ഉപഭോക്താവ് - ഒരു നിര്‍വചനം.
ആരാണുപഭോക്താവെന്നറിഞ്ഞീടുവാ-
നാര്‍ക്കാണു കൗതുകം തോന്നാതിരിക്കുക
രൊക്കം പണം നല്‍കി വാങ്ങിയെന്നാകിലും
പിന്നെത്തരാമെന്ന് ചൊന്ന് വാങ്ങീടിലും
സാധനം, സേവനം വാങ്ങുന്ന യേവരും
സാക്ഷാല്‍ ഉപഭോക്താവെന്നറിഞ്ഞീടണം.
സാധനം തന്നതു മോശമാണെങ്കിലും
സേവനം തന്നതില്‍ ന്യൂന്നതയെങ്കിലും
ഒട്ടും മടിക്കേണ്ട നിങ്ങള്‍തന്‍ രക്ഷക്കായ്
ഉപഭോതൃ രക്ഷാനിയമങ്ങളേറെ.
സാധനം നോക്കി തിരെഞ്ഞെടുക്കുന്നതും
മോശമാം സാധനം തിരികെ നല്‍കുന്നതും
സേവന ന്യൂനത ചോദ്യം ചെയ്തീടലും
ഒട്ടും മടിയ്കാ, നിങ്ങള്‍തന്നവകാശം
മണ്ടത്തരങ്ങള്‍ പറ്റാണ്ടിരിക്കുവാന്
കൈയ്യോടെ ബില്ല്, രസീതുകള്‍ വാങ്ങണം
പേരും വിവരങ്ങള്‍ തീയതിയെന്നിവ
നേരായവണ്ണമതില്‍ കുറിപ്പിക്കണം.
(രചനഃ ജെ.ഉണ്ണികൃഷ്ണക്കുറുപ്പ്, മാവേലിക്കര).