വ്യക്തിഗത നികുതിയില്‍ വന്ന മാറ്റങ്ങള്‍ - Income Tax
Income Year = 2009-2010
വ്യക്‌തിഗത നികുതി ബാധ്യതയെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങൾ 2009 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്‌തികളുടെ നികുതിരഹിത വരുമാനത്തിന്റെ പരിധി ഉയർത്തിയതാണ് അതിൽ പ്രധാനം. 65 വയസ് തികഞ്ഞ മുതിർന്ന പൗരൻമാരുടെ നികുതിരഹിത വരുമാനത്തിന്റെ പരിധി നിലവിലുളള 2,25,000 ത്തിൽ നിന്നും ഇൗ സാമ്പത്തിക വർഷം മുതൽ 2,40,000 രൂപ ആയി ഉയർത്തി. വനിതകളുടേത് 1,80,000 ത്തിൽ നിന്നും 1,90,000 രൂപ ആക്കി. ഇവർ ഒഴികെയുള്ള മറ്റെല്ലാ വ്യക്‌തികളുടെയും നികുതി രഹിത വരുമാന പരിധി 1,50,000 ത്തിൽ നിന്നും 1,60,000 ആയി ഉയർത്തി. 10 ലക്ഷം രൂപയ്ക്കു മേൽ വരുമാനമുളള വ്യക്‌തികളുടെ നികുതിയിൽ ചുമത്തിയിരുന്ന 10% സർചാർജ് നിർത്തലാക്കി. എന്നാൽ നിലവിലുളള 3% വിദ്യാഭ്യാസകരം മാറ്റമില്ലാതെ തുടരും.
വകുപ്പ് 80 ഡി ഡി അനുസരിച്ച് ശാരീരികമായോ മാനസികമായോ നിർദ്ദിഷ്ട അംഗ വൈകല്യം 80% മെങ്കിലുമുളള ആശ്രിതരുടെ ചികിൽസാ ചെലവിന് അനുവദിച്ചിരുന്ന കിഴിവ് 75000 ത്തിൽ നിന്നും 1,00,000 രൂപയാക്കി. എന്നാൽ 80% ത്തിൽ താഴെ വൈകല്യമുള്ളവർക്ക് നിലവിലുളള 50,000 രൂപയുടെ കിഴിവിൽ മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷം മുതൽ ഇൗ ആനുകൂല്യം ലഭിക്കും.
ശമ്പള വരുമാനക്കാരെ സംബന്ധിച്ച് ഏറെ ആശാവഹമല്ലാത്ത ചില മാറ്റങ്ങളാണ് ബജറ്റിൽ ഉളളത്. വകുപ്പ് 17 ൽ കൊണ്ടു വന്ന മാറ്റങ്ങൾ അനുസരിച്ച് നടപ്പു സാമ്പത്തിക വർഷം മുതൽ ജീവനക്കാരുടെ ഒാഹരി തിരഞ്ഞെടുക്കൽ അവകാശപദ്ധതി (ഇ എസ് ഒ പി) അനുസരിച്ചോ സ്വെറ്റ് ഇക്വിറ്റി ഒാഹരി അനുസരിച്ചോ സൗജന്യമായോ കുറഞ്ഞ നിരക്കിലോ തൊഴിലുടമ തൊഴിലാളിക്ക് ഒാഹരി കൊടുത്താൽ അവയുടെ വിപണി വിലയുമായുളള വ്യത്യാസം ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി കൊടുക്കണം. അതുപോലെ തൊഴിലുടമ തൊഴിലാളിയുടെ പേരിൽ അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്ക് ഒരു ലക്ഷത്തിലധികമായി നിക്ഷേപിക്കുന്ന തുക തൊഴിലാളിയുടെ വരുമാനമായി കണക്കാക്കും. ഫ്രിഞ് ബെനിഫിറ്റ് നികുതി എടുത്തു കളഞ്ഞെങ്കിലും പ്രത്യേകമായി നിർദ്ദേശിക്കുന്ന ഫ്രിഞ് ബെനിഫിറ്റ് അഥവാ സുഖസൗകര്യങ്ങൾ ഇനി മുതൽ ജീവനക്കാരന്റെ ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി കൊടുക്കണം.
സ്വയം വിരമിക്കൽ പദ്ധതിയനുസരിച്ച് തുക ലഭിക്കുന്നവർ വകുപ്പ് 89(1) അനുസരിച്ചുളള ആനുകൂല്യം തേടിയിട്ടുണ്ടെങ്കിൽ വകുപ്പ് 10 ഉപ വകുപ്പ് 10(സി) അനുസരിച്ച് ഇതിനായി മാത്രം അനുവദിച്ചിരിക്കുന്ന കിഴിവ് ഇനി മുതൽ ലഭിക്കുകയില്ല. ബജറ്റിലൂടെ പ്രഖ്യാപിച്ച മറ്റൊരു പ്രധാന ആനുകൂല്യം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കുള്ളതാണ്. നിലവിൽ നിർദ്ദിഷ്ട ഉന്നത വിദ്യാഭ്യാസത്തിനു മാത്രമുളള വായ്പയുടെ പലിശയ്ക്കു മാത്രമായിരുന്നു നികുതി കിഴിവ്. ഇനി മുതൽ സീനിയർ സെക്കൻഡറി പരീക്ഷയോ അതിനു തത്തുല്യമായ ഏതെങ്കിലും പരീക്ഷയോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പാസായശേഷം തുടർന്നു നടത്തുന്ന ഏതു വിദ്യാഭ്യാസത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് പരിധി ഇല്ലാതെ കിഴിവ് അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ എടുക്കുന്നയാൾക്കാണ് പലിശയുടെ കിഴിവ്.
നിലവിൽ അംഗീകൃത പെൻഷൻ ഫണ്ടിലേക്കുളള നിക്ഷേപത്തിനുളള കിഴിവ് ശമ്പള വരുമാനക്കാർക്കു മാത്രമാണ് അനുവദിച്ചിരുന്നത്. വകുപ്പ് 80 സിസിഡി അനുസരിച്ച് ഉളള ഇൗ കിഴിവ് ഇനി മുതൽ വ്യക്‌തികളായ നികുതിദായകർക്കെല്ലാം തേടാവുന്നതാണ്.
നിലവിൽ ബന്ധുക്കളിൽ നിന്നല്ലാതെ 50,000 രൂപയ്ക്കു മേൽ പണമായി ലഭിക്കുന്ന സമ്മാനത്തുക വരുമാനമായി കണക്കാക്കി നികുതി നൽകേണ്ടതുണ്ട്. എന്നാൽ വകുപ്പ് 56(2) ൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം ഇനി മുതൽ പണമല്ലാതെ സമ്മാനമായി ലഭിക്കുന്ന വസ്‌തുവകകളെയും ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവന്നു.
2 comments:
2009-2010 ലെ വരുമാനത്തില്‍ നികുതി (Income Tax)കണക്കുവനായി ചില മാറ്റന്നള്‍ വരുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക. 2010-2011 വര്‍ഷത്തില്‍ കൊടുക്കുന്ന Income Tax കണക്കുകള്‍ക്കാണു ഇതു ബാധകം.
കലകുന്നുണ്ട് അങ്കിള്‍ ...ഈ ബ്ലോഗ് ..ഞാന്‍ മലയാളം ബ്ലോഗുകള്‍ ഒന്നും അധികം വായിക്കാറില്ല ... സത്യത്തില്‍ അറിയാഞ്ഞിട്ട് തന്നെയാ വായിക്കാത്തതും ... എന്തായാലും ഇനി ഞാന്‍ ഇത് പോലുള്ള നല്ല മലയാളം ബ്ലോഗുകള്‍ തിരയും . എനികൊരുപാട് ഇഷ്ടമായി ...
എനിക്കും ഒരു ബ്ലോഗ് ഉണ്ട് ( http://www.mumbaibulls.blogspot.com/ ) .ഓഹരിവിപണിയില്‍ ഡെയിലി വ്യാപാരം നടത്തുന്നവര്‍ക്ക് വേണ്ടി ... നല്ല സ്റ്റോക്കുകളെ കുറിച്ച് സത്യാസന്തമായ വിവരങ്ങള്‍ പങ്കുവെക്കുക യാണ് അതില്‍ ചെയ്യുന്നത് ...
അങ്കിള്‍ ..വെബ്സൈറ്റ് ട്രഫ്ഫികിലും , വെബ്സൈറ്റ് റാങ്കിങ്ങിലും കൂടി ഒന്ന് ശ്രദ്ധിക്കുക ..
താങ്ക്സ്,
മുഹമ്മദാലി.കേ.വി
info@buzibiz.com , www.buzibiz.com
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..