കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം (important cic decision)
കാര്ത്തിക് ജയശങ്കര് എന്ന സുപ്രീം കോടതി വക്കീല് Ministry of Environment & Forests നോട് ആവശ്യപ്പെട്ട കുറച്ച് വിവരങ്ങള്ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:
---------------------------------
"as the information asked for requires obtaining and processing of information from various records, it is not possible to provide the required information."
---------------------------------
അതായത്, "പല രേഖകളില് നിന്നും ശേഖരിച്ച് കോഡീകരിക്കേണ്ടതായതിനാല് ചോദിച്ച് വിവരം നല്കുന്നതു് അസാധ്യമാണ്."
ഇതിനതിരായി കേന്ദ്ര കമ്മീഷനില് അപ്പീല് നല്കി. അതിന്മേല് 18-02-2008 ല് മുഖ്യ വിവരകമ്മീഷണറായ മുജാഹത് ഹബീബുള്ള പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിന്റെ വിഷയം.
ആവശ്യപ്പെട്ട വിവരം നല്കുന്നതിനെതിരായി ബന്ധപെട്ട മന്ത്രാലയത്തിലെ സെക്രട്ടറി കണ്ടെത്തിയ കാരണം താഴെപറയുന്നതാണെന്ന് മുഖ്യ കമ്മീഷണറുടെ അന്വേഷണത്തില് കണ്ടെത്തി:-
--------------------------------------
“As for furnishing processed information, this does not lie within the scope of the Act. Under the Act, only copies of documents are expected to be provided and not processed information.“
--------------------------------------
"അതായത്, വിവരങ്ങളടങ്ങുന്ന രേഖകളുടെ പകര്പ്പ് നല്കാനല്ലാതെ അവ ക്രോഡീകരിച്ച് നല്കുന്നത് വിവരാവകാശനിയമത്തിന്റെ പരിധിയില് വരുന്നില്ല" എന്ന്
മുഖ്യ കമ്മീഷ്ണറുടെ അന്വേഷണത്തില് പിന്നെയും കുറച്ചു കാര്യങ്ങള് കൂടി കണ്ടെത്തി:-
പല രേഖകളിലും ഫയലുകളിലും കിടക്കുന്ന വിവരങ്ങള് ശേഖരിച്ചെടുക്കേണ്ടതിനെയാണ് (collect) ക്രോഡീകരിച്ച് നല്കണമെന്ന (process) ധാരണയില് നിഷേധിക്കപെട്ടത്. ആയതിനാല്
പല ഫയലുകളിന് നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച് നല്കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക് ഇന്ഫര്മേഷന് ഓഫീസറുടെ ചുമതലയാണെന്ന് വിധിച്ചു.
കുറിപ്പ്: വളരെ സുപ്രധാനമായ ഒരു വിധിയാണിത്. പക്ഷേ, ഈ വിധിയില് ഒരു ഉടക്കുണ്ട്. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള് ശേഖരിച്ചു (collect) കൊടുക്കണമെന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന് പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട് തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത് (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില് ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില് നിന്നും ശേഖരിച്ചു നല്കേണ്ട ഒരു ലിസ്റ്റ് ആയതു കൊണ്ടാകാം.
വിവരം ക്രോഡീകരിച്ച് നല്കുന്നതു (Processed information) നിയമവിധേയമല്ലെന്നുള്ള ഒരു ധാരണയില് മന്ത്രാലയങ്ങള് എത്തിചേര്ന്നിട്ടുണ്ടെന്നുള്ള ഒരു കാര്യവും ഈ തീരുമാനത്തിന്റെ ചര്ച്ചയില് നിന്നും മനസ്സിലാക്കാന് കഴിയുന്നു.
ഇതേ വിഷയത്തിലുള്ള എന്റെ ഇവിടെയുള്ള പോസ്റ്റാണ് ഇന്നീപോസ്റ്റ് ഇടാനുള്ള പ്രചോദനം.
വിവരം ക്രോഡീകരിക്കാനുള്ള പ്രയാസം പറഞ്ഞാണ് റബ്ബര്ബോര്ഡ് കേരളാഫാര്മര്ക്ക് നിഷേധകുറിപ്പയച്ചത്. ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന തീരുമാനം റബ്ബര്ബോര്ഡിന്റെ ശ്രദ്ധയില് കൊണ്ടുവന്ന്, അവര് പ്രസിദ്ധപെടുത്തിയ റബ്ബര് കണക്കുകള്ക്ക് ഉപോദ്ഫലകമായ രേഖകളുടെ ശേഖരണം ഒന്നുകൂടി ആവശ്യപ്പെടാമെന്നു തോന്നുന്നു.
ആധാരം:ലിങ്ക്
Decision No. CIC/WB/C/2007/00345 dated 18/02/2008 on Complaint from Sh. Karthik Jayashankar Vs Ministry of Environment & Forests (MoEF) No.CIC/WB/C/2007/00345 dated 16.5.2007
Website: http://www.cic.gov.in/


