Sunday, January 20, 2008

വിവരാവകാശ നിയമം 2005 - ഞാന്‍ മനസ്സിലാക്കുന്നത്‌.

വിവരാവകാശ നിയമം - എന്താണിത്‌ - ഭാഗം ഒന്ന്‌

മറ്റുപല നിയമങ്ങളും ഉണ്ടായതുപോലെ 'വിവരാവകാശ നിയമവും' സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലമുണ്ടായതാണ്‌.വിവരം സ്വീകരിക്കാനും ശേഖരിക്കാനുമുള്ള പൗരന്റെ അവകാശം ഭരണഘടനാപരമായുള്ള - 19(1)(എ) - "ആശയപ്രകാശന സ്വാതന്ത്ര്യത്തില്‍" അന്തര്‍ലീനമാണ്‌.ഈ മൗലികാവകാശം അനുഭവവേദ്ദ്യമാക്കുവാനായി കേന്ദ്രസര്‍ക്കാര്‍ "വിവരസ്വാതന്ത്ര്യ"മെന്ന പേരില്‍ ഒര്‍ കേന്ദ്രനിയമം 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കി. എന്നാല്‍ ഈ നിയമത്തെ ഔദ്ദോഗിക ഗസറ്റില്‍ പ്രസിദ്ധം ചെയ്യാതെ ഗര്‍ഭത്തില്‍ വച്ചുതന്നെ അന്നത്തെ ബൂറൊക്രസ്സി വധശിക്ഷ നടപ്പാക്കി: വെളിച്ചം കാണിച്ചില്ല. തുടര്‍ന്ന്‌ വന്ന സര്‍ക്കാര്‍ മേല്‍പ്പറ‍ഞ്ഞ "വിവര സ്വാതന്ത്ര" നിയമത്തെ റദ്ദാക്കി. പകരം "വിവരാവകാശനിയമം 2005" എന്ന പേരില്‍ മേയ്‌ 2005-ല്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കൊണ്ടുവന്ന്‌ പസ്സാക്കി, രാഷ്ട്രപതിയുടെ ഒപ്പ്‌ വാങ്ങിച്ച്‌ ഔദ്ദ്യോഗിക ഗസ്സറ്റില്‍ ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം വിജ്ഞാപനം ചെയ്തു. ഇതാണ്‌ ഇന്നു നിലവിലുള്ള "വിവരാവകാശ നിയമം". 2005 ഒക്ടോബര്‍ 12 ന്‌ ഈ നിയമം പ്രബല്യത്തില്‍ വന്നു. വിവരാവകാശനിയമം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയപ്പോള്‍, അത്‌ സംസ്ഥാനങ്ങള്‍ക്കുകൂടി ബാധകമാക്കിയതോടെ നിയമം പസ്സാക്കിയ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും അതു നടപ്പായി. കേരളത്തിലെ ഉദ്ദ്യോഗസ്ഥ ദുഷ്‌പ്രഭുത്ത്വത്തിന്റെ തലയില്‍ ഒരിടിത്തീപോലെയാണ്‌ ഈ നിയമം വന്നു വീണത്‌. ഏതെങ്കിലും കാര്യം സര്‍ക്കാരില്‍ അന്വേഷിച്ചാല്‍ ഒരു വാക്കു പോലും പറയാത്തവര്‍ ഇന്ന്‌ ബന്ധപ്പെട്ട ഫയല്‍ തന്നെ പരിശോധിക്കാന്‍ തരേണ്ടിവരുന്നു. ഉദ്ദ്യോഗസ്ഥനുമായുള്ള വ്യക്തിബന്ധങ്ങളിലൂടെ നിങ്ങള്‍ക്ക്‌ routine news ലഭിക്കും. 'വിവരാവകാശ നിയമ'ത്തിലൂടെ exclussive news കളും.

അറിവ്‌ കരുത്താണ്‌.ഈ അറിവ്‌ സമൂഹത്തിലെ ദുര്‍ബലവിഭാഗള്‍ക്ക്‌ പങ്കുവക്കുന്നതിലൂടെ പൗരനെ ശാക്തീകരിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ജനാധിപത്യമൂല്യങ്ങള്‍ക്ക്‌ അനുസൂതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യമായ ഔദ്ദ്യോഗിക രേഖകളും മറ്റും യഥാസമയം ലഭ്യമാക്കുന്നതിനുമാണ്‌ ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമാണ്‌ 2005 ലെ വിവരാവകാശ നിയമം.

കേരളത്തില്‍ നിലവിലുള്ള വിവരാവകാശത്തെപ്പറ്റിയുള്ള ഏതാണ്ട്‌ എല്ലാ വിവരങ്ങളും സര്‍ക്കാര്‍തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ . ഇവിടെക്കാണുന്ന "പൊതുവെ ഉന്നയിക്കുന്ന ചോദ്യങ്ങളും" വിജ്ഞാനപ്രദമാണ്‌.

ഈ നിയമം നടപ്പാക്കുവാനുള്ള 'വിവരാവകാശചട്ടങ്ങള്‍, 2006' ഗസറ്റ്‌ വിജ്ഞാപനമായി 27-06-2006 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഈ നിയമത്തിന്റെ വകുപ്പുകള്‍ക്ക്‌ വിധേയമായി എല്ലാ പൗരന്മാര്‍ക്കും അറിയാനുള്ള അവകാശമുണ്ട്‌.

എന്താണ്‌ അറിയാനുള്ള അവകാശം:-

ഏത്‌ പൊതു അധികാരിയുടെ നിയന്ത്രണത്തിന്‍ കീഴിലോ കൈവശമോ ഉള്ള എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന വിവരങ്ങള്‍ക്കുള്ള അവകാശമാണ്‌. ഈ അവകാശം താഴെപ്പറയുന്നവ കൂടി ഉള്‍കൊള്ളുന്നതാണ്‌.


  • പ്രമാണങ്ങളുടേയും രേഖകളുടേയും പരിശോധനകുറിപ്പടികള്‍ എടുക്കുന്നതും
  • പ്രമാണങ്ങളുടേയും രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എടുക്കുന്നതും
  • ഭാഗങ്ങള്‍മാത്രം എടുക്കുന്നതും മറ്റുംവസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സമ്പിളുകള്‍ എടുക്കുന്നത്‌
  • കമ്പൂട്ടറിലോ അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ശേഖരിച്ച്‌ വച്ചിട്ടുള്ള വിവരങ്ങള്‍.
  • ഡിസ്കുകള്‍,ഫ്ലോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്‌ രൂപത്തിലോ,
  • പ്രിന്റൗട്ടുകള്‍ വഴിയോ ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്നു.

എന്താണ്‌ വിവരം:-

നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന
രേഖകള്‍,

  • പ്രമാണങ്ങള്‍,
  • കുറിപ്പുകള്‍,
  • പേപ്പറുകള്‍,
  • ഈ-മെയിലുകള്‍,
  • അഭിപ്രയങ്ങള്‍,
  • ഉപദേശങ്ങള്‍,
  • പത്രകുറിപ്പുകള്‍,
  • സര്‍ക്കുലറുകള്‍,
  • ഉത്തരവുകള്‍,
  • ലോഗ്‌ബുക്കുകള്‍,
  • കരാറുകള്‍,
  • റിപ്പോര്‍ട്ടുകള്‍,
  • സാമ്പിളുകള്‍,
  • മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
  • ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

ഇതിന്‌വേണ്ടി ഒരു പൗരന്‍ നല്‍കേണ്ട ഫീസ്സ്‌:-


  • അപേക്ഷാ ഫീസ്സ്‌ - 10 രൂപ കോര്‍ട്ട്‌ഫീസ്സ്‌ സ്റ്റാമ്പ്‌ അപേക്ഷയില്‍ പതിച്ചാല്‍ മതി.
  • എ-4 വലിപ്പത്തിലുള്ള ഒരു പേജിന്‌ 2 രൂപ.
  • ആദ്ദ്യത്ത ഒരു മണിക്കൂറിന്‌ ഫീസില്ല. പിന്നീടുള്ള ഓരോ 30 മിനിട്ടിനും അതിന്റെ അംശത്തിനും 10 രുപ വീതം.
  • സി.ഡി, ഫ്ലോപ്പി എന്നിവക്ക്‌ 50 രുപ.
  • പ്രിന്റ്‌ചെയ്ത ഓരോ പേജിനും 2 രൂപ.
  • സാമ്പിള്‍ മോഡല്‍ എന്നിവക്ക്‌ അതിന്റെ യഥാര്‍ത്ഥ വില/ചിലവ്‌.

ശ്രദ്ധിക്കൂ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണ് വിവരം ലഭിക്കേണ്ടതെങ്കില്‍ അപേക്ഷാ ഫീസ്സും മറ്റും നേരിട്ട്‌ കൊടുത്ത്‌ രശീത്‌ വാങ്ങുകയോ അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ അക്കൌണ്ട്സ്‌ ഓഫീസരുടെ പേരില്‍ വാങ്ങിയ ബാങ്ക്‌ ഡ്രാഫ്റ്റോ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.


അപേക്ഷകണ്‍ ദാരിദ്ര്യരേഖക്ക്‌ താഴെയാണന്നതി തെളിവ്‌ നല്‍കിയാല്‍ - ഫീ നല്‍കേണ്ടതില്ല.

ഫീസ്സ്‌ വാങ്ങിയാല്‍ ടി.ആര്‍-5 ല്‍ രസീത്‌ നല്‍കണം.പണം ട്രഷറിയില്‍ അടക്കേണ്ട ഹെഡ്‌: "0070 other administrative services-60 other services- 800 other receipts - 42 other items"

ഇതിന്‌വേണ്ടി ആരുടെയടുത്താണ്‌ പോകേണ്ടത്‌:എല്ലാ സര്‍ക്കാര്‍ ഓഫീസ്സുകളിലും, സ്ഥാപനങ്ങളിലും ഓരോ പ്രിന്‍സിപ്പല്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ (പി.ഐ.ഒ) വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഏതൊരു ഇന്‍ഡ്യന്‍ പൗരനും 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച വെള്ള പേപ്പറില്‍ ബന്ധപ്പെട്ട പി.ഐ.ഒ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം.

ഈ പോസ്റ്റിനും, ഈ വിഷയത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന പോസ്റ്റുകള്‍ക്കും ആധാരമാക്കിയ രേഖകള്‍:
1. http://www.kerala.gov.in/reportsdouments/ria.htm
2. http://www.kerala.gov.in/reportsdouments/faq_ria.htm
3.അഡ്വക്കേറ്റും പത്രപ്രവര്‍ത്തകനുമായ ഡി.ബി. ബിനു 2/2007 ല്‍ 'വിവരാവാകാശനിയമം' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകം.
4. The Kerala Right to Information Rules


തുടക്കം

വിവരക്കമ്മിഷന്‍

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
തുടരും.........

Buzz ല്‍‌ പിന്തുടരുക

12 comments:

  1. Anonymous said...

    അങ്കിള്‍: അഭിനന്ദനങ്ങള്‍ - ഇനി എന്നാണാവോ സര്ക്കാര്‍ സൈറ്റിലുള്ള ഇംഗ്ലീഷ്‌ പേജുകള്‍ മലയാളത്തില്‍ കാണുവാന്‍ കഴിയുക. ചില അക്ഷരതെറ്റുകള്‍ ഉള്ളത്‌ തിരുത്തുമെന്ന്‍ പ്രതീക്ഷിക്കുന്നു.

  2. അങ്കിള്‍. said...

    വിവരാവകാശനിയമം സംസ്ഥാനങ്ങള്‍ക്കുകൂടി ബാധകമാക്കിയതോടെ കേരളത്തിലെ ഉദ്ദ്യോഗസ്ഥ ദുഷ്‌പ്രഭുത്ത്വത്തിന്റെ തലയില്‍ ഒരിടിത്തീപോലെയാണ്‌ ഈ നിയമം വന്നു വീണത്‌. ഏതെങ്കിലും കാര്യം സര്‍ക്കാരില്‍ അന്വേഷിച്ചാല്‍ ഒരു വാക്കു പോലും പറയാത്തവര്‍ ഇന്ന്‌ ബന്ധപ്പെട്ട ഫയല്‍ തന്നെ പരിശോധിക്കാന്‍ തരേണ്ടിവരുന്നു.

  3. Unknown said...

    വളരെ വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍ !!

  4. വേണു venu said...

    അങ്കിളു്, അനുമോദാനങ്ങള്‍‍.
    ഈ പോസ്റ്റും തുടര്‍ന്നു വരാനിരിക്കുന്ന പോസ്റ്റുകളും വിജ്ഞാനപ്രദമായിരിക്കും എന്നതിനു് സംശയമില്ല.!!

  5. Mr. K# said...

    കൊള്ളാം അങ്കിള്‍, ഇനിയും ഇത്തരം വിവരങ്ങള്‍ പറഞ്ഞു തരിക.

  6. അങ്കിള്‍. said...

    മല്ലൂ പ്രവാസികളേ നിങ്ങള്‍ വിവരാവകാശ നിയമത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഇന്‍ഡ്യയിലോട്ട്‌ വരണമന്നില്ല, മറിച്ച്‌ തൊട്ടടുത്തുള്ള ഇന്‍ഡ്യന്‍ എമ്പസ്സിയിലോട്ട്‌ ചെന്ന്‌ അപേക്ഷ നള്‍കിയാല്‍, നിങ്ങള്‍ക്കറിയേണ്ട വിവരം ശേഖരിച്ചു നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

    കൂടുതലറിയാന്‍ ഇതുകൂടി വായിക്കൂ.

  7. അങ്കിള്‍. said...

    തിരുവനന്തപുരം ജില്ലയില്‍ അറ്റകുറ്റപ്പണി നടത്തേണ്ട് റോഡുകളുടെ വീഡിയോചിത്രങ്ങളും, നടത്തികൊണ്ടിരിക്കുന്ന പണികളുടെ വിശദവിവരങ്ങളും ജില്ലാപഞ്ചായത്തിന്റെ വെബ്‌ സൈറ്റില്‍ ഉണ്ടായിരിക്കുമെന്ന്‌ ഇന്നത്തെ (12-10-2007) മലയാള മനോരമ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. എന്നാല്‍ അങ്ങനെയൊന്നും ആ സൈറ്റില്‍ - www.tvm.jillapanchayath.net ല്‍ കാണുന്നില്ല. മാത്രമല്ല ആ വിവരം സൈറ്റില്‍കൂടി വേണ്ടപെട്ടവരെ അറിയിക്കാണ്‍ കൂടി കഴിയുന്നില്ല. The site is still under construction. What a misleading news!!!

  8. അങ്കിള്‍. said...

    വിവരാവകാശം: ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്ന്‌ ആഭ്യന്തര വകുപ്പ്‌

    വിവരാവകാശ നിയമപ്രകാരം ചോദ്യരൂപേണയുള്ള അന്വേഷണങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്ന്‌ ആഭ്യന്തര വകുപ്പിന്റെ മറുപടി.

    ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ പൂജ നടത്തിയെന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തിനാണ്‌ ആഭ്യന്തര വകുപ്പിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഒാ‍ഫിസര്‍ എം. രാജശേഖരന്റെ മറുപടി.

    ക്രൈം ബ്രാഞ്ച്‌ അന്വേഷണ ഉത്തരവിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും പകര്‍പ്പ്‌ ആവശ്യപ്പെട്ട ഹ്യൂമന്‍ റൈറ്റ്സ്‌ ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി നല്‍കിയ അപേക്ഷയിലാണ്‌ ഇൌ‍ മറുപടി. ഇതിനെതിരെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷനു ഹര്‍ജി നല്‍കിയിട്ടുണ്ട്‌. (മ.മ. 12-10-2007)

    ആവശ്യപെട്ടത്‌ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണെങ്കില്‍ എങ്ങനെ നിഷേധിക്കാനാകും. നിയമം അനുശാസിക്കുന്ന തുക അടച്ചാല്‍ പോരേ. - പോസ്റ്റ് നോക്കുക.

    എനിക്കു തോന്നുന്നത്‌, അവര്‍ റിപ്പോര്‍ട്ടിന് പകരം പല ചോദ്യങ്ങളുടേയും ഉത്തരങ്ങളായിരിക്കും ആവശ്യപ്പെട്ടത്‌. ഒരു പൌരന്‍ നല്‍കേണ്ട ഫീസിന്റെ മാനദണ്ഡം നോക്കിയാല്‍ മന്ത്രിയുടെ മറുപടി ശരിയാണെന്ന്‌ തോന്നുന്നു. ഒരു ഉദ്ദ്യോഗസ്ഥന്‍ നിയമംനോക്കി വ്യാഖ്യാനിക്കുന്ന രീതിയിലായിപ്പോയി, മന്ത്രിയുടെ മറുപടി. രാഷ്ടീയക്കാരനെന്ന നിലയില്‍, നിയമത്തിന്റെ ഉദ്ദേശം കൂടി മന്ത്രി കണക്കിലെടുക്കണമായിരുന്നു.

    ചോദ്യ രുപേണയല്ലാതെ, റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് വേണ്ടി ഒന്നു കൂടി അപേക്ഷിച്ചാല്‍ എന്തായിരിക്കും ഫലം?

  9. Raji Chandrasekhar said...

    തീര്‍ച്ചയായും ഈ പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. അങ്കിള്‍ താങ്കള്‍ വളരെ ഗൌരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നു.

    ഞാന്‍ ലിങ്ക് ചെയ്യുന്നു.

  10. അങ്കിള്‍ said...

    വിവരാവകാശനിയമ പ്രകാരമുള്ള മാതൃക അപേക്ഷാ ഫാറം.

    മാതൃകാ അപേക്ഷ (മലയാളം)

    പ്രേക്ഷിതന്‍
    അപേക്ഷകന്റെ പേരും വിലാസവും.

    സ്വീകര്‍ത്താവ്‌
    കേന്ദ്ര/സംസഥാന പബ്ലിക്ക്‌ ഇന്‍ഫര്‍മേഷം ഓഫീസര്‍,
    ഓഫീസിന്റെ മേല്‍‌വിലാസം.

    വിഷയംഃ വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ.

    സര്‍,
    (1) താഴെ വിശദീകരിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ എന്നെ അനുവദിക്കണമെന്ന്‌ അപേക്ഷിക്കുന്നു.

    (അല്ലെങ്കില്‍)

    (2)താഴെ പറയുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ നല്‍കണമെന്ന്‌ അപേക്ഷിക്കുന്നു.
    (ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവര്‍ അതു തെളിയിക്കുന്ന രേഖയുടെ കോപ്പി സാക്ഷ്യപ്പെടുത്തി ഹാജരാക്കിയാല്‍ ഫീസ്‌ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും. അല്ലാത്തവര്‍ പത്തു രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഈ അപേക്ഷയിന്മേല്‍ ഒട്ടിക്കണം)

    ആവശ്യപ്പെടുന്ന വിവരങ്ങളുടെ വിശദാംശങ്ങള്‍ (വിവരങ്ങളുടെ ഇനം, വര്‍ഷം)

    സ്ഥലം: (ഒപ്പ്‌)
    തീയതി: (പേര്)

    കുറിപ്പ്‌: പ്രത്യേക മായ ഫാറത്തില്‍ തന്നെ അപേക്ഷ നല്‍കണമെന്ന്‌ നിഷ്കര്‍ഷിക്കുന്നില്ല.
    -----------------------------
    ശ്രദ്ധിക്കൂ: ഇവിടെ കൊടുത്തിരിക്കുന്ന മാതൃകാ ഫാറം എഴുതി ഉണ്ടാക്കിയത്‌ Advocate D.B.Binu, Editor, Niyama Sameeksha, Cochin Chamber of Lawyers.

  11. Anonymous said...

    Hello Uncle,
    While searching for consumer right, I had a chance to visit your website. One of my friend working in Qatar here is a victim of unfair charges levied by HDFC bank. He escalated the complaint upto CEO level, but no avail.
    In order to file a complaint in court, can you suggest the mail id of a good advocate? I am searching for Niyama Sahaya vedi advocate Binu’s details.

    The private sector banks in India is looting customers by hidden charges and applying floating rate of interest in contrary to the fixed rate of interest agreed with the customer.

    We have to expose this. In UK there is law to claim the refund of unfair charges claimed by the bank. For replicating the same rule in India, we should also file a public interest litigation.

    Regards,
    Hari
    Doha, Qatar.

  12. അങ്കിള്‍ said...

    പ്രീയ ഹരി,

    ബിനു വക്കീലിന്റെ വിശദ വിവരങ്ങള്‍ ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട്. പ്രയോജനപ്പെടുമെന്നു കരുതുന്നു.