Friday, October 12, 2007

വിവര കമ്മീഷന്‍ - വിവരാവകാശ നിയമം-2

വിവര കമ്മീഷന്‍ - വിവരാവകാശ നിയമം-2

വിവരാവകാശ നിയമങ്ങള്‍ വഴി നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച്‌ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറ്റുവാനായി സംസ്ഥാനത്ത്‌ ഒരു 'വിവര കമ്മീഷന്‍' രൂപീകരിച്ചിട്ടുണ്ട്‌. (വകുപ്പ്‌-15). ഇതില്‍ മുഖ്യ വിവര കമ്മീഷണറേയും 10 ല്‍ കവിയാത്ത വിവര കമ്മീഷണര്‍ മാരെയും നിയമിക്കാം.

കേരളസംസ്ഥാനത്ത്‌ മുഖ്യവിവര കമ്മീഷണറും നാല്‌ വിവരക്കമ്മീഷണര്‍ മാരുമുള്ള ഒരു 'വിവരക്കമ്മീഷനാണ്‌' രൂപീകരിക്കപ്പെട്ടിരിക്കുന്നത്‌.

അതില്‍ നിയമിതരായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌ ഇവരാണ്‌ :-

മുഖ്യ വിവരക്കമ്മീഷ്ണര്‍: ശ്രീ.പാലാട്ട്‌ മോഹന്‍ ദാസ്സ്‌ (ഡിസമ്പര്‍ 2005)
വിവരക്കമ്മീഷണര്‍മാര്‍:1) ശ്രി.വി.വി.ഗിരിയും,2) ശ്രി.പി.ഫസിലുദ്ദിനും,3) ശ്രി.പി.എന്‍.വിജയകുമാറും.

അഞ്ചുകൊല്ലത്തേക്കാണ്‌ നിയമനം.

സംസഥാന കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്‌. ഇവരുടെ മേല്വിലാസം:-

SRI.PALAT MOHANDAS, (Chief Information Commissioner), Punnen Road, Thiruvananthapuram-695 039,
Tel:(O)23322533,FAX 0471 2330920, Mobile: 9446509595
{ഏ-മൈല്‍: cഇcി‍ന്‍fഒകെരല.ഒര്‍ഗ്‌.ഇന്‍}

SRI.V.V.GIRI, (State Information Commissioner),
Tel:(O) 0471 2332566; 0471 2472520(R), Mobile:944847520,

SRI.P.FAZILUDDIN,(State information Commissioner)
Tel:0471 2332588, 2335199
Email:ici@infokerala.org.in ; pfaziluddin@yahoo.co.uk

SRI.P.VIJAYAKUMAR (State information Commissioner)
Tel: 0471 2332599(O), 0471 2720069(R)
E-mail: sic@infokerala.org.in

ഇവരെക്കൂടാതെ ധനകാര്യത്തിലും നിയമത്തിലും ഒരോ വിദഗ്ദരേയും 44 ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്‌.

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ മേല്‍നോട്ടം, മാര്‍ഗ്ഗദര്‍ശനം, കാര്യനിര്‍വഹണം മുതലായ ചുമതലകള്‍ സംസ്ഥാന ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറിലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ അദ്ദേഹത്തെ ഔദ്ദ്വോഗിക കാര്യങ്ങളില്‍ സഹായിക്കുന്നതാണ്‌.

സംസ്ഥാന ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറുടെ സേവനവ്യവസ്ഥകളും, ശമ്പളാനുകൂല്യങ്ങളും ഇലക്ഷന്‍ കമ്മീഷ്ണറുടേതിന്‌ തുല്യമായിരിക്കും.

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറുടെ സേവനവേതനവ്യവസ്ഥകളും ശമ്പളാനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ചീഫ്‌ സെക്രട്ടറിയുടേതിന്‌ തുല്യമായിരിക്കും.

കമ്മീഷനെ രണ്ടുതരത്തില്‍ പൗരന്‌ സമീപിക്കാം. ഏതെങ്കിലും ഓഫീസില്‍ പി.ഐ.ഒ. മാരെ സ്ഥാന നിര്‍ദ്ദേശം ചെയ്തിട്ടില്ലെങ്കില്‍, അപേക്ഷ നിരസ്സിക്കപ്പെട്ടാല്‍, നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മറുപടി ലഭിക്കാതിരുന്നാള്‍, അന്യായമായി ഫീസ്സ്‌ നിര്‍ണ്ണയിച്ചാല്‍, തെറ്റായതോ, അപൂര്‍ണ്ണമായതോ, തെറ്റിദ്ധരിക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കിയാല്‍ - 18 ം വകുപ്പനുസ്സരിച്ച്‌ പരാതികള്‍ സ്വീകരിക്കുവാന്‍ കമ്മീഷനുകള്‍ക്ക്‌ അധികാരമുണ്ട്‌. സ്വീകരിച്ച പരാതിയിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ കമ്മീഷന്‍ ബാധ്യസ്തനാണ്‌. കമ്മീഷന്റേ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിനെ അറിയിക്കേണ്ടതും കമ്മീഷന്റെ കടമയാണ്‌.

പി.ഐ.ഒ.യുടെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ 30 ദിവസ്സത്തിനകം അപ്പല്ലെറ്റ്‌ അതൊറിറ്റി മുമ്പാകെ ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാം.അപ്പലേറ്റ്‌ അതൊറിട്ടിയുടെ തീരുമാനത്തിനെതിരെ 90 ദിവസത്തിനകം സംസ്ഥാന കമ്മീഷനില്‍ രണ്ടാം അപ്പീലും സമര്‍പ്പിക്കാം.

തുടക്കം

ഞാന്‍ മനസ്സിലാക്കുന്നത്.

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

തുടരും........

Buzz ല്‍‌ പിന്തുടരുക

4 comments:

  1. അങ്കിള്‍. said...

    വിവരാവകാശനിയമം പ്രബല്യത്തില്‍ വന്നിട്ട്‌ ഇന്ന്‌ രണ്ട് വര്‍ഷം തികയുന്നു.

    മുഖ്യ വിവരക്കമ്മീഷ്ണര്‍: ശ്രീ.പാലാട്ട്‌ മോഹന്‍ ദാസ്സ്‌
    വിവരക്കമ്മീഷണര്‍മാര്‍:1) ശ്രി.വി.വി.ഗിരിയും,2) ശ്രി.പി.ഫസിലുദ്ദിനും,3) ശ്രി.പി.എന്‍.വിജയകുമാറും.

    സംസഥാന കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്‌.

    E-mail: cic@infokerala.org.in

  2. അങ്കിള്‍. said...

    “സ്വകാര്യ എയ്ഡഡ്‌ കോളേജുകള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന വാദവുമായി ചില മാനേജമെന്റുകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും സാമ്പത്തിയ സഹായം കൈപ്പറ്റുന്നതിനാല്‍ എയ്ഡഡ്‌ കോളേജുകള്‍ക്ക്‌ നിയമം ബാധകമാണെന്ന്‌ ഹൈകോടതി വിധിയായിട്ടുണ്ട്‌.” - വി.വി.ഗിരി, വിവരകമ്മീഷര്‍. (മലയാള മനോരമ:12-10-2007)

    എയ്ഡഡ് സ്കൂള്‍ മാനേജ്‌മെന്റും ഈയിടെ ഇതേ വിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. അവരും സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം പറ്റുന്നവരാണ്. കോളേജ്‌കളെ സംബന്ധിച്ച് ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ സ്കൂള്‍ മനേജ്‌മെന്റ് എന്തിന് കോടതിയില്‍ പോയി. കാത്തിരുന്ന്‌ കാണാം.

  3. അങ്കിള്‍. said...

    വിവരാവകാശവും പത്രപ്രവര്‍ത്തകരും-1.

    2004 ആഗസ്റ്റ്‌ 15-ം തീയതി മുതല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പരിവര്‍ത്തന്‍' എന്ന സന്നദ്ധ സംഘടനയും 'ഇന്‍ഡ്യന്‍ എക്സ്പ്രസ്സും' ചേര്‍ന്ന്‌ നടത്തിയ വിവരാവകാശകാംബെയിന്‍ ഇന്ന്‌ മധ്യമ ചരിത്രത്തിലെ തിളക്കമുള്ള ഏടാണ്‌. ഡല്‍ഹിയിലെ സാധാരണ ജനങ്ങള്‍ എങ്ങനെയാണ്‌ വിവരാവകാശനിയമം ഉപയോഗിച്ച്‌ അവരുടെ ജീവിതവും ചുറ്റുപാടുകളും മെച്ചപ്പെടുത്തിയെന്ന്‌ തെളിയിക്കുന്ന സ്റ്റോറികള്‍ പ്രതിദിനം ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അരുണ്‍ഷൂറി ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സിന്റെ പത്രാധിപനായിരുന്ന അവസരത്തില്‍ പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകളെക്കാള്‍ മികച്ച സ്റ്റോറികളായിരുന്നു അവയില്‍ പലതും. ഭരണ രംഗത്തെ അഴിമതി തുറന്നുകാണിച്ചുകൊണ്ട്‌ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ ഇതിഹാസമായി ഈ ശ്രമങ്ങളെ വിശേഷിക്കപ്പെടുന്നു.

    ഡല്‍ഹിയിലെ നിരക്ഷരരായ ചേരിനിവാസികളും റിക്ഷാവണ്ടിക്കാരും കൂലിപ്പണിക്കാരുമാണ്‌ ഈ നിയമം ആദ്യം ഉപയോഗിച്ചത്‌. ഇവരാരും ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സിന്റെ വരിക്കാരാകാന്‍ വിദൂര സാധ്യതപോലുമുണ്ടായിരുന്നില്ല. എന്നിട്ടും ഇതു മാദ്ധ്യമ ധര്‍മ്മമാണെന്ന്‌ ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സ്‌ കരുതി.

    (കടപ്പാട്‌: ഡി.ബി.ബിനു.)

  4. അങ്കിള്‍ said...

    വിവരം നല്‍കാന്‍ മടി; ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ എക്സൈസിനെതിരെ

    സംസ്ഥാനത്തു വിറ്റഴിയുന്ന വ്യാജക്കള്ളിനെക്കുറിച്ചു വിവരം നല്‍കാന്‍ വിസമ്മതിച്ച എക്സൈസ് വകുപ്പിനെതിരെയുള്ള പരാതിയില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നടപടി സ്വീകരിക്കുന്നു. സംസ്ഥാന എക്സൈസിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഫെബ്രുവരി രണ്ടിനു കമ്മിഷന്‍ ആസ്ഥാനത്തു തെളിവെടുപ്പിനു ഹാജരാകാനാണു നിര്‍ദേശം. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം സമര്‍പ്പിച്ച അപേക്ഷയില്‍ അപൂര്‍ണമായ മറുപടിയാണ് എക്സൈസ് വകുപ്പു നല്‍കിയത്. 2007 നവംബര്‍ 16നു സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും കള്ളുവില്‍പന സംബന്ധിച്ച പൂര്‍ണവിവരം നല്‍കാന്‍ തയാറായില്ലെന്നാരോപിക്കുന്ന ഹര്‍ജിയിലാണു നടപടി(malayalam manorama daily:21-1-2008)