നിങ്ങളുടേത് റിലയൻസ് മൊബൈലാണോ, മുടിഞ്ഞു നിങ്ങടെ കാര്യം - Reliance Mobile phone
നിങ്ങൾക്ക് വരുന്ന ഓരോ മെസേജും ശ്രദ്ധാപൂർവ്വം വായിച്ച് വേണ്ടവിധം പ്രവ
ർത്തിച്ചില്ലെങ്കിൽ നിങ്ങളുടെ പണപ്പെട്ടി ചോരുന്നത് നിങ്ങൾ പോലും
അറിയാത്ത വിധത്തിലാണ് റിലയൻസ് പ്രവർത്തിക്കുന്നത്. രക്ഷപ്പെടണോ,
വിപണനതന്ത്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ മെസേജുകളും വേണ്ടെന്നു
വക്കുവാനുള്ള സംവിധാനം ഒരുക്കുക. *333 വിളിച്ച് ആവശ്യപ്പെട്ടാൽ മതി.
എന്റെ പണം ചോർന്നുകൊണ്ടിരുന്നത് എങ്ങനെയെന്നറിയേണ്ടേ:
സാധാരണഗതിയിൽ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും അയക്കുന്ന
മെസ്സേജുകൾ മാത്രമേ ഞാൻ വായിക്കാറുള്ളൂ. മറ്റുള്ളവയെല്ലാം സമയം കിട്ടുമ്പോൾ ഒന്നിച്ച് നീക്കിക്കളയും. ഭാഗ്യവശാൽ ഒരു മെസ്സേജ് വായിക്കാനിടയായി:
"Your subsciption for CelFunPack service has been renewed on
2009/11/21 for Rs.30 for 30 days. To unsubscribe SMS Unsub 1149 to
155223(Toll Free) or dial 5630086"
സെൽഫൺപാക് എന്നൊരു സേവനം വേണമെന്നു ഞാൻ ആവശ്യപ്പെട്ടിട്ടേയില്ല. അതെന്താണെന്നു പോലും എനിക്കറിയില്ല. അങ്ങനെയുള്ള ഒരു സേവനം ഒരു മാസത്തേക്കു കൂടി പുതുക്കിയിട്ടുണ്ടെന്നാണു എന്നെ അറിയിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ ഒരു മാസമായി അത്തരം സേവനം ഞാൻ അനുഭവിച്ച് വരികയാണു പോലും. രൂപ 30 അതിനു വേണ്ടി എന്റെ പ്രിപൈഡ് ബാലൻസിൽ നിന്നും നേരത്തേ കുറവു ചെയ്തു കഴിഞ്ഞു. ആ
സേവനം ഒരു മാസത്തേക്കു കൂടി വീണ്ടും ഒരു 30 രൂപ ചെലവിൽ ദീർഘിപ്പിച്ചിരിക്കുന്നു. മേലിൽ അത്തരം സേവനം വേണ്ടെന്നുണ്ടെങ്കിൽ ഒരു മെസ്സേജ് അയക്കുക. അപ്പോൾ ഈ സേവനത്തിനു വേണ്ടി 30+30 രൂപ എന്നിൽ നിന്നും ഈടാക്കിക്കഴിഞ്ഞു.
*333 യിൽ വിളിച്ച് പരാതിപ്പെട്ടു. അപ്പോഴാണു അവർ പറയുന്നത്, ഇതു പോലെയുള്ള മറ്റു നാലു സേവനങ്ങൾ കൂടി ഞാൻ ഉപയോഗപ്പെടുത്തി വരുന്നുണ്ടെന്ന്. ഓരോന്നിനും 30 രൂപ നിരക്കിൽ മാസാമാസം എന്നിൽ നിന്നും കുറവു ചെയ്യുന്നുമുണ്ടെന്ന്. ഒരെണ്ണം പോലും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ അങ്ങനെ ചെയ്തിരുന്നതിനുള്ള തെളിവ് തരാൻ അവർക്ക് കഴിയുന്നുമില്ല. അതുകൊണ്ട് മേലിൽ അത്തരം സേവനങ്ങളെ പറ്റിയുള്ള മെസ്സേജുകൾ
വരുന്നതിനെ വിലക്കികൊണ്ടുള്ള നടപടിയെടുക്കാൻ അവർ തയ്യാറായി. (പരാതി
നമ്പർ: 13065716078). പക്ഷേ ആ നടപടി 45 ദിവസത്തിനുള്ളിലേ നടപ്പിൽ വരു.
പോസ്റ്റ് പൈഡ് സബ്സ്ക്രിബേർസ്സിനു മാസാമാസം ബില്ല് വരുന്നതു കൊണ്ട് വിശദവിവരങ്ങൾ അതിൽ നിന്നും മനസ്സിലാക്കാം. എന്നാൽ പ്രി-പൈഡ്
സബ്സ്ക്രീബേർസിനു അത്തരം അവസരം കിട്ടുന്നില്ല. ബാലൻസ് കൂറഞ്ഞു
എന്നറിയുമ്പോൾ വീണ്ടും റീചാർജ്ജ് ചെയ്യുന്നു. അതു വരെ ചെലവിട്ടത് ഏതെല്ലാം വിധത്തിലെന്നത് പരിശോധിക്കാനുള്ള അവസരമില്ല.
കോടിക്കണക്കിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ലക്ഷക്കണക്കിനാളുകളെങ്കിലും ഇത്തരം തട്ടിപ്പിനു വിധേയരാകുന്നുണ്ടാകണം.
ഒരു പക്ഷേ കണ്ടു പിടിച്ചാൽ അപ്പോൾ മുതൽ നിർത്തലാക്കികൊടുക്കും. പക്ഷേ
പിടിച്ചെടുത്ത പണം തിരിയെ കിട്ടില്ല. വെറും 30 രൂപയല്ലേ എന്നു ധരിച്ച്
കൂടുതൽ പ്രശ്നമുണ്ടാക്കാനായി സമയം കിട്ടുന്നവർ കുറവ്. ഈ കാര്യങ്ങളെ
ശരിക്കും മുതലെടുത്ത് കോടിക്കണക്കിനു മാസം തോറും റിലയൻസ്
സമ്പാദിക്കുന്നു.
ഉണരൂ,ബ്ലോഗ് വായനക്കാരേ, ഉണരൂ.
12 comments:
റിലയൻസ് മൊബൈൽ ഫോൺ വരിക്കാരുടെ ശ്രദ്ധക്ക്.
അങ്കിളെ
ഈ ഉപകാരപ്പെടുന്ന അറിയിപ്പ് നന്നായി. ഏതൊക്കെ തരത്തിൽ പറ്റിക്കാമൊ അതൊക്കെ ചെയ്യും, വെറുതെയല്ല നക്സലുകൾ ആകുന്നത്..!
ഇതേ അനുഭവം വീട്ടിലെന്റെ അച്ഛനും ഉണ്ടായിട്ടുണ്ടു.അംബാനിമാര്‍ ഈ നിലയ്ക്കു കുറേ സ്വരുക്കൂട്ടുന്നുണ്ടാവുമല്ലോ എന്നു ഞങ്ങളും ഇതേ പോലെ അമര്‍ഷപ്പെട്ടു.അത്ര തന്നെ.:)
പോസ്റ്റ് കൊള്ളാം അങ്കിളെ....
എല്ലാ കമ്പനിക്കാരും ചെയ്യണണ്ട് അങ്കിളെ ഇത്തരം തട്ടിപ്പുകൾ
ഞാൻ ആദ്യം ഒന്നും ഇതു മൈന്റ് ചെയ്തിരുന്നില്ലാ.. ഒത്തിരി മുമ്പ് ഇലക്ഷൻ സമയത്ത് മലപ്പുറത്തുകാരനായ എന്നെ വിളിച്ചു ശശി തരൂരിനു വോട്ടു ചെയ്യാൻ അങ്ങോരുടെ ശബ്ദത്തിൽ ഒരു കാൾ, ആദ്യം മണ്ടനെ പോലെ ഞാൻ ഒത്തിരി ഹല്ലോ പറഞ്ഞു, പിന്നേയാ മനസ്സിലായെ റെക്കോഡെഡ് വോയിസ് ആണെന്നു...അപ്പൊ തന്നെ കസ്റ്റമർകെയർ കൊച്ചിനെ വിളിച്ച് എന്റെ എല്ലാ ദേഷ്യവും തീർത്തു(പാവം കൊച്ച്.. :).
“ഞാൻ വാങ്ങിച്ച മൊബൈൽ, 300 രൂപ കൊടുത്ത് എടുത്ത കണക്ഷൻ, കോളിനു മിനുട്ടിനു 1 രൂപ, കൂടാതെ മാസം മാസം റെന്റും,
ഇതൊക്കെ കൊടക്കണതു എന്നെ അറിയുന്നോർക്കു എന്നെ കോൻടാക്റ്റ് ചെയാനാ..
അല്ലാതെ ചുമ്മാ കൂതറ ഓഫെർ മെസേജ് വായിക്കാനും കൂതറ റെക്കൊഡെഡ് വോയിസ് കേൾക്കാനുമല്ലാ.. മനസ്സിലായോ എയർട്ടലേ.....“
പ്രീപെയ്ഡ് കസ്റ്റമർമാർ എല്ലാ മൊബീൽ കമ്പനികളിൽനിന്നും ഈ തട്ടിപ്പിനു വിധേയമാകുന്നുണ്ട്. റിലയൻസിനെ മാത്രം പറയേണ്ടതില്ല. റിലയൻസ് പോസ്റ്റ്പെയ്ഡ് സർവീസ് പൊതുവിൽ മറ്റുള്ളവരേക്കാൾ വളരെ നന്നായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്;വിശേഷിച്ചും കസ്റ്റമർ കെയർ.
നന്നായി. ഇതാണ് യഥാര്‍ത്ഥത്തില്‍ ജനസേവനം. ഇങ്ങനെയുള്ള തട്ടിപ്പുകള്‍ വെളിവാക്കുന്നത്.
ഇനി വോഡാഫോണിന്റെ തട്ടിപ്പുകള്‍ കൂടി ഒന്നു പറഞ്ഞു തരുമോ?
അങ്കിളേ നന്ദി. റിലയന്‍സിന്റെ ഒരു സിം ഞാന്‍ നാട്ടിലെത്തുമ്പോള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതില്‍ ഈ തട്ടിപ്പ് എന്തായാലും ഉണ്ടാവും. നോക്കട്ടെ.
അങ്കിളേ,
ആദ്യം തന്നെ ഈ പോസ്റ്റിനു നന്ദി അറിയിക്കുന്നു. അങ്കിളിനുണ്ടായ ഈ അനുഭവം നമ്മൂടെ ഇടയിലുള്ള ഭൂരിഭാഗം ബ്ലോഗേഴ്സിനും ഉണ്ടായിട്ടുണ്ടാകും എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റിടാൻ ആർക്കും മനസ്സുണ്ടായില്ല , പോസ്റ്റിൽ അങ്കിളുതന്നെ പറഞ്ഞതുപോലെ ഒരു 30 രൂപയുടെ കാര്യമല്ലേ അതാവും ആരും ഇതിനു വേണ്ടപോലെ ശ്രദ്ധ കൊടുക്കാഞ്ഞ്ത്.
ഇനി എന്റെ അനുഭവത്തിലേക്ക് വരാം.ഒരുവർഷം മുൻപ് എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു എടുത്തപ്പോൾ അത് ഒരു വോയ്സ് മെസ്സേജ്, പാട്ട് കേൾക്കണേൽ * അമർത്തുക. കേട്ടപ്പോൾ അക്കാലത്തെ സൂപ്പർഹിറ്റ് പാട്ട്, ഒന്നും നോക്കിയില്ല അപ്പോഴേ കോപ്പി ചെയ്തു. ദാ ബാലൻസിൽ നിന്നും 45 രൂപ ധിം. പിന്നിട് തിരക്കിയപ്പോഴാണു അറിയുന്നത് പാട്ട് ഡൌൺലോഡിംഗിനു 15 രൂപ, പാട്ട് ആക്റ്റിവേറ്റ് ചെയ്യ്ത് നാട്ടുകാരെ കേൾപ്പിക്കുന്നതിനു മാസം 30 രൂപ. എന്തായാലും 45 രൂപ പോയതായതിനാൽ ഒരുമാസം ആ പാട്ട് എന്റെ മൊബൈലിൽ ഉണ്ടായിരുന്നു. പിന്നീട് അത് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതിൽ എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു, അ മെസ്സേജ് പൂർണ്ണമായി കേൾക്കാതെ ആയിരുന്നു ഞാൻ * ബട്ടൺ അമർത്തിയത്. എന്തായാലും ഇത് ഡീ ആക്റ്റിവേറ്റ് ചെയ്തതിനു ശേഷംഐഡിയക്കാർ സ്വസ്തത തന്നിട്ടില്ല, ദിവസത്തിൽ ഒരു നാലു തവണ എങ്കിലും വോയ്സ് മെസ്സേജ് വന്നുകൊണ്ടിരിക്കും. പാട്ട് ആക്ടിവേറ്റ് ചെയ്യാൻ ,ഒരു ദിവസം തൊട്ടടുത്ത ഒരു മരണവീട്ടിൽ പോയി അവിടെ വേണ്ട ക്രമീകരണങ്ങൾ നടത്തവേ വീണ്ടും ഇതുപോലെ ഒന്ന് വന്നു. അവസാനം സഹികെട്ട് കസ്റ്റമർ കെയറിലെ പെൺകുട്ടിയെ വേണ്ട രീതിയിൽ ‘ഉപദേശിച്ചതിനു’ ശേഷമാണു സ്വസ്തത ഉണ്ടായത് :) . ഇതുപോലെ പല അനുഭവങ്ങൾ എല്ലാവർക്കും പറയാൻ ഉണ്ടാവും.
അങ്കിളിന്റെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഉപകാരപ്രദമാകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
ഞാന്‍ ഈ എതാനും വര്ഷത്തിനിടയില്‍ കുറെ ടെലി കമ്പനികളുടെ ഉപഭോക്താവായി. എന്റെ അനുഭവത്തില്‍ തട്ടിപ്പില്‍ ഒന്നാം സ്താനം റിലയന്സിനു തന്നെ.
എന്റെ മൊത്തം 3500/- വെള്ള്ത്തില്‍ ആയി.
ഐയര്ട്ടല്‍ ലും ബിസ്സ്ന്ല്ലുലു ആണു എറ്റവും പുറകില്
സംഗതി നന്നായിരിക്കുന്നു.ഉപഭോഗാസക്തിയിൽ മതിമറന്നുല്ലസിക്കുന്ന മലയാളികൾക്ക് മുമ്പിൽ ഇതുപോലെ ഉള്ള ഉടായ്പുകൾ പലതും ഇനി വരാൻ ഇരിക്കുന്നേ ഉള്ളൂ. അനുഭവിക്കതന്നെ.
മൊമ്പൈൽ ഫോൺ ഉപയോഗം തുടങ്ങിയതോടെ പല കൌമാരക്കാർക്കും രാത്രി മതിയാകുന്നില്ല.തൃശ്ശൂർ കാരുടെ ഭാഷയിൽ പറഞാൽ “കുറുങ്ങൽ” ആണ്.ക്ലാസിൽ ഉറക്കം തൂങ്ങിയിരിക്കുന്ന +2 കാരിയെ കാര്യമായി ഒന്ന് ചോദ്യം ചെയ്തപ്പോൾ അവൾ പറഞൂത്രേ ഒരു രാത്രി മിനിമം രണ്ടോ മൂന്നോ മണിക്കൂർ “സുഹൃത്തുമായി സംസാരിക്കും“ എന്ന് ഈയ്യിടെ ഒരു ടീച്ചർ സുഹൃത്ത് പറഞു. മുതിർന്നവരിലും ഇതു കുറവല്ല എന്നാണ് അറിയുന്നത്.
ഇത് മൊബൈൽ ഗന്ധർവ്വന്മാരുടെ കാലം
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..