Thursday, December 6, 2007

ബൂലോഗരുടെ സഹായം തേടുന്നു, വീണ്ടും

ഇഷ്ടമുള്ള പോസ്റ്റ്കള്‍ വായിച്ച ശേഷം അതില്‍ വരുന്ന കമന്റുകല്‍ എന്തന്നറിയാന്‍ Email follow up comments to google account ചെക്ക്‌ ചെയ്യുക പതിവായിരുന്നു. മുടക്കം കൂടാതെ കമന്റുകള്‍ അടങ്ങുന്ന ഈ മെയിലുകള്‍ എന്റെ ജി.മെയിലിന്‍ വന്നുകൊണ്ടും ഇരുന്നു, ഇന്നലെ ഉച്ച വരെ. അതിന് ശേഷം ആ സൌകര്യം പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. ബാക്കിയെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. 'unable to connect to the server' എന്ന്‌ ഇടക്കിടക്ക്‌ കാണിക്കുകയും ചെയ്യുന്നു. പരിഹാരം പറഞ്ഞുതന്നു സഹായിക്കൂ. എനിക്ക്‌ വളരെയധികം ഉപകരിച്ചിരുന്ന ഒരു സൌകര്യം ആണില്ലാതായിരിക്കുന്നത്‌.

Buzz ല്‍‌ പിന്തുടരുക

21 comments:

 1. സുജിത്‌ ഭക്തന്‍ said...

  ശരിയാണ്‌. താങ്കള്‍ക്കു മാത്രമല്ല. എനിക്കും ഈ സൌകര്യം ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതു നല്ലൊരു സൌകര്യം തന്നെയായിരുന്നു. ചിലപ്പോള്‍ ഗൂഗിളിന്റെ എന്തെങ്കിലും ടെക്നിക്കല്‍ തകരാറായിരിക്കാം.

 2. വഴി പോക്കന്‍.. said...

  me too....

 3. SAJAN | സാജന്‍ said...

  എല്ലാവര്‍ക്കും ആ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു അങ്കിളേ,
  ശരിയാവുമെന്ന് ആഗ്രഹിക്കാം:)
  മെയില്‍ ഐഡി ഒന്നു തരാമോ?

 4. ആഷ | Asha said...

  ഇത് അങ്കിളിന്റെ മാത്രം പ്രശ്നമല്ല

 5. വേണു venu said...

  ഈ പോസ്റ്റ് അങ്കിളിട്ടത് വലിയ ഉപകാരമായി. ഇന്നലെ മുതല്‍‍ ഇവിടെയും അങ്ങനെ ആയപ്പോള്‍‍ ഞാനെന്‍റെ പാവം കമ്പ്യൂട്ടറിനേയും വൈറസ്സുകളേയും നോട്ട പുള്ളിയാക്കി. സ്കാനിങ്ങൊക്കെ ചെയ്ത് ചെക്കു ചെയ്തു. ഫലം തഥൈവ, ഒരു കുടുംബ ഡോക്ടറെ വിളിക്കമെന്നൊക്കെ കരുതിയതായിരുന്നു. ഇതിപ്പോള്‍‍ നാടോടെയാണ്‍ എന്ന് അറിയാന്‍‍ കഴിഞ്ഞത് നന്നായി.:)

 6. കുതിരവട്ടന്‍ :: kuthiravattan said...

  ഏതെങ്കിലും ഒരു പോസ്റ്റിലെ കമന്റുകള്‍ മാത്രം കിട്ടണമെങ്കില്‍ ആ കമന്റുകള്‍ ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാം.

 7. Inji Pennu said...

  സ്വന്തം പോസ്റ്റിലെ കമന്റുകള്‍ പോലും കിട്ടുന്നില്ല...
  ഇവിടെ ഹോളിഡേ/ക്രിസ്തുമസ് സീസണാ‍ണു അങ്കിളേ. ഗൂഗിളിലെ പിള്ളേരൊക്കെ കടയടച്ച് പോയിക്കാണും :)

 8. ഭൂമിപുത്രി said...

  എനിക്കു പ്രശ്നം ഇതും മറ്റൊന്നും-മറുമൊഴികള്‍ക്കു
  ഭൂമിപുത്രിയോടൊരയിത്തം പോലെ-ഞാന്‍ മറ്റുബ്ലോഗുകളില്‍ ഇടുന്ന കമന്റുകള്‍ മറുമൊഴികൂട്ടത്തില് കാണുന്നില്ല.
  ഇതുപോലെ,മറ്റാര്‍ക്കെങ്കിലും തോന്നിയൊ?

 9. ആഷ | Asha said...

  ഭുമിപുത്രി, മറുമൊഴിയില്‍ താങ്കള്‍ മറ്റു ബ്ലോഗുകളില്‍ ഇടുന്ന കമന്റുകള്‍ പലതും വരാത്ത കാരണം ആ ബ്ലോഗുകള്‍ മറുമൊഴിയിലേക്ക് കമന്റ്സ് തിരിച്ചു വിടാത്തതു കൊണ്ടാണ്.
  അതു താങ്കളുടെ കുഴപ്പമല്ല.
  മറുമൊഴിയുടേയും.

 10. ആഷ | Asha said...

  കുതിരവട്ടാ, ഒരു പോസ്റ്റിലെ കമന്റ്സ് എങ്ങനാ ഗുഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യുക എന്നൊന്നു പറഞ്ഞു തരുമോ?

 11. അങ്കിള്‍ said...

  ഗൂഗിളിന്റെ പ്രശ്നം തീര്‍ന്നു. ഇന്നുമുതല്‍ ജിമെയിലില്‍ കമന്റുകള്‍ കിട്ടിതുടങ്ങിയിട്ടുണ്ട്. ഇഞ്ചി പറഞ്ഞതുപോലെ ഗൂഗിളിലെ ഏതോപിള്ള ഇന്നലെ ആപ്പീസില്‍ വന്നപ്പോള്‍ പ്രശ്നം അറിഞ്ഞുകാണും. ഏതായാലും ശരിയാക്കിത്തന്നുവല്ലോ. ആ പിള്ളക്ക്‌ നന്ദി.

  ഭൂമിപുത്രീ:ഏതു പോസ്റ്റിലാണോ കമന്റിട്ടത്‌, ആ ബ്ലോഗ്ഗര്‍ ‘മറുമൊഴി’ യിലേക്ക്‌ subscribe ചെയ്തിട്ടുണ്ടെങ്കിലേ ഭൂമിപുത്രിയുടെ ടി കമന്റുകള്‍ മറുമൊഴിയില്‍ പ്രത്യക്ഷപ്പെടൂ.

 12. ആഷ | Asha said...

  എനിക്കും വന്നു തുടങ്ങി

 13. ഭൂമിപുത്രി said...

  എന്റെയും ജി മെയില്‍ പ്രശ്നം തീര്‍ന്നു.
  ഇന്നലെ മറുമൊഴിക്കമന്റുകള്‍ കണ്ടു.
  അതിനും തലേന്നാണു ഒന്നും വരാതിരുന്നതു.8-10 കംന്റുകളിടുമ്പോള്‍...എല്ലാവരും സബ്സ്ക്രയ്ബ് ചെയ്യാത്തവരാകില്ലല്ലൊ.

 14. കുതിരവട്ടന്‍ :: kuthiravattan said...

  ഈ പോസ്റ്റിലെ കമന്റുകള്‍ ഗൂ‍ഗിള്‍ റീഡറില്‍ കിട്ടാന്‍ ബ്ലോഗിന്റെ ഏറ്റവും താഴെ ആയിക്കാണുന്ന Subscribe to: Post Comments (Atom) എന്ന ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഷോര്‍ട്ട്കട്ട് കോപ്പി ചെയ്യുക. എന്നിട്ട് ആ ഷോര്‍ട്ട് കട്ട് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യുക.

  റീഡര്‍ മെയിലിനോളം ഫാസ്റ്റ് അല്ല കേട്ടോ. എന്നാലും എല്ലാ‍ കമന്റും കിട്ടും.

 15. അങ്കിള്‍ said...

  കുതിരവട്ടന് നന്ദി.

  ഒരു കാര്യത്തില്‍ കൂടി എനിക്ക്ക്‌ സഹായമാവശ്യമായിരുന്നു. അതിനുവേണ്ടി മാത്രം ഒരു പോസ്റ്റിടാതെ കാര്യം സാധിച്ചാല്‍ നന്നായിരുന്നു. ഇതാണ് കാര്യം:

  ഇപ്പോള്‍ കമന്റുകള്‍ ജിമെയിലില്‍ കിട്ടുന്നതുപോലെ, ഞാന്‍ ഇഷ്ടപ്പെടുന്ന ബ്ലോഗുകളില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ എന്റെ ജിമെയിലില്‍ കിട്ടണം. ഒരു ഷയേര്‍ഡ്‌ ലിസ്റ്റല്ല ഞാനുദ്ദേശിക്കുന്നത്. ജിമെയിലില്‍ കിട്ടണം. അതാണെന്റെ ആവശ്യം.

  ആരെങ്കിലും സഹായിക്കുമായിരിക്കും.

 16. കൃഷ്‌ | krish said...

  മറുമൊഴിയില്‍ ചില കമന്റുകള്‍ ഇട്ടിട്ടും പ്രത്യക്ഷമാകാത്തതിന് ഒരു കാരണം കൂടിയുണ്ട്. ചില സമയങ്ങളില്‍ 10-20 കമന്റുകള്‍ ഒരു ഗ്രൂപ്പ് ആക്കി ഒരു കമന്റായി ഇട്ടുവരുന്നുണ്ട്. അതില്‍ മുകളിലെ കമന്റ് ഹെഡ്ഡിംഗ് മാത്രം തെളിഞ്ഞുവരുന്നു. മുഴുവന്‍ കമന്റുകളും കാണാന്‍ അത് തുറന്ന് വായിക്കണം. ഇത്തരം ഗ്രൂപ്പായ കമന്റുകള്‍ ബൂലോകമൊഴിയില്‍ വരുമ്പോള്‍ ആദ്യത്തെ കമന്റ് മാത്രം പ്രത്യക്ഷമാകുന്നു. ബാക്കി വിഴുങ്ങുന്നു.

 17. പാവം ഞാന്‍ said...

  അങ്കിള്‍, ഇഷ്ടപ്പെട്ട ബ്ലോഗിലെ പുതിയ പോസ്റ്റിന്റെ email alert കിട്ടിയാല്‍ മതിയോ ആവോ...
  If so sign up for Google Alerts.
  (Click here)

  ഹൊ! എന്നെ സമ്മതിക്കണം!!! ഞാന്‍ ഒരു സംഭവം തന്നെയാ അല്ലേ?

 18. അങ്കിള്‍ said...

  സമ്മതിക്കണം. ഈ പാവം ഞാന്‍ സംഭവം തന്നെ. കാരണം ഇതു കൊണ്ട് അങ്കിള്‍ തൃപ്തനായിക്കോളാം

 19. കുതിരവട്ടന്‍ :: kuthiravattan said...

  അങ്കിളേ, ഇവിടെ വരുന്ന പുതിയ പോസ്റ്റുകളെല്ലാം കാണണമെങ്കില്‍ http://upabhokthavu.blogspot.com/ എന്ന ലിങ്ക് ഗൂഗിള്‍ റീഡറില്‍ ആഡ് ചെയ്താല്‍ മതി. റീഡറിന്റെയും ജിമെയിലിന്റെയും ലുക്ക് ഏതാണ്ടൊരു പോലെയാണ്.

  ഇനി ജിമെയിലില്‍ തന്നെ കിട്ടണമെങ്കില്‍ ഈ ലിങ്കിനെ r-mail.org എന്ന സൈറ്റില്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ജിമെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി.

 20. ആഷ | Asha said...

  കുതിരവട്ടാ, വളരെ നന്ദി പറഞ്ഞു തന്നതില്‍.
  :)

 21. Anonymous said...

  ഇഷ്ടപ്പെട്ട ബ്ലോഗറുടെ പോസ്റ്റുകള്‍ നിങ്ങള്‍ക്ക്‌ ഈമെയിലായിട്ട്‌ കിട്ടണോ? ഇതാ ഒരു മാര്‍ഗ്ഗം:-

  http://blogarithm.com ല്‍ പോയി നോക്കിയാല്‍ മതി. എല്ലാം അവിടെയുണ്ട്‌. ഒരക്കൌണ്ട്‌ അവിടെ തുറക്കൂ, ഇഷ്ടപ്പെട്ടവരുടെ ബ്ലോഗ്‌ URL കൊടുക്കൂ, തീര്‍ന്നു. പിന്നെയെല്ലാം ബോഗറിതം ചെയ്തുകൊള്ളൂം.

  15 മത്തെ കമന്റു വഴി ഇതാണ് ഞാന്‍ ബൂലോഗരോട്‌ അപേക്ഷിച്ചിരുന്നത്‌. അവസാനം ഞാന്‍ തന്നെ കണ്ടെത്തി.

  കമന്റുകള്‍ എത്തിക്കാന്‍ ബ്ലോഗ്ഗര്‍ തന്നെ അവസരം ഉണ്ടാക്കി തന്നു. ഇപ്പോള്‍ പോസ്റ്റും നമ്മുടെ ഈമെയിലില്‍ എത്തിക്കാന്‍ വഴിയായി. സന്തോഷം.