Friday, May 16, 2008

നിങ്ങളറിഞ്ഞില്ലേ ഉപഭോക്താ‍ക്കളേ....(big bazar)

തിരുവനന്തപുരത്ത്‌ ബിഗ്‌ ബസാര്‍ അവരുടെ രണ്ടാമത്തെ ഷോറൂം കഴിഞ്ഞയാഴ്ച പട്ടത്ത്‌ തുറന്നു. കിഴക്കേകോട്ടയിലുള്ളതിനേക്കാള്‍
വലിയൊരെണ്ണം. മലയാള മനോരമയില്‍ ഒരു ഫുള്‍പേജ്‌ പരസ്യവും ഉണ്ടായിരുന്നു. ഒരാളും എതിരഭിപ്രായം ഇതുവരെ പ്രകടിപ്പിച്ചു കണ്ടില്ല. പകരം സര്‍ക്കാരിന്റെ ഒരറിയിപ്പ്‌ കണ്ടു: കിഴക്കേകോട്ടയില്‍ ബിഗ്‌ ബസാര്‍ കിടക്കുന്ന സ്ഥലത്തെ പോക്ക്‌ വരവ്‌ റദ്ദാക്കിയെന്ന്‌. [മാതൃഭൂമി വാര്‍ത്ത]

ബസാര്‍ ഇപ്പോഴും നടക്കുന്നുണ്ട്, രണ്ടിടത്തും. ഓവെര്‍ബ്രിഡ്ജ്‌-കിഴക്കേകോട്ട റോഡ്‌ വികസിപ്പിക്കുമ്പോള്‍ ഒഴിപ്പിക്കേണ്ടിവരുന്ന
ചെറുകച്ചവടക്കാരെ പുനരധിവസിപ്പീക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ടുണ്ടാക്കിയ കെട്ടിടത്തിലാണ് ബിഗ്‌ ബസാര്‍ നടത്താന് ‍കോര്‍പ്പറേഷന്‍ ലൈസന്‍സ്‌ കൊടുത്തത്‌. ഒന്നു പൂട്ടിയാലും സാധനങ്ങളെല്ലാം മറ്റേസ്ഥലത്തേക്ക്‌ മാറ്റി നന്നായിട്ട്‌ നടത്തുമെന്ന്‌ തോന്നുന്നു.

ഏതായാലും തിരുവനന്തപുരത്തെ ഉപഭോക്താക്കള്‍ക്ക്‌ പ്രയോജനം ഉണ്ടാകുമല്ലോ. കാരണം,മറ്റെവിടത്തേക്കാളും കുറഞ്ഞ
വിലയെന്നാണ് അവരുടെ പരസ്യം.[വെബ്‌ദുനിയ വാര്‍ത്ത ഇവിടെ]

Newindpress ന്റെ ഈ വാര്‍ത്തയും നല്ല രസമുണ്ട്‌ വായിക്കാന്‍.

Buzz ല്‍‌ പിന്തുടരുക

11 comments:

  1. അങ്കിള്‍. said...

    തിരുവനന്തപുരത്ത്‌ ബിഗ്‌ ബസാറിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. എതിര്‍ക്കാന്‍ ആരെയും കണ്ടില്ല.

  2. Anonymous said...

    എന്തിനാ മാഷേ എതിര്‍ക്കുന്നത്? ബിഗ് ബസാറീന്ന് വാങ്ങേണ്ടവര്‍ അവിടുന്നു തന്നെ വാങ്ങും. അല്ലാത്തവര്‍ മറ്റു കടകളില്‍ നിന്നും വാങ്ങും.

  3. അങ്കിള്‍ said...

    എനിക്കൊരെതിര്‍പ്പുമില്ല. എന്റെ മുന്‍പോസ്റ്റുകള്‍ നോക്കൂ. പക്ഷേ സൂപ്പര്‍ മാര്‍ക്കെറ്റെന്നു കേട്ടാല്‍ രക്തം തിളക്കുന്നവരുണ്ടായിരുന്ന കഴിഞ്ഞയാഴ്ച വരെ. അവര്‍ക്കു വേണ്ടി യാണീ പോസ്റ്റ്.

  4. Unknown said...

    ബിഗ് ബസാര്‍ എന്നത് ശരിക്കും ആളെ പറ്റിക്കല്‍ തന്നെയാണ്. പാക്ക്‌ഡ് ആയിട്ടു വരുന്ന സാധനങ്ങള്‍ മാത്രമേ അവിടെ ഗുണമുള്ളൂ. ബിഗ് ബസാറിന്റെ തന്നെ ബ്രാന്‍ഡഡ് സാധനങ്ങള്‍ ഫൂട്ട്‌പാത്ത് ക്വാളിറ്റി പോലും ഇല്ല എന്നതാണ് സത്യം!

    ക്വാളിറ്റി ഇല്ലാത്ത സാധനം കിഴക്കേക്കോട്ടയിലാണെങ്കിലും പട്ടത്താണെങ്കിലും ഒരു പോലെ അല്ലേ?

  5. Suvi Nadakuzhackal said...

    അങ്ങനെ കുറെ ബിഗ് ബസാറുകളും വാള്മാര്‍ടുകളും ഒക്കെ വരട്ടെ. നമുക്കും നല്ല കുറെ സാധനങ്ങള്‍ ഒക്കെ കിട്ടി തുടങ്ങട്ടെ. ഇവിടുത്തെ ചെറു കിട കടകളില്‍ ചെന്നാല്‍ അവര്‍ സൂക്ഷിക്കുന്നതെല്ലാം തന്നെ വ്യാജ സാധനങ്ങള്‍ ആണ്. അതും ബ്രാന്‍ഡ് സാധനത്തിന്റെ വിലയ്ക്കു. മാങ്ങാ ജൂസ് അല്ലെന്കില്‍ വെള്ളം മേടിക്കാന്‍ നോക്കിയാല്‍ നമുക്കു കാണം അവര്‍ തരുന്നതെല്ലാം വ്യാജ സാധനം ആണെന്ന്. അന്നിട്ടു ബ്രാന്‍ഡ് സാധനത്തിന്റെ വിലയും മേടിക്കും. അതും നികുതി വെട്ടിച്ചു കൊണ്ട്. ബിഗ് ബസാറും മറ്റും നികുതി അടച്ചിട്ടും ബ്രാന്‍ഡ് സാധനം വിട്ടിട്ടും കുറഞ്ഞ വിലയ്ക്കു വിറ്റും പിടിച്ചു നില്ക്കുന്നു.

  6. അങ്കിള്‍ said...

    ഇന്നത്തെ (19-05-2008) മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണിത്‌:
    ------------------------------
    ഇരുനൂറു കോടി രൂപ മൂലധനത്തില്‍ പതിനായിരം വിലക്കയറ്റ വിരുദ്ധ ചന്തകള്‍ തുടങ്ങാനും നൂറ്‌ ത്രിവേണി മെഗാ മാര്‍ട്ടുകള്‍ ആരംഭിക്കാനും നടപടിയെടുത്തിട്ടുണ്ടെന്നു മന്ത്രി ജി. സുധാകരന്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കണ്‍സ്യൂമര്‍ ഫെഡ്‌ മുഖേന സഹകരണ വകുപ്പിന്റെ സ്നേഹോപഹാരമായി ആരംഭിച്ച ത്രിവേണി മെഗാ മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

    മനോരമയുടെ നിരന്തരമായ ഇടപെടലാണ്‌ കണ്‍സ്യൂമര്‍ ഫെഡിന്റെ മെഗാ മാര്‍ട്ടുകള്‍ തുടങ്ങാനുള്ള പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

    വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ മുഴുവന്‍ മണ്ഡലങ്ങളിലും ത്രിവേണിയുടെ വിവിധ നിലവാരത്തിലുള്ള സ്റ്റോറുകള്‍ ആരംഭിക്കാൻ തുടക്കമിട്ടത്‌. ജനോപകാരപ്രദമാകുന്ന നീതി മാര്‍ക്കറ്റുകള്‍ ആരംഭിക്കണമെന്ന്‌ മനോരമ വാരികയിലൂടെ വായനക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
    -----------------------------
    കുറിപ്പ്‌:റീട്ടെയില്‍ രംഗത്ത്‌ കുത്തകകള്‍ വരുന്നതിനെ ചെറുകിട വ്യാപാരികളും സര്‍ക്കാരും എതിര്‍ത്തിരുന്നു. ഇതു പക്ഷേ നമ്മുടെ സര്‍ക്കാര്‍ തന്നെ ജനങ്ങള്‍ക്ക്‌ വേണ്ടി തുടങ്ങാന്‍ പോകുന്ന മെഗാ മാര്‍ട്ടുകളല്ലേ. പ്രതിഷേധം ഒരു വഴിക്ക്‌ നടക്കട്ടേ. ഉപഭോക്താക്കളായ നമുക്ക്‌ അതൊരു പ്രശ്നമാക്കേണ്ടതില്ല

  7. Suvi Nadakuzhackal said...

    നമ്മുടെ സഖാക്കള്‍ക്ക് എന്ത് നല്ല കാര്യവും വേറെ ആരെങ്കിലും ചെയ്താലേ പ്രശ്നമുള്ളല്ലോ? പ്രീഡിഗ്രി ബോര്‍ഡ് തൊട്ട് നാം കാണുന്ന കാര്യം ആണിത്!!

  8. keralafarmer said...

    കുത്തകയോട്‌ സി.പി.ഐയുടെ 'പരസ്യ'പ്രണയം
    തിരുവനന്തപുരം: ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ക്ക്‌ അയിത്തം കല്‍പിച്ച സി.പി.ഐയ്‌ക്ക് കുത്തകപ്പരസ്യത്തോട്‌ പ്രണയം.

    റിലയന്‍സ്‌ അടക്കമുള്ള കുത്തകകള്‍ക്കെതിരേ തെരുവില്‍ സമരം നടത്തിയ സി.പി.ഐ, പാര്‍ട്ടി പ്രസിദ്ധീകരണമായ 'ജനയുഗ'ത്തിന്റെ വിശേഷാല്‍ പതിപ്പിന്റെ പിന്‍പുറത്ത്‌ റിലയന്‍സിന്റെ പരസ്യം പ്രസിദ്ധീകരിച്ചു.

    കേരളത്തില്‍ മറ്റാര്‍ക്കും പരസ്യം നല്‍കാതെ റിലയന്‍സ്‌ റീട്ടെയില്‍ മുംബൈയിലെ ആസ്‌ഥാനത്തുനിന്നു പ്രത്യേകാനുമതി വാങ്ങി ഒരു ലക്ഷം രൂപയുടെ പരസ്യം ജനയുഗത്തിനു മാത്രമായി നല്‍കുകയായിരുന്നു. റീട്ടെയില്‍ മേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റം തടയാന്‍ നിയമം കൊണ്ടുവരുമെന്ന്‌ സി.പിഐയുടെ മന്ത്രിമാര്‍ നിരന്തരം പരസ്യ പ്രഖ്യാപനം നടത്തുകയും കുത്തകവിരുദ്ധ സമരത്തിന്റെ പേരില്‍ സംഘടനാ നേതാക്കള്‍ കേസുകളുമായി കോടതികയറിയിറങ്ങുകയും ചെയ്യുമ്പോഴാണ്‌ കുത്തകപരസ്യവുമായി ജനയുഗം വിപണിയിലിറങ്ങിയത്‌. ഇതിനിടയില്‍ പാര്‍ട്ടിപ്രസിദ്ധീകരണത്തിന്‌ കുത്തകപരസ്യത്തോടുണ്ടായ പ്രണയം പാര്‍ട്ടിക്ക്‌ തലവേദനസൃഷ്‌ടിക്കുമെന്നുറപ്പായി.

    സംസ്‌ഥാനത്തെ റിലയന്‍സ്‌ ഫ്രഷ്‌ ഷോപ്പുകളടക്കമുള്ള റീട്ടെയില്‍ സ്‌ഥാപനങ്ങളിലേയ്‌ക്ക് മാര്‍ച്ചു നടത്തുകയും അവ അടിച്ചു തകര്‍ക്കുകയും ചെയ്‌ത് കുത്തകവിരുദ്ധ സമരം നടത്താന്‍ എ.ഐ.വൈ.എഫും എ.ഐ.എസ്‌.എഫുമടക്കമുള്ള സി.പി.ഐയുടെ പോഷകസംഘടനകള്‍ പരസ്‌പരം മത്സരിച്ചിരുന്നെങ്കിലും സമരം പിന്നീട്‌ കെട്ടടങ്ങി.

    സി.പി.എമ്മും കുത്തകവിരുദ്ധസമരത്തിന്റെ പാതയിലാണെന്ന്‌ അവകാശപ്പെടുമ്പോഴും സി.പി.എം. ഭരിക്കുന്ന നഗരസഭകളില്‍ പുതിയ റീട്ടെയില്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ നഗരസഭ പോലും അറിയാതെ ഒരു ദിവസം റിലയന്‍സ്‌ മൂന്നു ഷോറൂമുകളാണ്‌ തുറന്നത്‌.
    കടപ്പാട് - മംഗളം 12-09-08

  9. Anish Aഅനീഷ്‌ എ said...

    enikku malayalathil type cheyyan pattunilla.

    Ente oru kootukaran oru pen drive vangi. 2 GB 3 varsham Waranty.

    299 rupa.

    Nyan ethiru paranjilla.

    Ennal vangi kazhinju nyan nokiaappol aanu kandathu athu oru fake company ude pen drive aayirunnu ennu.

    Avar engane aanu warranty tharunnathu ennu nokkam.

  10. അങ്കിള്‍ said...

    ഫേക്ക് കമ്പനിയുടേതെന്നറിഞ്ഞ സ്ഥിതിക്ക് വാങ്ങിയ കടക്കാരനു വിവരം പറഞ്ഞ് ഒരു കത്തയക്കൂ. പക്ഷേ അതൊരു ഫേക്ക് കമ്പനിയെന്ന് അനീഷെങ്ങനെ സ്ഥാപിച്ചെടുക്കും? നിങ്ങള്‍ക്ക് വാറണ്ടി കിട്ടിയാല്‍ പോരെയെന്നു ചോദിച്ചാല്‍?.

    ഏതായാലും കിട്ടിയ ബില്ലും, വാറണ്ടി കാര്‍ഡും എല്ലാം ഭ്ദ്രമായി സൂക്ഷിക്കൂ. ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാം.

  11. അങ്കിള്‍ said...

    ബിഗ് ബസാര്‍ അടക്കമുളള റീടെയില്‍ കുത്തകകളോടുളള സിപിഎമ്മിന്‍റെ
    എതിര്‍പ്പ് ഇല്ലാതാവുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിലെ പ്രധാന സ്പോണ്‍സറായി രംഗത്തെത്തിയിരിക്കുന്നത് ഫോര്‍ച്യൂണ്‍ ഗ്രൂപ്പിന്‍റെ കീഴിലുളള ബിഗ് ബസാറാണ്. ഷോപ്പിംഗ് ഫെസ്റ്റിവലിലെ ഗോള്‍ഡ് സ്പോണ്‍സറായാണ് ബിഗ്ബസാര്‍ സര്‍ക്കാറുമായി ധാരണാപത്രത്തില്‍
    ഒപ്പിട്ടിരിക്കുന്നത്.

    സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാണിജ്യപേജില്‍ കഴിഞ്ഞ ദിവസം ഇത്
    സംബന്ധിച്ചുവന്ന വാര്‍ത്ത നോക്കുക.
    **സംസ്ഥാനത്ത് വ്യാപാരമുന്നേറ്റത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ശ്രദ്ധപിടിച്ചു പറ്റിയ ബിഗ് ബസാര്‍ വ്യാപാര ശൃംഘലയുടെ സംഘാടകരായ ഫോര്‍ച്യൂണ്‍ ആദ്യമായാണ് ഇത്തരത്തില്‍ ഗ്രാറ്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലുമായി ഇത്തരത്തിലുളള വിപുലമായ സഹകരണ കരാറിലൊപ്പിടുന്നത്…*

    *കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ മറ്റൊരിടത്തും നല്‍കാത്ത തരത്തിലുളളവിപുലമായ ആനുകൂല്യങ്ങള്‍ ഗ്രാന്‍റ് കേരളാ
    ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തും. “* ( ദേശാഭിമാനി 21-11-2009 വാണിജ്യം പേജില്‍ നിന്ന് )

    ബിഗ് ബസാറുകള്‍ അടക്കമുളള സ്ഥാപനങ്ങളെ കേരളത്തിലെവിടെയും തുറക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരങ്ങള്‍ നടത്തിയ
    പാര്‍ട്ടിയിപ്പോള്‍ കുത്തകകള്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്‍റെ ആരോപണം.

    സമരം കത്തിനിന്നിരുന്ന സമയത്ത് ഇടതു നേതാക്കള്‍ റീടേയില്‍ ഭീമന്‍മാരെ നേരിടാന്‍
    വേണമെങ്കില്‍ നിയമനിര്‍മ്മാണത്തെക്കുറിച്ചും ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
    എന്നാല്‍ അത്തരം എതിര്‍പ്പുകളൊക്കെ മാറ്റി നിറുത്തിയാണ് ഇടതുസര്‍ക്കാറിപ്പോള്‍
    റീടേയില്‍ ഭീമനായ ബിഗ്ബസാറുമായി ഷോപ്പിംഗ് ഫെസ്റ്റിവലില്‍
    കരാറുണ്ടാക്കിയിരിക്കുന്നത്.

    ബിഗ് ബസാര്‍ അടക്കമുളള കുത്തക റീടെയില്‍ ഭീമന്‍മാര്‍ക്കെതിരെ സിപിഎം നേരത്തേ
    ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സിപിഎം അനുകൂല വ്യാപാര സംഘടനയായ കേരള വ്യാപാരി വ്യവസായി സമിതി യായിരുന്നു സമരത്തിന്‍റെ മുന്‍പന്തിയില്‍. എന്നാല്‍
    സിപിഎം സര്‍ക്കാറുതന്നെ ബിഗിബസാറുപോലുളള വന്‍കിടക്കാരോട് മൃദുസമീപനം എടുത്തതോടെ
    പ്രതിഷേധമുളള വ്യാപാരികള്‍ക്കും ഒന്നും പറയാനാകാത്ത അവസ്ഥയാണിപ്പോള്‍.