Tuesday, October 2, 2007

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്‌: വിമാനം വൈകിയാല്‍ 25,000 രൂപ നഷ്ടപരിഹാരം

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്‌: രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ യാത്രക്കാരന്‌ 25,000 രൂപ നഷ്ടപരിഹാരം നല്‍കണം

വിമാനം അഞ്ചുമണിക്കൂര്‍ വൈകിയതിന്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഉപഭോക്‍തൃ കോടതി മുമ്പാകെ സമര്‍പ്പിച്ച പരാതിയിന്മേല്‍ വിമാനക്കമ്പനിക്ക്‌ നോട്ടീസ്‌ അയയ്ക്കാന്‍ ഉത്തരവായി. ജനവരി 17ന്‌ എയര്‍ ഡക്കാന്റെ ന്യൂഡല്‍ഹിയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള വിമാനം അഞ്ചുമണിക്കൂര്‍ വൈകിയതായാണ്‌ പരാതി. ഇതുസംബന്ധിച്ച്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിന്മേല്‍ എയര്‍ ഡക്കാന്‍ മാനേജിങ്‌ ഡയറക്ടര്‍ ഒക്ടോബര്‍ എട്ടിന്‌ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ യാത്രക്കാരന്‌ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നുള്ള ഡല്‍ഹി സ്റ്റേറ്റ്‌ ഉപഭോക്‍തൃ പരിഹാര കോടതിയുടെ 2006 ലെ വിധി ചൂണ്ടിക്കാട്ടി നല്‍കിയ വക്കീല്‍ നോട്ടീസിന്മേല്‍ മറുപടി ലഭിക്കാത്തതിനാലാണ്‌ പരാതിക്കാരന്‍ ഉപഭോക്‍തൃ കോടതിയെ സമീപിച്ചത്‌. (മതൃഭൂമി 02-10-2007).

Buzz ല്‍‌ പിന്തുടരുക

5 comments:

  1. അങ്കിള്‍. said...

    രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ യാത്രക്കാരന്‌ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഡല്‍ഹി സ്റ്റേറ്റ്‌ ഉപഭോക്‍തൃ പരിഹാര കോടതിയുടെ 2006 ലെ വിധി

  2. മെലോഡിയസ് said...

    അന്തര്‍ദ്ദേശിയ യാത്രകള്‍ക്കും ഇതേ നിയമം ബാധകമല്ലേ?

    ഈയിടെ കോഴിക്കോട് നിന്ന് ദമാമിലേക്കും, കുവൈത്തിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകിയത് യഥാക്രമം 30ഉം 45ഉം മണിക്കൂറാണ്. അതില്‍ കുവൈത്തിലേക്കുള്ള മൂന്ന് യാത്രക്കാരുടെ പണിയും വിമാനം വെകിയത് മൂലം പോയികിട്ടി എന്നു കേട്ടു.

  3. വിന്‍സ് said...

    ee nashttaparihaaram kodukkanam enna kaaryam evideyoo vaayichathu orkkunnu. Ithu Air India kku baadhakam aanoo?? kaaranam mikkappolum avar narukku ittittaanu innu engoottulla eethu flight thaamasippikkanam ennu theerumaanikkunnathu. mikka flightsum from USA are late and people will have to stay at the airport for over 10 hours.

    ee Gulfilokkey ulla jolikkaar AIR INDIA ticket eduthittu visa expire aavana divasam thanney pooyal JOLY avidey undaakum ennu valla urappum undoo?? Gulfiley joolikkaarokkey atleast one week munnam engilum return ticket edukkanam ennaanu enikku parayaan ullathu. maasathil randu pravasyam vachu pathrathil vaayikkaarunnu AIR INDIA vaiki, VISAYUM WORK PERMITUM expire aayennokkye. avaroodu ippam oru sahathaapavum thoonnarilla.

  4. അങ്കിള്‍. said...

    മലോഡിയസ്സ്‌, വിന്‍സ്:

    വിമാനയാത്രക്കായി ടിക്കറ്റെടുക്കുന്ന ഒരാള്‍ ‘ഉപഭോക്താവാ’ണ്.

    ഒഴിവാ‍ക്കാന്‍ സാധിക്കാത്ത കാരണങ്ങളല്ലാതെ വാഹനം നിശ്ചയിച്ച സമയത്ത്‌ പുറപ്പെടാതിരുന്നാല്‍ അത് ‘ഉപഭോക്തൃതര്‍ക്കം’ ഉടലെടുക്കുന്ന സാഹചര്യങ്ങളിലൊന്നാണന്നാണ് നിയമം അനുശാസിക്കുന്നത്‌.

    ഉപഭോക്തൃ സംരക്ഷണ നിയമം 1986 ഭാരതസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതാണ്. അതുകൊണ്ട്, ഇന്‍ഡ്യ മുഴുവന്‍ ബാധകം.

  5. anu said...

    good