Showing posts with label റോഡ്. Show all posts
Showing posts with label റോഡ്. Show all posts

Sunday, April 25, 2010

ജപ്പാൻ കുഴി മൂടേണ്ടതെങ്ങനെ? - എന്റെ വിവരാവകാശനിയമ പരീക്ഷണങ്ങൾ



വിവരാവകാശനിയമ പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച ഒരു രേഖയാണിവിടുത്തെ വിഷയം.  ദേശീയ പാതയിൽ കുഴിയെടുത്ത്  വൈദ്യുതി കേബിൾ / ജല പൈപ്പ് എന്നിവ സ്ഥാപിക്കുന്നത് ബന്ധപ്പെട്ട വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നിവരാണു. അപ്രകാരം റോഡിൽ ഉണ്ടാക്കിയ കുഴികൾ മൂടി റോഡിനെ പൂർവ്വസ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പും. അതിന്റെ ചെലവിനു വേണ്ട പണം വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നി വകുപ്പുകൾ പൊതുമരാമത്ത് വകുപ്പിനെ മുങ്കൂർ ഏൾപ്പിക്കണം. റോഡിനെ പൂർവ്വ സ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപണി ഒരു ഡെപ്പോസിറ്റ് വർക്കായി പൊതുമരാമത്ത് വകുപ്പ് ചെയ്ത് തീർക്കുന്നു.


അങ്ങനെ റോഡിൽ പൈപ്പിടാനായി ഉണ്ടാക്കിയ കുഴി മൂടി പുർവ്വസ്ഥിതിയിലാക്കാനായി ഒരു കരാറുകാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായ ഒരു രേഖയാണു താഴെ കാണുന്നത്. അതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവയാണു:

  • കുഴിക്കരുകിൽ കൂട്ടിയിട്ട മണ്ണുപയോഗിച്ചല്ല ആ കുഴി മൂടേണ്ടത്.  ആ മണ്ണൂ 1000 മീറ്റർ അകലേക്ക് മാറ്റണം. അതിനു വേണ്ടി ക്യുബിക് മീറ്ററിനു 29 രൂപ നിരക്കിൽ കരാറുകാരനു കൊടുക്കുന്നുണ്ട്. ഒരുപക്ഷേ വശങ്ങളിലുള്ള മണ്ണു കുഴിക്കകത്ത് വീണു പോയിട്ടുണ്ടെങ്കിൽ അത് എടുത്ത് മാറ്റി (excavate) ദൂരെ കൊണ്ടു പോകാൻ കരാറുകാരൻ ബാധ്യസ്ഥനാണു. ഇതാണു രേഖയിലെ ആദ്യത്തെ ഇനം.
  • അടുത്ത ഒൻപതിനങ്ങൾ  എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചാണു ആ കുഴികൾ മൂടി പൂർവ്വസ്ഥിതിയില്ലാക്കേണ്ടതെന്നു വിശദമാക്കുന്നു. അപ്പോഴേ റോഡ് പഴയസ്ഥിതിയിലാകൂ എന്നാണു വയ്പ്. പണം കൊടുക്കുന്നതും ഇതെല്ലാം ചെയ്തതിനാണു.

നാമാരെങ്കിലും അധികം വന്ന മണ്ണ് ദൂരെ എടുത്തു മാറ്റുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം-1)? പകരം പാറപ്പൊടി, ചല്ലി മുതലായവ കൊണ്ടുവന്നു കുഴി നിറക്കുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം 2)? ഇതെല്ലാം ഒന്നു വായനക്കാരെ അറിയിക്കാനാണു എന്റെ ശ്രമം. ഇക്കാര്യങ്ങൾക്ക്  പ്രചാരം നൽകി കൂടുതൽ കൂടുതൽ ജനങ്ങളെ ബോധവൽക്കരിക്കുക. ഈ പട്ടികയിലെ 3,4,5 എന്നീ കോളങ്ങളിലെ കാര്യങ്ങൾക്ക് മാറ്റം വരില്ല.

Buzz ല്‍‌ പിന്തുടരുക

Monday, January 25, 2010

നടപ്പാത - കാൽനടക്കാരന്റെ അവകാശം

മൂടാത്ത ഓടകളും വെട്ടിപ്പൊളിച്ച നടപ്പാതകളും കേരളത്തിലെ കാല്‍നടയാത്രക്കാര്‍ക്കായി കെണിയൊരുക്കുകയാണ്. അങ്ങനെ കാലിടറിവീണ് എത്രയോപേരുടെ ജീവിതം മുറിവേറ്റുകഴിഞ്ഞു. തൃശൂര്‍ സ്വരാജ് റൌണ്ടിലെ വെട്ടിപ്പൊളിച്ച നടപ്പാതയില്‍ തട്ടിവീണു തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയ്ക്കും പരുക്കേറ്റു(ഡിസംബർ 2009).

ജനങ്ങളുടെ അവകാശങ്ങള്‍ക്കു മാത്രമല്ല, ജീവനുപോലും വിലകല്‍പ്പിക്കാത്തവരാണു നമ്മുടെ പൊതുമരാമത്തുവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമെന്നതിന്റെ പുതിയ തെളിവാണ് മുന്‍ സ്പീക്കര്‍കൂടിയായ തേറമ്പില്‍ രാമകൃഷ്ണനു സ്വന്തം നാട്ടില്‍ത്തന്നെ സംഭവിച്ച അപകടം. ഓഗസ്റ്റില്‍ പൊളിച്ചിട്ട നടപ്പാതയിലായിരുന്നു അപകടമെന്നത് അധികൃതരുടെ അനാസ്ഥയുടെ നീളം
വിളിച്ചറിയിക്കുന്നുണ്ട്. അധികൃതരുടെ അനാസ്ഥയില്‍ തട്ടിവീണ് എംഎല്‍എയുടെ കാല്‍മുട്ടിലും കൈപ്പത്തിയിലും നെറ്റിയിലും പരുക്കേറ്റതിന് ഒന്നാം സാക്ഷി തൃശൂര്‍ മേയര്‍ ആര്‍. ബിന്ദുതന്നെയായതു
വിധിവൈപരീത്യം.

തിരുവനന്തപുരത്തു തമ്പാനൂരില്‍ റോഡിലെ സ്ലാബിനിടയില്‍ കാല്‍ കുരുങ്ങി ഒരു വനിത അരമണിക്കൂര്‍ ചക്രശ്വാസംവലിച്ചത് 2009 വര്‍ഷം ആദ്യമാണ്. ഫയര്‍ ഫോഴ്സ് എത്തി സ്ലാബ് മുറിച്ചുമാറ്റിയാണ് അവരെ രക്ഷിച്ചത്. അന്നു പൊതുമരാമത്തുമന്ത്രി അന്വേഷണത്തിനും പരിഹാര മാര്‍ഗങ്ങള്‍ക്കുമായി ചീഫ് എന്‍ജിനീയറെ നിയോഗിച്ചു; നടപ്പാതകള്‍ സംരക്ഷിക്കുമെന്നും ഓടകള്‍ സ്ലാബിട്ടു മൂടുമെന്നും
ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, രണ്ടും മരണക്കെണികളായി തുടര്‍ന്ന് ഈ നാട്ടിലെ ജനങ്ങളെ വീഴ്ത്തിക്കൊണ്ടേയിരിക്കുകയാണ്.

നടപ്പാതകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യം തയാറാക്കിയ 30 കോടി രൂപയുടെ പദ്ധതിയാകട്ടെ, ഏതോ ഒരു ഓടയില്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

കേരളത്തിലെ വാഹനാപകടനിരക്കു ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍, കാല്‍നടക്കാരുടെ സൌകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇനിയെങ്കിലും ഗൌരവത്തോടെ ഏറ്റെടുക്കണം. നല്ല
നടപ്പാതകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരുപരിധിവരെയെങ്കിലും
ഒഴിവാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, നടപ്പാതകള്‍ ഒഴിവാക്കിയും ഒാടകള്‍ നികത്തിയുമാണു പലേടത്തും റോഡുവികസനം. ഇതുമൂലം, ഓരംചേര്‍ന്നു പോകുന്ന കാല്‍നടക്കാരന്‍പോലും മല്‍സരിച്ചോടുന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ടേക്കാം.

ഇപ്പോള്‍ നടപ്പാതകളുടെ കണ്ണായ സ്ഥലങ്ങളില്‍ ഭൂരിഭാഗവും വഴിക്കച്ചവടക്കാര്‍ കയ്യേറുകയാണ്. കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നടപ്പാതയാണെന്ന വിചാരവും പലര്‍ക്കുമുണ്ട്. ഈ നിയമലംഘനങ്ങളുടെയൊക്കെ ഫലം, നടപ്പാതകള്‍ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്ന ദുരവസ്ഥതന്നെ. നടപ്പാതകള്‍ കയ്യേറ്റങ്ങളില്‍നിന്നു സംരക്ഷിക്കുകയും നടക്കാന്‍ പാകത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന കര്‍മപരിപാടിക്കാണു പ്രസക്തി.

കാല്‍നടക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചിട്ടുള്ള 'പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ത്തന്നെ വാഹനമിടിച്ച് ആളുകള്‍ക്കു പരുക്കേല്‍ക്കാറുണ്ട്. ഇത് ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്. നിശ്ചിത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കാതെയോ സമയം നല്‍കാതെയോ വാഹനങ്ങള്‍ പായിക്കുന്നവരാണു നമ്മുടെ ഡ്രൈവര്‍മാരില്‍ പലരും. ഇവിടെയും കാല്‍നടക്കാരുടെ അവകാശം അവഗണിക്കപ്പെടുന്നു. റോഡ് സുരക്ഷിതത്വത്തിന്റെ ഒരു ഭാഗമാണു ക്രമീകൃതമായ 'പെഡസ്ട്രിയന്‍ ക്രോസിങ്. അതിനുള്ള സ്ഥലങ്ങള്‍ വ്യക്തമായി വേര്‍തിരിച്ച് അടയാളപ്പെടുത്തുകയും സൂചനാവെളിച്ചങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം. തിരക്കേറിയ ഇടങ്ങളില്‍, പ്രത്യേകിച്ചു സ്കൂള്‍ കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്നിടത്ത് പൊലീസുകാരെ നിയോഗിച്ചേതീരൂ.
അതേസമയം, എവിടെയും റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് അപകടം
ക്ഷണിച്ചുവരുത്തുന്നതാണെന്നു കാല്‍നടക്കാര്‍ തിരിച്ചറിയുകയും വേണം.

നടപ്പാതകള്‍ കാല്‍നടക്കാരനു മാത്രം അവകാശപ്പെട്ട സ്ഥലമാണ്. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയര്‍ന്ന സ്ളാബുകളെയോ ഭയക്കാതെ കാല്‍നടക്കാരന് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാവണം നടപ്പാതകള്‍. നടപ്പാതകൾക്ക്
പ്രതിബന്ധങ്ങളില്ലാതെ നടന്നു പോകുന്നതിനുള്ള മിനിമം സ്ഥലമെങ്കിലും ഉണ്ടാകുകയും വേണം. നിയമമുണ്ടാക്കുന്നവര്‍ക്കും അതു ബാധകമാകുന്നവര്‍ക്കും സുരക്ഷിതമായി വീട്ടിലെത്താന്‍ മറ്റൊരു വഴിയില്ലല്ലോ.

വെള്ളയമ്പലം- മ്യൂസിയം റോഡ് തിരുവനന്തപുരം നിവാസികൾക്ക് സുപരിചിതമാണു.
അടുത്ത കാലത്ത് അറ്റകുറ്റപ്പണി തീർത്ത ഈ റോഡിൽ കൂടെ പോകുന്ന കാൽനടക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നടപ്പാതയുടെ പടങ്ങളാണു ഇവിടെ കൊടുത്തിരിക്കുന്നത്. കാൽനടക്കാർക്ക് എന്തുമാത്രം പ്രാധാന്യം നൽകിയിരിക്കുന്നു എന്നു വിളിച്ചോതുന്ന നടപ്പാതകൾ നോക്കു.

ഒരടി പോലും വീതിയില്ലാത്ത ചില സ്ഥലങ്ങളിൽ കാൽനടക്കാർക്ക് റോഡിൽ ഇറങ്ങാതെ സഞ്ചരിക്കാൻ സാധിക്കുമോ. കമ്പിവേലി അതിനും തടസ്സം നിൽക്കുന്നു. സഞ്ചാരം മുടക്കി നിൽക്കുന്ന ഈ മരങ്ങൾ കാൽനടക്കാർക്കുള്ള തണൽ മര
ങ്ങളായി പണ്ട് രാജഭരണക്കാലത്ത് നട്ടുപിടിപ്പിച്ചതാണെന്നാണു ഓർമ്മ. എന്നാൽ ഇന്നു കമ്പിവേലിയും ഈ
മരങ്ങളും ചേർന്ന് കാൽനടക്കാരെ കൊഞ്ഞണം കുത്തി കാണിക്കുന്നു.
വാഹനയാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള ഒരു റോഡായി മാറി.



[All photos by CNR Nair ]


Buzz ല്‍‌ പിന്തുടരുക