Saturday, October 27, 2007

സുപ്രീം കോടതി പോലീസിന്‌ നല്‍കിയ പതിനൊന്നു കല്‍പനകള്‍

സുപ്രീം കോടതി പോലീസിന്‌ നല്‍കിയ പതിനൊന്നു കല്‍പനകള്‍.

അറസ്റ്റ്‌ ചെയ്യുമ്പോള്‍ പോലീസ്‌ നിര്‍ബന്ധമായും പാലിക്കേണ്ട്‌ നടപടിക്രമങ്ങള്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ വിധിന്യായം മാധ്യമങ്ങളില്‍ കൂടി ജനങ്ങളെ അറിയിക്കണമെന്നും സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കൂടാതെ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും ഈ നിര്‍ദ്ദേശങ്ങളെ മാതൃഭാഷയിലാക്കി പൊതുജനങ്ങള്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കണമെന്നും വിധിന്യായത്തില്‍ നിഷ്കര്‍ഷിക്കുന്നു. (ഡി.കെ.ബസു Vs വെസ്റ്റ്‌ ബംഗാള്‍ എന്ന കേസ്സ്‌)

സുപ്രീംകോടതി വിധി ഒരു നിയമമായിതന്നെ കണക്കാക്കി നടപ്പാക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‌. (ഭരണഘടനയുടെ 141 -ം അനുച്ഛേദം). അതായത്‌ കോടതിയുടെ ഈ നിര്‍ദ്ദേശങ്ങളെ നടപ്പിലാക്കാത്ത്‌ ഉദ്ദ്യോഗസ്ഥരെ വകുപ്പ്‌തല നടപടികള്‍ക്കും കോടതിയലക്ഷ്യത്തിനും വിധേയമാക്കാം.ഏതെങ്കിലും പോലീസ്‌ സ്റ്റേഷനില്‍ ഈ നിര്‍ദ്ദേശങ്ങള്‍ കോടതി നിര്‍ദ്ദേശിച്ച പ്രകാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. ഒരു കാര്യം തീര്‍ച്ചയാണ്‌. ഇക്കാര്യത്തില്‍ ഒരു കോടതിയലക്ഷ്യകേസ്സോ, വകുപ്പ്‌തല നടപടിയോ എടുത്തതായി കേട്ടിട്ടില്ല.

പുല്ലുവിലപോലും ഈ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ലായെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാകണം സുപ്രീംകോടതി പിന്നീട്‌ ഒരു സുപ്രധാന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. അതായത്‌ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പാക്കാന്‍ പോലീസ്‌ സ്റ്റേഷനുകളില്‍ മിന്നല്‍പരിശോധന നടത്താന്‍ 'മനുഷ്യാവകാശ കമ്മീഷന്‌' അധികാരം നല്‍കി.

സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനുകള്‍ ഉപസമിതി രൂപീകരിച്ചുകൊണ്ട്‌ പോലീസ്‌ ലോക്കപ്പ്‌കളിലും ജയിലുകളിലും മുന്നറിയിപ്പൊന്നുമില്ലാതെ കടന്നുചെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും പാലിക്കുന്നില്ലെങ്കില്‍ അത്‌ നേരിട്ട്‌ സുപ്രിംകോടതിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാമെന്നായിരുന്നു നിര്‍ദ്ദേശം.

സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌ ആദ്യം നടപ്പിലാക്കിയ മനുഷ്യാവകാശക്കമ്മീഷന്‍ കേരളത്തിലേതാണെന്ന്‌ പത്രപ്രവര്‍ത്തകനും വക്കീലും മായ ഡി.ബി.ബിനു തന്റെ 'വിവരാവകാശനിയമം' എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ രൂപീകരിക്കപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉപസമിതി എറണാകുളം ജില്ലയിലെ ലോക്കപ്പുകളില്‍ മിന്നല്‍പ്പരിശോധന നടത്തിയപ്പോള്‍ കമ്മീഷനംഗം ഡോ. എസ്സ്‌. ബലരാമന്റെ സംഘത്തില്‍ അഡ്വ: ബിനുവുമുണ്ടായിരുന്നു.

ഡി.കെ.ബസുവിന്റെ കേസിലെ പതിനൊന്നു കല്‍പനകള്‍ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും മാതൃഭാഷയിലാക്കി പ്രദര്‍ശിപ്പിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇക്കാര്യവും മിന്നല്‍പരിശോധനാ സംഘം അന്വേഷിച്ചിരുന്നു. എറണാകുളത്തെ ഒരു പോലീസ്‌ സ്റ്റേഷനില്‍ പരിശോധന നടത്തവേ 'പതിനൊന്ന്‌ കല്‍പനകള്‍' എവിടെയാണ്‌ പതിച്ചിരിക്കുന്നതെന്ന്‌ സംഘം അന്വേഷിച്ചു. എസ്‌.ഐ യും പോലീസ്‌കാരും പല ദിക്കിലും പരതിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം പോലീസ്‌കാര്‍ തന്നെ കണ്ടെത്തി. പോലീസ്‌ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം വിളംബരം ചെയ്ത്‌ പോസ്റ്റിന്‌ അടിയില്‍.

തുടര്‍ന്ന്‌ അന്വേഷണ സംഘത്തിന്റെ അന്നത്തെ തലവനായ ശ്രീ.ജേകബ്‌ പുന്നൂസ്‌ സംസ്ഥാനത്തെ പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ അയച്ച കത്തു പ്രകാരം 'ഡി.കെ.ബസു V വെസ്റ്റ്‌ ബംഗാള്‍' എന്ന കേസ്സിലെ സുപ്രീം കോടതിയുടെ കല്‍പ്പനകള്‍ പാലിക്കുന്നുണ്ടോയെന്നതിനെ സംബന്ധിച്ച്‌ വിശദാംശങ്ങള്‍ സമര്‍പ്പിക്കാര്‍ ആവശ്യപ്പെട്ടു. ഐ.ജി.യുടെ ഈ ഉത്തരവിന്‌ പാലക്കാട്‌ ആലത്തൂര്‍ സ്റ്റേഷനിലെ സബ്‌ ഇന്‍സ്പെക്ടര്‍ 2001 ജനുവരി 10ന്‌ നല്‍കിയ മറുപടി:

"ഡി.കെ.ബസു V വെസ്റ്റ്‌ ബംഗാള്‍" എന്ന പേരുള്ള ആരെയും തന്നെ അറസ്റ്റ്‌ ചെയ്തിട്ടില്ല"

സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി വന്നിട്ട്‌ കൊല്ലം പത്തു കഴിഞ്ഞിട്ടം സ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ല.

സുപ്രീംകോടതിയുടെ പതിനൊന്നു കല്‍പനകള്‍ താഴെകാണും പ്രകാരമാണ്‌:

(1) The police personnel carrying out the arrest and handling theinterrogation of the arrestee should bear accurate, visible and clearidentification and name tags with their designation. The particularsof all such police personnel who handle interrogation of the arresteemust be recorded in a register.

(2) That the police officer carrying out the arrest of the arrestee shallprepare a memo of arrest at the time of arrest and such memo shallbe attested by at least one witness, who may either be a member of thefamily of the arrestee or a respectable person of the locality fromwhere the arrest is made. It shall also be countersigned by thearrestee and shall contain the time and date of arrest.

(3) A person who has been arrested or detained and is being held incustody in a police station or interrogation centre or other lock-up,shall be entitled to have one friend or relative or other person knownto him or having interest in his welfare being informed, as soon aspracticable, that he has been arrested and is being detained at the particular place, unless the attesting witness of the memo of arrest ishimself such a friend or a relative of the arrestee.

(4) The time, place of arrest and venue of custody of an arrestee mustbe notified by the police where the next friend or relative of thearrestee lives outside the district or town through the Legal AidOrganisation in the District and the police station of the areaconcerned telegraphically within a period of 8 to 12 hours after thearrest.

(5) The person arrested must be made aware of this right to havesomeone informed of his arrest or detention as soon as he is putunder arrest or is detained.

(6) An entry must be made in the diary at the place of detentionregarding the arrest of the person which shall also disclose the nameof the next friend of the person who has been informed of the arrestand the names and particulars of the police officials in whose custodythe arrestee is.

(7) The arrestee should, where he so requests, be also examined at thetime of his arrest and major and minor injuries, if any present onhis/her body, must be recorded at that time. The "Inspection Memo"must be signed both by the arrestee and the police officer effecting thearrest and its copy provided to the arrestee.

(8) The arrestee should be subjected to medical examination by atrained doctor every 48 hours during his detention in custody by adoctor on the panel of approved doctors appointed by Director,Health Services of the State or Union Territory concerned. Director,Health Services should prepare such a panel for all tehsils anddistricts as well.

(9) Copies of all the documents including the memo of arrest,referred to above, should be sent to the Illaqa Magistrate for hisrecord.

(10) The arrestee may be permitted to meet his lawyer duringinterrogation, though not throughout the interrogation.

(11) A police control room should be provided at all district and Stateheadquarters, where information regarding the arrest and the placeof custody of the arrestee shall be communicated by the officercausing the arrest, within 12 hours of effecting the arrest

Buzz ല്‍‌ പിന്തുടരുക

4 comments:

  1. Anoop Technologist (അനൂപ് തിരുവല്ല) said...

    വകുപ്പുതല നടപടി എന്നാല്‍ മാക്സിമം ഒരു സസ്പെന്‍ഷനിലോതുങ്ങും. ഇനി അങ്ങനെ ചെയ്താല്‍പ്പോലും പകുതി ശമ്പളം കിട്ടുകയും ചെയ്യും. പിന്നെ ആരെ പേടിക്കാന്‍ !

  2. അങ്കിള്‍. said...

    ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുമ്പോള്‍ പാലിക്കേണ്ട നറ്ടപടിക്രമങ്ങളെന്തല്ലാമെന്ന്‌ സുപ്രീം കോടതി അക്കമിട്ട്‌ പറഞ്ഞിട്ടുണ്ട്‌. അതിവിടെ വായിക്കാം.

  3. എം.കെ.ഹരികുമാര്‍ said...

    അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
    ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
    ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
    എം.കെ.ഹരികുമാര്

  4. മുക്കുവന്‍ said...

    good information.. if the arrestee is not doing any of this, is it possible to block the arrest? if so what are the things the person should take care?