ഒരു നിര്‍ദ്ദേശം-ബൂലോഗരുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശകലനത്തിനും
ഇന്നു നാം നേരിടുന്ന വിദ്യുച്ഛക്തിപ്രശ്നത്തെ ചെറിയൊരളവിലെങ്കിലും പരിഹരിക്കാവുന്ന ഒരെളിയ നിര്‍ദ്ദേശം.
വൈദ്യുതിയുടെ ഉപയോഗം കുറച്ചുകൊണ്ട് കൂടുതല്‍ പ്രകാശം നല്‍കുന്ന പുതിയതരം വിളക്കുകളാണ് കോപാക്ട് ഫ്ലുറസന്റ് ലാമ്പ് അഥവാ CFL. 11W ശേഷിയുള്ള CFL , 60W സാധാരണ ബള്‍ബിന്റെ പ്രകാശം നള്‍കുന്നു. ഒരു CFL ലാമ്പിന്റേ ആയുസ്സ് 8000 മണിക്കൂറാണെന്ന മെച്ചവുമുണ്ട്. അതായത് ഒരു മണിക്കൂര്‍ സാധാരണ ബള്‍ബിന് പകരം CFL കത്തുകയാണെങ്കില്‍ 49W വിദ്യുച്ഛക്തി ലാഭം. സര്‍ക്കാരിന്റെ അവകാശ വാദമാണിത്.
ഒരു CFLന് 100 രൂപ വിലയുള്ളതും ഒരുകൊല്ലം റീപ്ലേസബിള്‍ ഗാരണ്ടിയുള്ളതുമായ ഇത്തരം 15 ലക്ഷം വിളക്കുകള്‍ കേരളത്തിലെ BPL മേഖലയിലുള്ളവര്‍ക്ക് സൗജന്യമായി സര്‍ക്കാരിന് കൊടുത്തുകൂടെ?
15 ലക്ഷം CFL ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന വൈദ്യുതിലാഭം അതിന്‌വേണ്ടി ചിലവിടേണ്ട ഏകദേശം 15 കോടി രൂപ യുമായി തട്ടിച്ച് നോക്കിയാല്‍, ഒരു സംസ്ഥാനത്തിന് അത്ര വലുതാണോ?. കുറഞ്ഞത് ഒരുകൊല്ലമെങ്കിലും അതിന്റെ മെച്ചം സംസ്ഥാനത്തിനില്ലേ?.
BPL കാരുടെ ഉന്നമനത്തിനു വേണ്ടിയും, വിദ്യുച്ഛക്തിയുടെ ഉല്‍പാദനത്തിനും പ്രസരണനഷ്ടം കുറക്കുന്നതിനു വേണ്ടിയും നമ്മുടെ സംസ്ഥാനം ആണ്ടുതോറും ചിലവിടുന്ന തുകയുടെ ഒരംശം മാത്രമല്ലേ ആകുന്നുള്ളൂയിത്. ബൂലൊഗര്‍ക്കെന്തു തോന്നുന്നു.
BPL കാര്‍ അതു കിട്ടിയാലുടന്‍ മറിച്ചു വില്‍ക്കുമായിരിക്കും. വിറ്റോട്ടേ. ആരെങ്കിലും അതുപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമല്ലോ?. BPL കാര്‍ക്ക് അവിചാരിതലാഭവും.
പ്രചോദനംഃ ഈയടുത്തകാലത്ത് ഞാന്‍ വായിച്ച ഒരു കമന്റില്‍ നിന്ന്(സാജന്റേതാണെന്ന് തോന്നുന്നു, തീര്‍ച്ചയില്ല)
9 comments:
ഇതേ വിഷയത്തെ പറ്റി മണിയുടെ ബ്ലോഗില്‍ ഇവിടെയും ഒരു ചര്‍ച്ച നടക്കുന്നുണ്ട്.
qw_er_ty
അനെര്‍ട്ട് എല്‍ഇഡി വിളക്ക് വികസിപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
സി എഫ് എല്‍ ന് പകരം സൂപ്പര്‍ ബ്രൈറ്റ് വൈറ്റ് എല്‍ഇഡികളാണ് കുറഞ്ഞ വൈദ്യുതിചിലവില്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്ന വിളക്കുകള്‍ക്ക് വേണ്ടി അനെര്‍ട്ടിന്റെ ഗവേഷണവിഭാഗം ഉപയോഗിച്ചിരിക്കുന്നത്.
കേന്ദ്ര സഹായത്തോടെ നടത്തിയെടുത്ത ഈ വിളക്കുകള്‍ എന്തുമാത്രം ഉപയോഗത്തില്‍ കൊണ്ടുവരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
സി.എഫ്.എല്‍. വിളക്കുകള്‍ വൈദ്യുതി ലാഭിക്കുന്ന വിധംഃ
60 വാട്ടിന്റെ നാല് ഫിലമെന്റ് ലാമ്പ്‌കള്‍ നാലുമണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 60watt X 4 X 4hr = 960wh = 960/1000kwh =0.96 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു.
ഏതാണ്ട് ഇതേ വെളിച്ചമുള്ള 15 വാട്ടിന്റെ 4 സീ.എഫ്.എല്‍. 4 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ 15 X 4 X 4hr =240 wh = 240/1000 kwh = 0.24 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും.
അതായത് 4 മണിക്കൂര്‍ പ്രവര്‍ത്തനം കൊണ്ട് 0.96-0.24=0.72kwh വൈദ്യുതി ലാഭിക്കാന്‍ സാധിക്കുന്നു.
കേരളത്തില്‍ വീടുകളും വാണിജ്യസ്ഥാപനങ്ങളും കൂടി 81,08,349 ഉപയോക്താക്കളുണ്ട് (ഫെബ്രുവരി, 2007). Domestic - 68,45,350, Commercial - 12,62,999. 60 വാട്ടിന്റെ 4 ഫിലമെന്റ് ലാമ്പ് മാറ്റി, 15 വാട്ടിന്റെ നാല് സി.എഫ്,എല്‍. ആക്കിയാല്‍ ഒരു ദിവസം 81,08,349 X 0.72 = 58,38,011 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കുന്നു, ലോഡ് ഷെഡിങ് സാധ്യത ഒഴിവാക്കാം,ഏതാണ്ട് 8 മാസം കൊണ്ട് മുടക്കീയ പൈസ വൈദ്യുതബില്ലില്‍ കുറവുവരുന്നതുമൂലം തിരിയെ ലഭിക്കും. (മനോരമ- മേയ്25, 2007)
കേരളത്തില്‍ ലഭിക്കുന്ന മഴവെള്ളത്തിന്റെ 10% മാത്രമാണ്‌വൈദ്യുതിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.ബാക്കി കടലിലേക്ക് ഒഴുകിപ്പോകുകയാണ്. ഇവിടെ കിട്ടുന്ന വെള്ളത്തിന്റെ 25% എങ്കിലും ഉപയോഗിച്ചാല്‍ കേരളം വൈദ്യുതി മിച്ച സംസ്ഥാനമാകും.
മേല്‍പ്പറഞ്ഞത്, വിദ്യുഃമന്ത്രി എ.കെ.ബാലന്‍ ആതിരപ്പള്ളിപ്പദ്ധതിയെക്കുറിച്ച് സി.പി.എം. ഏരിയാക്കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉല്‍ഘാടനം ചെയ്യവേ പ്രസംഗിച്ചതാണ്. (28-08-2007)
ഓഹോ ... മന്ത്രി ബാലന്‍ അങ്ങിനെ പറഞ്ഞോ ? പിണറായി വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ , കേരളം 2000-മാണ്ടോടെ വൈദ്യുതിമിച്ചസംസ്ഥാനമാകുമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പ്രസംഗിച്ചു നടന്നിരുന്നു. തലക്ക് വെളിവുള്ള ആരെങ്കിലും മന്ത്രിമാരുടെ അധരവ്യായാമങ്ങള്‍ മുഖവിലക്കെടുക്കുമോ അങ്കിളേ ? ഇനി വരുന്ന മന്ത്രിമാര്‍ക്കും പ്രസംഗിക്കണ്ടേ ! അതിന് വേണ്ടി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ സംഭരിച്ചു വെക്കുന്നവനല്ലെ നല്ല രാഷ്ട്രീയക്കാരന്‍ . നമ്മള്‍ കഴുതകള്‍ ഇങ്ങിനെ ചൊറിയാന്‍ വിധിക്കപ്പെട്ടവര്‍ !
താങ്കളുടെ ഈ ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ ! കഴിയുമെങ്കില്‍ പത്രങ്ങളിലുടെ ഒന്ന് നിര്‍ദേശിച്ചുനോക്കൂ. ബ്ലോഗിലൂടെയുള്ള ചര്‍ച്ച എത്രമാത്രം ഫലപ്രദമാകും?
അങ്കിളിന്റെ പഴയ പോസ്റ്റ് ഇപ്പൊഴാണ് കണ്ടത്. മെയ് 14 2007. അതിന്റെ ഫോളോ അപ്പ് വൈദ്യുതിവകുപ്പുമായി അങ്കിള്‍ എപ്പോഴാണ് നടത്തിയത് എന്ന് പറഞ്ഞില്ല. എന്നാല്‍ ജനുവരി 2008ല്‍ തന്നെ ഇങ്ങനെയൊരു നീക്കം വൈദ്യുതിവകുപ്പ് നടത്തുന്നതായി വിവരം കിട്ടിയിരുന്നു. അങ്കിളിന്റെ പോസ്റ്റില്‍നിന്നുതന്നെയാണ് ആ നീക്കത്തിനുള്ള തുടക്കം ഉണ്ടായത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ബൂലോകത്തെ ഗൌരവമേറിയ ആശയങ്ങള്‍ അധികാരികള്‍ ശ്രദ്ധിക്കുന്നുവെന്നും നടപടികള്‍ ഉണ്ടാവുന്നുണ്ടെന്നും എന്ന വിശ്വാസം ഒരു ബ്ലോഗര്‍ക്ക് വലീയ പ്രചോദനമല്ലേ.
അങ്കിളിന് ആശംസകള്‍.
പ്രീയ ജി.വി.
ഇങ്ങനെയുള്ള പോസ്റ്റുകളുടെ പകര്‍പ്പ് ഞാന്‍ സാധാരണയായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും, വകുപ്പ് മന്ത്രിക്കും ഇ-മെയിലായി അയക്കാറുണ്ട്. അല്ലാതെ അതിനെ ഫോളോ അപ്പ് ചെയ്യാറില്ല. എന്റെ ആശയം ഒരു പക്ഷേ അവര്‍ക്ക് പ്രചോദനമായിരിക്കാം എന്നേ ഞാന്‍ വിജാരിക്കുന്നുള്ളൂ. തീര്‍ച്ചയില്ല. ഓഫീസ് നോട്ടുകളില്‍ ഒരു പക്ഷേ കണ്ടേക്കാം. നിര്‍ബന്ധമില്ല. ഒരു ആശയം എവിടെനിന്നെങ്കിലും കിട്ടിയാല്‍ തന്നെ അതിനെ സ്വന്തമാക്കുന്ന പ്രവണതയാണ് കൂടുതലും കണ്ടു വരുന്നത്.
എനിക്ക് താല്പര്യം കൂടുതല്‍ സി.എഫ്.എല്‍ ഉപയോഗിക്കപ്പെടുന്നതിലാണ്.
നമ്മള്‍ കഴുതകള്‍ ...നമ്മള്‍ കഴുതകള്‍ ...
bcause the backdeals planned are unknown.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..