Tuesday, April 17, 2007

ഭാരതീയാചാരങ്ങള്‍ - ഇന്ന്‌ ഞാന്‍ കേട്ടത്‌.

പാണ്ഡവരോട്‌ യുദ്ധത്തിന്‌ പോകുന്നതിന്‌ മുമ്പ്‌ ദുര്യോധനന്‍ അമ്മ ഗാന്ധാരിയോട്‌ അനുഗ്രഹം തേടുന്നു.

അമ്മ അനുഗ്രഹിക്കുന്നുഃ 'യഥോ ധര്‍മ്മ തഥോ ജയ.'

പക്ഷേ ദുര്യോധനന്‍ പ്രതീക്ഷിച്ചതു ഇതായിരുന്നില്ല. അയാള്‍ക്ക്‌ വേണ്ടത്‌ 'വിജയീ ഭവഃ' എന്നായിരുന്നു.

വീണ്ടും അമ്മയോട്‌ യാചിച്ചുഃ അസ്ത്രമുണ്ട്‌, ആയുധമുണ്ട്‌, ഭീഷ്മര്‍ കൂട്ടത്തിലുണ്ട്‌, ദ്രോണര്‍ കൂട്ടത്തിലുണ്ട്‌. അഞ്ചോ ആറോ അക്ഷാഹിണി പടകളേ പാണ്ഡവരുടെ കൂടെയുള്ളൂ. ദുര്യോധനന്റെ കൂട്ടത്തില്‍ ഇരുപത്‌ ഇരുപത്തിയഞ്ചോളമുണ്ട്‌. എന്നിട്ടും അമ്മയെന്താ ഇങ്ങനെ?. 'വിജയീ ഭവഃ' എന്നനുഗ്രഹിക്കൂ.

പക്ഷേ ഗാന്ധാരി വീണ്ടും അനുഗ്രഹിച്ചത്‌ഃ 'യഥോ ധര്‍മ്മഃ തഥോ ജയ' എന്നു തന്നെയായിരുന്നു.

യുദ്ധത്തില്‍ ദുര്യോധനനും കൂട്ടരും തോറ്റു തുന്നം പാടി.

ഇവിടെ പറയാനുദ്ദേശ്ശിച്ചത്‌ഃ ജീവിതവിജയത്തിന്‌ അമ്മയുടെ അനുഗ്രഹം അവശ്യം വേണ്ടതാണ്‌. അതങ്ങനെ തന്നെ പറഞ്ഞുകൊടുത്താല്‍ നമ്മുടെ കുട്ടികളുടെ മനസ്സില്‍ തങ്ങുകയില്ല. പകരം ദുര്യോധനന്റെ ഇക്കഥ പറഞ്ഞ്‌കേള്‍പ്പിക്കൂ. ജീവിതകാലം മുഴുവന്‍ അവരിതോര്‍മ്മിക്കും. അതാണ്‌ ആചാരത്തില്‍ കഥകളുടെ സ്ഥാനം.

ബൂലോഗരേ നമുക്കല്ല നമ്മുടെ കുട്ടികളെ ഉദ്ദേശിച്ചാണ്‌ ഈ പോസ്റ്റ്‌. നമ്മള്‍ ഈ സ്റ്റേജല്ലാം എപ്പോഴേ കഴിഞ്ഞു, അല്ലേ?!!.

Buzz ല്‍‌ പിന്തുടരുക

2 comments:

  1. അങ്കിള്‍. said...

    ബൂലോഗരേ നമുക്കല്ല നമ്മുടെ കുട്ടികളെ ഉദ്ദേശിച്ചാണ്‌ ഈ പോസ്റ്റ്‌. നമ്മള്‍ ഈ സ്റ്റേജല്ലാം എപ്പോഴേ കഴിഞ്ഞു, അല്ലേ?.

  2. കുടുംബംകലക്കി said...

    അമ്മായി മരുമോള്‍ക്ക് വിഷം വൈക്കുന്നതും, അച്ഛന്‍ അപഥസഞ്ചാരം നടത്തുന്നതും ഭാര്യ ഭര്‍ത്താവിനെയും തിരിച്ചും വഞ്ചിക്കുന്നതുമൊക്കെ സ്പോണ്‍സേഡായി കാണുന്ന യുവതലമുറയ്ക്കു പുരാണം കേള്‍ക്കാന്‍ എവിടെ സമയം?

    ഇത് മാരീചന്റെയും ശൂര്‍പ്പണഖയുടെയും കാലം...