ബൂലോഗവും ഞാനും - ചില പ്രായോഗിക പ്രശ്നങ്ങള്‍.
1. വീട്ടിലുള്ള desktop computer ം BSNL broadband -ം ഉപയോഗിച്ചാണ് ഞാന്‍ ബ്ലോഗ് ചെയ്യുന്നത്. ഒരു ദിവസം 3-4 പ്രാവിശ്യമെങ്കിലും ആവശ്യം കഴിയുമ്പോള്‍ system switch off ചെയ്യാറുണ്ട്. അങ്ങനെയെങ്കില്‍ എനിക്ക് സ്ഥിരമായ ഒരു ഐ.പി. അഡ്രസ്സ് ഉണ്ടാകുമോ. internet തുറക്കുമ്പോഴെല്ലാം bsnl server എനിക്ക് ഓരോ ഐ.പി നംബ്രര്‍ തരുമെന്നാണ് എന്റെ ധാരണ. കുതിരവെട്ടം ഇവിടെഒരു പോസ്റ്റിന് തുടക്കം കുറിച്ചിരുന്നു. പക്ഷേ തുടര്‍ന്ന് കാണുന്നില്ല. അദ്ദേഹത്തിന്റെ ആദ്ദ്യത്തെ പോസ്റ്റും ആരോ അടിച്ച് മാറ്റിയതായി പറയുന്നു. സമ്മനസ്സുള്ളവര്‍ പ്രതികരിക്കുക.
2. വിവരമുള്ളവര്‍ പോസ്റ്റ് വായിക്കാന്‍ തിരെഞ്ഞെടുക്കുന്ന രീതി വേറെയായിരിക്കാം.എന്റെ രീതി ഞാന്‍ പറയട്ടെഃആദ്യം പിന്‍മൊഴി സൂചികയില്‍ വരും. അപ്പോള്‍ അവിടെക്കാണുന്ന എല്ലാ കമന്റുകളും ഒന്നോടിച്ച് നോക്കും. അതില്‍ നിന്ന് താല്‍പര്യമുള്ള പോസ്റ്റ്‌കളിലേക്ക് പോകും.ചില സമയങ്ങളില്‍ പിന്‍മൊഴി സൂചികയില്‍ ധാരാളം കമന്റുകള്‍ കാണാം. മറ്റ്‌ചിലപ്പോള്‍ കുറച്ചെണ്ണമേ കാണാറുള്ളൂ. അതുകൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത് ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അതുവരെയുള്ള കമന്റുകള്‍ നിലവറയിലേക്ക് മാറ്റപ്പെടുമെന്നാണ്. അതായത് നിലവറയിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ട്‌മുന്‍പ് പിന്‍മൊഴി സൂചികയില്‍ എത്തുന്ന കമന്റുകള്‍ അല്‍പ്പസമയം മാത്രമേ അവിടെ തങ്ങാറുള്ളൂ. അങ്ങനെയെങ്കില്‍ എനിക്കൊരഭിപ്രായമുണ്ട്.ഒരു നിശ്ചിത എണ്ണം കമന്റുകളായിക്കഴിഞ്ഞാല്‍ (say 50 or 100) അടുത്ത കമന്റ് പിന്മൊഴിയിലെത്തിയാല്‍ ആദ്യത്തെ കമന്റ് നിലവറയിലോട്ട് മാറ്റപ്പെടണം. അങ്ങനെയായാല്‍ എല്ലാ കമന്റുകള്‍ക്കും ഏതാണ്ട് തുല്ല്യസമയം പിന്മൊഴിസൂചികയില്‍ തങ്ങുവാന്‍ അവസരം ലഭിക്കും. എല്ലായ്പോഴും നിശ്ചിത എണ്ണം കമന്റുകള്‍ പിന്മൊഴിയില്‍ കാണുകയും ചെയ്യും. എന്നെപ്പോലുള്ളവര്‍ക്ക് പ്രയോജനപ്പെടും.വേണ്ടപ്പെട്ടവരുടെ സൈറ്റില്‍ ചെന്ന് ഒരു ഓഫ് ടോപിക് കമന്റായി ഞാനീ പ്രശ്നം അവതരിപ്പിക്കുകയുണ്ടായി. എന്തുകൊണ്ടോ ഒരു മറുപടി ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. അതിനാല്‍ ഒരു പോസ്റ്റായിട്ട് ഇവിടെ കൊടുക്കുന്നു.
3. പല പോസ്റ്റ്‌കളിലും ഞാന്‍ കമന്റ് ചെയ്യാറുണ്ട്. ചില പോസ്റ്റുകള്‍ക്ക് ടി ബ്ലോഗ്ഗര്‍ മറുപടി നള്‍കുന്നുണ്ടാകാം. എനിക്കതെങ്ങനെ അറിയാനാകും. ഇപ്പോള്‍ ബ്ലോഗ്ഗഡ്രസ്സ് കുറിച്ച് വെക്കുകയാണ് പതിവ്. വിട്ട് പോയാല്‍ ഒാര്‍മ്മിച്ചെടുക്കാന്‍ പ്രയാസ്സം. എളുപ്പമാര്‍ഗ്ഗം വല്ലതുമുണ്ടോ?
10 comments:
1. ഐ.പി അഡ്രസ്സ് സ്ഥിരാമാണോ?.
2. പിമൊഴി സൂചികയില്‍ എത്തിയാല്‍ ഉടന്‍ നിലവറയിലേക്ക് മാറ്റപ്പെടുന്നു.
3. കമന്റുകള്‍ trace ചെയ്യാന്‍ മാര്‍ഗ്ഗമുണ്ടോ?
സന്മനസ്സുള്ളവര്‍ പ്രതികരിക്കുക.
എന്റെ പോസ്റ്റ് ഞാന്‍ ഒന്നു എടിറ്റു ചെയ്തതല്ലേ, ആരും കൊണ്ടുപോയിട്ടില്ലാ അത് :-)
IP Address സ്ഥിരമല്ല. static IP address കിട്ടണമെങ്കിലും കൂടുതല്‍ കാശു കൊടുക്കേണ്ടി വരും.
പിന്മൊഴി subscribe ചെയ്യൂ. പിന്നെ മെയില്‍ അപ്ലിക്കേഷനില്‍ അല്ലെങ്കില്‍ gmail ഇല്‍ ഫില്‍റ്റര്‍ ഉണ്ടാക്കൂ.
For BSNL Dataone, static IP is given only in Business 5000 and Business 9000 plans.
http://www.bsnl.co.in/faq/faqans.php?paramCategory=Broadband
അങ്കിളേ,
പിന്മൊഴിയില്‍ നിന്നല്ല പുതിയ പൊസ്റ്റുകള്‍ വന്നോ എന്ന് അറിയേണ്ടത്. അതിനാണ് തനിമലയാളം അഗ്രഗേറ്റര്‍ ഉള്ളത്. www.thanimalayalam.org
താങ്കള്‍ക്കു് ഒരു ഫീഡ് റീഡര്‍ ഉപയോഗിക്കാം. ആരേയും ആശ്രയിക്കേണ്ടതില്ല. പുതിയ ബ്ലോഗര്‍ (പേജ് എലമന്റ്സ്) കമന്റ് ഫീഡ് നല്‍കുന്നുണ്ട്. വേര്‍ഡ്പ്രസ്സ് മുന്നേ തന്നെ അതു് നല്‍കുന്നുണ്ട്. താത്പര്യമുള്ള ബ്നോഗോ പോസ്റ്റോ സബ്സ്ക്രൈബ് ചെയ്താല്‍ മതിയാകും.
bloglines.com is a good feed aggregator
അങ്കിളിനു ബൂലോകത്തെ എല്ലാ കമന്റും വായിക്കണമെങ്കില്‍ http://groups.google.com/group/blog4comments പോയി join ചെയ്യുക. എല്ലാ കമന്റും അങ്കിളിന്റെ മെയിലില്‍ കിട്ടും. കമന്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റും കാണാം. പിന്നെ ഏതെങ്കിലും പ്രത്യേക ബ്ലോഗൊ ആളിന്റെയോ കമന്റു കാണണമെങ്കില്‍ ഫില്‍റ്റര്‍ സെറ്റു ചെയ്താല്‍ മതി. വേറെയും രീതികളുണ്ടെന്നു തോന്നുന്നു. പക്ഷെ എല്ലാ കമന്റും വായിക്കണമെങ്കില്‍ ഇതാണു നല്ലത്. അതില്‍ത്തന്നെ എല്ലാ കമന്റും ഒന്നിച്ചു ചേര്‍ത്ത് ഒറ്റ മെയില്‍ ആയി അയക്കുന്ന പരിപാടിയുമുണ്ട്. എല്ലാ ദിവസവും ഓരൊ മെയില്‍ വച്ചു കിട്ടും അങ്ങനെ സെറ്റ് ചെയ്താല്‍.
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം: ഒരേ ഐപ്പി അഡ്രസ്സാവില്ല കിട്ടുന്നത്. എന്നാലും വളരെ അടുത്തടുത്തുള്ള ഐപ്പി അഡ്രസ്സായിരിക്കും. ഉദാഹരണത്തിന് 192.168.1.1 എന്നാണ് ഒരിക്കല്‍ കിട്ടിയതെങ്കില്‍ 192.168.1.10 എന്നായിരിക്കും രണ്ടാമത്. ഐപ്പി അഡ്രസ്സ് കണ്ടുപിടിക്കാന്‍ ipconfig എന്ന കമാന്റ് cmd വിന്‍ഡോവില്‍ ഉപയോഗിക്കൂ.
രണ്ടാമത്തേതിനെ പറ്റി വലിയ പിടിയില്ല. മൂന്നാമത്തേതിന്റെ ഉത്തരം ഇവിടെ.
1)External ഐപി പലതാണോ അല്ലയോ എന്ന് അറിയണമെങ്കില്‍ ഓരോ പ്രാവശ്യവും ഓണ്‍ലൈന്‍ ആവുമ്പോള്‍ ഈ പേജില്‍ പോയി നോക്കുക.
2) നല്ല നിര്‍ദേശം.
ഫീഡുകള്‍ വായിക്കാമെങ്കില്‍ പരിഹാരമായേക്കും.
ഫീഡ് ലിങ്കുകള്‍: ഒന്ന്, രണ്ട്
3) ഈ കമന്റില്‍പറഞ്ഞിരിക്കുന്നതു പോലെ, ഗൂഗിള്‍ ഗ്രൂപ്പില്‍ അംഗമാകുകയും, ഗ്രൂപ്പില്‍ നിന്നും വരുന്ന ഈ-മെയിലുകള്‍ക്ക്
ഒരു ഫില്റ്ററെഴുതിയിടുകയും ചെയ്താല്‍, ഇതും പരിഹരിക്കാമെന്നു തോന്നുന്നു.
അങ്കിളേ മേല്പറഞ്ഞതെല്ലാം കണ്ടിരിക്കുമല്ലോ..
പിന്നെ ബ്ലോഗ്ഗഡ്രസ്സ് കുറിച്ചു വെക്കേണ്ട കാര്യം ഇല്ല. അവ ബുക്മാര്‍ ക്ക് ചെയ്തു വെക്കുക. അതു ചെയ്യാന്‍ ബ്രൌസറിന്റെ മെനു ബാറില്‍ ഉള്ള ഫേവറേറ്റ്സ് എന്നു മെനുവില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ഉള്ള add to favorites ഇല്‍ ക്ലിക്ക് ചെയ്താല്‍ ആ ബ്ലോഗ്ഗഡ്രസ്സ് ബ്രൌസറിന്റെ ഫേവറേറ്റ് ലിസ്റ്റില്‍ ഉണ്ടാവും . പിന്നെ അങ്കിളിനു അതിലേക്കു പൊകാന്‍ വളരെ എളുപ്പം ആണ്. ഫേവററ്റ് മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റ് കാണുവാന്‍ സാധിക്കും . അതില്‍ വെണ്ട ബ്ലോഗ്ഗഡ്രസ്സില്‍ ക്ലിക്ക് ചെയ്യുക.
മറുപടി തന്നു എന്നെ സഹായിച്ച എല്ലാപേര്‍ക്കും നന്ദി. ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു ഓരോ കമന്റുകളും. വീണ്ടും വീണ്ടും നന്ദി.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..