ഉപഭോക്തൃസംരക്ഷണ നിയമം - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഉപഭോക്തൃസംരക്ഷണ നിയമം - ഭാഗം മൂന്ന്.
ആരാണ് ഉപഭോക്താവ്.
വിലകൊടുത്ത് സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യുന്ന വ്യക്തിയാണ് ഉപഭോക്താവ്.
സാധനങ്ങള്‍ വാങ്ങുന്നത് അഥവാ സേവനങ്ങള്‍ ലഭ്യമാക്കുന്നത് പ്രതിഫലം നല്‍കിയോ, വാഗ്ദാനം ചെയ്തോ, ഭാഗികമായി പ്രതിഫലം നല്‍കിയോ,ഭാഗികമായി വാഗ്ദാനം ചെയ്തോ തവണകളായി നല്‍കാമെന്ന വ്യവസ്ഥയിലോ ആവാം.
അതോടൊപ്പം, സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യുന്ന വ്യക്തിയുടെ അനുവാദത്തോടെ അവ ഉപയോഗിക്കുന്ന വ്യക്തിയും ഉപഭോക്താവാണ്.
ഉദാ:-1. ദൈനംദിന ആവശ്യങ്ങള്‍ക്കായി ടൂത്ത് പേസ്റ്റ്, ധരിക്കുന്ന വസ്ത്രം ഭക്ഷണ പതാര്‍ത്ഥങ്ങള്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍ മറ്റും മറ്റും വാങ്ങുമ്പോള്‍ നാം ഉപഭോക്താക്കളാണ്.
2.ഒരാള്‍ മറ്റൊരാളുടെ സ്കൂട്ടര്‍ നാളുകളായി ഉപയോഗിച്ചു വരുന്നു.സ്കൂട്ടറിന്റെ ഉടമ അതിനെ എതിര്‍ക്കുന്നില്ല. ഇവിടെ സ്കൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ഉടമയുടെ വ്യംഗ്യമായ അനുവാദമുണ്ട്. സ്കൂട്ടര്‍ ഉപയോഗിക്കുന്നയാല്‍ ഉപഭോകതാവാണ്.
മറിച്ചു വില്‍ക്കുന്നതിനോ 'വ്യാപാരാവശ്യ്ങ്ങള്‍ക്കോ' സാധനങ്ങള്‍ വാങ്ങുന്നയാള്‍ ഉപഭോക്താവല്ല.
എന്നാല്‍ സ്വയംതൊഴില്‍ വഴി ഉപജീവനത്തിനായി സാധനങ്ങള്‍ വാങ്ങുന്നയാല്‍ ഉപഭോക്താവാണ്.
ഉദാ:- 1.മറിച്ചു വില്‍ക്കുന്നതിന് ഓട്ടോറിക്ഷ വാങ്ങുക.
2.സോപ്പ് നിര്‍മ്മാണത്തിന് വെളിച്ചെണ്ണ വാങ്ങുക.
3.ഓഫീസിലേക്ക് ഫാന്‍ വാങ്ങുക. മറ്റും മറ്റും.
ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഒരാള്‍ ഉപഭോക്താവാണ്:-
- റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ പക്കല്‍ നിന്നും സേവനത്തിന് അര്‍ഹതയുണ്ടായിരിക്കുക
- സിനിമ കാണാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുക.
- വിമാനയാത്രക്കായി ടിക്കറ്റ് എടുക്കുക.
- വസ്ത്രങ്ങള്‍ ഡ്രൈവാഷിന് കൊടുക്കുക.
- ബ്ലഡ് ബാങ്കില്‍ നിന്നും രക്തം വാങ്ങുക.
- ടെലഫോണ്‍ കണക്‌ഷന് അപേക്ഷിക്കുക.
- ഡിമാന്റ്-ഡ്രാഫ്റ്റ് വാങ്ങുക.
- സ്പ്പീഡ്‌പോസ്റ്റ് വഴി സാധനങ്ങള്‍ അയക്കുക.
- കറണ്ട് കണക്ഷനപേക്ഷിക്കുക.
- ഇന്‍ഷൂറന്‍സ് പ്രകാരമുള്ള നോമിനി.
- ഫീസ് നല്‍കി പഠിക്കുന്ന വിദ്യാര്‍ത്ഥി.
- സര്‍ക്കാര്‍ ഓഫീസില്‍നിന്നും എന്തെങ്കിലുമൊരു സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനുവേണ്ടി നിര്‍ദ്ദിഷ്ട ഫീസ്സടച്ചോ, കോര്‍ട്ട്‌ഫീസ് സ്റ്റാമ്പൊട്ടിച്ചോ അപേക്ഷ കൊടുക്കുമ്പോള്‍.
- ഇന്‍സ്റ്റാള്‍മെന്റായും ഹയര്‍ പര്‍ച്ചേയ്സ് ആയുംസാധനങ്ങള്‍ വാങ്ങുക.
- മെയില്‍ ട്രാന്‍സ്ഫര്‍ അയയ്കുക.
- ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുക.
- ചിട്ടിയില്‍ അംഗമാകുക.
- ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുക.
- കേബിള്‍ ടി.വി. കണക്‌ഷനെടുക്കുക.
- കല്ല്യാണ ബ്രോക്കറുടെ സേവനം വാങ്ങുക.
കോടതി തീര്‍പ്പാക്കിയിട്ടുള്ള ഉപഭോക്തൃ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ഏതാനും ഉദാഹരണങ്ങളാണ് മേല്‍ക്കാണിച്ചത്.എന്നാല്‍ കോടതിവിധികള്‍ പ്രകാരം താഴെ കാണിച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ ഒരാള്‍ ഉപഭോക്താവല്ല:-
- വാടകക്ക് താമസിക്കുക.
- ഏതെങ്കിലും സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുക്കുക.
- ബാങ്ക് ലോണിന് അപേക്ഷിക്കുക.
- സര്‍ക്കാര്‍ ആശുപതിയില്‍ നിന്ന് വൈദ്യസേവനം ലഭ്യമാക്കുക.
- സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുക.
- വാഹനനികുതി/കെട്ടിടനികുതി നല്‍കുക.
- സ്ഥാവരവസ്തുക്കള്‍ ലീസിന് നല്‍കുക.
- ലോട്ടറി ടിക്കറ്റ് വാങ്ങുക.പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടുള്ള വ്യക്തി.കോര്‍ട്ട്‌ഫീസടച്ചു സിവില്‍ കോടതിയില്‍ അന്യായം കൊടുക്കുക
- കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുക.
- ജോലിക്ക് അപേക്ഷ അയച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥി.
എന്താണ് 'സാധനം'?
നമ്മള്‍ ഉപ്പ്‌തൊട്ട് കര്‍പ്പൂരം വരെയുള്ള ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ജംഗമ വസ്തുക്കളെയാണ് 'സാധനം' എന്നര്‍ഥമാക്കുന്നത്.
അതായത് വ്യവഹാര വിധേയമാക്കാവുന്ന അവകാശങ്ങളും പണവും ഒഴിച്ചുള്ള എല്ലാ ജംഗമ വസ്തുക്കളും 'സാധനം' എന്നതിന്റെ നിര്‍വചനത്തില്‍ പെടുന്നു.
സ്ഥാവരവസ്തുക്കള്‍ നിയമപ്രകാരം 'സാധന'ങ്ങളല്ല.
ഉദാ:- പുരയിടം വാങ്ങുന്നയാള്‍ ഉപഭോക്താവല്ല.
എന്താണ് സേവനം?
ഉപയോഗിക്കുവാന്‍ സാധ്യതയുള്ള ഏതൊരു വ്യക്തിക്കും ലഭ്യമാക്കുന്ന സേവനങ്ങളാണ് 'സേവനം' എന്നതുകൊണ്ട് നിയമം അര്‍ഥമാക്കുന്നത്.
എന്നാല്‍ പ്രതിഫലം കൂടാതെ ലഭ്യമാക്കുന്ന സേവനമോ, കരാറിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ സേവനമോ 'സേവനം' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെടുന്നില്ല.
ഉദാ:-
1. ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന വ്യക്തി ബാങ്കിന്റെ സേവനം ലഭ്യമാക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഉപഭോക്താവാണ്.
2. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന വ്യക്തി ഇന്‍ഷൂറന്‍സ് കമ്പനിയുടെ സേവനത്തിന്റെ ഉപഭോക്താവാണ്.
3. ഭൃത്യന്‍ യജമാനന് നല്‍കുന്ന സേവനം വ്യക്തിപരമായ കരാറിന്റെ അടിസ്ഥാനത്തിലുള്ള സേവനമായതുകൊണ്ട് ഈ നിയമപ്രകാരം സേവനമല്ല.
ഉപഭോക്തൃ സംരക്ഷണ നിയമം ഭാഗം ഒന്ന്
മെഡിക്കല്‍ സര്‍വീസും ഉപഭോക്തൃ സംരക്ഷണ നിയമവും
എന്താണ് ഉപഭോക്തൃ തര്‍ക്കം Buzz ല്‍ പിന്തുടരുക
5 comments:
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
(ഓഫ് ടോപിക് )
പ്രൊഫൈലില്‍ മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് കണ്ടതില്‍ സന്തോഷം !
(കമന്റ് എഴുതാന്‍ Word Verification ഒഴിവാക്കുമല്ലോ)
സുകുമാരന്‍ മാഷേ,
word veri ഈയടുത്തകാലത്ത് ചേര്‍ത്തതാണ്. സ്പാം ഒഴിവാക്കാന്‍ എനിക്ക് കിട്ടിയ നിര്‍ദ്ദേശം അതാണ്. അല്ലെങ്കില്‍ ഞന്‍ അനോണിയെ ഒഴിവാക്കണം. അതു വേണ്ടന്ന് വച്ചു.
സന്ദര്‍ശനത്തിന് നന്ദി.
അങ്കിള്‍,ഇപ്പൊള്‍ വളരെ ആവശ്യമായ പോസ്റ്റു തന്നെ!നന്ദി!
ഒരു ഉപഭോക്താവെന്ന നിലയില്‍ ഹരിക്കുണ്ടായ അനുഭവം ഇവിടെ വിവരിക്കുന്നതു നോക്കുക.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..