Tuesday, May 8, 2007

നിഘണ്ടു വേണോ, നിഘണ്ടു.

മലയാളം നിഘണ്ടു, ഇംഗ്ലീഷ്‌ നിഘണ്ടു

മലയാളം-ഇംഗ്ലീഷ്‌-മലയാളം online നിഘണ്ടുകള്‍.

മേലില്‍ പൊടിതട്ടി ജലദോഷം പിടിക്കണ്ടാ.
ഒരു പൈസ ചിലവില്ലാതെ, ഇതാ ഇവിടെ നിന്നും download ചെയ്യൂ.
ചെയ്താര്‍മ്മാദിക്കു എന്നെഴുതിയതാണ്‌. പക്ഷേ, 'ആര്‍മ്മാദം' നിഘണ്ടുവില്‍ കാണുന്നില്ല. ബൂലൊഗരില്‍ പലരും ഉപയോഗിച്ചു കാണുന്നുമുണ്ട്‌. എന്താ ഇത്‌ ബൂലോഗരുടെ കണ്ടുപിടിത്തമാണോ?.

Buzz ല്‍‌ പിന്തുടരുക

13 comments:

  1. അങ്കിള്‍. said...

    മലയാളം നിഘണ്ടു, ഇംഗ്ലീഷ് നിഘണ്ടു
    മലയാളം-ഇംഗ്ലീഷ്-മലയാളം online നിഘണ്ടുകള്
    മേലില് പൊടിതട്ടി ജലദോഷം പിടിക്കണ്ടാ

    ഒരു പൈസ ചിലവില്ലാതെ, ഇതാ ഇവിടെ നിന്നും download ചെയ്യൂ
    ചെയ്താര്മ്മാദിക്കു എന്നെഴുതിയതാണ്. പക്ഷേ, 'ആര്മ്മാദം' നിഘണ്ടുവില് കാണുന്നില്ല. ബൂലൊഗരില് പലരും ഉപയോഗിച്ചു കാണുന്നുമുണ്ട്.
    എന്താ ഇത് ബൂലോഗരുടെ കണ്ടുപിടിത്തമാണോ?.

  2. സുല്‍ |Sul said...

    അങ്കിളിനൊരു തേങ്ങ.
    “ഠേ...........”
    ഉപകാരപ്രദം. നന്ദി.

    ആര്‍മ്മാദം തൃശ്ശുക്കാരുടേതാ.... അതിനെ വെറുതെ വിട്ടേരെ.... അപ്പൊ അങ്കിളെവിടുന്നാന്ന പറഞ്ഞെ...

    -സുല്‍

  3. അങ്കിള്‍. said...

    മലയാളം - ഇംഗ്ലീഷ്‌ - മലയാളം online നിഘണ്ടു free download സുല്ലിന്‌ മാത്രം മതിയോ?
    അതോ, ആവശ്യക്കാര്‍ download ചെയ്തിട്ട്‌ മിണ്ടാതെ പോയതാണോ?
    Free online നിഘണ്ടു ഇവിടുണ്ട്‌.

  4. Ziya said...

    അങ്കിളേ നിഘണ്ടു കണ്ടു, ഡൌണ്‍ലോഡ് ചെയ്തു. അങ്കിള്‍ തന്ന ലിങ്കി ഞെക്കി അവിടെപ്പോയപ്പോള്‍ വഴിമാറിപ്പോയതു കാരണം കമന്റാന്‍ മറന്നതാ...
    ഇത്രേയുള്ളൂ കമന്റിന്റെ കാര്യം....
    വായിക്കുന്നവരും ഉപയോഗിക്കുന്നവരുമൊനും കമന്റണമെന്നില്ല...
    എന്തായാലും നന്ദി..സന്തോഷം..ഈ സംഭവം അറ്രിയിച്ചതിന്‍....:)

  5. Siju | സിജു said...

    അങ്കിളേ..
    ഇതു യൂണികോഡിലുള്ള സാധനമല്ല.. അതു കൊണ്ടായിരിക്കാം ബ്ലോഗ്ഗേഴ്സിനു താല്പര്യമില്ലാത്തത്

    പിന്നെ അര്‍മ്മാദം ഇന്നസെന്റിന്റെ കണ്ടുപിടിത്തമാ, ഇഷ്ടമെന്ന സിനിമയില്‍...

  6. Anonymous said...

    http://balu.r8.org/
    നിന്നും ഒരു നിഘണ്ടു കിട്ടി. 628kb മാത്രം! യൂണിക്കോഡാണ്. താഴെ ഇറക്കി, സ്ഥാപിച്ചു നോക്കൂ.

  7. അങ്കിള്‍. said...

    പ്രീയ അനോണി,

    യൂണിക്കോടിനോടുള്ള മോഹം കൊണ്ടോടിച്ചെന്ന്‌ ഡിക്ഷ്ണറി താഴെയിറക്കി, Winzip വച്ച്‌ extract ചെയ്ത്‌ install - ഉം ചെയ്തു. അതില്‍ double-click ചെയ്തപ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ മാത്രമേ വരുന്നുള്ളൂ. മലയാളം വാക്കുകള്‍ വരേണ്ടുന്ന ജന്നല്പാളി ശൂന്യം. എന്താ ചെയ്യുക?

  8. ശ്രീ said...

    മുന്‍‌പേ കിട്ടിയിരുന്നു.
    എന്നാലും ബുലോകര്‍‌ക്കു മുന്‍പില്‍‌ അവതരിപ്പിച്ചതു നന്നായി.
    :)

  9. Anonymous said...

    പ്രിയ അങ്കിളേ,
    കാണിക്കുന്ന ഇംഗ്ലീഷ് വാക്കില്‍ ഞെക്കിയാല്‍ അതിന്റെ മലയാളം അര്‍ത്ഥങ്ങള്‍ കാണാം. കോപ്പിയടിച്ച് വേണ്ടിടത്ത് ഒട്ടിക്കം. ഇനിയും ശരിയായില്ലേ!:-
    ഒരു ചെറിയ പ്രോഗ്രാമാ. "fonts installed" എന്നൊരു ജാലകം വന്നിരുന്നോ? ഇല്ലെങ്കില്‍ "C:\Program Files\MalDict\mlfontinst.exe" ഇരട്ട ഞെക്കൂ.
    ഇനിയും ശരിയായില്ലെങ്കില്‍:
    Regsvr32.exe MFC71u.dll
    Regsvr32.exe MSVCR71.DLL
    മേല്‍പ്പറഞ്ഞ തട്ടകത്തിലെ "command window" യില്‍നിന്നും കൊടുത്തു നോക്കൂ.
    പിന്നെ windows xp യെ നോക്കിയിട്ടുള്ളൂ. പദസഞ്ചയവും കുറവാ. SQLite ആണ് ഉപയോഗിച്ചിരിക്കുന്നത്. ശരിയായാല്‍ ബ്ലോഗണേ!

  10. അഞ്ചല്‍ക്കാരന്‍ said...
    This comment has been removed by the author.
  11. അഞ്ചല്‍ക്കാരന്‍ said...

    ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ലല്ലോ അങ്കിളേ...
    പക്ഷേ ഈ ഇംഗ്ലീഷ് - മലയാളം നിഘണ്ടു ശരിയാകുന്നുണ്ട്.

  12. അങ്കിള്‍. said...

    പ്രീയ അനോണി,

    എനിക്ക്‌ പറ്റിയ അബദ്ധമാണ്. ഇന്‍സ്റ്റാള്‍ ചെയ്ത്‌ കഴിഞ്ഞ്‌ സിസ്റ്റം റി-സ്റ്റാര്‍ട്ട്‌ ചെയ്യാതെയാണ് ഞാന്‍ ടെസ്റ്റ്‌ ചെയ്തത്‌. റി‌-സ്റ്റാര്‍ട്ട്‌ ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി.
    അനോണിക്ക്‌ നന്ദി.

    അഞ്ചല്‍ക്കാരനും ശ്രദ്ധിക്കുമല്ലോ. ഇത്‌ ശരിയായതുകൊണ്ട്‌, താങ്കള്‍ കാണിച്ചതു ഞാന്‍ ശ്രമിച്ചുനോക്കിയില്ല.

  13. Anonymous said...

    Here goes one Malayalam Dictionary.
    http://mashithantu.com/malayalam-dictionary/nighantu.html

    But it is an online dictionary only... not downloadable

    -Joju