്‍ത്തുന്നത് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്

  18. Dinkan-ഡിങ്കന്‍ said...

    അങ്കിളേ, യഥാര്‍ത്ഥം എന്ന് ഒന്ന് ഇല്ലാത്ത വെര്‍ച്വല്‍ ലോകത്തിലാണ് ബ്ലോഗ് എന്ന ആശയം തന്നെ നിലനില്‍ക്കുന്നത്, അപ്പോള്‍ പിന്നെ എന്ത് പേരും,വയസും.

    ചാത്താ നിന്നെ പിന്നെ കണ്ടോളാം ട്ടോ

  19. അങ്കിള്‍. said...

    ഇന്നു ഞാന്‍ ഒന്നുരണ്ട്‌ ബ്ലോഗ്ഗേര്‍സ്സിന്റെ പ്രൊഫൈല്‍ കണ്ടു. അവര്‍ ആണാണൊ, പെണ്ണാണൊ എന്നു പോലും രേഖപ്പെടുത്തിയിട്ടില്ല. പേര്‌ വായിച്ചിട്ടറിയാനും പറ്റുന്നില്ല. എന്തിനറിയണമെന്നായിരിക്കും. അതും പോസ്റ്റു വായിച്ച്‌ മനസ്സിലാക്കാന്‍ നോക്കാം. എന്റെ ബൂലോഗ ഭഗവതീ, കാത്തോളണേ...

  20. Unknown said...

    അങ്കിളേ,
    ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് തന്നെ ചോദിക്കുകയാണ്. ഒരു കവിത വായിച്ചിട്ട് പ്രൊഫൈലില്‍ പെണ്ണ് എന്ന് കണ്ടാല്‍ കവിത കുറേ കൂടി നല്ലതായി തോന്നുമോ? (എന്തൊരു ചോദ്യമാ ഇത് അല്ലേ സാന്റോ, തോന്നുമോന്ന്. എപ്പതോന്നി എന്ന് ചോദിച്ചാല്‍ പോരേ)അല്ല പോട്ടെ, ആണ് എന്ന് കണ്ടാല്‍ കുറേ കൂടി നല്ലതായി തോന്നുമോ?

    കല ആസ്വദിക്കാന്‍ കലാകാരന്റെ ജാതി അറിയണോ എന്ന ചോദ്യം പോലെ തന്നെ പ്രസക്തമല്ലേ ഇത്? ഒരു പുസ്തകം വാങ്ങുമ്പോഴോ വാരികയിലെ കഥ വായിക്കുന്നത് പോലെയോ അല്ലല്ലോ ബ്ലോഗിലെ സൃഷ്ടികള്‍. അത് നിലനില്‍ക്കുന്ന മാധ്യമത്തിന്റെ പ്രത്യേകതയാണ് അനോണിമിറ്റി. അതിനെ അംഗീകരിക്കാന്‍ കഴിയാതെ പത്രത്തില്‍ ലേഖനമെഴുതുന്ന ആളുടെ പേര് തപ്പാന്‍ തോന്നുന്നത് പോലെ തോന്നുന്നത് ബ്ലോഗ് എന്ന് മാധ്യമത്തിനോട് പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് എന്നാണ് എന്റെ വിലയിരുത്തല്‍.

  21. അഞ്ചല്‍ക്കാരന്‍ said...

    ഈ പോസ്റ്റ് കണുമ്പോഴൊക്കെയും എന്തോ മാതിരി. പോസ്റ്റിന്റെ തലകെട്ടില്‍ തന്നെ കാപട്യം. ആര്‍ക്ക് ആരോടാണ് മലയാള രാജ്യത്ത് ആത്മാര്‍ത്ഥതയുള്ളത്. മലയാള രാജ്യത്ത് ഇല്ലാത്ത എന്ത് ആത്മാര്‍ത്ഥതയാണ് നാം ബൂലോകത്ത് തിരയേണ്ടുന്നത്. അല്ലെങ്കില്‍ തന്നെയും ഒരാളുടെ പേരും നാളും വിലാസവും തുറന്നു പറയുമ്പോള്‍ അത് ആത്മാര്‍ത്ഥതയുടെ മുഖമാകുമോ?

    ഒരു സൃഷ്ടി വായിച്ചിട്ട് അതെഴുതിയ ആളിന്റെ പ്രൊഫൈല്‍ നോക്കി അഭിപ്രായം പറയുന്നതാ അങ്കിളേ ബൂലോകം കാണുന്ന ഏറ്റവും വല്ലിയ കാപട്യം.

    തീര്‍ത്തും ബാലിശമായ നിര്‍ദ്ധേശമാണ് അങ്കിളിന്റേത് എന്ന് പറയുന്നതില്‍ ഖേദിക്കേണ്ടി വരുന്നു.

  22. RR said...

    ദില്‍ബാസുരന്‍ പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം. ഇതു കൂടി ഒന്നു നോക്കു.

  23. അങ്കിള്‍. said...

    പ്രിയ rrഃ താങ്കള്‍ കാണിച്ചിരിക്കുന്ന link ല്‍ ഉള്ള തമിഴ്‌ എനിക്ക്‌ വായിക്കാന്‍ കഴിയുന്നില്ല. തിരുവനന്തപുരത്ത്‌ കാരനായതുകൊണ്ട്‌ തമിഴ്‌ കേട്ടാല്‍ മനസ്സിലാകും, പക്ഷേ വായിക്കാനുള്ള അറിവില്ല, ക്ഷമിക്കണം.


    പ്രിയ ദില്‍ബു, ബ്ലോഗില്‍ വരുന്നവരെ പ്രത്യേകിച്ച്‌ മലയാളികളെ വെറും എഴുത്ത്‌ കാരായിട്ട്‌ കാണാനായിട്ടല്ല ഞാനാഗ്രഹിക്കുന്നത്‌. സത്യം പറഞ്ഞാല്‍, മലയാള സാഹിത്യത്തില്‍ അറിവും താല്‍പര്യവും കൂറവാണ്‌. നേരില്‍ കാണുന്നില്ലെങ്കിലും നിങ്ങളെയല്ലാം പറ്റി കൂടുതല്‍ അറിയണമെന്നും പരസ്പരവിശേഷങ്ങള്‍ കൈമാറണമെന്നു വരെ ആഗ്രഹിച്ച്‌ പോയത്‌കൊണ്ട്‌ എഴുതിയതാണ്‌. സാഹിത്യവാസനയില്ലാത്തൊരാള്‍ക്ക്‌ ബ്ലോഗില്‍ ഇതൊക്കെയല്ലേ ചെയ്യാന്‍ കഴിയൂ.


    പലരുടെയും ജന്മദിനാശംസകല്‍ ബ്ലോഗ വഴി നേരുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ബ്ലോഗിലുള്ളവരുടെ കുട്ടികളെ പറ്റി ചോദിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും ഞാന്‍ ഇവിടെ കണ്ടിട്ടുണ്ട്‌. ഇതൊക്കെ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടെന്തെന്ന്‌ പറഞ്ഞാല്‍ മനസ്സിലാക്കാം. വേണ്ടന്ന്‌ പറയുന്നതിനോട്‌ യോജിക്കാന്‍ കഴിയുന്നില്ല.


    ഞാന്‍ എന്റെ പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചതും വിവരങ്ങള്‍ നല്‍കുന്നതിലെ പ്രയാസങ്ങള്‍, തയ്യാറെങ്കില്‍, രേഖപ്പെടുത്താനാണ്‌. എന്നോട്‌ പിണങ്ങരുതേ.

  24. Unknown said...

    അങ്കിള്‍,
    ചിലര്‍ക്ക് കുട്ടികളുടെ പെരും സ്വന്തം പടവുമെല്ലാം പോസ്റ്റ് ചെയ്യാന്‍ ഇഷ്ടമായിരിക്കും. ചിലര്‍ക്ക് ഇഷ്ടമാവില്ല. അത് ഓരോരുത്തരുടേയും ചോയ്സ്. പക്ഷെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കാത്തവരോട് അങ്കിള്‍ ചോദിച്ച "ബൂലോഗരേ, നമുക്ക്‌ കുറേകൂടി ആത്മാര്‍ത്ഥത ആയിക്കൂടേ?" എന്ന ചോദ്യമാണ് അംഗീകരിക്കാന്‍ വിഷമം തോന്നുന്നത്. ഇത് ആത്മാര്‍ത്ഥതയുടെ ഇഷ്യൂ അല്ല എന്ന് പറയാനാണ് ഞാന്‍ മുകളിലെ കമന്റുകളിലൂടെ ശ്രമിച്ചത്. അങ്കിളിന് ഞാന്‍ വ്യക്തിപരമായ വിവരങ്ങള്‍ ബ്ലോഗില്‍ വേണ്ട എന്ന് പറയുന്നതായാണ് തോന്നിയതെങ്കില്‍ സലാം നമസ്തേ. ഞാന്‍ ഒരു ചായ കുടിച്ച് വരാം. :-)

    ഓടോ: പിന്നെ പിണക്കം എന്ന് പറഞ്ഞ് കേട്ടു. അതെന്താ സാധനം? വല്ല പലഹാരവുമാണോ അങ്കിള്‍? ;-)

  25. ഷാനവാസ്‌ ഇലിപ്പക്കുളം said...

    ദില്‍ബൂ, അടങ്ങ്‌ കുട്ടാ, അങ്കിളിന്‌ ഇപ്പോള്‍ എല്ലാം മനസ്സിലായി, ആല്ലേ അങ്കിളേ?:)

  26. ഗ്രീഷ്മയുടെ ലോകം said...

    അങ്കിളേ,
    ഒരു തൂലികാനാമത്തില്‍ എക്ഴുതുന്നതും, ആവ്യക്തിയുടെ വിവരങ്ങള്‍കൊടുക്കാതിരിക്കുന്നതും ആത്മാര്‍ഥതക്കുറവുകൊണ്ടാണെന്നു ധരിക്കരുതെന്ന് അപേക്ഷിക്കുന്നു. പലര്‍ക്കും പല കാരണങ്ങളാലും സ്വന്തം identity വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവാം.

  27. ഉണ്ണിക്കുട്ടന്‍ said...

    എഴുത്തിലൂടെ ഒരോരുത്തരും മറ്റുള്ളവരുടെ മനസ്സില്‍ ഉണ്ടാകിയെടുക്കുന്നതാണ്‍ അവരുടെ പേരും നാളുമെല്ലാം . അല്ലതെ എന്റെ പേരു ശശി. ചന്ദ്രന്‍ ചേട്ടന്റെ വീടിന്റെ പിറകിലാ വീട് എന്നൊക്കെ പറഞ്ഞാല്‍ നമുക്കു വിശ്വസിക്കാന്‍ പറ്റുമോ..? അനോണികളാവന്‍ ഇഷ്ടമുള്ളവര്‍ അങ്ങനെ ആയിക്കോട്ടെ..

    [എല്ലാരും ഇതു തന്നാ പറഞ്ഞെ അല്ലേ..എന്നാലും കിടക്കട്ടെ. ബാച്ചിപ്പിള്ളാരേ എല്ലാര്‍ക്കും സുഖമല്ലേ..]

  28. അങ്കിള്‍. said...

    അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങള്‍. പ്രതികരിച്ചവരാരും എന്റെ അഭിപ്രായത്തോട്‌ യോജിച്ചില്ല. എല്ലാപേര്‍ക്കും അങ്കോം കാണണം, താളീം ഒടിക്കണം.

    ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. പ്രതികരിച്ചവരെല്ലാം എനിക്ക്‌ മുമ്പേ ബ്ലോഗിലെത്തിയവരാണ്‌, ഒരാളൊഴികെ - ഡിങ്കന്‍. എന്നെ സംബന്ധിച്ചിടത്തോളം ഡിങ്കനൊഴികെ മറ്റെല്ലാരും പഴയ മുഖങ്ങളാണ്‌. അതായത്‌ എനിക്ക്‌ ശേഷം ബ്ലോഗിലെത്തിയെ ഒരാളേ പ്രതികരിച്ചുള്ളൂ. പുതുമുഖങ്ങളെ പ്രതീക്ഷിച്ചാണ്‌ ഞാനാപോസ്റ്റിട്ടത്‌.

    ഇനി ഞാനാണ്‌ തീരുമാനിക്കേണ്ടത്‌. കഴിയുന്നത്ര വ്യക്തിവിവരങ്ങള്‍ പ്രൊഫൈലില്‍ തന്നിരിക്കുന്ന ഞാന്‍ നിങ്ങളുടെയിടയില്‍ അധികപറ്റാണ്‌. ഇങ്ങനെ വേറിട്ടൊരു മുഖം ഞാനെന്തിന്‌ നിലനിര്‍ത്തണം. താമസിയാതെ ഞാനും നിങ്ങളിലൊരാളായേക്കാം.

    നാടോടുമ്പോള്‍ നടുകേ ഓടണമെന്നും, ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണമെന്നും മറ്റുമുള്ള ചൊല്ലുകള്‍ ഓര്‍മ്മവരുന്നു.

  29. വി. കെ ആദര്‍ശ് said...

    uncle gimme ur number. viswaprabha told me to contact you

  30. അങ്കിള്‍. said...

    ആദര്‍ശേ, ഫോണ്‍ നമ്പരുകള്‍ തങ്കളുടെ ജിമെയില്‍ അഡ്രസ്സില്‍ അയച്ചിട്ടുണ്ട്‌.
    വിശ്വപ്രഭയോട്‌ എന്റെ സ്നേഹാന്വേഷണങ്ങള്‍

  31. വി. കെ ആദര്‍ശ് said...

    gmail il mail vannilla. adarshpillai@gmail.com s my id

    with rgds

    v k adarsh

  32. അങ്കിള്‍. said...

    ആദര്‍ശേഃ adarshpillai@gmail.com എന്ന വിലാസത്തില്‍ തന്നെയാണ്‌ അയച്ചിരുന്നത്‌. ഇനിയും കിട്ടിയില്ലെങ്കില്‍ എന്റെ npck@hotmail ല്‍ ഒരു മെയില്‍ ദയവായി അയക്കൂ.

  33. ശ്രീ said...

    അങ്കിളേ...
    സ്വന്തം പേരും വിവരങ്ങളും വെളിപ്പെടുത്താനും വെളിപ്പെടുത്താതിരിക്കാനും പലര്‍ക്കും പല കാരണങ്ങളും ഉണ്ടാകും. അത്‌ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം ആയി കണക്കാക്കിക്കൂടേ?
    ഒരാളുടെ ഐഡന്റിറ്റി അറിഞ്ഞിട്ടു വേണോ അയാളുടെ കൃതികള്‍‌ ആസ്വദിക്കാന്‍‌? ‘വേണ്ട’ എന്നാണ്‍ എന്റെയും അഭിപ്രായം. പിന്നെ, ഒരാളുടെ രചനകളില്‍‌ നിന്നു തന്നെ കുറച്ചൊക്കെ അയാളെ പറ്റി മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.
    :)

  34. അങ്കിള്‍. said...

    പ്രീയ ശ്രീഃ വീര്‍പ്പ്‌മുട്ടലോടെയാണെങ്കിലും ഞാനും നിങ്ങളിലൊരാളായതറിഞ്ഞില്ലേ?. 29 മത്തെ കമന്റ്‌ നോക്കുക.

    ആദര്‍ശ്‌, വിശ്വപ്രഭ: രണ്ടുപേര്‍ക്കും ഞാന്‍ മറുപടി അയച്ചിട്ടുണ്ട്‌

  35. Anoop Technologist (അനൂപ് തിരുവല്ല) said...

    അങ്കിളേ,സ്വാതന്ത്രം ഇല്ലായ്മയാണെല്ലായിടത്തെയും പ്രശ്നം. ഇവിടെ പറഞ്ഞതു പോലെ അതിനൊക്കെ ചില സെക്യൂരിറ്റി റീസണുകള്‍ ഉണ്ടായിരിക്കാം.

  36. Unknown said...

    ബ്ലോഗ് വായന തുടങ്ങിയിട്ട് കാലമേറെയായി, ബ്ലോഗ് ചെയ്യണമെന്ന ആഗ്രഹം ജോലിയുടെ ചില നൂലാമലകളില്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. ചില ജോലിക്കാര്‍ക്ക് അഭിപ്രായപ്രകടനത്തിനുമുന്പ് മേലുദ്യോഗസ്ഥരുടെ അനുവാദം വേണം. എഴുതിയതിന്റെ മൂന്നുകോപ്പികള്‍ സഹിതം അപേക്ഷിക്കണം. സുരക്ഷാപ്രശ്നമില്ലെന്ന മറുപടി കിട്ടണം. അത്രയും ബുദ്ധിമുട്ടണ്ടല്ലോ നാട്ടില്‍ അറിയപ്പെടുന്ന ഒരു പേരുപയോഗിച്ച് ബ്ലോഗ് ചെയ്യാന്‍... ഞാന്‍ ഇപ്പോള്‍ ഒരു പരീക്ഷണത്തിലാണ്.. എന്നെ ആരെങ്കിലും തിരിച്ചറിയുന്നുവോ എന്നറിയാന്‍...വലിയ ബഹളങ്ങൊളുന്നും ഉണ്ടാക്കാതെ, നിലവിലുള്ള ശൈലി മാറ്റി ബോധപൂര്‍വം പുതിയൊരു ശൈലി ഉണ്ടാക്കുവാനുള്ള ശ്രമത്തിലും.

    അഞ്ജാതനായിരിക്കുമ്പോഴും എന്റെ സ്വാതന്ത്രം എതിരെ നിക്കുന്നവന്റെ മുക്കിനടത്തുവരെയെ ഉള്ളു എന്ന ബോധം ഉണ്ടാകണമെന്നല്ലേ ഉള്ളു... പിന്നെ കുറെ കമന്റുമ്പോഴും, വിശ്വസിക്കാമെന്നു തോന്നുമ്പോഴും ചിലപ്പോള്‍ പരിചയം സൗഹൃദമായേക്കാം... അത്രമാതം.

  37. Dr. Prasanth Krishna said...

    അങ്കിളേ,

    29‌-മത്തെ മറുപടി കണ്ടു. അയല്‍‌വാസി കിടാവിനെ കൊന്നകണ്ടപ്പോള്‍ സ്വന്തം വീട്ടില്‍ ആവോളം പാല്‍ചുരത്തുന്ന പശുവിനെ കൊന്നപോലെയുണ്ടല്ലോ അങ്കിളിന്റെ തീരുമാനം. അങ്കിളിന്റെ ഈ തീരുമാനം കണ്ടപ്പോള്‍ അങ്കിളിനോടുതോന്നിയിരുന്ന ആ ബഹുമാനം ഇത്തിരി കുറഞ്ഞുവോ എന്നൊരുസംശയം. ഭീരുക്കളുടെകൂട്ടത്തില്‍ കൂടുമ്പോള്‍ നമ്മളും ഭീരുവായാല്‍---? വേണ്ടേ അങ്കിളേ വേറിട്ട ഒരു വ്യക്തിത്വം? ഏതായലും അനോണിയാകാന്‍ ഞാന്‍ ഇല്ല. ആങ്കിളേ "ആരയും നന്നാക്കാന്‍ നമുക്കാവില്ല, സ്വയം നന്നാവുക അപ്പോള്‍ മറ്റുള്ളവര്‍ താനേ നന്നായിക്കോളൂം' ജീവിതത്തില്‍ ഞാന്‍ പഠിച്ച ഒരു പാഠം.

  38. അങ്കിള്‍ said...

    പ്രശാന്തേ, ഒരാഴ്ചപോലും എനിക്ക് ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നു എന്റെ ഇപ്പോഴത്തെ പ്രൊഫൈല്‍ കണ്ടിട്ട് മനസ്സിലായില്ലേ.

  39. Dr. Prasanth Krishna said...

    അങ്കിളേ

    അങ്കിളിനെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ച്നാളല്ലേ ആയുള്ളൂ. അങ്കിളിന്റെ പഴയപ്രൊഫൈല്‍ എങ്ങനെ ആയിരുന്നു എന്ന് അറിഞ്ഞുകൂടല്ലോ? കമന്റിന്റെ മറുപടി അങ്ങനെ ആകുമ്പോള്‍ എനിക്ക് പറയാന്‍ കഴിയൂ.

  40. chithrakaran ചിത്രകാരന്‍ said...

    ആവനാഴിയുടെ അഭിപ്രായം പ്രസക്തം.

  41. N.J Joju said...

    ആഷാമേനോന്‍ എന്ന എഴുത്തുകാരന്‍ ആരാണെന്നു പോലും പലര്‍ക്കും അറിയാത്തകാലമുണ്ടായിരുന്നു. ഓ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ എഴുതിയിരുന്ന കാലമുണ്ടായിരുന്നു.

    സ്ഥിരമായി ഒരു പേരില്‍ അത് എന്തുപേരുതന്നെയാണെങ്കിലും എഴുതുന്നതില്‍ എന്താണു തെറ്റ്. വായിക്കുന്നവരുടെയും വായിക്കപ്പെടുന്നവരുടെയും പേരും നാളും ഒക്കെ അറിയണമെന്നു നിര്‍ബന്ധം പിടിയ്ക്കുന്നതെന്തിനാണ്. ഒരു പരിചയം സ്ഥാപിയ്ക്കുന്നതിനു പേര് ഒരു തടസമല്ലല്ലോ.

    പക്ഷേ അനാവശ്യം പറയാനും അസഭ്യം പുലമ്പാനും അനോനിമിറ്റിയെ കൂട്ടുപിടിയ്ക്കുന്നത് ശരിയല്ല.

  42. Prasanna Raghavan said...

    അങ്കിളേ

    ‘ഒരു ബ്ലോഗര്‍ അവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാനുള്ള പ്രയാസ്സം എന്തെല്ലാമെന്നറിയുവാന്‍ അതിയായ തല്‍പര്യമുണ്ടെനിക്ക്‌.‘.

    നമ്മട സുകുമാരന്‍ മാഷും എതണ്ടീതു തന്നെയല്ലേ ചോദിച്ചത്? അങ്കിളേ അങ്കിളിന്റെ താല്പര്യത്തിനു പൂര്‍ണ്ണ ക്രെഡിറ്റു കൊടുത്തുകൊണ്ട്, അങ്കിളീന്റെ ഉദ്ദേശം നല്ലതു തന്നെ എന്നു മനസിലാക്കുന്നു.

    ഞങ്ങള്‍ നാട്ടില്‍ വരുംപ്പോള്‍ അങ്കിളിനേ വന്നു കാണാം. ഞങ്ങട വിവരങ്ങള്‍ ഒക്കെ പറയാം. ഞങ്ങട മക്കളെക്കുറിച്ചും.:) പക്ഷെ അതു ബ്ബ്ലോഗിനു വെളിയില്‍. കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് ഞങ്ങള്‍ക്കും താല്പര്യമാണ്‍്:)

    സസ്നേഹം മാവേലികേരളം

  43. അങ്കിള്‍ said...

    പ്രീയ മാവേലി,

    തിരുവനന്തപുരത്ത് വരുമ്പോല്‍ തമ്മില്‍ കാണാമെന്നു പറഞ്ഞതില്‍ സന്തോഷം. നേരിട്ട കണ്ടുകഴിഞ്ഞാല്‍ ബ്ലോഗിലുള്ള നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോയെന്ന് ഒരു ഭയം ഇല്ലാതില്ല. അനുഭവം അതാണ്.

    ഇപ്പോള്‍ നടക്കുന്ന ചിത്രകാരന്‍ - കേരളാ ഫാര്‍മര്‍ - പൊന്നമ്പലം വിഴുപ്പലക്കുകള്‍ കാണുമ്പോള്‍ അനോണികള്‍ പുണ്യം ചെയ്തവര്‍ എന്നു തോന്നിപ്പോകുന്നു.

    എന്തു പറഞ്ഞാലും താങ്കള്‍ക്കും കുടുമ്പത്തിനും എന്റെ വീട്ടിലേക്ക് സ്വാഗതം.

    വൈകിയാണെങ്കിലും ഈ പോസ്റ്റ് സന്ദര്‍ശിച്ചതിനു നന്ദി.

  44. Aananony said...

    വളരെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്. ഇരുപത്തൊമ്പാമത്ത അങ്കിളിന്റെ കമന്റ് വായിച്ചു. ഈ ഒരു കമന്റ് കൂടി കൂട്ടത്തില്‍ കിടക്കട്ടെ.

    ഡിങ്കന്‍ അങ്കിള്‍നു മുമ്പേ ബ്ലോഗില്‍ വന്നവനാണ്... ഡിങ്കനായിട്ടല്ലെന്നു മാത്രം. ഒരു ബ്ലോഗ് ഭ്രാന്തന്‍.. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ എടുക്കുന്ന പലതില്‍ ഒരു ഐഡി ... സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കുന്നു.

    അപ്പോൾ അങ്കിൽ തന്നെ ജൂനിയർ ട്ടോ