ഉപഭോക്താവ് - ഒരു നിര്‍വചനം.
ആരാണുപഭോക്താവെന്നറിഞ്ഞീടുവാ-
നാര്‍ക്കാണു കൗതുകം തോന്നാതിരിക്കുക
രൊക്കം പണം നല്‍കി വാങ്ങിയെന്നാകിലും
പിന്നെത്തരാമെന്ന് ചൊന്ന് വാങ്ങീടിലും
സാധനം, സേവനം വാങ്ങുന്ന യേവരും
സാക്ഷാല്‍ ഉപഭോക്താവെന്നറിഞ്ഞീടണം.
സാധനം തന്നതു മോശമാണെങ്കിലും
സേവനം തന്നതില്‍ ന്യൂന്നതയെങ്കിലും
ഒട്ടും മടിക്കേണ്ട നിങ്ങള്‍തന്‍ രക്ഷക്കായ്
ഉപഭോതൃ രക്ഷാനിയമങ്ങളേറെ.
സാധനം നോക്കി തിരെഞ്ഞെടുക്കുന്നതും
മോശമാം സാധനം തിരികെ നല്‍കുന്നതും
സേവന ന്യൂനത ചോദ്യം ചെയ്തീടലും
ഒട്ടും മടിയ്കാ, നിങ്ങള്‍തന്നവകാശം
മണ്ടത്തരങ്ങള്‍ പറ്റാണ്ടിരിക്കുവാന്
കൈയ്യോടെ ബില്ല്, രസീതുകള്‍ വാങ്ങണം
പേരും വിവരങ്ങള്‍ തീയതിയെന്നിവ
നേരായവണ്ണമതില്‍ കുറിപ്പിക്കണം.
(രചനഃ ജെ.ഉണ്ണികൃഷ്ണക്കുറുപ്പ്, മാവേലിക്കര).
3 comments:
ആരാണുപഭോക്താവെന്നറിഞ്ഞീടുവാ-
നാര്‍ക്കാണു കൗതുകം തോന്നാതിരിക്കുക
രൊക്കം പണം നല്‍കി വാങ്ങിയെന്നാകിലും
പിന്നെത്തരാമെന്ന് ചൊന്ന് വാങ്ങീടിലും
സാധനം, സേവനം വാങ്ങുന്ന യേവരും
സാക്ഷാല്‍ ഉപഭോക്താവെന്നറിഞ്ഞീടണം.
സാധനം തന്നതു മോശമാണെങ്കിലും
സേവനം തന്നതില്‍ ന്യൂന്നതയെങ്കിലും
ഒട്ടും മടിക്കേണ്ട നിങ്ങള്‍തന്‍ രക്ഷക്കായ്
ഉപഭോതൃ രക്ഷാനിയമങ്ങളേറെ.
സാധനം നോക്കി തിരെഞ്ഞെടുക്കുന്നതും
മോശമാം സാധനം തിരികെ നല്‍കുന്നതും
സേവന ന്യൂനത ചോദ്യം ചെയ്തീടലും
ഒട്ടും മടിയ്കാ, നിങ്ങള്‍തന്നവകാശം
മണ്ടത്തരങ്ങള്‍ പറ്റാണ്ടിരിക്കുവാന്
കൈയ്യോടെ ബില്ല്, രസീതുകള്‍ വാങ്ങണം
പേരും വിവരങ്ങള്‍ തീയതിയെന്നിവ
നേരായവണ്ണമതില്‍ കുറിപ്പിക്കണം.
1986 ല്‍ പാസ്സാക്കപ്പെട്ട ഉപഭോക്തൃ സംരക്ഷണ നിയമം (consumer protection act) പ്രകാരം രണ്ട് വിധത്തിലാണ് ഒരാള്‍ ഉപഭോക്താവാകുന്നത്.
സാധനങ്ങള്‍ വിലക്ക് വാങ്ങുമ്പോഴും;
മറ്റുള്ളവരുടെ സേവനം പ്രതിഫലത്തിനുപയോഗിക്കുമ്പോഴും.
മറിച്ചു വില്‍ക്കാനോ, വാണിജ്യാവശ്യത്തിനോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവല്ല. ബാങ്കിംഗ്, വൈദ്യശാസ്ത്രസേവനം, അഭിഭാഷകന്റെ സേവനം, വിദ്യുച്ഛക്തി, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം സേവനത്തിന്റെ പരിധിയില്‍ വരും.
വ്യക്തിപരമായ കരാറിന്റെ അടിസ്ഥാനത്തിലുള്ള സേവനങ്ങളും സൗജന്യസേവനങ്ങളും സേവനം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
ലോകരാജ്യങ്ങളില്‍ വെച്ച് ഏറ്റവും സമഗ്രവും,സമ്പൂറ്ണ്ണവുമായ ഉപഭോക്തൃസംരക്ഷണനിയമമാണു നമ്മുടേത്. പക്ഷേ സാമാന്യജനങ്ങളുടെയിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താതിരുന്നതിനാല്‍ പ്രസ്തുത നിയമം വെറും കടലാസില്‍ ഒതുങ്ങുകയും, ഉപഭോക്താക്കള്‍ എല്ലാ മേഖലകളിലും ഇന്നും വഞ്ചിക്കപ്പെടുന്നു. ധാരാളം സാമുഹ്യപ്രവര്‍ത്തര്‍ ആവശ്യമുള്ള ഒരു രംഗമാണു ഉപഭോക്തൃസംരക്ഷണത്തിന്റേത്. പക്ഷേ,ലാഭത്തില്‍ നോട്ടമിട്ടുകൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിനേ ഇന്ന് ആളെ കിട്ടുന്നുള്ളൂ ! താഴെക്കാണുന്ന ലിങ്ക് ഉപഭോക്താക്കള്‍ക്ക് അവരവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ളതാണു. പാര്‍ലമെന്റ് നിയമങ്ങള്‍ പാസ്സാക്കുന്നത് കൊണ്ട് എന്ത് കാര്യം ? അത് നമ്മളും കൂടിയാണു നടപ്പാക്കേണ്ടതെന്ന് കരുതുന്ന പൌരബോധമുള്ള ഒരു ജനതയും വേണ്ടേ ?
http://www.core.nic.in/
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..