Wednesday, April 4, 2007

ഞങ്ങള്‍ക്ക്‌ അറിയണം.

കവിത

ഞങ്ങള്‍ക്ക്‌ അറിയണം.

[സെക്രട്ടറിയറ്റ്‌ നടയില്‍ നടന്ന എ.ഡി.ബി. വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി ചൊല്ലിയ കവിത.]

ഞങ്ങള്‍ക്കറിയണം നാടുവാഴുന്നോരേ
നിങ്ങളെന്‍ നാടിനെ എന്തു ചെയ്തു?
എ.ഡി.ബി.നീട്ടുന്ന പൊന്‍ പണം മോഹിച്ച്‌
നാടിനെ തീറാക്കാന്‍ നിശ്ചയിച്ചോ?
കഷ്ടപ്പെട്ടെങ്ങള്‍ക്കായ്‌ ബാപ്പുജി നേടിയ
നട്ടെല്ലും ആര്‍ക്കാനും കാഴ്ച വെച്ചോ?
ആഗോളമാണത്രേ കേരളമിക്കാലം
കാകോളമല്ലീ പരന്നു കാണ്മു?
മുണ്ടു മുറുക്കി ഉടുക്കാം, വിശക്കുമ്പോള്‍
മുണ്ടുടുത്തോര്‍ക്കിതു ശീലം-എന്നാല്‍
സൂട്ടിട്ടു വൈദേശ്യ മദ്യം രുചിപ്പോര്‍ക്കു
വീട്ടില്‍ തിരുവോണമല്ലീ- എന്നും
ഞങ്ങള്‍ക്കറിയണം രാജ്യം ഭരിപ്പോരേ
നിങ്ങളീ മണ്ണിനെ എന്തു ചെയ്തു?

Buzz ല്‍‌ പിന്തുടരുക

5 comments:

  1. അങ്കിള്‍. said...

    ഞങ്ങള്‍ക്ക്‌ അറിയണം.

    [സെക്രട്ടറിയറ്റ്‌ നടയില്‍ നടന്ന എ.ഡി.ബി. വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി ചൊല്ലിയ കവിത.]

  2. Unknown said...

    കവിത നന്നയിട്ടൂണ്ട്. അറ്റ്ലീസ്റ്റ് എന്താണ് പറയുന്നത് എന്ന് കേട്ട ജനത്തിന് മനസ്സിലായിട്ടുണ്ടാവും.

    ഏഡീബി തന്‍ നെഞ്ചില്‍ തറച്ചൊ-
    രാ കൂരമ്പില്‍ എരിയും ചെങ്കനല്‍-
    ക്കൂടില്‍ നിന്നും കൊളുത്തീയെ-
    ടുത്തൊരീ ബിഡീയെന്നാരോ-
    ഗ്യത്തിന്നെത്രയും ഹാനികരം

    എന്നതിനേക്കളൊക്കെയെത്രയോ മെച്ചം.

  3. ഉണ്ണിക്കുട്ടന്‍ said...

    അരാ പ്രക്ഷോഭം നടത്തിയേ..? എടതനും വലതനും ചെയ്യില്ല...നേരെ ഉള്ള ആരെങ്കിലും ആയിരിക്കും അല്ലെ?

  4. നന്ദു said...

    വാങ്ങിയവരും എതിര്‍ത്തവരും ഒക്കെയിപ്പോള്‍ ഒന്നായി. പാവം ജനം!!

  5. അങ്കിള്‍. said...

    ഉണ്ണിക്കുട്ടന്‌,

    കേരളത്തിലെ കോളാവിരുദ്ധ ജനകീയ പ്രസ്ഥാനമാണ്‌ (an N.G.O )സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സമരം സംഘടിപ്പിച്ചത്‌