72 മണിക്കൂറിനുള്ളില്‍ i-Pill കഴിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കാം - പുതിയ പരസ്യം
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുഷ്ടിമൈഥുന സുഖം അനുഭവിച്ചിട്ടുണ്ടോയെന്നു് അദ്ധ്യാപകന്‍ / അദ്ധ്യാപിക തന്റെ വിധ്യാര്‍ത്ഥികളോട് ചോദിക്കുന്ന ഭാഗം നമ്മുടെ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ശക്തമായ എതിര്‍പ്പ് കാരണം ആ ഭാഗം വേണ്ടെന്നു വക്കുകയായിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തിനു പകരം കൌമാര വിദ്യാഭ്യാസമെന്നു പേരു മാറ്റുകയും ചെയ്തു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു പരസ്യം കഴിഞ്ഞ 2-3 ദിവസമായി ടി.വി യില്‍ കാണിച്ചു വരുന്നു.
ഒരമ്മയും മകളുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ രംഗമാണ് പരസ്യത്തിന്റെ തുടക്കം.
“ഒരു പ്രൊട്ടക്‍ഷനുമില്ലാതയോ?” , അമ്മയുടെ ഉല്‍കണ്ഠയോടെയുള്ള ചോദ്യത്തോടെ സംഭാഷണം തുടങ്ങുന്നു. പിന്നെയുള്ളത് ആ അമ്മയുടെ ഉപദേശമാണ്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുപോയെങ്കില്‍ 72 മണിക്കൂറിനകം i-Pill എന്ന ഗുളിക കഴിച്ച് ഗര്‍ഭധാരണം ഒഴിവാക്കാന്‍ ടെലിഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നതാണ് അവസാന രംഗം.
ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിലല്ല, മറിച്ച് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും അവലംബിക്കാത്തതിലാണ് ആ അമ്മയുടെ ഉല്‍ക്കണ്ഠയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരണം. അതില്‍ നിന്നും മനസ്സിലാക്കേണ്ടത് മകള്‍ ഏതോ പിക്നിക് സ്ഥലത്തു നിന്നായിരിക്കണം അമ്മയെ ഫോണ്‍ ചെയ്തതെന്നാണ്. കല്യാണം കഴിഞ്ഞ മകളോടാണു് സംസാരിക്കുന്നതെന്ന സൂചന ഒന്നും തന്നെ ആ പരസ്യത്തില്‍ കാണിക്കുന്നില്ല.
പ്രകടിപ്പിക്കുന്ന ആകാംക്ഷയില്‍ നിന്നും, സ്വന്തം മകളെയാണ് ഉപദേശിക്കുന്നതെന്നു വ്യക്തം.
ഈ പരസ്യം കാണുന്നവരില്‍ വിവാഹം കഴിയാത്ത കൌമാരപ്രായക്കാരായ കുട്ടികളും ഉണ്ടാകുമെന്നതില്‍ സംശയമില്ല. അവരില്‍ ചിലരെങ്കിലും ഈ ഗുളിക സംരക്ഷണം നല്‍കുമെന്നു കരുതി അനാശാസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നു ഉറപ്പിക്കാന്‍ കഴിയുമോ?
അങ്ങനെയെങ്കില്‍ ഈ പരസ്യം ഗുണത്തെക്കാള്‍ കൂടുതല്‍ ദൂഷ്യം ചെയ്യാന്‍ സാധ്യതയില്ലേ.? എന്തു പറയുന്നു?
40 comments:
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുഷ്ടിമൈഥുന സുഖം അനുഭവിച്ചിട്ടുണ്ടോയെന്നു് അദ്ധ്യാപകന്‍ / അദ്ധ്യാപിക തന്റെ വിധ്യാര്‍ത്ഥികളോട് ചോദിക്കുന്ന ഭാഗം നമ്മുടെ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ശക്തമായ എതിര്‍പ്പ് കാരണം ആ ഭാഗം വേണ്ടെന്നു വക്കുകയായിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തിനു പകരം കൌമാര വിദ്യാഭ്യാസമെന്നു പേരു മാറ്റുകയും ചെയ്തു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു പരസ്യം കഴിഞ്ഞ 2-3 ദിവസമായി ടി.വി യില്‍ കാണിച്ചു വരുന്നു
പരസ്യം കണ്ടിരുന്നു അങ്കിള്‍. ചിന്തിക്കേണ്ട വിഷയം തന്നെ.
ലൈംഗീകത തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ട കാലം കഴിഞ്ഞു.സെക്സ് എഞെന്നറീയാതെ അതിന്റെ വൈകൃതങ്ങളിലും തുടര്‍ന്ന് മനോരോഗങ്ങളിലും പെട്ടുപോകുന്നവരുടെ എണ്ണം സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും സെക്സോളജിസ്റ്റുകളും സാഷ്യപ്പെടുത്തിയിട്ടുണ്ട്.(ഇക്കാര്യം പുറത്തു പറയുന്നവര്‍ വളരെ ചെറിയ ശതമാനമാണെന്നും അറിയുക).എന്തായാലും മാതാപിതാക്കള്‍ ഇക്കാര്യം മക്കളോട് പറയാന്‍ അവരുടെ സദാചാരം അനുവദിക്കുമെന്നു തോന്നുന്നില്ല.നാളെ ഒരു പക്ഷെ തീവ്രവാദം പോലും മത സങ്കുചിതത്വത്തിന്റെ പേരില്‍ അംഗീകരിക്കാം.എന്നാല്‍ തികച്ചും സ്വാഭാവിക ജൈവപ്രക്രിയയായ ലൈംഗീകകതയെപ്പറ്റി എല്ലാവരും മൌനം എന്നും പാലിക്കും.അത്രയേറെ മെന്റല്‍ ബ്ലോക്കുകളുടെ തടവറയിലാണ്‍ നമ്മള്‍.അതാണ് നമ്മുടെ കൊട്ടിഘോഷിക്കുന്ന കുടുംബസംവിധാനത്തിന്റെ പരിമിതിയും.ആ കിളീയെ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കുക.
ഈ പരസ്യത്തില്‍, ലൈംഗിക ബന്ധം നടത്തിക്കഴിഞ്ഞ മകളോട് ഗര്‍ഭധാരണം ഒഴിവാക്കാനായി i-Pill കഴിച്ചോളാനാണുപദേശിക്കുന്നത്. ഇതാണോ സ്വതന്ത്രമായി പറക്കാന്‍ അനുവക്കുന്നതുകൊണ്ടുദ്ദേശിക്കുന്നത്?
ആരുടേയും ശ്രദ്ധയില്‍ പെടാതെ പോകുന്നത്. എങ്കിലും അങ്കിള്‍ പറഞ്ഞ ദൂഷ്യങ്ങള്‍ ആ പരസ്യത്തിനുണ്ട്.
-സുല്‍
ഈ പരസ്യം ഞാനും ശ്രദ്ധിച്ചിരുന്നു.ഏത് വിധേനെയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം.ഈ അവസരത്തില്‍ പഴയ ഒരു ചൊല്ല് ഓര്‍ത്ത് പോവുകയാണ്.”നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്ത് കൊള്ളും”.നന്ദി.
വെള്ളായണി
നമ്മുടെ മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. സ്ത്രീ പീഡനങ്ങലുടെ ദീര്‍ഘമായ എപ്പിസോഡുകളും ലൈവ് പ്രോഗ്രാമുകളും അവതരിപ്പിക്കുന്നതില്‍ മിടുക്കന്മാരാണ് പല മാധ്യമ ഭീകരരും. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാധ്യം ദിന പത്രത്തില്‍ ഗര്‍ഭ ചിദ്രത്തെ പറ്റി ഒരു തുടരന്‍ ഉണ്ടായിരുന്നു. അതില്‍ ഇത്തരം ഗര്‍ഭചിദ്ര മാര്‍ഗ്ഗങ്ങളുടെ ഒട്ടനവധി ദൂഷ്യ ഫലങ്ങളും.
അങ്കിള്‍ പറഞ്ഞ ഈ പരസ്യം കൊടുക്കുമ്പോല്‍ തന്നെ ഇത്തരം ഗുളികകളുടെ ദൂഷ്യ ഫലങ്ങളും എങ്ങനെ ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ഈ ഗുളിക ഉപയോഗിക്കാം എന്ന തുടങ്ങിയ കാര്യങ്ങള്‍ കൂടി മറ്റ് പരിപാടികളില്‍ കൂടി പ്രേക്ഷകര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. ഇത്തരം ഗര്‍ഭ ചിദ്ര ഗുളികകള്‍ നിര്‍ബന്ധിതമോ മറ്റ് ബലാത്സംഗവുമായി ബന്ധപ്പെട്ട അവസരത്തിലോ മാത്രമേ ഉപയോഗികാവൂ എന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പിന്നെ പരസ്യത്തിന്റെ കാര്യം. അവിഹിത ഗര്‍ഭങ്ങളും ദിവ്യ ഗര്‍ഭങ്ങളും മാത്രം കഥകളായി വരുന്ന നമ്മുടെ ദ്യശ്യമാധ്യമങ്ങളില്‍ കൂടി ഇതു കൂടി വരുന്നതില്‍ ഞാന്‍ അതിശയോക്തി ഒന്നും കാണുന്നില്ല.
കോണ്ടം ഉപയോഗിക്കാന്‍ പറയുന്നതോടൊപ്പം അവിഹിത വേഴചകള്‍ ഒഴിവാക്കാന്‍ പറയുന്ന സര്‍ക്കാര്‍ പരസ്യങ്ങളില്‍ പോലും കാണാറില്ല.
ഇനി മാസ്റ്റര്‍ബേഷന്‍ ഉപകരണങ്ങളുടെ മാര്‍ക്കറ്റിംഗ് പ്രോഗ്രാമുകള്‍ കൂടിയേ നമ്മുടെ ചാനലുകളില്‍ വരാത്തതായിട്ടുള്ളൂ.
അങ്കിളെ,
വിഷയത്തിനു ഒരു അഭിനന്ദനം.
കോണ്ഡങ്ങളുടെ പരസ്യം കുറേക്കാലമായി ഇങ്ങനെയാണല്ലോ. യാത്ര പോകുന്ന ഭര്‍ത്താവിന്റെ കയ്യില്‍ കോണ്ഡം വച്ചു കൊടുക്കുന്ന ഭാര്യ, “സാറെ കോണ്ഡം മറക്കല്ലെ” തുടങ്ങിയ പരസ്യങ്ങളുടെ ധ്വനിയും മറ്റോന്നുമല്ല.
എന്നാം ഈ ഗുളിക ഒരു ഹോര്‍മോണ്‍ ഉല്‍പ്പന്നമാണ്. നമ്മൂടെ നാട്ടിലെപ്പോലെ മരുന്നുകളുടെ ടി വി പരസ്യം മറ്റേതെങ്കിലും നാട്ടില്‍ ഉണ്ടോ എന്നു സംശയമാണ്. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കേണ്ട ഇത്തരം വസ്തുക്കളുടെ അനിയന്ത്രിതമായ പരസ്യങ്ങള്‍ നിരോധിക്കാന്‍ ഈ നാട്ടില്‍ നിയമമൊന്നുമില്ലെ?
ധാര്‍മികത മാറ്റിവക്കാം(അമേരിക്കക്കാരനാവാന്‍ പഠിക്കുകയാണ് നമ്മള്‍!!), ആരോഗ്യ പ്രശ്നങ്ങളോ?
അക്കാഡമി മീറ്റുകളെക്കാള്‍ നമുക്കിന്നു ആവശ്യം ഒരു അക്റ്റിവിസ്റ്റ് ഗ്രൂപ്പാണ്, ബൂലോകര്‍ക്ക്. ഇത്തരം ചിലകാര്യങ്ങളിലെങ്കിലും നിയമത്തെ ഉപയോഗിക്കാന്‍.
നമ്മൾ ജീവിക്കുന്നത് ശിലായുഗത്തിൽ ഒന്നും അല്ലല്ലോ അങ്കിൾ.ഇഷ്ടമില്ലാത്തവർ അതു ഉപയോഗിIക്കണ്ട.സർക്കാർ ചിലവിൽ കോണ്ടത്തിന്റെ പരസ്യം വരുന്നില്ലെ? ടുഡേ എന്ന വസ്തുവിന്റെകുറിച്ചും ഇല്ലേ?
പരസ്യത്തിൽ വിവാഹിതയോ അവിവാഹിതയോ എന്ന് സൊOഒഹിപ്പിക്കാത്തിടത്തോളം നമുക്ക് പോസിറ്റീവായി ചിന്തിച്ചുകൂടേ?
എന്തേ കൌമാരക്കാർ സ്വയം ഭോഗം ചെയ്യാറില്ലെ? അതിനെ കുറിച്ച് ആൺകുട്ടികളേയും പെൺകുട്ടികളേയും പ്രത്യേകം മാറ്റി നിർത്തി ആരോഗ്യകരമായ രീതിയിൽ കൌൺസിലിങ്ങ് കോടുത്താൽ ആകാശം ഇടിഞ്ഞുവീഴുമോ?അതോ അവർ കൊച്ചുപുസ്തകങ്ങളീൽ നിiന്നും വിവരം ഇല്ലാത്ത മന്ദബുദ്ധികളിൽ നിന്നും കിട്ടുന്ന വികലമായ അറിവു വച്ച് സ്വവർഗ്ഗാനുരാഗികളോ പെർവെർടെഡ് സെക്സിന്റെ അളൂകളോ മാറണോ?
ചില ആളുകൾക്ക് തങ്ങളുടെ പിന്തിരിപ്പൻ/ അറുബോറൻ ആശയങ്ങൾ മറ്റുള്ളവരും പിന്തുടരണം എന്ന് പറയുന്നത് എവിടത്തെ ന്യായം ആണ്.തങ്ങളുടെ വികലവും പിന്തിരിപ്പനുമായ ആശയന്ന്Nഅൾ പുതുതലമുറയും ആധുനിക സമൂഹവും അവഞ്ജയോടെ കാണും എന്ന് ഇനിയും മനസ്സിലാക്കാത്ത ആളുകളുടേ മാത്രം അല്ല ഈ സമൂഹം.
അനിലേ,
ഇവിടെ ഭാര്യ ഭര്‍ത്താവിനോട് ഉപദേശിക്കുകയല്ല, മറിച്ച് അമ്മ വിവാഹം കഴിയാത്ത് തന്റെ മകളോട് ഉപദേശിക്കുന്നതാണ് വിഷയം. അതു കൊണ്ടാണ് ഞാനിവിടെ അവതരിപ്പിച്ചതും.
പാര്‍പ്പിടം,
വിവാഹം കഴിയാത്ത കുട്ടിയോടാണ് ഉപദേശമെന്നു തോന്നത്തക്കവിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു കൊണ്ടാണ് എതിര്‍പ്പ്.
മകള്‍ പുറത്തു പോകുമ്പോള്‍ കോണ്ഡം കുടി എടുത്തുകൊള്ളൂവാന്‍ ഉപദേശിക്കുന്ന അമേരിക്കന്‍ അമ്മമാരെ പറ്റി കേട്ടിട്ടൂണ്ട്. പക്ഷേ ആ നിലയിലേക്ക് കേരളം വളര്‍ന്നോ. അമേരിക്കയുടേയും കേരളത്തിന്റേയും സംസ്കാരം താരതമ്യപ്പെടുത്താന്‍ കഴിയുമോ?
ഒരു ലേഡി ടീച്ചര്‍ തന്റെ ക്ലാസിലുള്ള മുതിര്‍ന്ന ആണ്‍ കുട്ടികളെ സ്വയംഭോഗത്തിന്റെ സുഖാസുഖങ്ങളെപറ്റി കൌണ്‍സലിംഗ് നടത്തുന്നത് എനിക്ക് സംകല്പിക്കാന്‍ പ്രയാസമുണ്ട്. പ്രായം കൊണ്ടാണോ, കേരളത്തിലായതു കൊണ്ടാണോ എന്നറിയില്ല.
വെര്‍ജിന്‍ മൊബൈലിന്റെ പരസ്യങ്ങളോ?
ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കേണ്ടതു തന്നെ.
എല്ലാ പൌരന്മാര്‍ക്കും വ്യക്തി സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഒരു ഭരണഘടനയും നിയമങളും നിലവിലുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നാണ് എന്റെ അറിവ്.
അതുകൊണ്ട് തന്നെ അങ്കിളിന്റെയോ, അല്ലെങ്കില്‍ എതെങ്കിലും ഒരു വ്യക്തിയുടെയോ, അല്ലെങ്കില്‍ ഒരു ഗ്രൂപ്പിന്റെയോ തികച്ചും ആത്മനിഷ്ഠമായ സദാചാരബോധത്തിന് വിധേയമായിരിക്കേണ്ടതല്ല മേല്‍പ്പറഞ്ഞ വ്യക്തി സ്വാതന്ത്ര്യം എന്ന് ഞാന്‍ കരുതുന്നു.
എന്താ ഒരു സദാചാരബോധം! ഗുരുതരമായ ഒരു പരസ്യം പോലും. ആ കമ്പനിയുടെ വിപണനതന്ത്രം ഞാന്‍ മറക്കുന്നില്ല. പക്ഷെ ഇങ്ങനെ ഒരു സാദ്ധ്യതയെക്കുറിച്ച് എത്ര സ്ത്രീകള്‍ക്കറിയാമായിരുന്നു അവരുടെ പരസ്യത്തിനു മുന്‍പ്? ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് പാപമാണെന്നു കരുതുന്ന കാലമൊക്കെ കഴിഞ്ഞു അങ്കിളേ. ആ പരസ്യം പല തവണ കണ്ട എനിക്ക് അത് അമ്മ, കല്യാണം കഴിക്കാത്ത മകളോട് പറയുന്നതായി തോന്നിയിരുന്നില്ല. അത് അങ്ങിനെ ആണെങ്കില്‍ തന്നെ, വളരെ ആരോഗ്യകരമായ ഒരു ആശയവിനിമയം ആ അമ്മയും മകളും തമ്മില്‍ ഉണ്ടെന്നു മനസ്സിലാക്കണം. കണ്ണടച്ചിരുട്ടാക്കാതെ പ്രായോഗികമായി ചിന്തിക്കൂ.
ഈയൊരു ഗര്‍ഭനിരോധന മാര്‍ഗ്ഗം WHO അംഗീകരിച്ചതും, അവരുടെ Manual of Contraceptive Methods എന്ന കൈപ്പുസ്തകത്തില്‍ വിശദീകരിച്ചിട്ടുള്ളതുമാണ്. രണ്ടു മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാരും ഇതംഗീകരിക്കുകയും EC pill എന്നൊ മറ്റോ പേരില്‍ ഗുളിക ഇറക്കുകയും ചെയ്തിട്ടുണ്ട്. പരസ്യത്തില്‍ പറയുന്നതു പോലെ ഇത് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നല്ല, ഗര്‍ഭനിരോധനത്തിനുള്ളതാണ്.ജോക്കര്‍ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പ് എവിടെയാണ്, വിദദ്ധര്‍ നല്‍കിയിരിക്കുന്നത് എന്നു ഒന്നു പറയുമോ?
കാലമൊത്തിരി മാറിപ്പോയി, അതോര്‍ത്തിരുന്ന് പിച്ചും പേയും പറയാതെ പുതിയ അവസ്ഥകളുടെ പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്നു ചിന്തിക്കുകയാണ് വേണ്ടത്.
ee parasyam sradhichirunnu. Njangal friends ithekkurichu samsarichirunnathumanu. But njangal karuthiyathu prayam kuranja oru suhruthine aanu upadesikkunnathennanu. Angane aakananu sadyatha.
നെറികെട്ട മുതലാളിമാര്‍ക്കും, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന മാര്‍ക്കറ്റിങ്ങു - അഡ്വര്‍ടൈസിങ്ങു “എച്ചില്‍ക്കുട്ടന്മാര്‍ക്കും” വല്ലവന്റേയും മക്കള്‍ പിഴച്ചു പോയാല്‍ എന്നാ ഉവ്വെ? പത്തു പുത്തനുണ്ടാക്കാനുള്ള മാര്‍ഗമേ അവരു ചിന്തിക്കുകയുള്ള.
കാര്‍വര്‍ണ്ണം,
“ഈ പരസ്യം കാണുന്നവരില്‍ വിവാഹം കഴിയാത്ത കൌമാരപ്രായക്കാരായ കുട്ടികളും ഉണ്ടാകുമെന്നതില്‍ സംശയമില്ല. അവരില്‍ ചിലരെങ്കിലും ഈ ഗുളിക സംരക്ഷണം നല്‍കുമെന്നു കരുതി അനാശാസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നു ഉറപ്പിക്കാന്‍ കഴിയുമോ?“
വാദത്തിനുവേണ്ടി കാര്‍വര്‍ണ്ണം പറഞ്ഞതു സമ്മതിച്ചാല്‍ തന്നെ മേല്‍ പറഞ്ഞത് നിഷേധിക്കാനാവുമോ?
പ്രീയ അനോണീ,
എന്റെ ആശങ്ക പോസ്റ്റില്‍ പറഞ്ഞതു പോലെ ഇതായിരുന്നു:
“ഈ പരസ്യം കാണുന്നവരില്‍ വിവാഹം കഴിയാത്ത കൌമാരപ്രായക്കാരായ കുട്ടികളും ഉണ്ടാകുമെന്നതില്‍ സംശയമില്ല. അവരില്‍ ചിലരെങ്കിലും ഈ ഗുളിക സംരക്ഷണം നല്‍കുമെന്നു കരുതി അനാശാസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നു ഉറപ്പിക്കാന്‍ കഴിയുമോ?“
അതിനുള്ള ഉത്തരമല്ല അനോണിയുടെ കമന്റില്‍ ഉള്ളത്. ചില കാര്യങ്ങള്‍ സത്യമാണെങ്കിലും വിളിച്ചു പറയാറില്ല. അതുകൊണ്ടല്ലേ ലൈംഗിക വിദ്യഭ്യാസം എന്ന പേരിലും, അതിന്റെ പേരില്‍ ഉള്‍പ്പെടുത്തിയ പാഠഭാഗത്തിനും എതിരേ ജനരോഷം ഉണ്ടായതും ആ പേരും, ഭാഗവും സര്‍ക്കാരിനു നീക്കേണ്ടി വന്നതും(പോസ്റ്റ് നോക്കുക).
ലൈഗികവിദ്യാഭ്യാസം നടക്കുക തന്നെ വേണം. അത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഈ പരസ്യം കണ്ട് ഏതെങ്കിലും കൌമാരക്കാര്‍ ലൈഗികബന്ധത്തിലേര്‍പ്പെടും എന്നു കരുതേണ്ടതില്ല. മാര്‍ജ്ജാരന്‍ പറഞ്ഞതാണ് ശരി എന്നു തോന്നുന്നു. പരസ്യം കണ്ടിട്ട് വഴി തെറ്റാനായിരുന്നെങ്കില്‍ ലോക ജനത ഇന്നുണ്ടാവുമായിരുന്നേ ഇല്ല.
ഇത്തരം അശ്ലീലങ്ങളോന്നും ബ്ലോഗില്‍ ഇടരുത്....
അപ്പോള്‍ കൌമാരപ്രായക്കാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് അങ്കിളിന്റെ പ്രശ്നം.
കേരളത്തിലെ എല്ലാ കൌമാരപ്രായക്കാരെയും കുറിച്ച് ഉത്കണ്ഠപ്പെടാന്‍ എല്ലാവരും ഇയാളുടെ കൊച്ചുമക്കളാണോ?
തങ്ങള്‍ക്ക് ലഭിക്കാതെപോയ ഒരു ജീവിതം പുതുതലമുറയ്ക്കു ലഭിക്കുന്നതിലുള്ള കൊതിക്കെറുവ്...
ഈ പരസ്യം കണ്ട് ആരെങ്കിലുമൊക്കെ അനുകരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, പിന്നെന്തിനാ ഈ പരസ്യം, യെദൂ.
ഈ പരസ്യത്തിൽ ആരു ആരോടാൺ പറയുന്നതെന്ന് അവർ വ്യക്തമാക്കുന്നില്ല,ആ അവ്യക്തത മനപ്പൂർവ്വം തന്നെയാൺ.
നമ്മുടെയൊരു വ്യവസ്ഥയുടെ സ്വഭാവം വെച്ചുനോക്കുമ്പോൾ,ഇങ്ങിനെയൊരു വാർത്ത കേട്ടപാടെ ഒരമ്മയ്ക്ക് ഇത്രയും വസ്തുനിഷ്ഠമായി പ്രതികരിയ്ക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും അതമ്മയും മകളുമല്ല.
സഹോദരിമാരോ,സുഹൃത്തുക്കളോ തമ്മിലുള്ള സംഭാഷണമാണത്.
ഇനിയിതിന്റെ മറ്റൊരു വശം.
ഒന്നാമത്,ഫോണിന്റെ മറുവശത്ത് അവിവാഹിതയാണെന്ന് പറയുന്നില്ലല്ലൊ.
അവർക്കേതോ കാരണം കൊണ്ട് അപ്പോളൊരു കുട്ടിവേണ്ട.അതൊരു മുന്നാമത്തെ കുട്ടിയാകാം,അല്ലെങ്കിൽ ഉടനെ ജോലിയിൽ നിന്ന് ലീവെടുക്കാൻ പറ്റാത്തവരാകാം,അല്ലെങ്കിൽ അടുത്ത പ്രസവം ഉടനെ പാടില്ലെന്ന് ഡോക്ടർ പറഞ്ഞുകാണും...അങ്ങിനെയെന്തൊക്കെ.
ഇതിലൊക്കെ പ്രധാനം, ഒരു സ്ത്രീയ്ക്ക് സ്വന്തം ശരീരംകൊണ്ടെന്തു ചെയ്യണമെന്ന് നിശ്ചയിയ്ക്കാനുള്ള അവകാശമാണിവിടെ അടിവരയിടുന്നത്,സംരക്ഷിയ്ക്കപ്പെടുന്നത്.
ഇനിയിപ്പോളിതു കണ്ടിട്ട് വേണോ അങ്കിളേ പെണുകുട്ടികളുടെ സദാചാരബോധം കാറ്റില്‍പ്പറക്കാൻ? അതിനു എന്തൊക്കെ മാർഗ്ഗങ്ങൾ എപ്പോഴെ ഉണ്ടായിരിയ്ക്കുന്നു.
പ്രശ്നം ലൈംഗികവിദ്യഭ്യാസം കൊടുക്കുന്നതിണ്റ്റെയാണെന്നു തോന്നുന്നില്ല. പഴയകാലത്ത് ലൈംഗികപാഠങ്ങള്‍ കുട്ടികള്‍ക്കു കുടുംബങ്ങളില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടു ഇന്നത്തെ പ്രായമായ തലമുറക്കു ചെറുപ്പക്കാരോടു അസൂയയുണ്ടെന്നു പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ലൈംഗികപരമായ കാര്യങ്ങള്‍ അതാതു പ്രായങ്ങളിള്‍ അറിയിക്കാനും മനസ്സിലാക്കിക്കൊടുക്കാനുമുള്ള സംവിധാനങ്ങള്‍ പഴയ കാലത്തു നമ്മുടെയൊക്കെ ഗ്രാമപശ്ചാത്തലങ്ങളില്‍ ധാരളമായി ഉണ്ടായിരുന്നു എന്നതു തന്നെ. പോയ കാലങ്ങളില്‍ നടത്തിയിരുന്ന തിരണ്ടുകല്യാണങ്ങള്‍ തന്നെ ലൈംഗികതക്കു സമൂഹത്തിലുണ്ടായിരുന്ന മാന്യസ്ഥാനത്തിന്നു തെളിവല്ലെ. ആര്‍ത്തവം ഒളിച്ചുവക്ക്ക്കേണ്ട ഒന്നാണെന്നു അന്നാര്‍ക്കും തോന്നിയിരുന്നില്ല. അതിണ്റ്റെ പന്ഥാവിനെക്കുറിച്ചൊ അതിന്നു പ്രജനനത്തിലുള്ള സ്ഥാനത്തിനേക്കുറിച്ചോ കൌമാരപ്രായക്കാര്‍ക്കിടയില്‍ സോദ്ദേശപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ആ ആഘോഷങ്ങള്‍കൊണ്ട് വഴിയൊരുക്കപ്പെട്ടിരുന്നു. മനുഷ്യരുടെ ജനേന്ദ്രിയങ്ങളുടെ ശ്ളീലനാമങ്ങള്‍ അക്കാലത്തു കുടുംബസദസ്സുകളില്‍ത്തന്നെ വിലക്കപ്പെട്ടവയൊന്നുമായിരുന്നില്ല. പല നാടന്‍ കലാരൂപങ്ങളിലും ലൈംഗികചര്‍ച്ചകള്‍ സോദ്ദേശപരമായിത്തന്നെ കൂട്ടിച്ചേര്‍ത്തിരുന്നതായും നമുക്കു തെളിവുകളുണ്ട്.
ഇവിടേ അതല്ല പ്ര്‍ശ്നം. ലൈംഗികത മനസ്സിലാക്കുന്നതിന്നും, ആസ്വദിക്കുന്നതിന്നും അപ്പുറം, സര്‍ഗാത്മകമായ ഒരു സമൂഹവ്യ്‌വസ്ഥക്കു തുരങ്കം വക്കുന്ന, അനിയന്ത്രിതമായ, നിരുത്തവാദപരമായ, ലൈംഗികവേഴ്ചകള്‍ കൌമാരപ്രായക്കാര്‍ക്കിടയില്‍ പ്രോത്സാഹിക്കപ്പെടണമോ എന്നതാണു പ്രശ്നം. തനിക്കു പുറകെ വരുന്ന തലമുറകളോടു മനുഷ്യന്‍ കാണിക്കേണ്ട ഉത്തരവാദിത്തം നിലവിലുള്ള സാമ്പ്ത്തികസംവിധാനങ്ങള്‍ക്കകത്തു ഏറ്റവും ഉത്പാദനപരമായ രീതിയില്‍ വര്‍ത്തിച്ചുകൊണ്ടു ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതു തന്നെയാണു. അച്ഛനാരെന്നറിയാത്ത, അമ്മമാര്‍ തെരുവുകളിലോ, അമ്മത്തൊട്ടിലുകളിലൊ ഉപേക്ഷിക്കുന്ന ഏല്ലാ കുട്ടികളുടെയും ഭാവി സുശോഭനമാകുന്ന കാലം ഏതായാലും വരില്ലല്ലോ. അതുകൊണ്ടു ഇത് വെരും സദാചാരത്തിണ്റ്റെ മാത്രം പ്രശ്നമല്ലെന്നറിയുക. വരും തലമുറകളൊടുള്ള നമ്മുടെ കടമകളുടേയും ബാധ്യതകളുടെയും പ്രശ്നം കൂടിയാണു ഇത്. ഇത്തരം പരസ്യങ്ങള്‍ പഠിപ്പിക്കുന്നതു ലൈംഗികതയല്ല, മറിച്ചു അരാജകത്വവും, സ്ത്രീകളെ ചൂഷണവും ചെയ്യലുമാണെന്നു നമ്മള്‍ അറിയേണ്ടിയിരിക്കുന്നു. അവയിലൊളിച്ചിരിക്കുന്ന മുതലാളിത്തത്തിണ്റ്റെ വിഷദംഷ്ട്രകളെ എതിരിടാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു നാം ആലോചിക്കുകയും ചെയ്യേണ്ടതുണ്ട്.
നമ്മുടെ കുട്ടികള്‍ വിവാഹത്തിനു മുന്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല എന്ന വിശ്വാസത്തിലാണ് താങ്കള്‍ ഈ പോസ്റ്റ് ഇട്ടതെന്ന് തോന്നുന്നു. പക്ഷെ സത്യം അതല്ല. അടുത്തുള്ള നഴ്സിംഗ് ഹോമില്‍ അന്വേഷിച്ചാല്‍ അറിയാം എത്ര പെണ്‍കുട്ടികളാണ് ഗര്ഭചിദ്രത്ത്തിനു വിധേയരകുന്നതെന്ന്. (അവര്‍ സത്യം പുറത്ത് പറയുമെങ്കില്‍). ഗര്‍ഭം പുരോഗോമിച്ച്ചത്തിനു ശേഷം അലസിപ്പിക്കുന്നതിനെക്കാള്‍ സുരക്ഷിതമായിരിക്കും ഇത്തരം ഗുളികകള്‍ എന്ന് തോന്നുന്നുന്നു. ഒരു ഡോക്ടര്‍ക്ക് വിദഗ്ധമായ ഉപദേശം തരാന്‍ സാധിക്കും.
അമേരിക്കൻ സംസ്കാരത്തെ ഒരിക്കലും കേരളത്തിന്റെ സംസ്കാരവുമായി താരതംയം ചെയ്യുവാൻ കഴിയില്ല.അവിടെ ഉപയോഗിച്ചതാണെന്ന് അറിഞ്ഞാലും പെണ്ണിനെ കെട്ടുവാൻ ആളൂണ്ട്.( മുടിഞ്ഞ സ്ത്രെധനം കൊടുത്ത് ഇവിടെയും കെട്ടിക്കാറുണ്ട്, പക്ഷെ അവിടെ അതില്ലല്ലോ)
കേരളത്തിൽ കൌമാര ഗർഭവും അലസിപ്പിക്ക്ലും ഒത്തിരിയുണ്ടെന്നും മറ്റും നിരവധി സർവ്വേകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു പരസ്യം കണ്ട് ഉടനെ അടുത്തുകിട്ടിയ പുരുഷനുമായി ബന്ധപ്പെടാം എന്ന് കേരളത്തിലെ പെൺകുട്ടികൾ കരുതും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.പിന്നെ ഈ പരസ്യം ഇല്ലെങ്കിലും ബന്ധ്hഅപ്പെടേണ്ടവർ ബന്ധപ്പെടും.
കൌൺസിലർ എന്നത് കേവലം ഒരു ലേഡീ ടീച്ചർ ആണെന്ന് ഞാൻ ഉദ്ദേശിച്ചില്ല.അത് സൈക്കോളജി പഠിച്ച/സൈക്കോ തെറാപ്പിസ്റ്റ് ആകണം.ഒരു സ്ത്രീ ലൈംഗീക ഉപദേശം നൽകുന്നതിൽ എന്താണ് തെറ്റ്?അതു അങ്കിളിന്റെ കാഴ്ചപ്പാടിന്റെ കുഴപ്പം ആണ്.
രാത്രികാലങ്ങളിൽ നടക്കുന്ന മൊബൈൽ ഫോൺ കോളുകൾ ഒന്ന് റെക്കോർഡ് ചെയ്ത കേട്ടാൽ അറിയാം കേരളത്തിന്റെ പുതിയ ട്രന്റ്...
നമ്മുടെ നല്ല സംസ്ക്കാരിക മൂല്യങ്ങൾ തകരണം എന്നെനിക്ക് അഭിപ്രായം ഇല്ല പക്ഷെ
സംസ്കാരിക പാരമ്പര്യത്തെകുറിച്ച് സംസാരിക്കുമ്പോളൂം യാദാർഥ്യങ്ങളെ അംഗീകരിക്കാതെ നിവ്ര്‌ത്തിയില്ല അങ്കിൾ.
സമയക്കുറവുണ്ട്.പിന്നെ എഴുതാം.
namal engane tharkkichathu kondu kaariamundoo? ... ethram thettugal janagalilethikkan kaziyathidathoollam ...
i-pill പുതിയ പരസ്യം പ്രദര്‍ശിപ്പിച്ചു തുടങ്ങി.
സംഗതി ഇങ്ങനെ തുടങ്ങുന്നു:
സ്വന്തം മകളുടെ വിവാഹത്തിനായി അച്ഛനമ്മമാര്‍ ഏതോ പത്രത്തിലെ ‘മാട്രിമോണിയല്‍’ പരസ്യം തപ്പുന്നത് കണ്ട് വിവശയായ മകള്‍ ഇറങ്ങി ഓടുന്നു.
പലയിടത്തും കയറിയിറങ്ങിയിട്ടം ‘അബോര്‍ഷന്‍ ’ ഒപ്പിക്കുന്നതില്‍ വിജയിക്കാതെ വിഷണ്ണയായി റോഡരികില്‍ നില്‍ക്കുമ്പോള്‍:
i-Pill സമയത്തു കഴിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കുന്നുവെന്ന പരസ്യത്തോടെ രംഗം അവസാനിക്കുന്നു.
ക്ഴിഞ്ഞപരസ്യം അമ്മ മകളോടാണോ ഫോണില്‍ സംസാരിക്കുന്നത്, കല്യാണം കഴിഞ്ഞ കുട്ടിയോടാണോ സംസാരിക്കുന്നത് എന്നല്ലാം സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയമെല്ലാം അസ്ഥാനത്തക്കികൊണ്ട്, വിവാഹം കഴിയാതെ ഗര്‍ഭം ധരിച്ച ഒരു കുമാരിയാണെന്നു സംശയലേശമന്യേ ചിത്രീകരിച്ചിരിക്കുന്നു.
എന്റെയങ്കിളേ,രണ്ടും വ്യത്യസ്ഥമായ എപ്പിസോഡുകളാണല്ലൊ..വെവ്വേറെ കഥാപാത്രങ്ങളും.ഇത് മറ്റൊരു ജീവിതസന്ദർഭം-
തന്റേതായ കുറ്റം കൊണ്ടൊ അല്ലാതെയോ ഗർഭിണിയായ,അവിവാഹിതയായ ഒരു പെൺകുട്ടി ആർക്കും വേണ്ടാത്ത
ഒരു കുഞ്ഞിനെ ലോകത്ത് കൊണ്ടുവന്ന്,രണ്ട് ജീവിതങ്ങൾ പ്രശ്നഭരിതമാക്കുന്നത് ഒഴിവാക്കുക-അതാൺ ആ പരസ്യം കൊണ്ടുദ്ദേശിയ്ക്കുന്നത്.
മാത്രമല്ല വൈകിയ അബോർഷൻ പെൺകുട്ടിയുടെ ആരോഗ്യത്തിനേയും ജീവനെത്തന്നെയും അപകടത്തിലാക്കിയേക്കാം
ഇനിയും കൂടുതൽ എപ്പിസോഡുകൾ ഐപ്പില്ലിനെ പറ്റി വരും.
തിരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം-അതാണിവിടെ പ്രധാനം.
കാര്യം സാധിച്ചുകഴിഞ്ഞ് പൊടീം തട്ടിപ്പോകാവുന്ന സൗകര്യം പുരുഷനുള്ളപ്പോൾ,
പെണ്ണിനിത്രയെങ്കിലും വേണ്ടേ?
ഭൂമിപുത്രീ,
“തന്റേതായ കുറ്റം കൊണ്ടൊ അല്ലാതെയോ ഗർഭിണിയായ,അവിവാഹിതയായ ഒരു പെൺകുട്ടി ആർക്കും വേണ്ടാത്ത
ഒരു കുഞ്ഞിനെ“ എന്നൊക്കെ എത്ര ലാഘവമായി പറഞ്ഞു കളഞ്ഞു.
സമൂഹത്തിലെ താഴേക്കിടയിലുള്ള ഒരു കുട്ടിയെ അല്ല അതില്‍ കണ്ടത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രീകരണമായോ ആ പരസ്യത്തിനെ ഈ പഴമനസ്സിനു കാണാന്‍ കഴിഞ്ഞില്ല.
തന്റേതല്ലാത്ത കുറ്റം കൊണ്ട് സംഭവിക്കുന്ന ഒന്നല്ലിത്. പെണ്ണ് സഹകരിക്കാതെ ഒരാണും ഒറ്റക്ക് കാര്യം സാധിച്ചിട്ട് പൊടിയും തട്ടി പോകാന്‍ പറ്റുമെന്നും ഈ വയസ്സനു തോന്നുന്നില്ല. പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി എന്ന പഴയ പല്ലവിയൊന്നും ഇക്കാലത്ത് ചെലവാകില്ല.
i-Pill ഉള്ളതു കൊണ്ട് പുതിയ പരീക്ഷണങ്ങള്‍, സമൂഹത്തിലെ മേലേക്കിടയിലെ കുട്ടികള്‍ക്കു പോലും, സുരക്ഷിതമാണെന്ന സന്ദേശം ആശാവഹമല്ല്. ഈ പരസ്യമില്ലെങ്കിലും അതിനു തുനിയുമെങ്കില്‍ പിന്നെ ഈ പരസ്യത്തിന്റെ ആവശ്യംതന്നെയില്ല.
അങ്കിളെ,അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ തന്നെ യോജിയ്ക്കാനാകില്ല,ലൈക്ക്-
“പെണ്ണ് സഹകരിക്കാതെ ഒരാണും ഒറ്റക്ക് കാര്യം സാധിച്ചിട്ട് പൊടിയും തട്ടി പോകാന്‍ പറ്റുമെന്നും ഈ വയസ്സനു തോന്നുന്നില്ല”
വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല.
സമൂഹത്തിലെ മേൽത്തട്ടിലെ ആയാലും കീഴ്ത്തട്ടിലെ ആയാലും,‘അൺ വാണ്ടട്’ആയൊരു കുഞ്ഞിന്റെ ജീവൻ ഉയിരെടുത്തിട്ട് അതിനെ നശിപ്പിയ്ക്കുന്നതിനേക്കാളും എത്രയോ ഭേദമാൺ അതിനിടകൊടുക്കാതിരിയ്യ്കുന്നത്,അല്ലെ?
ഇങ്ങിനെയൊരു പിൽ ഉള്ളതുകൊണ്ട്,
‘തോന്നിയപാടെ’നടക്കുന്നവരെക്കാളും,
എത്രയോ മടങ്ങ് കൂടുതലാകും,ആദ്യം പറഞ്ഞ തരത്തിലുള്ള ഉപയോഗം.
അത്രമാത്രം കരുതിയാൽ മതി.
“പെണ്ണ് സഹകരിക്കാതെ ഒരാണും ഒറ്റക്ക് കാര്യം സാധിച്ചിട്ട് പൊടിയും തട്ടി പോകാന്‍ പറ്റുമെന്നും ഈ വയസ്സനു തോന്നുന്നില്ല” ഇക്കാര്യത്തിൽ ഞാൻ അങ്കിളിനോടു യോജിക്കുന്നു.അതേ കുറിച്ച് അറിയാഞ്ഞിട്ടാകും ഭൂമിപുത്രി അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.ശാസ്ത്രീയമായ പുസ്തകങ്ങൾ വിദഗ്ദരുടെ നിരീക്ഷണങ്ങൾ/കണ്ടുപിടുത്തങ്ങൾ അല്ലെങ്കിൽ ബലാത്സംഗകേസുകളുടെ കോടതിവിസ്താരം പരിശോധിച്ചാലും മനസ്സിലാകും ഇക്കാര്യം. മറ്റുള്ലവർക്ക് അസൌകര്യം ആകും എന്നതിനാൽ ഇവിടെ അതു വിശദമായി എഴുതുന്നില്ല.
അങ്കിളേ “അസന്മാർഗ്ഗിക“ ജീവിതം നയിക്കുന്നവർ തന്നെ സമൂഹത്തിനു ഉപദ്രവം ആണെങ്കിൽ പിന്നെ അവരുടെ സംസർഗ്ഗം മൂലം ഉണ്ടാകുന്ന സന്തതികളെ കൂടെ എന്തിനു സമൂഹം സഹിക്കണം?
അതെ,ആറ്മാസവും ഒരുവയസ്സും മുതൽ ബലാത്സംഗം ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ പൂർണ്ണസഹകരണത്തോടെയാ
ണതൊക്കെ നടക്കുന്നത് എന്ന് പറഞ്ഞുതന്നതിനു നന്ദി!
ചതിയില്‍പ്പെട്ട് മനസ്സും ശരീരവും പിച്ചിച്ചീന്തപ്പെട്ട ഒരു കൊച്ചുപെൺകുട്ടി
കൊടുത്ത കേസിൽ വന്ന കോടതിവിധി എല്ലാവർക്കുമറിയാം..
അങ്ങിനെയുള്ളൊരു വ്യവസ്ഥിതിയിൽ പാർപ്പിടത്തിന്റെയൊ അങ്കിളിന്റെയോ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
അതുകൊണ്ട്തന്നെ കൂടുതൽ ചർച്ചയ്ക്ക് ഞാനില്ല
പ്രായപൂര്‍ത്തിയും പക്വതയുമെത്തിയ ഒരു പുരുഷനും വിവാഹം കഴിക്കാത്ത സ്ത്രീയും, പണത്തിനോ മറ്റ് സമ്മാനങ്ങള്‍ക്കോ അല്ലാതെ, ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നിയമവിരുദ്ധമല്ലല്ലോ? പിന്നെ സദാചാരബോധം! അങ്ങനെയൊന്നുണ്ടോ? എനിക്ക് സദാചാരമായി തോന്നുന്നത് അങ്കിളിന്‍ ദുരാചാരമായിരിക്കാം, തിരിച്ചും! കേരള/ഭാരതീയ സംസ്കാരങ്ങള്‍ക്കെതിരെന്ന് പറയുന്നതും ഭോഷ്കാണ്. നമ്മുടെ പുരാണങ്ങളിലും മറ്റും ലൈംഗികതയെ കുറിച്ച് എത്ര തുറന്നാണ് പറഞ്ഞിട്ടുള്ളത്? കാമശാസ്ത്രം എഴുതിയത് ഇന്ത്യയിലല്ലേ, ഇറാഖിലല്ലല്ലോ? സംബന്ധങ്ങള്‍ ഒരു കാലത്ത് അഭിമാനത്തോടെയൊക്കെയല്ലേ നമ്മുടെ നാട്ടില്‍ കൊണ്ടാടിയിരുന്നത്?
അതു കൊണ്ട് ലൈംഗികതയല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലൈംഗികത ഒരു പ്രശ്നമേയല്ല.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ക്ക് ഇത് വഴിവെക്കില്ലേ? കോണ്ടം മൂലം കിട്ടുന്ന ലൈംഗിക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം ഐ-പില്ലില്‍ നിന്നും കിട്ടുന്നില്ലല്ലോ?
അങ്കിളേ
"പെണ്ണ് സഹകരിക്കാതെ ഒരാണും ഒറ്റക്ക് കാര്യം സാധിച്ചിട്ട് പൊടിയും തട്ടി പോകാന്‍ പറ്റുമെന്നും ഈ വയസ്സനു തോന്നുന്നില്ല" . ബഹുമാനം വച്ചുകൊണ്ടു തന്നെ പറയട്ടെ , ഇതു ഒരു വൃത്തികെട്ട കമന്റ് ആയിപ്പോയി. നിങ്ങളുടെ അറിവും , പക്വതയും വച്ചാലോചിക്കുമ്പോള്‍ പ്രത്യേകിച്ചും!
BcpsSsb¦nepw A½bpw s]§fpatà ]ng¡p¶Xv .......]ng¸n¡p¶hÀ IpSp§cpXtÃm...........................A¦ntf ]
pizhakkunnathu vallavanteyum ammayum pengalumalle ivarkkentha
.............pizhappikkunnavan kudungaruthallo!!!!!!!!!!!!!!!!!!!!!!!!!unclee parayunna nammalaa kuttakkaar
അയ്യേ..ഭൂമിപുത്രീ എന്തായിത്?അങ്കിളിനെപ്പോലുള്ള സുമനസുകളോട് ഇങ്ങനെയൊക്കെ ചോദിക്കാമോ? കൊച്ചിന്റെ വായില്‍ ഇത്തിരി പഴംതുണി കുത്തിത്തിരുകിയാല്‍ അതിനു പിന്നെ നിലവിളിക്കാനോ കരയാനോ പറ്റുമോ? അപ്പോള്‍പ്പിന്നെ മൌനം സമ്മതം എന്ന ഞ്യായപ്രകാരം ആ കൊച്ച് സമ്മതിച്ചിരുന്നു എന്നല്ലേ അര്‍ത്ഥം? അങ്കിളിനെപ്പോലുള്ള സുമനസുകള്‍ എത്ര ഗാഢമായി ചിന്തിച്ചിട്ടാണ് ഓരോന്ന് പറയുന്നതെന്ന് നോക്കിയാല്‍ ഭൂമിപുത്രിക്കിങ്ങനെ ക്രൂരമായി പ്രതികരിക്കാന്‍ തോന്നില്ല. പാവം അങ്കിള്‍. ഭൂമിപുത്രിയുടെ കമന്റ് കണ്ട് ആ മാനവഹൃദയം എത്ര വേദനിച്ചു കാണും. ഷെമി ബേഗു അങ്കിള്‍. ഷെമി ബേഗു.
മരത്തലയന്റെ പേര് അന്വർത്ഥമാണെന്നു ഇപ്പോഴാണു മനസ്സിലായത്. എന്റെ പോസ്റ്റ് i-Pill നെ പറ്റിയാണു. മരത്തലയൻ പരാമർശിച്ചിരിക്കുന്ന ഈ കുട്ടിക്ക് ഉടൻ തന്നെ i-Pill കൊടുത്താൽ ഗർഭം ഒഴിവാക്കാം, അല്ലേ. ബസ്റ്റ് കണ്ണാ ബസ്റ്റ്.
താങ്കള്‍ നല്‍കിയ ഇന്‍ഫറ്മറ്ഷന്‍ പില്ലിന് നന്ദി..
ചറ്ച്ച ബന്ധമില്ലാത്ത വഴിയിലേക്കു നീട്റ്റി കൊണ്ടു പോകുന്നവരേ പറ്റി എന്തു പറവാന്‍?
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..