പ്രത്യേക വിവാഹ നിയമം - Special Marriage Act 1954
പ്രത്യേക വിവാഹ നിയമം. Special Marriage Act 1954
- ആമുഖം: ഇന്‍ഡ്യയിലുള്ള ഏതൊരാള്‍ക്കും അല്ലെങ്കില്‍ വിദേശത്തുള്ള ഏതൊരു ഇന്‍ഡ്യന്‍ പൌരനും ഈ നിയമത്തിന്റെ ഗുണഭോക്താവാകാം. വിദേശത്തുള്ള ഇന്‍ഡ്യന്‍ പൌരന്മാര്‍ക്കു വേണ്ടി the bill provides for the appointment of Diplomats and Consular Officers as Marriage Officers for solemnizing and registering marriage between citizens of India in a foreign country.
ജാതിമത വിത്യാസമില്ലാതെ ഇന്‍ഡ്യന്‍ പൌരത്വമുള്ള ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഈ നിയമപ്രകാരം വിവാഹിതരാകാം.
ഈ നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നിയമിതനായ സബ് രജിസ്ട്രാറാണ്‍ വിവാഹ ഓഫീസര്‍.
നടപടി ക്രമം.
- വിവഹം നടത്താനുദ്ദേശിക്കുന്നവര്‍ നിശ്ചിതഫാറത്തില്‍ വിവാഹ ഓഫീസര്‍ക്ക അപേക്ഷ കൊടുക്കണം.
- ഏതെങ്കിലും ഒരാള്‍ നോട്ടീസ് തിയതി തൊട്ട് 30 ദിവസം മുമ്പ് വരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫീസര്‍ മുമ്പാകെയാണ് നോട്ടീസ് നല്‍കേണ്ടത്.
- 30 ദിവസത്തിനകം പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാം. എന്നാല്‍ അടിസ്ഥാനമില്ലാത്ത തര്‍ക്കം ഉന്നയിച്ചാല്‍ പിഴ ഈടാക്കും
- നിയമപരമായി തടസ്സങ്ങളൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ വിവാഹം നടത്താം
- സബ് രജിസ്ട്രാറുടെ ഓഫീസില്‍ വച്ചോ നിശ്ചിത ഫീസടച്ചാല്‍ മറ്റേതെങ്കിലും സ്ഥലത്തു വച്ചോ കക്ഷികളുടെ താല്പര്യം പോലെ വിവാഹം നടത്താം.
- എന്നാല്‍ 3 സാക്ഷികളുടെയും രജിസ്ട്രാറുടെയും സാന്നിദ്ധ്യത്തില്‍ പരസ്പരം സ്വീകരിക്കുന്നതായുള്ള പ്രതിജ്ഞ ഏടുക്കേണ്ടതാണ്.
- വിവാഹ രജിസ്റ്ററില്‍ ഒപ്പു വക്കണം.
ഇതു പ്രകാരം കിട്ടുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയാണ്.
നിബന്ധനകള്‍.
- വിവാഹ സമയത്ത് പുരുഷനു ജീവിച്ചിരിക്കുന്ന മറ്റൊറു ഭാര്യയോ സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടാകരുത്.
- വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ മാനസികരോഗിയോ മന്ദബുദ്ധിയോ ആയിരിക്കരുത്.
- പ്രായപൂര്‍ത്തിയായിരിക്കണം
- നിയമം നിരോധിച്ചിട്ടുള്ള അടുത്ത രക്തബന്ധം ഉള്ളവരായിരിക്കരുത്.
- വൈവാഹിക കടമ നിറവേറ്റാന്‍ ക്ഴിയുന്ന വ്യക്തികളായിരിക്കണം.
- സ്വതന്ത്രമായ സമ്മതം ഉണ്ടായിരിക്കണം.
- കൂടാതെ തുടര്‍ച്ചയായ ചിത്തഭ്രമം അയോഗ്യതയായി കണക്കാക്കാം
ഈ നിയമപ്രകാരവും ദാമ്പത്യബന്ധം പുനഃസ്ഥാപിച്ചു കിട്ടാന്‍ കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
വിവാഹമോചനത്തിനുള്ള കാരണം.
- കക്ഷികളാരെങ്കിലും സ്വമനസ്സാലെ വിവാഹശേഷം മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക.
- വ്യഭിചാരം നടത്തുക
- തുടര്‍ച്ചയായി രണ്ടു വര്‍ഷക്കാലം ഉപേക്ഷിക്കുക
- ഏഴോ അതിലധികമോ വര്‍ഷ കാലം തടവ് ശിക്ഷക്ക് വിധിക്കുക
- ക്രൂരമായ പെരുമാറ്റം മാനസ്സികമായ തകരാറ് പകരുന്ന ലൈംഗികരോഗം തുറങ്ങിയവ വിവാഹ മോചനത്തിനുള്ള കാരണങ്ങളാണ്.
സ്ത്രീകള്‍ക്ക് പ്രത്യേക കാരണങ്ങള്‍.
- ഭര്‍ത്താവ് ബലാത്സംഘം പ്രകൃതി വിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധ്യപ്പെട്ടാല്‍
- ഭാര്യക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള അല്ലെങ്കില്‍ ചെലവിനു കൊടുക്കണമെന്നു ഭര്‍ത്താവിനോട് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കോടതിവിധിക്ക് ശേഷം ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം ദാമ്പത്യം പുനഃസ്ഥാപിക്കാതിരുന്നാല്‍
ഇതു കൂടാതെ ദാമ്പത്യം തകര്‍ന്നുവെന്നു രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടാല്‍ വിവാഹശേഷം ഒരു വര്‍ഷമോ അതില്‍കൂടുതലോ കാലം വേറിട്ട് താമസിച്ചു വരുന്ന ദമ്പതികള്‍ക്ക് ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജ്ജി കോടതിയില്‍ സമര്‍പ്പിക്കാം.
പ്രത്യേക നിയമപ്രകാരം വിവാഹിതരായാല്‍ അവരുടെ വിവാഹം വിവാഹ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാവൂ. എന്നാല്‍ അസാധാരണമായ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനു മുമ്പും ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.
വിവാഹമോചനം നേടുന്ന കക്ഷീകള്‍ക്ക് പുനര്‍വിവാഹം കഴിക്കാന്‍ അവകാശം ഉണ്ട്. ഇതു കോടതി വിധിക്കെതിരെ ഏതെങ്കിലും കക്ഷി അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനത്തിനു ശേഷവും അപ്പീല്‍ നല്‍കിയിട്ടില്ലെങ്കില്‍ അപ്പീല്‍ കാലാവധിക്ക ശേഷവും (30 ദിവസം) പുനര്‍വിവാഹം നടത്താവുന്നതാണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുമിച്ച് താമസിക്കാന്‍ കഴിയാതെ വന്നാല്‍ കോടതിയുടെ അനുവാദത്തോടെ രണ്ടുപേര്‍ക്കും വേര്‍പ്പെട്ട് താമസിക്കാനുള്ള അവകാശം ഉണ്ട്. ഇതിനായി ഭാര്യക്കോ ഭര്‍ത്താവിനോ കോടതിയില്‍ ഹര്‍ജി നല്‍കാം. വിവാഹമോചനത്തിനുള്ള കാരണം തന്നെയാണ് ഇവിടെയും നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കടപ്പാട്: കേരള വനിതാകമ്മീഷനില്‍ നിന്നും ലഭിച്ച രേഖകള്‍.
updated on 3rd Nov.2009:
തിരുവനന്തപുരം: മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി റജിസ്റ്റര്‍ ചെയ്യുന്നതു വിലക്കി റജിസ്ട്രേഷന്‍ ചട്ടങ്ങള്‍ഭേദഗതി ചെയ്തു സര്‍ക്കാര്‍ വിജ്ഞാപനമായി. ഇതോടെ 50 രൂപയുടെ മുദ്രപ്പത്രവും രണ്ടു സാക്ഷികളുമുണ്ടെങ്കില്‍ ആര്‍ക്കും വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന നില മാറും. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമേ ഇനി റജിസ്ട്രാര്‍മാര്‍ക്കു വിവാഹം റജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയൂ.
നേരത്തേതന്നെ 50 രൂപ മുദ്രപ്പത്രത്തിലെ വിവാഹ ഉടമ്പടിക്കു നിയമസാധുതയില്ലായിരുന്നു. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ പൊതുവെ അറിയപ്പെട്ടിരുന്നതു റജിസ്റ്റര്‍ വിവാഹമെന്നായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയാറാക്കുന്ന കരാര്‍ മാത്രമാണിത്. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ട ഭേദഗതി.
ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ വിവാഹക്കരാറുകള്‍ക്കു നിയമ പരിരക്ഷയില്ലെന്ന കാര്യം ബോധ്യമുണ്ടെന്നു വിവാഹിതരാകുന്നവരോട് എഴുതി വാങ്ങണമെന്നു റജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ റജിസ്ട്രാര്‍ ഒാഫിസില്‍ ഇക്കാര്യം കാണിച്ചു 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം.
ഈ നോട്ടീസിനെതിരെ ആരും പരാതി
13 comments:
ഇത് സ്പിരിറ്റ്...
ഉപകാരപ്രദം.... നന്ദി....
ഒരു സംശയം ഉണ്ട്.. തല്ലരുത്...
ഈ impotence അഥവാ ഷണ്ഡത്വം വിവാഹമോചനത്തിനുള്ള ഒരു വാലിഡ് കാരണമാവാം എന്നാണ് അറിവ്... ക്രൂരം ആയത് കൊണ്ട് ഭൂരിപക്ഷം പേരും ഉപയോഗിക്കാറില്ലെങ്കിലും
അങ്കിളേ ഓഫ്ഫ്:
ശ്രീഹരിയുടെ ഒരു കാര്യം !!
ഇംപൊട്ടെന്‍ഷ്യാ ........... കുറേ എണ്ണം ഉണ്ട്. എല്ലാറ്റിനേയും ഷണ്ഡത്വം എന്നു പറയാനാവില്ല. ശേഷിക്കുറവു പോലെ ചിലതൊക്കെക്കെയും ഈ കാറ്റഗറിയില്‍ വരുന്നു. അതൊക്കെ വിവാഹ മോചനത്തിനു മതിയായ കാരണമാണ്.
:)
എന്നേം തല്ലരുത്.
ശ്രീഹരി, അനില്‍ @ ബ്ലോഗ്
അനിലിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
ലൈംഗികബന്ധത്തിലേര്‍പ്പെടാനേ കഴിയുന്നില്ലെങ്കില്‍ ‘വൈവാഹിക കടമ നിറവേറ്റാന്‍ ക്ഴിയാത്ത വ്യക്തി‘യായി കണക്കാക്കി വിവാഹമോചനത്തിനു ആവശ്യപ്പെടാം. അല്ലാത്ത ഷണ്ഡത്വം വിവാഹ മോചനത്തിനു കാരണമാകുമെന്ന് തോന്നുന്നില്ല. ഇനി കോടതി വിധികളെന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല.
മധ്യപ്രദേശില ഒരു കോടതി വിധി. ഗീതാ ദേവി v. ഹരീഷ് കുമാര്‍ II (1996) DMC (MP) 551.
The word 'impotence' has been understood in matrimonial cases as meaning incapacity in consummate the marriage. Evidence of physical structural defect can safely be said to be sufficient to render the marriage invalid if it is shown that on this account sexual intercourse is not possible.
ഞാനെന്തായാലും എന്‍റെ ബ്ലോഗില്‍ ഇതിന്റെ ലിങ്ക് ഇട്ടിട്ടുണ്ട് .നിശ്ചിത ഫീസ് അടച്ചാല്‍ നമ്മുടെ ആടിടോരിയം ത്തില്‍ വന്നു നമ്മള്‍ക്ക് വിവാഹം നടത്തിത്തരും ഇത് ഭൂരി ഭാഗം ആളുകള്‍ക്കും അറിയില്ലതൊരു കാര്യമാണ് ,അവര്‍ വിചാരിച്ചിരിക്കുന്നത് നമ്മള്‍ കല്യാണം കഴിക്കാന്‍ രജിസ്റ്റര്‍ ഓഫീസില്‍ പോകണമെന്നാണ്
പിന്നെ ഈ സര്‍ട്ടിഫിക്കറ്റ് വീണ്ടും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല ,മറ്റു നിയമങ്ങള്‍ പ്രകാരം വിവാഹം കഴിച്ചാല്‍ അത് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള കാര്യം ഒന്ന് കൂടി ചേര്‍ക്കാമായിരുന്നു .
അതുപോലെ വിദേശത്ത് ജോലിചെയ്യുന്ന ആളുകളുടെ ജീവിത പങ്കാളിയെ വിദേശത്ത് കൊണ്ട് പോകണമെങ്കില്‍ ഈ നിയമപ്രകാരം വിവാഹം കഴിച്ചേ മതിയാകൂ .
(പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഈ ആവശ്യത്തിന് പറ്റുമോ എന്നെനിക്കറിയില്ല അങ്കിള്‍ അതിനും ഒരു മറുപടി ഇട്ടോളൂ )
പിന്നെ ജമ്മു കശ്മീരില്‍ ഈ നിയമം ബാധകമല്ല ബാക്കി എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ നിയമം ബാധകമാണ് .
പിന്നെ നിബന്ദനകളായി നാലു എണ്ണമാണ് ഉള്ളത് മുകളില്‍ അങ്കിള്‍ ഏഴു എണ്ണം കൊടുത്തിട്ടുണ്ട് അതില്‍ രക്ത ബന്ധം എന്ന് അങ്കിള്‍ ഉദേശിച്ചത് ഞാന്‍ താഴെ കൊടുക്കുന്നതില്‍ നാലാമത്തെ ആണോ .അല്ലെങ്കില്‍ ഇതൊക്കെയാണ് നിയമം വഴി നിരോധിച്ചിട്ടുള്ള അടുത്ത രക്ത ബന്ധങ്ങള്‍ വിശദീകരിക്കുക
Solemnization of special Marriages
A marriage between any two persons may be solemnized under this Act provided the following conditions are satisfied. Namely: -
1. Neither party has a spouse living
2. Neither party is an idiot or a lunatic
3. The male must have completed the age of twenty-one years and female the age of eighteen years.
4. The persons seeking to marry must not be within the degrees of prohibited relationship.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് ഇവിടെ കൊടുക്കുന്നു
http://www.keralaregistration.gov.in/index.php?option=com_content&task=view&id=27&Itemid=൪൨
കേരള ഗവണ്മെന്റ് വെബ്സൈറ്റ് ആണ്
സ്നേഹത്തോടെ
സജി തോമസ്
അങ്കിള്‍ കേരള ഗവണ്മെന്റ് വെബ്സൈറ്റ് ലിങ്ക് പോസ്റ്റില്‍ കൊടുത്താല്‍ നന്നായിരുന്നു
സജി,
ആ സര്‍ക്കാര്‍ സൈറ്റില്‍ പ്രതേക വിവാഹനിയമത്തെപറ്റി മാത്രമല്ല പറഞ്ഞിട്ടുള്ളത്.
ഞാന്‍ കൊടുത്തിട്ടുള്ള ലിങ്ക് special marriage act 1954 നെപറ്റി മാത്രമുള്ളതാണ്. സര്‍ക്കാര്‍ സൈറ്റിന്റെ ലിങ്ക് കഴിഞ്ഞ പോസ്റ്റുകളില്‍ കൊടുത്തിട്ടും ഉണ്ട്.
നിരോധിച്ചിട്ടുള്ള അടുത്ത ബന്ധങ്ങള്‍ ഇതോക്കെയാണ്.
2(b) "degrees of prohibited relationship" - a man and any of the persons mentioned in Part I of the First Schedule and a woman and any of the persons mentioned in Part II of the said Schedules are within the degrees of prohibited relationship.
Explanation I.- Relationship includes,-
a) relationship by half or uterine blood as well as by full blood:
b) illegitimate blood relationship as well as legitimate;
c) relationship by adoption as well as by blood;
and all terms of relationship in this Act shall be construed accordingly.
Explanation II.- "Full blood" and "half blood"- two persons are said to be related to
each other by full blood when they are descended from a common ancestor by
the same wife and by half blood when they are descended from a common
ancestor but by different wives.
Explanation III.- "Uterine blood"- two persons are said to be related to each other by uterine blood when they are descended from a common ancestress but by different husbands.
Explanation IV.-In Explns. II and III. "ancestor" includes the father and "ancestress" the mother;
THE FIRST SCHEDULE
(See Sec.2 (b))
Degree of Prohibited Relationship
1. Mother
2. Father's widow (step-mother)
3. Mother's mother
4. Mother's father's widow (step grand-mother)
5. Mother's mother's mother
6. Mother's mother's father's widow (step-great-grandmother)
7. Mother's father's mother
8. Mother's father's father's widow (step-great-grandmother)
9. Father's mother
10. Father's father's widow (step-grandmother)
11. Father's mother's mother
12. Father's mother's father's widow (step-great-grandmother)
13. Father's father's mother
14. Father's father's father's widow (step-great-grandmother)
15. Daughter
16. Son's widow
17. Daughter's daughter
18. Daughter's son's widow
19. Son's daughter
20. Son's son's widow
21. Daughter's daughter's daughter
22. Daughter's daughter's son's widow
23. Daughter's son's daughter
24. Daughter's son's son's widow
25. Son's daughter's daughter
26. Son's daughter's son's widow
27. Son's son's daughter
28. Son's son's son's widow
29. Sister
30. Sister's daughter
31. Brother's daughter
32. Mother's sister
33.Father's sister
34. Father's brother's daughter
35. Father's sister's daughter
36. Mother's sister's-daughter
37. Mother's brother's daughter
Explanation.- For the purposes of this Part, the expression "widow" includes a
divorced wife.
PART II
1. Father
2. Mother's husband (step-father)
3. Father's father
4. Father's mother's husband (step-grandmother)
5. Father's father's father
6. Father's father's mother's husband (step-great-grandfather)
7. Father's mother's father
8. Father's mother's mother's husband (step-great-grandfather)
9. Mother's father
10. Mother's mother's husband (step-grandfather)
11. Mother's father's father
12. Mother's father's mother's husband (step-great-grandfather)
13. Mother's mother's father
14. Mother's mother's mother's husband(step-great-grandfather)
15. Son
16. Daughter's husband
17. Son's son
18. Son's daughter's husband
19. Daughter's son
20. Daughter's daughter's husband
21. Son's son's son
22. Son's son's daughter's husband
23. Son's daughter's son
24. Son's daughter's daughter's husband
25. Daughter's son's son
26. Daughter's son's daughter's husband
27. Daughter's daughter's son
28. Daughter's daughter's daughter's husband
29. Brother
30. Brother's son
31. Sister's son
32. Mother's brother
33. Father's brother
34. Father's brother's son
35. Father's sister's son
36. Mother's sister's son
37. Mother's brother's son
Explanation- for the purposes of this Part, the expression "husband' includes a divorced husband.
ഇത്രയും പെട്ടെന്ന് മറുപടി തന്നതിന് നന്ദി
ഒരു സംശയം ചോദിക്കട്ടെ
first shedule prohibhited relation 30th line
sisters daughter ഇത് പ്രകാരം കര്‍ണാടക യിലും തമിഴ്നാട്ടിലും ധാരാളം വിവാഹം നടക്കുന്നുണ്ട് .അതായതു സ്വന്തം സഹോദരിയുടെ മകളെ ഭാര്യ ആക്കുക .54 ആക്ട് പ്രകാരവും 55 ആക്ട് പ്രകാരവും നിയമ വിരുദ്ധമല്ലേ
മറുപടി പ്രതീക്ഷിക്കുന്നു
സജി,
സ്വന്തം അമ്മയുടെ സഹോദരനെ വിവാഹം കഴിക്കുന്നത് കേരളത്തിലെ തമിള്‍ ബ്രാഹ്മണരുടെയിടയിലും സാധാരണമാണ്. പ്രത്യേക വിവാഹനിയമമനുസരിച്ച് നിയമ വിരുദ്ധമല്ലെന്നു ആ നിയമത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. വകുപ്പ് 4(ഡി) ഇങ്ങനയല്ലേ:
-----------------------------------------------------
4. Conditions relating to solemnization of special marriage.-
Notwithstanding anything contained in any other law for the time being in force relating to the solemnization of marriages, a marriage between any two persons may be solemnized under this Act, if at the time of the marriage the following conditions are fulfilled namely:
d) the parties are not within the degrees of prohibited relationship:
Provided that where a custom governing at least one of the parties permits of a marriage between them, such marriage may be solemnized, notwithstanding that they are within the degrees of prohibited relationship
അപ്പോള്‍ സംഗതി എളുപ്പമല്ലേ. കാലാകാലങ്ങളായുള്ള ആചാരമാണ് എന്നു തെളിയിക്കാന്‍ പ്രയാസവുമില്ലല്ലോ.
ഈ prohibited relationship ന്റെ ലിസ്റ്റ് 54 ലെ ആക്ടും പ്രകാരമാണ്. 55 ലെ ആക്ടും പ്രകാരം അങ്ങനെയൊരു ലിസ്റ്റ് കാണുന്നില്ല. മാത്രമല്ല, ഈ പോസ്റ്റ് 54 ലെ പ്രത്യേക വിവാഹ നിയമത്തെ പറ്റിയാണല്ലോ.
അങ്കിളിന്റെ ഈ സേവനത്തിനു ആദ്യം നന്ദി പറഞ്ഞു കൊള്ളട്ടെ
സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക
ഇന്നത്തെ (3-11-2009) മനോരമ പത്രത്തിൽ വന്ന ഒരു പ്രധാന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ പോസ്റ്റ് പുതുക്കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവാഹ റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാൻ ദമ്പതികൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. അപേക്ഷകൾ തപാൽ മുഖേനയോ പ്രതിനിധികൾ മുഖേനയോ സമർപ്പിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ കെ.ബാലകൃഷ്ണൻ നായരും പി.എൻ രവീന്ദ്രനുമടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്‌തമാക്കി. ദമ്പതികൾ വിവാഹ റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാൻ റജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിച്ച് അഞ്ചു ദിവസത്തിനകം ദമ്പതികൾ റജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകണം.ദമ്പതികൾ നേരിട്ട് ഹാജരാകാതെ വിവാഹം റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. 2008 ലെ വിവാഹ റജിസ്ട്രേഷൻ ചട്ടത്തിന്റെ നിയമസാധുത കോടതി ശരിവച്ചു.
[മനോരമ 17-2-2010]
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..