Thursday, November 29, 2007

ഉപഭോക്താക്കള്‍ക്ക്‌ നല്ല കാലം വരുന്നു.

“ഉല്പാദകരില്‍നുന്നും സാധനങ്ങള്‍ നേരിട്ട്‌ ശേഖരിച്ച്‌ ജനങ്ങള്‍ക്ക്‌ വില്പനക്കെത്തിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു”.

ഇന്നു നടന്ന (29-11-2007) എല്‍.ഡി.എഫ്‌ നേതൃ യോഗത്തിന്റെ തീരുമാനങ്ങള്‍ കണ്‍‌വീനറായ വൈക്കം വിശ്വന്‍ പത്രപ്രതിനിധികളോട്‌ വിശദീകരിച്ചപ്പോള്‍ ‘മനോരമ ന്യൂസ്‌‘ ല്‍ കേട്ടതാണിത്‌.

തീരുമാനങ്ങള്‍ ഓരോന്നായി പറഞുതുടങ്ങിയപ്പോള്‍ മേല്‍പ്പറഞ്ഞ വാചകം ആവര്‍ത്തിച്ചു കേട്ടില്ല. പകരം, റീട്ടൈല്‍ കുത്തകകളെ നിയന്ത്രിക്കാനയി നിയമം കൊണ്ടുവരണമെന്ന്‌ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായാണ് പറഞ്ഞത്‌. എന്നാല്‍ നിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഉല്‍പ്പാദകരില്‍ നിന്നും നേരിട്ട്‌ സംഭരിക്കുമെന്ന്‌ വിശദീകരിക്കുകയുണ്ടായി.

റീട്ടൈല്‍ കുത്തകകള്‍ ഉല്‍പ്പാദകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ട്‌ വാങ്ങി അവരുടെ റീട്ടൈല്‍ ഷോപ്പുകളില്‍ കൂടി വില്‍ക്കുന്നതു കൊണ്ടാന്ന്‌ കുറഞ്ഞ വിലക്ക്‌ വില്‍ക്കാന്‍ കഴിയുന്നതെന്ന്‌ നേതാക്കള്‍ക്ക്‌ ബോധ്യമായെന്ന്‌ തോന്നുന്നു. നല്ലകാര്യം. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ നല്ല സാധനം കുറഞ്ഞ വിലക്ക്‌ കിട്ടന്ണം. മാന്യമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നുണ്ട്‌.

ചെറുകിട വ്യാപാരികള്‍ക്കും ഉല്പാദകര്‍ക്കും ഇടയില്‍ ധാരളം ഇടത്തട്ടുകാരുള്ളതാണ് വിലകൂടാന്‍ കാരണമെന്ന്‌ ഒരവസരത്തില്‍ പറഞ്ഞപ്പോള്‍, എണ്ണത്തില്‍ ഇടത്തട്ടുകാര്‍ ചെറുകിടവ്യാപാരികളോളം ഉണ്ടെന്നും, അവരും ജീവിക്കാന്‍ അര്‍ഹതയുള്ള മനുഷ്യരല്ലേ എന്നുമാണ് ചിലര്‍ വാദിച്ചത്‌. സര്‍ക്കാര്‍തന്നെ ഉല്പാദകരില്‍ നിന്നും നേരിട്ട്‌ സാധനങ്ങള്‍ വാങ്ങിയാല്‍ ഇടത്തട്ടുകാരുടെ കാര്യം എന്താകുമെന്ന്‌ സര്‍ക്കാര്‍ ആലോചിച്ചുകോള്ളുമായിരിക്കും.

ഏതായലും ഇന്നത്തെ എല്‍.ഡി.എഫ്. നേതൃയോഗത്തിന്റെ ശുപാര്‍ശകള്‍ എത്രയും പെട്ടന്ന്‌ നടപ്പിലാക്കണേയെന്ന്‌ ഒരു ഉപഭോക്താവെന്ന നിലയിലും, ഉപഭോക്താക്കള്‍ക്ക്‌ വേണ്ടിയും ഞാനാശിച്ച്‌ പോകുന്നു.

Buzz ല്‍‌ പിന്തുടരുക

3 comments:

  1. അങ്കിള്‍ said...

    “ഉല്പാദകരില്‍നുന്നും സാധനങ്ങള്‍ നേരിട്ട്‌ ശേഖരിച്ച്‌ ജനങ്ങള്‍ക്ക്‌ വില്പനക്കെത്തിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു”.

    ഇന്നു നടന്ന (29-11-2007) എല്‍.ഡി.എഫ്‌ നേതൃ യോഗത്തിന്റെ തീരുമാനങ്ങള്‍ കണ്‍‌വീനറായ വൈക്കം വിശ്വന്‍ പത്രപ്രതിനിധികളോട്‌ വിശദീകരിച്ചപ്പോള്‍ ‘മനോരമ ന്യൂസ്‌‘ ല്‍ കേട്ടതാണിത്‌.

  2. മുക്കുവന്‍ said...

    തല ചുറ്റി മൂക്കില്‍ പിടിക്കാനേ ഇടതുപക്ഷത്തിനു അറിയൊള്ളൂ..

    അല്ലേല്‍ പിന്നെ :

    ടോള്‍ റോഡ് പാടില്ല.
    മെക്കനൈസ്ഡ് ലോഡിങ്ങ്/അണ്‍ലോഡിങ്ങ് ജൊലികുറക്കും
    കമ്പ്യൂട്ടറൈസേഷന്‍ ജൊലി കുറക്കും
    സ്വായാശ്രയ കോളേജ് പാടില്ല

    എന്നൊക്കെ പറഞ്ഞ് അക്രമ സമരങ്ങള്‍ നടത്തോ?

  3. Anonymous said...

    ഇത് എത്രത്തോളം പ്രായോഗികമാകും എന്നു് കണ്ടറിയണം.സാദാ ബ്രോക്കര്‍മാര്‍ മുതല്‍ ലോക്കല്‍ പൂജാരിമാര്‍ വരെയുള്ള ഇടനില പരാദങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടാണ് കേരളം.