Monday, April 23, 2007

ആചാരങ്ങള്‍ അനുഷ്ഠിക്കപ്പെടേണ്ടതാണ്‌ - പക്ഷേ എങ്ങനെ?

നമ്മുടെ ആചാരങ്ങളേയും അമ്പലങ്ങളേയും പറ്റിയുള്ള ചൂട്‌പിടിച്ച ചര്‍ച്ചകള്‍ ഇവിടെ പലയിടങ്ങളിലായി നടക്കുന്നു. അതു മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയതാണ്‌ ഇങ്ങനെയൊരു പോസ്റ്റ്‌ ഇടണമെന്ന്‌.

ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതെങ്ങനെയെന്ന്‌ നമ്മുടെ പൂര്‍വികര്‍ ചിന്തിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ 3000 കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌തന്നെ. നമുക്ക്‌വേണ്ടി അവര്‍ അത്‌ വേദങ്ങളില്‍ കുറിച്ചിട്ടുമുണ്ട്‌.ആചാരങ്ങള്‍ മൂന്ന്‌ വിധംഃ

  1. അനാചാരംഃthose customs and rituals which are irrelevant in the modern times
  2. ദുരാചാരംഃ those which leads to negative/deleterious results
  3. സദാചാരംഃ or simply ആചാരംഃ those which give any positive and useful results

സദാചാരങ്ങളെ കണ്ണുമടച്ച്‌ വിശ്വസിക്കണമെന്നോ, കണ്ണുമടച്ച്‌ ജീവിതത്തില്‍ പകര്‍ത്തികൊള്ളണമെന്നോ ആരും നിര്‍ദ്ദേശ്ശം നല്‍കിയിട്ടില്ല. നേരേമറിച്ച്‌ ഇപ്രകാരം വിശകലനം ചെയ്യണമെന്നാണ്‌ നമ്മുടെ വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌ഃ

  • ഒന്നാമത്‌ ശാസ്ത്രം പ്രമാണംഃ സയന്‍സ്സാണ്‌ ഏതൊന്നിന്റേയും ആധാരശിലയായിരിക്കേണ്ടത്‌. Science should be the base of all conclusions. ശാസ്ത്രീയമായി ചില കാര്യങ്ങള്‍ക്ക്‌ വിശദീകരണം നല്‍കാന്‍ സാധിച്ചെന്നു വരില്ല. അപ്പോള്‍ഃ
  • പ്രത്യക്ഷം പ്രമാണംഃ ആ ചിന്താധാരയുടെ ഇഫക്റ്റ്‌ നിങ്ങള്‍ക്ക്‌ പ്രത്യക്ഷമായി കാണാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ അതു സ്വീകരിക്കാം. ഇല്ലെങ്കില്‍ഃ
  • ആപ്തവാക്ക്യം പ്രമാണംഃ ശ്രേഷ്ഠന്മാര്‍ ഇതേക്കുറിച്ച്‌ എന്തു പറയുന്നു. അറിവുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു. അതും സ്വീകാര്യമല്ലെങ്കില്‍ഃ
  • അനുമാനം പ്രമാണംഃ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വിശദമായി വിശകലനം ചെയ്ത്‌ അനുമാനത്തിലെത്തുക.

ചുരുക്കത്തില്‍, ഏത്‌ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നുണ്ടെങ്കിലും, അതിന്റെ പ്രയോജനം scientific ആയി analyse ചെയ്യാന്‍ സാധിക്കണം. അതിനു സാധിച്ചില്ലെങ്കില്‍ പ്രത്യക്ഷമായി കാണാന്‍ സാധിക്കണം. അതല്ലെങ്കില്‍ നല്ല scholars ഇതിനെ സംബന്ധിച്ച്‌ നടത്തിയ അഭിപ്രായം ആരായണം. അതൊന്നുമില്ലെങ്കില്‍ നിങ്ങള്‍ അനുശാസിക്കുന്ന ആ പാന്ഥാവിന്റെ നന്മകള്‍ presume ചെയ്ത്‌ അനുമാനത്തിലെത്താന്‍ സാധിക്കണം.

അച്ഛന്‍ കുഴിച്ച കിണറില്‍ ഉപ്പ്‌വെള്ളമാണെങ്കില്‍, ആ വെള്ളം മകന്‍ കുടിച്ചുകൊള്ളണമെന്ന്‌ ഭാരത്തില്‍ പ്രമാണമില്ല.

പത്മനാഭന്‍ നമ്പൂതിരിയുടെ പോസ്റ്റില്‍ ഞാന്‍ കമന്റിയില്ല. പഴയ പുസ്തകങ്ങള്‍ തപ്പിയെടുത്ത്‌ ഇവിടെ ഇത്രയുമെഴുതിയപ്പോള്‍ മനസ്സിനൊരു സമാധാനം.

Buzz ല്‍‌ പിന്തുടരുക

8 comments:

  1. അങ്കിള്‍. said...

    അച്ഛന്‍ കുഴിച്ച കിണറില്‍ ഉപ്പ്‌വെള്ളമാണെങ്കില്‍, ആ വെള്ളം മകന്‍ കുടിച്ചുകൊള്ളണമെന്ന്‌ ഭാരത്തില്‍ പ്രമാണമില്ല.
    പത്മനാഭന്‍ നമ്പൂതിരിയുടെ പോസ്റ്റില്‍ ഞാന്‍ കമന്റിയില്ല. പഴയ പുസ്തകങ്ങള്‍ തപ്പിയെടുത്ത്‌ ഇവിടെ ഇത്രയുമെഴുതിയപ്പോള്‍ മനസ്സിനൊരു സമാധാനം

  2. Mr. K# said...

    കാലം ചെല്ലുന്തൊറും സദാചാരം ആദ്യം അനാചാരമായും പിന്നെ ദുരാചാരവുമായും മാറാം.

  3. Pramod.KM said...

    അങ്കിളിന്റെ പോസ്റ്റ് വളരെ നല്ലത്.മിതമായി കാര്യങ്ങള്‍ പറയുന്നത്.

  4. absolute_void(); said...

    ക്ഷേത്രപ്രവേശനത്തെ കുറിച്ച് കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കൈപ്പള്ളിയുടെയും അങ്കിളിന്‍റെയും ബ്ളോഗുകള്‍ കണ്ടത്. ഇവയില്‍ രണ്ടിലും ഹ്രസ്വമായും വ്യക്തമായും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. എഴുത്തുപഠിക്കാന്‍ ഇതുപോലുള്ള ബ്ളോഗുകള്‍ സന്ദര്‍ശിച്ചാല്‍ മതിയെന്നു തോന്നുന്നു. നന്നായിരിക്കുന്നു.

  5. വിചാരം said...

    നല്ല പോസ്റ്റ്
    കുതിരവട്ടാ ഒരു സംശയം
    എങ്ങനെയാ ഒരു സദാചാരം അനാചാരമാകുന്നത് ? അനാചാരമല്ലേ സദാചാരമായി കൊണ്ടിരിക്കുന്നത് ? ഉത്തരം തരാമോ ? (:))

  6. Mr. K# said...

    വിചാരം, ഉദാഹരണങ്ങള്‍ ഇഷ്ടം പോലെ. ഒരുദാഹരണം ഇന്നാ പിടിച്ചോ, ബഹുഭാര്യാത്വം :-) ഇനിയിപ്പൊ ഇത് അനാചാരമല്ലാ‍, സദാചാരമാണ് അത് വീണ്ടും കൊണ്ടുവരണം എന്നൊന്നും പറയല്ലേ ;-)

  7. അങ്കിള്‍. said...

    വക്കാരി, നിങ്ങള്‍ ഇപ്പോള്‍ ഈ പോസ്റ്റിലെ എട്ടാമത്തെ കമന്റിലെത്തിയെങ്കില്‍, താഴെ പറഞ്ഞിരിക്കുന്ന വിശദീകരണം ശരിയാണെന്നര്‍ത്ഥം.

    പരീക്ഷണം.

    External link ന്‌ വേണ്ടി ഉപയോഗിക്കുന്നത്‌ html tag a href="A" ആണെന്നറിയാമല്ലോ?. ഇവിടെയും അതു തന്നെയാണ്‌ ഉപയോഗിക്കേണ്ടത്‌. സാധാരണ A യ്ക്ക്‌ പകരം ഏത്‌ പോസ്റ്റിലേക്കാണോ പോകേണ്ടത്‌ ആ പോസ്റ്റിന്റെ address ആണ്‌ cut and paste ചെയ്യേണ്ടത്‌. അതുപോലെ ഓരോ കമന്റിനും ഓരോ address ഉണ്ട്‌. അതു കണ്ടുപിടിക്കാന്‍ ആ കമന്റിലോട്ട്‌ ആദ്യം പോകുക. ആ കമന്റ്‌ ചെയ്ത സമയവും തീയതിയും അവിടെ കാണുന്നുണ്ടാവും. അതില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ കമന്റിന്റെ address, address bar ല്‍ കാണുന്നുണ്ടാവും. അതിനെ കട്ട് ചെയ്ത്‌ മേല്‍ പറഞ്ഞ A യ്ക്ക്‌ പകരം പേസ്റ്റ്‌ ചെയ്യുക. അത്ര തന്നെ.
    qw_er_ty

  8. myexperimentsandme said...

    അങ്കിളേ, വളരെ നന്ദിയെന്ന് പറഞ്ഞാല്‍ വളരെ വളരെ നന്ദി. ഞാന്‍ കുറെ കാലം കൂടി ഇന്നെന്റെ സംശയബ്ലോഗ് വഴി പോയപ്പോളാണ് അങ്കിളിന്റെ, എന്റെ ഒരു ചോദ്യത്തിന്റെ, ഉത്തരം കിടക്കുന്നത് കണ്ടത്. ഇപ്പോഴാണ് അതെങ്ങിനെയാണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായത്. ഒരിക്കല്‍ കൂടി വളരെ നന്ദി-ഒത്തിരി താമസിച്ചുപോയെങ്കിലും :)