ഇതൊന്നു കേള്‍ക്കൂ, എന്റെ ക്രെഡിറ്റ് കാര്‍ഡ് പുരാണം
ഇതൊന്നു കേള്‍ക്കൂ, എന്റെ ക്രെഡിറ്റ് കാര്‍ഡ് പുരാണം.
സെപ്റ്റമ്പര്‍ മാസത്തെ സ്റ്റേറ്റ്‌മെന്റെ പ്രകാരം ഞാന്‍ 22-9-2007 ന് മുമ്പ് 9,351.34 രൂപയാണ് ആകെ അടച്ചുതീര്‍ക്കുവാനുണ്ടെന്നറിയിച്ചിരുന്നത്.
22 ം തീയതി തന്നെ ഞാ 9300 രൂപ (ഒരു സൗകര്യത്തിന് വേണ്ടിയാണ് ഇതിലോട്ടോതുക്കിയത്) net-transfer ചെയ്തു കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളത് ഒരു ചെറിയ തുക.
ഒക്ടോബര്‍ മാസത്തെ കാര്‍ഡ് സ്റ്റേറ്റമെന്റ് വന്നപ്പോള്‍ അത് 116 രൂപയായി മാറി. 22-10-2007 നോ അതിന് മുമ്പോ അടച്ച് തീര്‍ക്കണം. എന്നാല്‍ ഒക്ടോബര്‍ മാസം അടക്കാനുള്ള 116 രൂപ അടച്ചില്ല.
ആ മാസത്തില്‍ (ഒക്ടോബര്‍) തന്നെ എന്റെ കാര്‍ സര്‍വീസ്സിങ്ങിനുള്ള 11000 രൂപ കൊടുത്തതും കാര്‍ഡ് മുഖേനയായിരുന്നു. അതായത് നവമ്പറിലെ കാര്‍ഡ് സ്റ്റേറ്റ്‌മന്റ് വരുമ്പോള്‍ ഈ 11000 രുപയും പഴയ ബാക്കി 116രൂപയും ചേര്‍ത്ത് കൊടുക്കാമെന്ന് കരുതി .
പക്ഷേ നവമ്പര്‍ മാസത്തെ സ്റ്റേറ്റ്‌മന്റ് വന്നത് പ്രതീക്ഷിച്ചതു പോലെ 11000+116 രൂപക്കല്ല. കൂടെ 390 രൂപ ഫൈനും, വേറൊരു 124 രൂപ പലിശയും കൂടി നല്‍കണം, 22-11-2007 ന് മുമ്പ്.
ഞട്ടിപ്പോയ ഞാല്‍ ഹെല്‍പ്‌ലൈനില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ബൂലോഗരായ എന്റെ വായനക്കാരുടെ അറിവിലേക്ക് കൂടി ഞാനിവിടെ രേഖപ്പെടുത്തുന്നു. ഇക്കെണിയില്‍ നിങ്ങളാരും വീണുപോകരുതേയെന്നൊരപേക്ഷയോടെ.
ഇതാണ് മറുപടി.:-
- ഒക്ടോബര്‍ 22 ന് മുമ്പ് അടക്കാനുണ്ടായിരുന്ന 116 രൂപയില്‍ ഒരു രൂപ പോലും അടക്കാത്തതുകൊണ്ടാണ്, 390 രൂപയുടെ ഫൈന്‍ അടുത്ത സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പെടുത്തിയത്. ഒരു പത്തു രൂപയെങ്കിലും അടച്ചിരുന്നുവെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല.
- ഒക്ടൊബര്‍ മാസം ഒന്നും തിരിച്ചടവില്ലാതിരുന്നതിനാല്‍, ആ മാസം നടത്തിയ പുതിയ transaction ആയ 11000 രൂപക്കുകൂടി പലിശ നല്‍കണം. അത്തരത്തിലുള്ള പലിശയാണ് 116 രൂപയായി നവമ്പറിലെ ബില്ലില്‍ ചേര്‍ത്തിട്ടുള്ളത്.
പോരേ പൂരം.
ഞാന്‍ പരാതി സമര്‍പ്ഫിച്ചു, ഹെല്‍പ് ലൈന്‍ മുഖേന തന്നെ. കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇത്രയും നാളിലെ ബാങ്കുമായുള്ള സമ്പര്‍ക്കത്തിനിടയില്‍ ഒരു പ്രാവശ്യം പോലും മുടക്കം വരാതെ പണമടക്കുന്ന ഒരാളിനോടുള്ള ഔദാര്യമായി കണക്കാക്കി ഫൈനായി ഈടാക്കിയ 390 രൂപ തിരിയെ തരാമെന്ന് സമ്മതിച്ചു. മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് സമ്മതിച്ചാല്‍ മാത്രം. എന്നാള്‍ ചുമത്തിക്കഴിഞ്ഞ പലിശ പിന്‍വലിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല എന്നും എന്നെ അറിയിച്ചു. കിട്ടിയതു തന്നെ ലാഭം എന്ന് വിചാരിച്ച് സന്തോഷിക്കുന്നു, ഞാനും.
എല്ലാ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇത് ബാധകമെന്ന് പറഞ്ഞതുകൊണ്ടാണ് ഏത് ബാങ്കിന്റെ കാര്‍ഡെന്ന് എടുത്തു പറയാത്തത്. Buzz ല്‍ പിന്തുടരുക
10 comments:
നെറ്റ് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ അങ്ങ് മുഴുവനും ചെയ്തുകൂടായിരുന്നോ ഒരു 51 രൂപായുടെ പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ. നല്ല രീതിയില്‍ കൊണ്ട് നടക്കുകയാണെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഒരു സൌകര്യം തന്നെയാണ് . ഒരു രൂപ പോലും ചിലവില്ലാതെ കടം ലഭിക്കുകയും ഒപ്പം പോയന്റ്‌സ് നേടാനും അതുവഴി ലാഭമുണ്ടാക്കാന്‍ വരെ അവസരമുണ്ട്. പക്ഷെ ചെറിയ ഒരു പാളിച്ച വന്നാല്‍ ഇതുപോലെ കുഴിയില്‍ ചാടുകയും ചെയ്യും
നാഷണലൈസ്‌ഡ് ബാങ്കല്ലേ കോപ്പല്ലേ എന്നൊക്കെ കരുതിയാണ് സ്റ്റേറ്റ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡെടുത്തത്. കുത്തുപാള എടുക്കാത്തത് പെറ്റവര്‍ ചെയ്ത സുകൃതം. അന്വേഷിച്ചറിഞ്ഞപ്പോഴല്ലേ, ജി ഇ കണ്‍ട്രികളാണ് സ്റ്റേറ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് പിന്നിലെന്ന് മനസ്സിലായത്. സ്റ്റേറ്റ് ബാങ്കില്‍ നല്ല ശക്തിയുള്ള യൂണിയനൊക്കെയുണ്ട്.. പറഞ്ഞിട്ടെന്താ, ഈ ജി ഇയുടെ കൈയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിനെ രക്ഷിക്കാന്‍ ഇനി മഹാവിഷ്ണുവിന്റെ അടുത്ത അവതാരം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ്.
പൊതുവേ helpline കാര്‍ നമ്മുടെ ന്യായമായ പരാതികള്‍ വളരെ മാന്യമായി പരിഗണിക്കുന്നതായാണു അനുഭവം.എന്നാലും,എപ്പോഴും അതുണ്ടാകണമെന്നില്ല എന്നു ഇതുവായിച്ചപ്പോള്‍ തോന്നുന്നു.
എനിക്ക് ക്രഡിറ്റ് കാര്‍ഡില്ലാത്തത് നന്നായി എന്ന് തോന്നുന്നു.
ബാങ്കുകാര്‍ എങ്ങിനെയാ പണമുണ്ടാക്കുന്നതെന്ന് ആലോചിക്കുകയാ. കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തുച്ചമായ പലിശ കൊടുത്താണ് സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും കോടിക്കണക്കിനു രൂപ ബാങ്കുകള്‍ പകല്‍കൊള്ള ചെയ്യുന്നത്. പിന്നെ, ATM cum Debit Card കൊണ്ട് ഈ വക ട്രാന്‍സാക്ഷനുകളൊന്നും നടത്താത്തതുകൊണ്ട് ഇതുവരെ പൊല്ലാപ്പുകളൊന്നും ഉണ്ടായിട്ടില്ല.
ഇത് തന്നെ അവരുടെ ലാഭത്തിന്റെ രഹസ്യം.(ഇതേ പോലെ വേറെയുമുണ്ട് കുറേ കുണ്ടാമടികള്‍)
എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം മുന്‍പ് ഞാന്‍ പോസ്റ്റിയിരുന്നു.0.51 ഫില്‍സ് കുറച്ചടച്ചതിന് 60.00 ദിര്‍ഹംസ് ഫൈന്‍.
ഡ്യൂ ഡേറ്റിന്റെ അന്ന് അതേ ബാങ്കിന്റെ ചെക്ക് കൊടുത്താല്‍ ക്രെഡിറ്റ് ചെയ്യാതെ പിറ്റേന്നത്തേക്ക് മാറ്റി വയ്ക്കും അവര്‍, പിഴയും പലിശയും ഈടാക്കാന്‍..
ഞാന്‍ ഒരു ക്രഡിറ്റ് കാര്‍ഡ് എടുക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
ഇതുപോലെ മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ ഈ സാധനത്തിനുണ്ടോ?
ബാങ്കുകള്‍ ക്രെഡിറ്റ്കാര്‍ഡ് issue ചെയ്യുന്നത് കൈലാസം നന്നാക്കാനല്ല എന്നോര്‍ത്താല്‍ പിന്നെ ബാക്കിയുള്ള വിഷമങ്ങള്‍ എല്ലാം മാറിക്കിട്ടും :)
ക്രെഡിറ്റ്കാര്‍ഡില്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍
1. ഒരേ സമയം ഒന്നില്‍ കൂടുതല്‍ Card വെക്കുന്നത് നല്ലതല്ല!
2. പണമടക്കേണ്ട ദിവസം അണ പൈ ചേറ്ത്ത് തിരിച്ചടക്കുക. നിങ്ങള്‍ക്ക് തല്‍ക്കാലം തിരിച്ചടക്കാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷമുണ്ടാക്കുക എന്നത് ബാങ്കിന്റെ വല്യ ഒരു ആവശ്യമാണെന്നറിയുക! ദിവസം 30000 പുതിയ കാര്‍ഡ് application വരുന്ന ഒരു ബാങ്കില്‍ മാസം ആകെ 80 പേരാണ്‍ [ആവറേജ് ] payment default ആവുന്നത്. കമ്പനി ലാഭത്തിലോടിക്കേണ്ടത് കമ്പ്നിക്കാരന്റെ ആവശ്യമാണേ!
3. കൊണ്ട് നടക്കാന്‍ easy ആണെന്നത് മാത്രമാണ്‍ ക്രെഡിറ്റ് കാറ്ഡിന്റെ ഏകഗുണം. Rest all advantages comes with a cost. അതുകൊണ്ട് അതറിഞ്ഞ് ഉപയോഗിക്കുക!:)
ക്രെഡിറ്റ് കാര്‍ഡ് കളി ഒരു തീക്കളി ആണെന്ന് കാര്ഡ് കയ്യില്‍ കിട്ടി ആദ്യത്തെ മാസം തന്നെ മനസിലായി. പിന്നെ അത് ഉപയോഗിക്കാന്‍ പഠിച്ചു. (സത്യമായും ആയോധന കലകള്‍, ഡ്രൈവിങ്ങ് എന്നിവ പോലെ ശരിക്കും പഠിക്കാനുള്ളതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍). പിന്നെ ഹെല്‍പ് ലൈന്‍ വിളിക്കുമ്പോള്‍ സംസാരിക്കേണ്ടത് എങ്ങനെ എന്നും പഠിക്കണം.
ക്രഡിറ്റ് കാര്‍ഡ് ഒരു സൌകര്യം തന്നെയാണ് .അത്യാവശ്ശ്യത്തീന് മാത്രം ഉപയൊഗിക്കുക കടം തന്നാല്‍ പലിശ ഈടാക്കൂം. ആവശ്ശ്യ്വും അത്ത്യാവശ്ശ്യഊം മനസിലാക്കാന്‍ പറ്റാത്തവ്വര്‍ ക്രഡിറ്റ് കാര്‍ഡ് ഉപയൊഗിക്കരുത്
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..