Tuesday, January 15, 2008

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്‌

പാലില്‍ കലക്കുന്ന രാസവസ്തുക്കള്‍

ലാക്ടോമീറ്റര്‍ പാലില്‍ കൂടുതല്‍ മുങ്ങും. എന്നാല്‍ ലാക്ടോമീറ്ററിനെ പറ്റിക്കാന്‍ പാലിലെ കൊഴുപ്പല്ലാത്ത ഖരവസ്തുക്കളുടെ തോതു (SNF-Solid not fat content) കൂട്ടുകയാണ് പാലില്‍ മായം ചേര്‍ക്കുന്നവര്‍ കാണിക്കുന്ന മായാജാലം. സ്റ്റാര്‍ച്ച്`, അമൊണിയം സല്‍ഫേറ്റ്‌, യൂറിയ, പഞ്ചസാര, ഉപ്പ്‌ തുടങ്ങിയവയെല്ലാം പാലിലെ എസ്സ്.എന്‍.എഫ്‌ കൂട്ടും.

നിലവാരം കുറഞ്ഞ പക്കറ്റ്‌ പാലില്‍ ഫോര്‍മാലിന്റെ അംശവും കണ്ടെത്തിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശവശരീരവും, ശരീരങ്ങളുമൊക്കെ കേടാകാതെ സൂക്ഷിക്കുവാനുപയോഗിക്കുന്ന ഈ ലായനി പാലില്‍ ചേര്‍ക്കുന്നത്‌ പാല്‍ ഏറെ നാള്‍ കേടാകാതിരിക്കുവാനാണ്. ഹൈഡ്രജന്‍ പെറോക്സൈഡ്, സോപ്പ്‌, ഡിറ്റര്‍ജന്റുകള്‍, പാല്‍‌പൊടികള്‍ എന്നിവയും കലര്‍ത്താറുണ്ട്‌. ഹൈഡ്രേറ്റഡ്‌ ലൈം, സോഡിയം ഹൈഡ്രോക്സൈഡ്, സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ്‌ എന്നീ രാസവസ്തുക്കള്‍ ന്യൂട്രലൈസറുകളായി പാക്കറ്റ്‌ പാലില്‍ ചേര്‍ക്കാറുണ്ടത്രെ.

പാലിന്റെ ഗുണമേന്മ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന വിവിധയിനം പാലിന് നിയമപ്രകാരം ഉണ്ടായിരിക്കേണ്ട ഗുണമേന്മ ചുവടെ ചേര്‍ക്കുംപ്രകാരമാണെന്ന് ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പാലിന്റെ ഇനം, കൊഴുപ്പ്, കൊഴുപ്പിതരഖരം ക്രമത്തില്‍ ചുവടെ.

ടോണ്‍ട് മില്‍ക്ക്_3%, 8.5%, ഡബിള്‍ ടോണ്‍ട് മില്‍ക്ക് _ 1.5%, 9.0%, സ്റ്റാന്‍ഡേര്‍ഡ് മില്‍ക്ക് _ 4.5%, 8.5%, കൌ മില്‍ക്ക്_3.5%, 8.5%, ബഫലോ മില്‍ക്ക് _ 5.0%, 9.0%.
(മാതൃഭൂമി: 15-1-2008)

Buzz ല്‍‌ പിന്തുടരുക