Monday, August 10, 2009

കാര്‍ഡിട്ടാല്‍ പാല്‍ ചുരത്തും മില്‍മ എടിഎം

കൊച്ചി: നിങ്ങളുടെ ഫ്ളാറ്റില്‍ ഇനി മില്‍മയുടെ സ്വന്തം 'ജഴ്സി പശു. പക്ഷേ ഇൌ 'പശു പുല്ലു തിന്നില്ല. പാലും ചുരത്തും, തൈരും ചുരത്തും.

ബാങ്കുകളുടെ എടിഎം മാതൃകയില്‍ പാലും തൈരും ലഭിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ നിലവില്‍ വരുമ്പോള്‍ കേരളത്തിലെ പാല്‍ വിപണിയില്‍ ഹൈടെക് വിപ്ളവമാകുകയാണ്. അടുത്ത മാസം ആദ്യ വാരം മില്‍മയുടെ 'എടിഎം കൌണ്ടറുകള്‍
ANY TIME MILK (ATM)COUNTERS കൊച്ചി നഗരത്തില്‍ യാഥാര്‍ഥ്യമാകും.

പാലിനു വേണ്ടി ബൂത്തുകള്‍ തോറും നെട്ടോട്ടമോടേണ്ട. ഫ്ളാറ്റുകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകളില്‍ കാര്‍ഡ് ഇടേണ്ട താമസം, കാമധേനുവിനെപ്പോലെ വെന്‍ഡിങ് മെഷീനുകള്‍ പാലും തൈരും ചുരത്തും....
പാല്‍ വിപണയില്‍ മില്‍മയുടെ പുത്തന്‍ പരീക്ഷണമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏഴിടത്താണു സ്ഥാപിക്കുക. ട്രയല്‍ റണ്‍ അടുത്തയാഴ്ച നടക്കും.

മില്‍മ എറണാകുളം മേഖലാ യൂണിയനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെഷീനുകള്‍ എറണാകുളത്തെ ഹെഡ് ഓഫീസിലെ പ്രൊഡക്ഷന്‍ പ്ളാന്റില്‍ കഴിഞ്ഞ ദിവസം എത്തിച്ചു. മില്‍മ ഉപഭോക്താക്കള്‍ക്കുള്ള ഓണസമ്മാനമാണ് ഇതെന്നു എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ 'ബിസിനസ്
മനോരമയോടു പറഞ്ഞു. വിജയകരമെന്നു കണ്ടാല്‍ എറണാകുളത്തിനു പുറമേ, മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റുന്നതിനൊപ്പം, വിപണിയില്‍ മില്‍മയുടെ കുതിപ്പിനു ശക്തി പകരുക എന്നതും ലക്ഷ്യമാണ്-ചെയര്‍മാന്‍ പറഞ്ഞു.

ഫ്ളാറ്റുടമകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനുകള്‍ 20 % ഡിസ്ക്കൌണ്ട് റേറ്റില്‍, ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നല്‍കും. പൂര്‍ണ ചുമതല ഇവര്‍ക്കാണ്. പാല്‍, തൈര് എന്നിവ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന കമ്മിഷനും ഇവര്‍ക്കുള്ളതാണ്. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പട്ടിക തയാറാക്കിയ ശേഷം 'സ്മാര്ട്ട് കാര്‍ഡുകള്‍ നല്‍കും. ഇതിനു ശേഷമാണ് വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. സ്റ്റോക്കു തീരുന്ന മുറയ്ക്ക് മില്‍മയുടെ മാര്‍ക്കറ്റിങ് വിഭാഗം എത്തി പാലും തൈരും എത്തിക്കും.
coutesey: Malayala Manorama dated august10,2009/business page

Buzz ല്‍‌ പിന്തുടരുക

11 comments:

  1. അരവിന്ദ് :: aravind said...

    മെഷീന്‍ പാലു ചുരത്തുമോ? അതോ പാക്കറ്റ് പാല്‍ തരുമോ?
    പാലിന്റെ ഫ്രഷ്നെസ്സ്, എക്സപയറി, പിന്നെ കറന്റ് ലഭ്യത (പാല് കേടു കൂടാതെ ശീതികരിച്ചു മെഷീനില്‍ വയ്ക്കണ്ടേ?) എന്നിവ പ്രശ്നമാകില്ലേ?
    ലോംഗ്‌ലൈഫ് മില്‍ക്ക് കാര്‍ട്ടനിലാക്കിയാല്‍ ആ പ്രശ്നമില്ല. ഫ്രഷ് മില്‍‌ക്കാണെങ്കില്‍....

    ഏതായാലും ഐഡിയ കൊള്ളാം.

  2. ശ്രീ said...

    പാക്കറ്റ് ആയിരിയ്ക്കുമല്ലോ. നല്ല കാര്യം

  3. അനില്‍@ബ്ലോഗ് // anil said...

    അങ്കിളെ,
    റെഫ്രിജറേറ്റഡ് കണ്ടീഷനില്‍ സൂക്ഷിക്കുന്ന
    പാസ്റ്റുറൈസ്ഡ് ചില്‍ഡ് പാലാണ് ഈ മെഷീനില്‍ കൂടി ലഭ്യമാക്കുന്നതെന്നാണ് അറിവ്.രണ്ടു ദിവസത്തിലൊരിക്കലെങ്കിലും റീഫില്‍ ചെയ്യൂം എന്ന് പറയപ്പെടുന്നു.
    പക്ഷെ റീഫില്‍ ചെയ്യുമ്പോള്‍ ക്ലീന്‍ ചെയ്യുമോ, ട്രാന്‍സ്പോര്‍ട്ടേഷനില്‍ കോള്‍ഡ് ചെയിന്‍ ബ്രേക്കാവുമോ, മെഷീനിന്റെ പവര്‍ പോയാല്‍/പ്രവര്‍ത്തിക്കാതായാല്‍ എന്തുചെയ്യും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ബാക്കിയുണ്ട്. എന്തായാലും ഇതൊക്കെ ആലോചിച്ചിരിക്കാതിരിക്കാനിടയില്ല. മില്‍മയിലുള്ള സുഹൃത്തുക്കളെ വിളിച്ചിട്ട് കിട്ടിയില്ല.

    പാല്‍ എന്ന സംഗതി ആയതോണ്ടാ ഒരു സംശയം.

  4. ചാണക്യന്‍ said...

    അങ്കിളെ,
    പോസ്റ്റിനു നന്ദി....

    അനില്‍@ബ്ലോഗിന്റെ സംശയങ്ങള്‍ എനിക്കും ഉണ്ട്:):)

  5. മുസാഫിര്‍ said...

    ഡെല്‍ഹിയില്‍ നാണയം ഇട്ടാല്‍ പാലു തരുന്ന ഡിസ്പനസറുകള്‍ മദര്‍ ഡയറി ഒരു 25 വര്‍ഷം മുന്‍പെങ്കിലും തുടങ്ങിയിരുന്നു.ശീതീകരിച്ച സംഭരണികളില്‍ ദിവസവും പാലു കൊണ്ടു നിറക്കുകയായിരുന്നെന്നാണു അറിവു.മില്‍മയുടെ സം‌രം‌ഭം നല്ലതാണ് വൃത്തിയുടെ കാര്യത്തിലും കേടു കൂടാതെ സൂക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധയുണ്ടെങ്കില്‍ .

  6. Areekkodan | അരീക്കോടന്‍ said...

    Very good step...Doubts of Aravind and Anil is to be cleared

  7. Sathees Makkoth | Asha Revamma said...

    ഇതൊരു നല്ല സംരംഭം തന്നെ. മുകളിൽ പറഞ്ഞവരുടെ സംശയങ്ങൾ തന്നെ എനിക്കും.

  8. കണ്ണനുണ്ണി said...

    നല്ല ആശയം... വിജയം ആണോ എന്ന് കാത്തിരുന്നു കാണാം....
    പക്ഷെ മില്‍മയുടെ തികച്ചും സ്വാഗതാര്‍ഹമായ നീക്കം .

  9. മുക്കുവന്‍ said...

    milk supplier union will start strike.. loss of jobs!!!!

    SFI/DYFI please get enough crowd behind it, so that next couple of weeks will have enough coverage!!!

  10. V.B.Rajan said...

    ഡെല്‍ഹിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണിത്. ഒരു മെഷീനും അത് നോക്കിനടത്തുവാനുള്ള ഓപ്പറേറ്ററും ഒരു ബൂത്തും അടങ്ങിയതാണ് ഇത്. മിഷീനില്‍ നിന്നു ലഭിക്കുന്നത് പയ്ക്കറ്റുപാലല്ല. പായ്ക്കറ്റു ആവശ്യമുള്ളവര്‍ക്ക് ബൂത്ത് ഓപ്പറേറ്ററില്‍ നിന്നു വാങ്ങാം. എല്ലാ ദിവസവും മെഷീന്‍ ക്ലീന്‍ ചെയ്ത് പാല്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഫാക്ടറിയില്‍ പാസ്റ്റുറൈസു ചെയ്ത ശീതീകരിച്ച പാല്‍ ശീതീകരണ സം‌വിധാനമുള്ള ടാങ്കറിലാണ് ബൂത്തുകളിലെത്തിക്കുന്നത്. ഡല്‍ഹിയിലുള്ള ഞങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഈ പാലിന് യാതൊരു കുഴപ്പവും ഇതുവരെ കണ്ടിട്ടില്ല.

  11. Anonymous said...

    എന്താണു് പാല്‍? ഭക്ഷണം ദഹിയ്ക്കാത്ത പിഞ്ചു സസ്തനികള്‍ക്കു് പ്രകൃതി നല്‍കുന്ന വരദാനം. പ്രത്യേകം എടുത്തു പറഞ്ഞു കൊള്ളട്ടെ, ഓരോ വര്‍ഗ്ഗത്തിലും പെട്ട സസ്തനിയ്ക്കു് അതാതു സസ്തനിയുടെ അമ്മ നല്‍കുന്ന പാല്‍... മനുഷ്യനൊഴികെ ഒരു സസ്തനിയും മറ്റു സസ്തനികളെ അടിമയാക്കി അതിന്റെ പാല്‍ കുടിയ്ക്കാറില്ല. ഏതോ പ്രാചീന ഗോത്ര കാലത്തു് മനുഷ്യനു തോന്നിയ അവിവേകമാണു് പശുക്കളുടെയും ആടുകളുടെയും മറ്റും പാല്‍ കുടിയ്ക്കുക എന്നുള്ളതു്.
    നിങ്ങള്‍ക്കറിയാമോ? അന്യ മൃഗങ്ങളുടെ പാല്‍ - മനുഷ്യര്‍ക്കു് മാരക വിഷമാണു്. പാലില്‍ നൂറു കണക്കിനു പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടു്. ഇതില്‍ ഓരോന്നിനും അതിശക്തമായ ജൈവശാസ്ത്രപ്രക്രിയകളെ തുടങ്ങിവെയ്ക്കാനുള്ള കഴിവുകളുണ്ടു്.
    എന്താണു് പാലില്‍ ഉള്ളതു്? പ്രൊട്ടീനുകള്‍, ഹോര്‍മോണുകള്‍,കൊഴുപ്പു്,കൊളസ്ട്രോള്‍,കീടനാശിനികള്‍,വൈറസ്സുകള്‍,ബാക്റ്റീരിയ(bovine leukaemia, bovine tuberculosis, cow immunodeficiency virus മുതലായവ). ഇവയ്ക്കെല്ലാം കൂടിച്ചേര്‍ന്നു് മനുഷ്യരില്‍ പല പല മാരക രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടു്. ലോക ഗവണ്മെന്റുകളും ശാസ്ത്ര- വൈദ്യശാസ്ത്രസ്ഥാപനങ്ങളും മന:പൂര്‍വ്വം ഈ സത്യങ്ങള്‍, പാല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന ആപത്തുകള്‍ മറച്ചു വെച്ചു കൊണ്ടേയിരിയ്ക്കുന്നു.
    പാല്‍ ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കാത്തചില സമൂഹങ്ങളില്‍ (ഉദാഹരണം: ചൈന) ബ്രെസ്റ്റ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വളരെ വിരളമാണു്.