Monday, January 14, 2008

ഉപഭോക്തൃ പ്രശ്നങ്ങള്‍ - ഭാഗം 2

ആവശ്യപ്പെട്ട വായ്പയുടെ മുക്കാല്‍ ഭാഗം മാത്രം നല്‍കിയ ശേഷം മുഴുവന്‍ തുകയും ഈടാക്കാന്‍ ശ്രമിച്ച കേസ്സില്‍ മലയാളിക്ക്‌ ബാങ്ക്‌ നഷ്ടപരിഹാരം നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്നാണിത്‌.

വാഗ്ലേ എസ്റ്റേറ്റ്‌, രാജീവ്‌ ഗാന്ധി നഗറില്‍ ഹിന്ദുസ്ഥാന്‍ റസ്റ്റാറന്റ്‌ നടത്തുന്ന തൃക്കരിപ്പൂര്‍ ഒളവറ സ്വദേശി എസ്സ്‌.എന്‍.അഹമ്മദിനാണ് സിറ്റി ബാങ്ക്‌ 25000 രൂപ നഷ്ടപരിഹാരം നല്‍കിയത്‌.

2001 ല്‍ അഹമ്മദ്‌ സിറ്റി ബാങ്കില്‍ നിന്നും 2 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് നല്‍കിയ രണ്ട്‌ ചെക്കുകളിലൊരെണ്ണം മടങ്ങിയതിനാല്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് കിട്ടിയത്‌. ഇതിന്റെ തവണകള്‍ മുഴുവന്‍ അടച്ചെങ്കിലും മുഴുവന്‍ തുകക്കുള്ള തിരിച്ചടവ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ അഹമ്മദ്‌ താനെ ഉപഭോക്തൃ കോടതിയെ സമീപിച്ചു. 2004 ല്‍ പരാതി ശരിവച്ച കോടതി 25000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

ബാങ്ക് ഇതിനെതിരെ സംസ്ഥാന ഉപഭോക്തൃകമ്മീഷന്‍, ഡല്‍ഹിയിലെ ദേശീയ ഉപഭോക്തൃ കോടതി എന്നിവിടങ്ങളില്‍ അപ്പീല്‍ പോയെങ്കിലും കീഴ്‌കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

ഇതു 14-1-2008 ലെ മലയാള മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത്‌.

Buzz ല്‍‌ പിന്തുടരുക

1 comments:

  1. ഭൂമിപുത്രി said...

    ആദ്യമായാണ്‍ ഈവിവരമറിയുന്നതു.
    നന്ദി അങ്കിള്‍