ലോകത്ത് കൂടുതല്‍ അണുപ്രസരണം കരുനാഗപ്പള്ളിയില്‍
ലോകത്ത് ഏറ്റവും കൂടുതല്‍ അണുപ്രസരണം (റേഡിയേഷന്‍) ഉള്ളത് കരുനാഗപ്പള്ളിതാലൂക്കിലാണെന്ന് ഭാഭാ അണുശക്തി കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 12 പഞ്ചായത്തുകളിലെ 76000 വീടുകളിലായി നാലര ലക്ഷം ജനസംഖ്യയുള്ള ഇവിടെ ജീവിച്ചിരിക്കുന്ന 2000 അര്‍ബുദ രോഗികള്‍ക്ക് പുറമേ ഓരോ വര്‍ഷവും 450 പേര്‍ രോഗികളായി മാറികൊണ്ടിരിക്കുന്നു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നീണ്ടകരയിലുള്ള നാചുറല്‍ ബാക്ക് ഗ്രൗണ്ട് റേഡിയേഷന്‍ ക്യാന്‍സര്‍ റജിസ്റ്റ്രി താലൂക്കിലെ മുക്കാല്‍ ലക്ഷം വീടുകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ജില്ലയിലെ നീണ്ടകരമുതല്‍ ഓച്ചിറ വരെയുള്ള തീരപ്രദേശത്ത് അണുപ്രസരണം കൂടുതലാണെന്നും അര്‍ബുദരോഗികളുടെ എണ്ണം പെരുകുന്നുവെന്നും മുമ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ടെങ്കിലും പത്തുവര്‍ഷത്തിലേറെയെടുത്ത് വീടുവീടാന്തരം നടത്തിയ സമഗ്രപഠനം ഇതാദ്യമാണ്. കരുനാഗപ്പള്ളിതാലൂക്കിലെ 12 പഞ്ചായത്തുകളെ അണുപ്രസരണത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതല്‍. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറതെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരണം അത്ര കൂടുതലോ കൂറവോ അല്ല. അതേസമയം ഓച്ചിറ, തഴവ, തൊഴിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ താരതമ്യേന കുറവാണ്. ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് 500% മുതല്‍ 800% വരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിലിത് 76 ഇരട്ടിവരും (7600%).
Buzz ല്‍ പിന്തുടരുക
5 comments:
ലോകത്ത് ഏറ്റവും കൂടുതല്‍ അണുപ്രസരണം (റേഡിയേഷന്‍) ഉള്ളത് കരുനാഗപ്പള്ളിതാലൂക്കിലാണെന്ന് ഭാഭാ അണുശക്തി കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യന്‍ കാരണമല്ലാതെയുള്ള റേഡിയേഷന്‍. :-)
ഭൂമിയില്‍ വേറെ പലയിടത്തും ഇതിനേക്കാള്‍ കൂടുതല്‍ റേഡിയേഷന്‍ ഉണ്ട്. പക്ഷേ അതിനൊക്കെ മനുഷ്യനാണു ഉത്തരവാദി.
ഇതു ശരിയെങ്കില്‍ അങ്കിളേ ഞെട്ടിപ്പിക്കുന്ന സത്യം ആണല്ലോ.?
ആര്‍.സി.സി.(ക്യാന്‍സര്‍ സെന്റര്‍)യിലെത്തുന്ന രോഗികളെ താങ്ങുവാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. പല കാരണങ്ങള്‍കൊണ്ടും ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുകയാണ്. അതില്‍ നിര്‍ണായക പങ്ക് പെസ്റ്റിസൈഡുകള്‍ക്കാണ്. കുതിരവട്ടന്‍ പറഞ്ഞതുപോലെ ഉത്തരവാദി മനുഷ്യനും. ഇപ്പോള്‍ ഈ ലാഭക്കച്ചവടത്തില്‍ സ്വകാര്യ ആശുപത്രികളും ഉണ്ട്. വിലകൂടിയ വിദേശ മരുന്നുകള്‍ ചികിത്സയ്ക്കായി വേണ്ടിവരുന്നു. കൂടാതെ എത്രയെത്ര ടെസ്റ്റുകള്‍ എല്ലാം കൂടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് സുവര്‍ണകാലം.
കരുനാഗപ്പള്ളിയിലെ റേഡിയേഷനു മനുഷ്യനല്ല ഉത്തരവാദി എന്നാണു ഞാന്‍ ഉദ്ദേശിച്ചതു. തെറ്റിദ്ധാരണക്കു ക്ഷമിക്കണം.
qw_er_ty
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..