കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം (important cic decision)
കാര്‍ത്തിക് ജയശങ്കര്‍ എന്ന സുപ്രീം കോടതി വക്കീല്‍ Ministry of Environment & Forests നോട് ആവശ്യപ്പെട്ട കുറച്ച് വിവരങ്ങള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:
---------------------------------
"as the information asked for requires obtaining and processing of information from various records, it is not possible to provide the required information."
---------------------------------
അതായത്, "പല രേഖകളില്‍ നിന്നും ശേഖരിച്ച് കോഡീകരിക്കേണ്ടതായതിനാല്‍ ചോദിച്ച് വിവരം നല്‍കുന്നതു് അസാധ്യമാണ്."
ഇതിനതിരായി കേന്ദ്ര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. അതിന്മേല്‍ 18-02-2008 ല്‍ മുഖ്യ വിവരകമ്മീഷണറായ മുജാഹത് ഹബീബുള്ള പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിന്റെ വിഷയം.
ആവശ്യപ്പെട്ട വിവരം നല്‍കുന്നതിനെതിരായി ബന്ധപെട്ട മന്ത്രാലയത്തിലെ സെക്രട്ടറി കണ്ടെത്തിയ കാരണം താഴെപറയുന്നതാണെന്ന് മുഖ്യ കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി:-
--------------------------------------
“As for furnishing processed information, this does not lie within the scope of the Act. Under the Act, only copies of documents are expected to be provided and not processed information.“
--------------------------------------
"അതായത്, വിവരങ്ങളടങ്ങുന്ന രേഖകളുടെ പകര്‍പ്പ് നല്‍കാനല്ലാതെ അവ ക്രോഡീകരിച്ച് നല്‍കുന്നത് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല" എന്ന്
മുഖ്യ കമ്മീഷ്ണറുടെ അന്വേഷണത്തില്‍ പിന്നെയും കുറച്ചു കാര്യങ്ങള്‍ കൂടി കണ്ടെത്തി:-
പല രേഖകളിലും ഫയലുകളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചെടുക്കേണ്ടതിനെയാണ് (collect) ക്രോഡീകരിച്ച് നല്‍കണമെന്ന (process) ധാരണയില്‍ നിഷേധിക്കപെട്ടത്. ആയതിനാല്‍
പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച് നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന് വിധിച്ചു.
കുറിപ്പ്: വളരെ സുപ്രധാനമായ ഒരു വിധിയാണിത്. പക്ഷേ, ഈ വിധിയില്‍ ഒരു ഉടക്കുണ്ട്. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു (collect) കൊടുക്കണമെന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന് പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട് തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്‍ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത് (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കേണ്ട ഒരു ലിസ്റ്റ് ആയതു കൊണ്ടാകാം.
വിവരം ക്രോഡീകരിച്ച് നല്‍കുന്നതു (Processed information) നിയമവിധേയമല്ലെന്നുള്ള ഒരു ധാരണയില്‍ മന്ത്രാലയങ്ങള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നുള്ള ഒരു കാര്യവും ഈ തീരുമാനത്തിന്റെ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു.
ഇതേ വിഷയത്തിലുള്ള എന്റെ ഇവിടെയുള്ള പോസ്റ്റാണ് ഇന്നീപോസ്റ്റ് ഇടാനുള്ള പ്രചോദനം.
വിവരം ക്രോഡീകരിക്കാനുള്ള പ്രയാസം പറഞ്ഞാണ് റബ്ബര്‍ബോര്‍ഡ് കേരളാഫാര്‍മര്‍ക്ക് നിഷേധകുറിപ്പയച്ചത്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന തീരുമാനം റബ്ബര്‍ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്, അവര്‍ പ്രസിദ്ധപെടുത്തിയ റബ്ബര്‍ കണക്കുകള്‍ക്ക് ഉപോദ്‌ഫലകമായ രേഖകളുടെ ശേഖരണം ഒന്നുകൂടി ആവശ്യപ്പെടാമെന്നു തോന്നുന്നു.
ആധാരം:ലിങ്ക്
Decision No. CIC/WB/C/2007/00345 dated 18/02/2008 on Complaint from Sh. Karthik Jayashankar Vs Ministry of Environment & Forests (MoEF) No.CIC/WB/C/2007/00345 dated 16.5.2007
Website: http://www.cic.gov.in/
2 comments:
പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച് നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന് വിധിച്ചു.
ടി. എം. ജേക്കബിന്റെ തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിര്‍ദേശിച്ചിട്ടും നിയമസഭ നല്‍കാന്‍ വിസമ്മതിച്ച
വിഡിയോയാണ് നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവായത്. വിഡിയോ ഹാജരാക്കുന്നതു നിയമസഭയുടെ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അന്നു സ്പീക്കറുടെ ഒാഫിസ് ഹൈക്കോടതി റജിസ്ട്രാര്‍ക്കു നല്‍കിയ മറുപടി. വിഡിയോയുടെ കോപ്പി നല്‍കാനാവില്ലെന്നും വിഷയം സഭയുടെ പ്രിവിലേജ് കമ്മിറ്റിക്കു വിട്ടിരിക്കുകയാണെന്നും നിയമസഭാ അഡീഷണല്‍ സെക്രട്ടറി വി. വിജയലക്ഷ്മിയമ്മ വ്യക്തമാക്കി.[manorama dated 19-1-2010]
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..