വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്ലകാലം വരുന്നു.(CFL)
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സി.എഫ്.എല്‍. സൌജന്യമായി സര്‍ക്കാരിനു ന്‍ല്‍കികൂടേ എന്നൊരു ആശയം കുറച്ചു മാസംങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ കൂടി പ്രകടിപ്പിച്ചിരുന്നു. വലിയ പ്രതികരണമൊന്നും അതിനു ലഭിച്ചില്ലെങ്കിലും ഞാന്‍ ആ പോസ്റ്റിനെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്റെ ശ്രമം വിജയിച്ചു എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, എന്റെ ആശയത്തിനു സമാനമായ ഒരു നീക്കം വൈദ്യുതി മന്ത്രിയില്‍ നിന്നും ഉണ്ടായതായി ഇന്നത്തെ മനോരമ പത്രത്തില്‍ കാണുന്നു. ഇതാണാ വാര്‍ത്ത:
----------------------------------------------------------
വൈദ്യുതി ഉപഭോക്‌താക്കള്‍ക്കു 115 രൂപ വിലയുള്ള സിഎഫ്‌എല്‍ ബള്‍ബ് 15 രൂപയ്ക്കു നല്‍കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചതായി മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനത്തില്‍ 15രൂപയ്ക്കു ബള്‍ബ് നല്‍കാന്‍ കഴിയും. കേന്ദ്രവുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി. അവര്‍ അംഗീകരിച്ചാല്‍ ഇതു നടപ്പാക്കാനാവും.[മനോരമ:13-03-2008]
----------------------------------------------------------
ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും സൌജന്യമായി കിട്ടുന്നതിനു തുല്യമാണ്.
എന്റെ ആശയത്തിനു അറിഞ്ഞോ അറിയാതെയോ സര്‍ക്കാര്‍ തലത്തില്‍ ഒരംഗീകാരം ലഭിക്കുന്നുള്ളതില്‍ സന്തോഷം തോന്നുന്നു. മന്ത്രിക്ക് അഭിനന്ദനങ്ങള്‍.
updated on 24th Dec.2008
----------------------------------
ഉപഭോഗം കുറയ്‌ക്കാന്‍ 10 ലക്ഷം സി. എഫ്. വിളക്കുകള്‍ നല്‍കും - മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന് പത്തുലക്ഷം സി. എഫ്. വിളക്കുകള്‍ വൈദ്യുതി ബോര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ. ബാലന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും വിതരണം. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബി. പി. എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായും മറ്റ് വിഭാഗങ്ങള്‍ക്ക് പകുതി വിലയ്‌ക്കും സി. എഫ്. വിളക്കുകള്‍ നല്‍കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരു പഞ്ചായത്തില്‍ 1000 സി. എഫ്. എല്‍. വീതം നല്‍കാനാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ഗുണഭോക്താക്കളെ പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കും. സി. എഫ്. എല്‍. വിതരണത്തിനായി പത്തുകോടി രൂപ വൈദ്യുതിബോര്‍ഡ് ചെലവഴിക്കും. ഇതുവഴി പ്രതിദിനം 50 മെഗാവാട്ട് വൈദ്യുതി ലാഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. [മാതൃഭൂമി: 24-12-2008]
update on 30-5-2009:
സൌജന്യ സി.എഫ്.എല്‍ വിതരണം ഇന്നുല്‍ഘാടനം ചെയ്യുന്നു. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായും മറ്റുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 4 എണ്ണം വരെയുമാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. [മനോരമ:30-5-2009]
update on 6th November 2009
തിരുവനന്തപുരം: സംസ്ഥാനത്തെ 75 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വൈദ്യുതി ബോര്‍ഡ് 1.5 കോടി സിഎഫ്എല്‍ വിതരണം ചെയ്യും. പൊതുവിപണിയില്‍ 130 രൂപ വിലയുള്ള സിഎഫ്എല്‍ 15 രൂപയ്ക്കാണു കെഎസ്ഇബി സെക്ഷന്‍ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഒരാള്‍ക്കു രണ്ടു സിഎഫ്എല്‍ വീതം ലഭിക്കും.
കേന്ദ്ര പദ്ധതിയനുസരിച്ചാണ് ഇത്ര കുറഞ്ഞ വിലയ്ക്കു സിഎഫ്എല്‍ ലഭ്യമാക്കുക. അടുത്ത മാര്‍ച്ചിനു മുന്‍പു വിതരണം പൂര്‍ത്തിയാക്കും. ഇതിലൂടെ വേനല്‍ക്കാലത്തു 150 മെഗാവാട്ട് വൈദ്യുതി ലാഭിക്കുകയാണു ലക്ഷ്യം. സിഎഫ്എല്‍ വാങ്ങുന്നതിനു ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പട്ടികവിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും നേരത്തേ 10 ലക്ഷം സിഎഫ്എല്ലുകള്‍ സൌജന്യമായി ബോര്‍ഡ് വിതരണം ചെയ്തിരുന്നു. [Malayala Manorama dt.6th Nov.2009]
25 comments:
എന്റെ ആശയത്തിനു അറിഞ്ഞോ അറിയാതെയോ സര്‍ക്കാര്‍ തലത്തില്‍ ഒരംഗീകാരം ലഭിക്കുന്നുള്ളതില്‍ സന്തോഷം തോന്നുന്നു. മന്ത്രിക്ക് അഭിനന്ദനങ്ങള്‍.
സി.എഫ്.എല്‍ ബള്‍ബ് 15 രൂപയ്ക്കു കിട്ടുമല്ലൊ
പദ്ധതി വിജയിക്കുമെന്ന് പ്രത്യാശിക്കാം
Good..:)
അങ്കിളിനും അഭിനന്ദനങ്ങള്‍........
അങ്കിളിനും അഭിനന്ദനങ്ങള്‍.
വൈദ്യുതി ബോര്‍ഡിന് ലാഭം 4500 കോടി
സി.പി. ശ്രീഹര്‍ഷന്‍
തിരുവനന്തപുരം : വളരെ കുറഞ്ഞവിലയ്ക്കു കോംപാക്ട് ഫ്ളൂറസന്റ് വിളക്ക് (സി.എഫ്.എല്‍) ലഭ്യമാക്കി 4500 കോടിരൂപയുടെ മുടക്കുമുതലും പ്രതിവര്‍ഷം 750 കോടിയോളം രൂപയുടെ വൈദ്യുതിയും ലാഭിക്കാനുള്ള ബൃഹദ് പദ്ധതിക്ക് രൂപരേഖ തയ്യാറായി. സംസ്ഥാനത്തെ 75 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 15 രൂപ നിരക്കില്‍ സി.എഫ്.എല്‍ നല്‍കി വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണ് ശ്രമം. 500 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാന്‍ ആവശ്യമായ 4500 കോടിരൂപയാണ് ഈ പദ്ധതി വഴി ലാഭിക്കാനാവുക. ഒരു മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ ഒന്‍പതുകോടിരൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരു ഉപഭോക്താവിന് നാല് സി.എഫ്.എല്‍ വരെ കുറഞ്ഞവിലയ്ക്ക് നല്‍കുകയാണ് ലക്ഷ്യം. മൊത്തം മൂന്നുകോടി സി.എഫ്.എല്‍ വേണ്ടിവരും. ആദ്യഘട്ടത്തില്‍ തന്നെ മൂന്നുകോടി സി.എഫ്.എല്‍ വിതരണം ചെയ്യാന്‍ കഴിയില്ല. ലക്ഷ്യമിട്ടതിന്റെ പകുതി വിതരണം ചെയ്താല്‍ത്തന്നെ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സി.എഫ്.എല്‍ ഉപയോഗിക്കുന്നതുമൂലം ഉപഭോക്താക്കളുടെ വൈദ്യുത ബില്ലിലും ഗണ്യമായ കുറവ് വരും. കുറഞ്ഞ വൈദ്യുതിച്ചെലവില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നതാണ് സി.എഫ്.എല്‍. എന്നാല്‍, ഉയര്‍ന്ന വിലയായതിനാല്‍ വൈദ്യുതി ഉപഭോക്താക്കള്‍ പൊതുവേ സി.എഫ്.എല്‍ ഒഴിവാക്കുകയാണ് പതിവ്. ഒരു സി.എഫ്.എല്ലിന് 115 രൂപ മുതല്‍ മുകളിലോട്ടാണ് വില. കുറഞ്ഞവിലയ്ക്കുകിട്ടുന്ന സി.എഫ്.എല്ലിന് ആയുസ് കുറവാണ്. പരീക്ഷണമെന്ന നിലയില്‍ കുറഞ്ഞ വിലയ്ക്കുള്ള സി.എഫ്.എല്‍ വാങ്ങി അബദ്ധത്തില്‍ ചാടുന്നവര്‍ ട്യൂബ്ലൈറ്റിലേക്കോ സാധാരണ ബള്‍ബിലേക്കോ മടങ്ങിപ്പോകാറുണ്ട്. സി.എഫ്.എല്‍ വ്യാപകമാകാതിരിക്കുന്നതിന് ഇതും ഒരു കാരണമാണ്.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള 'ബ്യൂറോ ഒഫ് എനര്‍ജി എഫിഷ്യന്‍സി' എന്ന ഏജന്‍സിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. എ.ഇ.എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ക്ളൈമറ്റ്ചേഞ്ച് കാപ്പിറ്റല്‍ തുടങ്ങിയ ഒന്‍പത് സ്ഥാപനങ്ങള്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു.
കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ധനസഹായം (കാര്‍ബണ്‍ ക്രെഡിറ്റ്) നല്‍കാന്‍ അന്താരാഷ്ട്ര പദ്ധതി നിലവിലുണ്ട്. വൈദ്യുതി ഉപഭോഗം കുറയുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവും കുറയും. കാര്‍ബണ്‍ മലിനീകരണം കുറച്ചാല്‍ ക്രെഡിറ്റ് നേടാം.
ക്രെഡിറ്റ് സൌകര്യമുള്ളതിനാല്‍ സി.എഫ്.എല്ലിന്റെ ഉത്പാദനച്ചെലവ് ഏജന്‍സി വഹിച്ചുകൊള്ളും. പദ്ധതി നടത്തിപ്പിനുള്ള ചെലവ് മാത്രമാണ് വൈദ്യുതി ബോര്‍ഡിന് വഹിക്കേണ്ടിവരിക.
തുല്യവെളിച്ചം; ലാഭം ഒരു വര്‍ഷം 230 രൂപ
60 വാട്ടിന്റെ ബള്‍ബും 18 വാട്ടിന്റെ സി.എഫ്.എല്ലും നല്‍കുന്ന വെളിച്ചം ഏതാണ്ട് തുല്യമാണ്. എന്നാല്‍, ബള്‍ബിന് പകരം സി.എഫ്.എല്‍ ഉപയോഗിച്ചാല്‍ 76.65 യൂണിറ്റ് വൈദ്യുതിയാണ് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുക. യൂണിറ്റിന് മൂന്നു രൂപ നിരക്കില്‍ കൂട്ടിയാല്‍ 229.95 രൂപയാണ് ലാഭം.
ലാഭക്കണക്ക് ഇങ്ങനെ: 60 വാട്ടിന്റെ ബള്‍ബ് ഒരു ദിവസം അഞ്ചു മണിക്കൂര്‍ കത്തിച്ചാല്‍ 300 വാട്ട് ചെലവ് വരും. 0.3 യൂണിറ്റ് വൈദ്യുതി വേണമെന്ന് അര്‍ത്ഥം. ഒരു ദിവസം 0.3 യൂണിറ്റ് നിരക്കില്‍ ഒരുവര്‍ഷം വേണ്ടത് 109.5 യൂണിറ്റ്.
18 വാട്ടിന്റെ സി.എഫ്.എല്‍ ആണ് 5 മണിക്കൂര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു ദിവസം 90 വാട്ട് (0.09 യൂണിറ്റ്). ഒരുവര്‍ഷം 32.85 യൂണിറ്റ് മാത്രം. 76.65 യൂണിറ്റാണ് ഒരു വര്‍ഷത്തെ ലാഭം.
100 വാട്ടിന്റെ ബള്‍ബുകളും ഉപയോഗിക്കാറുണ്ട്.
ഊര്‍ജ്ജം പാഴാക്കാതെ...
സാധാരണ ബള്‍ബിന് ഉപയോഗിക്കുന്ന ഊര്‍ജ്ജം സി.എഫ്.എല്ലിനു വേണ്ടിവരുന്നില്ല. കാരണം, സാധാരണ ബള്‍ബ് കത്തുമ്പോള്‍ താപോര്‍ജ്ജമായി ഊര്‍ജ്ജം പാഴായിപ്പോകുന്നുണ്ട്. സി.എഫ്.എല്‍ ചൂടാവുന്നില്ല. അതുകൊണ്ട് ഈയിനത്തില്‍ ഊര്‍ജ്ജം പാഴാകുന്നില്ല. അതുകൊണ്ടാണ് വൈദ്യുതി കുറച്ചുമാത്രം ചെലവാകുന്നത്.
[കേരള കൌമുദി:21-03-2008]
അങ്കിളിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു..എന്തൊക്കെ വിവരങ്ങളാ ഈ ബ്ലോഗില്‍ നിന്നും കിട്ടുന്നത്..ആദ്യമായി കണ്ടതാണ്..ഇനി തുടര്‍ച്ചയായി വായിക്കുന്നതാണ്..
അഭിനന്ദനങ്ങള്‍..
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Vinho, I hope you enjoy. The address is http://vinho-brasil.blogspot.com. A hug.
അങ്കിള്‍,
എട്ടുകാലി മമ്മൂഞ്ഞാവാതെ.
സാധാരണ ബള്‍ബുകള്‍ക്ക് പകരം സി.എഫ്.എല്‍ ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ അത് ബോഡിനു ലാഭകരമായിരിക്കും എന്ന് നിര്‍ദ്ദേശം വന്നിട്ട് പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു.
ജനകീയാസൂത്രണത്തിന്റ്റെ ആദ്യ ഘടത്തില്‍ ഇതേപോലെ ധാരാളം സി.എഫ്.എല്‍ വിളക്കുകള്‍ സബ് സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്നു.റേഷന്‍ കാര്‍ഡും കയ്യില്‍ വച്ചു പഞ്ചായത്ത് ഓഫ്ഫീസില്‍ കയറി ഇറങ്ങിയത് മറന്നിട്ടില്ല.
എന്നിട്ടിപ്പോള്‍ അതു ഞമ്മളാ എന്ന് പറയുന്നത് ശരിയാണോ?
ഇതുപോലെയണോ ടീവിയില്‍ ആദ്യം മലയാളം ഫോണ്ട് വന്നതും ?
ഇക്കാര്യം പറയാന്‍ തലയില്‍ മുണ്ടിട്ട് വരണമായിരുന്നില്ലല്ലോ, അനോണീ. പറഞ്ഞതൊക്കെ കാര്യമല്ലേ.
പണ്ടും സൌജന്യ നിരക്കില്‍ സി.ഫ്.എല്‍ നല്‍കിയിട്ടുണ്ടാവാം. നിഷേധിക്കുന്നില്ല. പക്ഷേ അത് കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടായിരിക്കില്ല. കെ.എസ്സ്.ഇ.ബി ക്ക് ലാഭമുണ്ടാക്കാനും ആയിരുന്നില്ല. ഒരു പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാകാം. ഏതായാലും ആ ആശയത്തിന്റെ തുടക്കം എന്നില്‍ നിന്നാണെന്ന അവകാശവാദം ഉന്നയിക്കാതിരുന്നാല്‍ അനോണിയുടെ നിലപാടില്‍ മാറ്റം വരുമല്ലോ, അല്ലെ. എന്റെ പോസ്റ്റ് മുന്‍ ആശയത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തലായെങ്കിലും എടുത്തുകൂടേ? അതോ ആ പോസ്റ്റ് തന്നെ ഞാന്‍ പിന്‍വലിക്കണോ?
ഒരു കാര്യം ഉറപ്പിച്ചോളൂ, നായര്‍ സഹകരണസംഘത്തില്‍ ഒരാളിന്റെ പുറം ചൊറിഞ്ഞുകൊടുത്ത് ഇതിനെ വിക്കി ബുക്സില്‍ എന്റെ ആശയമായി രേഖപ്പെടുത്താന്‍ ഞാന്‍ അറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കില്ല.
പിന്നെ എട്ടുകാലി മമ്മൂഞ്ഞിന്റെ കാര്യം. മമ്മൂഞ്ഞിന്റെ പ്രവര്‍ത്തി കൊണ്ട് അയാളുടെ മനസ്സിനു സന്തോഷം ഉണ്ടാകുന്നെങ്കില്‍ അതനുവദിച്ചു കൊടുക്കൂ. മമ്മൂഞ്ഞ് സ്വന്തം സ്ഥലത്ത് നിന്നല്ലേ പറയുന്നുള്ളൂ. മറ്റുള്ളവരുടെ പറമ്പില്‍ വന്ന് വിളിച്ച് കൂവുമ്പോള്‍ പോരേ ഈ അസഹിഷ്ണത? മമ്മൂഞ്ഞ് എന്ന് വിളിക്കാന്‍ ഒരവസരം കൂടി തരാം. ഇതാ ഈ വരികള്‍ കൂടി വായിക്കൂ:
സുനാമി ബാധിധ പ്രദേശമായ ആറാട്ടുപുഴ പഞ്ചായത്തില്‍ ഇപ്പോള്‍ ഒരു പൊതുജന പ്രക്ഷോപണം നടന്നുവരുന്നു. ഡിസംബര്‍ മാസം 15 തീയതിയിലെ അമൃതാ ടിവി യില്‍ പ്രക്ഷേപണം ചെയ്ത Citizen Journalist പരിപാടിയെ തുടര്‍ന്നാണിത്. ഒക്ടോബര്‍ 11 തിയതിയില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടികള്‍ ഒന്നു വായിച്ചു നോക്കു. അമൃതാ ടി.വി യില്‍ വന്ന ആ പരിപാടിക്ക് ആധാരം എന്റെ മേല്‍പ്പറഞ്ഞ പോസ്റ്റാണെന്ന് ഞാനിവിടെ പറയുന്നു. അങ്ങ്നെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിളിക്കാനുള്ള അവസരം ഒന്നു കൂടിതരുന്നു. വിളിച്ച് കൊതി തീര്‍ന്നില്ലെങ്കില്‍ പറയൂ, ഇനിയും ഒരു മൂന്നു നാല് അവസരം കൂടി തരാം.
തലയില്‍ മൂണ്ടിട്ടും അല്ലാതെയും എന്റെ സ്ഥലത്ത് വരുന്നവര്‍ എന്റെ മാന്യ അതിഥികള്‍ തന്നെയാണ്. അതുകൊണ്ടാണ് ഇത്രയും നീണ്ട ഒരു മറുപടി മൂണ്ടിട്ടവനും നല്‍കുന്നത്. ഇനിയും വരണേ.
ധനമന്ത്രി ഇന്നലെ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ നിന്ന്:
“ഊര്‍ജ സംരക്ഷണത്തിനായി പട്ടിക വിഭാഗത്തിനും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കുമായി 10 ലക്ഷം സിഎഫ് ലാംപുകള്‍ നല്‍കും.എല്ലാ വീട്ടിലും സിഎഫ് ലാംപുകള്‍ക്കായി ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.“ [മനോരമ:21-2-2009]
എല്ലാ വീടുകളിലും 15 രൂപയ്‌ക്ക് സി.എഫ്.എല്‍ ലാംപുകള്‍
തിരുവനന്തപുരം: ഈ വര്‍ഷം അവസാനത്തോടെ എല്ലാ വീടുകള്‍ക്കും 1 രൂപയ്‌ക്ക് സി.എഫ്.എല്‍ ലാംപുകള്‍ നല്‍കുമെന്ന് വൈദ്യൂതി മന്ത്രി എ.കെ ബാലന്‍. രണ്ടു കോടി സി.എഫ്.എല്‍ ലാംപുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
[mangalam dated 26-6-2009]
അങ്കിളെ,
അഭിനന്ദനങ്ങൾ......
നന്മ നിറഞ്ഞ ആശയങ്ങള്‍ ബ്ലോഗിലൂടെ അവതരിപ്പിച്ചാല്‍
ക്രെഡിറ്റു കിട്ടിയില്ലെങ്കിലും ആ ആശയങ്ങള്‍ സമൂഹത്തില്‍ നന്മ പ്രസരിപ്പിക്കാന്‍ കാരണമാകുമെന്നതിന്റെ നല്ലൊരു ഉദാഹരണം.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ അങ്കിള്‍ !!!
നന്മനിറഞ്ഞ അറിവുകളും ചിന്തകളും
ഉറവയെടുക്കുന്ന അങ്കിളിന്റെ ബ്ലോഗ് ബൂലോകത്തിന്റെ ഭാഗ്യമാണ്.
Uncleji Thanks...simply neglect fourth rate comments..will keep visit your blog...
സര്‍ക്കാര്‍ തരുന്നതല്ലെ ഗുണനിലവാരം കണ്ടുതന്നെ അറിയണം. സാധാരണ മാര്‍ക്കറ്റില്‍ കിട്ടുന്ന ഗുണനിലവാരം ഉള്ള കമ്പനികളുടെ (ഫിലിപ്സ്, ഫിനോലെക്സ്, ഓസ്രാം, മുതലായവ) സി എഫ് എല്‍ ലാമ്പുകള്‍ ഒരു വര്‍ഷം വരെ ഗ്യരന്റി ഉള്ളവയാണ്. പലതും രണ്ടുവര്‍ഷത്തിനും മുകളില്‍ ഉപയോഗിക്കാനും സാധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സി എഫ് എല്‍ ലാമ്പിനും ഈ ഗുണങ്ങള്‍ കാണുമോ അതോ വിലയിലുള്ള കുറവ് ഗുണത്തിലും കാണുമോ? കണ്ടുതന്നെ അറിയണം.
കേരളത്തിലെ പ്രസണ നഷ്ടം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് എവിടേയോ വായിച്ചത് ഓര്‍ക്കുന്നു. പ്രസരണനഷ്ടം കുറക്കുന്നതിനായി പണ്ട് സഖാവ് എസ് ശര്‍മ്മ വൈദ്യുതമന്ത്രിയായിരുന്നപ്പോള്‍ ബോര്‍ഡ് ഒരു തീരുമാനം എടുത്തു. നിലവിലുള്ള വിതരണ ശൃംഘല (distribution line)ഇപ്പോഴത്തെ 11 കെ വിയില്‍ നിന്നും 33കെ വി ആക്കി മാറ്റുക. പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുന്നതിനായി കുറെ ട്രാന്‍സ്‌ഫോര്‍മറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങി. വന്നതില്‍ പകുതിയോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന കാരണത്താല്‍ നിരാകരിക്കപ്പെട്ടു. പിന്നീട് ഈ പദ്ധതിയുടെ ഗതി എന്തായെന്ന് അറിയില്ല. പ്രസരണം നഷ്ടം കുറയ്ക്കുന്നതിനായി പിന്നീട് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നതായി അറിവില്ല.
പ്രീയ മണികണ്ഠൻ,
സി.എഫ്.എൽ ന്റെ ഗുണനിലവാരത്തെപറ്റി: സംസ്ഥാന സർക്കാരിന്റെ കമ്പനികളിലോ, വൈദ്യുതിബോർഡ് നേരിട്ടോ സി.എഫ്.എൽ ഉണ്ടാക്കുന്നില്ല എന്നൊരു മെച്ചമുണ്ട്. അങ്ങനെയെങ്കിൽ ഗുണനിലവാരത്തെപറ്റി സംശയിക്കാമായിരുന്നു. പ്രൈവറ്റ് കമ്പനികൾ വിപണിയിൽ വില്പനക്ക് കൊണ്ടുവരുന്നതിന്റെ ഗുണനിലവാരം സംശയിക്കേണ്ടതില്ല. പക്ഷേ നമ്മുടെ സംസ്ഥാനസർക്കാരിനു വേണ്ടി അവരുടെ ‘സെക്കന്റ്സ്’ വല്ലതുമായിരിക്കുമോ വിപണനം ചെയ്യുന്നതെന്നു മുങ്കൂട്ടി കാണാൻ കഴിയില്ല. അഴിമതി നടന്നില്ലെങ്കിൽ, നമുക്ക് നല്ല ഗുണനിലവാരമുള്ള സി.എഫ്.എൽ തന്നെ ലഭിച്ചേക്കും.
ഇവിടെ പ്രശ്നം അതു മാത്രമല്ല. വൈദ്യുതിയുടെ ഉപയോഗം കുറപ്പിക്കാനല്ലേ ഈ പാടെല്ലാം പെടുന്നത്. രണ്ട് സി.എഫ്.എൽ കൊടുക്കുമ്പോൾ പകരം രണ്ട് സാധാരണ ബൾബിന്റെ ഉപയോഗം ഇല്ലാതാക്കണ്ടെ. അതാരു ഉറപ്പുവരുത്തും. കേടാകാത്ത രണ്ട് സാധാരണ ബൾബിനു പകരമാണ് കുറഞ്ഞവിലക്കുള്ള സി.എഫ്.എൽ എന്നു ഒരിടത്തും പറഞ്ഞു കേട്ടില്ല. സാധാരണ ബൾബിനു പകരമായാൽ മാത്രം പോരാ, അങ്ങണെ ശേഖരിക്കുന്ന സാധാരണ ബൾബുകൾ നശിപ്പിച്ചു കളയാനുള്ള സംവിധാനവും ഒരുക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. അല്ലെങ്കിൽ, ഇപ്പോഴത്തെ ഉപയോഗത്തിന്റെ കൂടെ ഇനി വിതരണം ചെയ്യാൻ പോകുന്ന സി.എഫ്.എൽ ന്റെ ഉപയോഗം കൂടി ഉണ്ടാകും. വെളുക്കാൻ തേച്ചത് പാണ്ഡാകും.
അഭിനന്ദനങല്‍ അങ്കിളേ....
The steps taken by the LDF government in Electricity sector not only now, but 1996 LDF govt. also was extra ordinary. We could produce 1100Mw in the last Nayanar ministry.That is the reason we are better than somany states, where Electricity is privatised and as usual length and breadth essays of "efficiency" under privatisation were all over the place.
--------------------------------
See this link
http://news.outlookindia.com/item.aspx?661873
Quote...from Nov-9,2009 OUTLOOK
Angry over long hours of power cuts, residents in Delhi targeted a discom office today while Punjab and Haryana announced tough measures to reduce consumption as north India continued to reel under electricity shortage coupled with sweltering heat.
Punjab government imposed a ban on the use of ACs in the government offices and changed their timings to 7.30 AM to 1.30 PM instead of 9 AM to 5 PM, besides ordering malls and other commercial establishments to close by 7:30 PM in an effort to reduce power consumption.
In Delhi, residents continued their street protests demanding basic amenities from the government as most areas faced load shedding of eight to ten hours which also resulted in severe water crisis.....
At least with the help of UNCLE this Kerala Govt could carry out "electricity revolution" !!!!
അങ്കിള്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നും സി എഫ് എല്‍ നിര്‍മ്മിക്കുന്നില്ലെങ്കിലും ഗുണനിലവാരം കുറഞ്ഞ ധാരളം സി എഫ് എല്‍ ലാമ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണല്ലൊ. സര്‍ക്കാരിന്റെ നിബന്ധനകളും നടപടിക്രമങ്ങളും പലപ്പോഴും നല്ല നിര്‍മ്മാതാക്കളെ അകറ്റാനെ സഹായിക്കൂ. മൂന്നു നഗരസഭകള്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചതിന്റെ കണക്കുകള്‍ അങ്കിള്‍ തന്നെ മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നു.
കേരളത്തില്‍ ഏതെങ്കിലും ഒരു പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ മേന്മ (Credit)ഏതെങ്കിലും ഒരു സര്‍ക്കാരിനു മാത്രം അവകാശപ്പെടാന്‍ സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഒരു സര്‍ക്കാരും തങ്ങളുടെ അഞ്ചുവര്‍ഷകാലയളവില്‍ ഒരു വൈദ്യുത പദ്ധതിയും ആരംഭിച്ച് പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുതിയുടെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്ന വസ്തുത അംഗീകരിക്കുന്നു. വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കുടിശിഖയുള്ള പണം വിവിധ വ്യവസായസ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നതാവും നല്ലത്.
"മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുതിയുടെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്ന വസ്തുത അംഗീകരിക്കുന്നു."
ഓ, ഫയങ്കരം "വസ്തുത അംഗീകരിക്കുന്നു".
ടണ്‍ കണക്കിനു അഫിബാദ്യങ്ങള്. താങ്കളുടെ അന്ഗീകാരമില്ലാതെ വേഴാംബലിനെ പോലെ ....
വൈദ്യുതി ബോര്‍ഡ് ഒന്നരക്കോടി സിഎഫ്എല്‍ വാങ്ങും [മനോരമ വാർത്ത : 13-1-2010]
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 15 രൂപയ്ക്കു വിതരണം ചെയ്യുന്നതിനായി ഫിലിപ്സ് കമ്പനിയില്‍ നിന്നു വൈദ്യുതി ബോര്‍ഡ് ഒന്നരക്കോടി സിഎഫ്എല്‍ വാങ്ങുന്നു.
പൊതു വിപണിയില്‍ 140 രൂപ വിലയുള്ള 15 വാട്സിന്റെ സിഎഫ്എല്‍ ടെന്‍ഡര്‍ വിളിച്ച് 68 രൂപയ്ക്കാണു വാങ്ങുന്നത്. 10 കമ്പനികള്‍ രംഗത്തുണ്ടായിരുന്നതില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതു ഫിലിപ്സ് ആയിരുന്നു. 75 ലക്ഷത്തോളം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു രണ്ടു വീതം എന്ന കണക്കിലാണ് ഒന്നരക്കോടി സിഎഫ്എല്‍ വാങ്ങുന്നത്.
60 വാട്സിന്റെ പ്രവര്‍ത്തനക്ഷമമായ രണ്ടു ഫിലമന്റ് ബള്‍ബുകള്‍ വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ നല്‍കിയാല്‍ 30 രൂപയ്ക്കു
രണ്ടു സിഎഫ്എല്ലുമായി മടങ്ങാം. രണ്ടു ബള്‍ബുകള്‍ മാറ്റി പകരം സിഎഫ്എല്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടാകുന്ന കുറവാണു ബോര്‍ഡിന്റെ ലാഭം.
ഒന്നരക്കോടിയില്‍ 30 ലക്ഷം സിഎഫ്എല്‍ ഈ മാസം അവസാനം വിതരണത്തിനെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരിക്കും ആദ്യ ഘട്ട വിതരണം. മാര്‍ച്ചില്‍ മധ്യകേരളത്തിലും ഏപ്രിലില്‍ ഉത്തര കേരളത്തിലും സിഎഫ്എല്‍ വിതരണം പൂര്‍ത്തിയാക്കും. നേരത്തെ വൈദ്യുതി ബോര്‍ഡ് 10 ലക്ഷം സിഎഫ്എല്‍ വാങ്ങി ബിപിഎല്‍ കുടുംബങ്ങള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും സൌജന്യമായി വിതരണം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..