വിദേശ കുത്തകകള്‍ വിപണി ലക്ഷ്യമിടുന്നു.
നമ്മുടെ ഭക്ഷ്യ സംസ്കാരം തകര്‍ത്ത് വിദേശകുത്തകകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കടന്ന് കയറാന്‍ ഗൂഡതന്ത്രങ്ങള്‍ മെനയുന്നു. മൊണ്‍സാന്റോ, കാര്‍ഗില്‍, എ.സി.എം തുടങ്ങിയ വിദേശകമ്പനികള്‍ നമ്മുടെ ഭക്ഷ്യമേഖലയില്‍ പിടിമുറുക്കാനുള്ള നീക്കത്തിലാണ്. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഒത്താശ നല്‍കുന്നു. 'സംസ്കരിച്ച ഭക്ഷണം കഴിക്കൂ, ആരോഗ്യം സംരക്ഷിക്കു' എന്ന പരസ്യം ഇടവിട്ട് ടി.വി.കളില്‍ ഭക്ഷ്യമന്ത്രാലയംതന്നെ നല്‍കുന്നു. അപ്പോഴപ്പോള്‍ തയ്യാറാക്കുന്ന ഭക്ഷണത്തേക്കാള്‍ എത്രയോ ഇരട്ടി അപകടകരം ആണ് സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍. അതിലടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ വരുത്തിവയ്ക്കാവുന്ന അപകടങ്ങള്‍ അധിക്റുതര്‍ മറച്ചുവെയ്ക്കുകയാണ്. കോര്‍പ്പറേറ്റ് കമ്പനികളുടെ ഓഫീസ്സുകളില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ തീരുമാനിക്കുന്ന കാലമാണ് വരുന്നത്. ഇതിനെതിരെ അപൂര്‍വം ചിലരില്‍ നിന്നേ ചെറുത്ത്‌നില്പ് ഉയരുന്നുള്ളൂവെന്നതും പ്രസ്താവ്യമാണ്.
Buzz ല്‍ പിന്തുടരുക
3 comments:
നമ്മുടെ ഭക്ഷ്യ സംസ്കാരം തകര്‍ത്ത് വിദേശകുത്തകകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കടന്ന് കയറാന്‍ ഗൂഡതന്ത്രങ്ങള്‍ മെനയുന്നു.
yeah, you are absolutely right.It is high time to react against these kinds of unhealthy food.
വളരെ ശരിയാണ്. 'ജങ് ഫുഡ്' ഒഴിവാക്കൂ.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..