ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സി.എഫ്.എല്‍. സൌജന്യമായി സര്‍ക്കാരിനു ന്‍ല്‍കികൂടേ എന്നൊരു ആശയം കുറച്ചു മാസംങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ കൂടി പ്രകടിപ്പിച്ചിരുന്നു. വലിയ പ്രതികരണമൊന്നും അതിനു ലഭിച്ചില്ലെങ്കിലും ഞാന്‍ ആ പോസ്റ്റിനെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്റെ ശ്രമം വിജയിച്ചു എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, എന്റെ ആശയത്തിനു സമാനമായ ഒരു നീക്കം വൈദ്യുതി മന്ത്രിയില്‍ നിന്നും ഉണ്ടായതായി ഇന്നത്തെ മനോരമ പത്രത്തില്‍ കാണുന്നു. ഇതാണാ വാര്‍ത്ത:
----------------------------------------------------------
വൈദ്യുതി ഉപഭോക്‌താക്കള്‍ക്കു 115 രൂപ വിലയുള്ള സിഎഫ്‌എല്‍ ബള്‍ബ് 15 രൂപയ്ക്കു നല്‍കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചതായി മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനത്തില്‍ 15രൂപയ്ക്കു ബള്‍ബ് നല്‍കാന്‍ കഴിയും. കേന്ദ്രവുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി. അവര്‍ അംഗീകരിച്ചാല്‍ ഇതു നടപ്പാക്കാനാവും.[മനോരമ:13-03-2008]
----------------------------------------------------------
ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും സൌജന്യമായി കിട്ടുന്നതിനു തുല്യമാണ്.
എന്റെ ആശയത്തിനു അറിഞ്ഞോ അറിയാതെയോ സര്‍ക്കാര്‍ തലത്തില്‍ ഒരംഗീകാരം ലഭിക്കുന്നുള്ളതില്‍ സന്തോഷം തോന്നുന്നു. മന്ത്രിക്ക് അഭിനന്ദനങ്ങള്‍.
updated on 24th Dec.2008
----------------------------------
ഉപഭോഗം കുറയ്‌ക്കാന്‍ 10 ലക്ഷം സി. എഫ്. വിളക്കുകള്‍ നല്‍കും - മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന് പത്തുലക്ഷം സി. എഫ്. വിളക്കുകള്‍ വൈദ്യുതി ബോര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ. ബാലന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും വിതരണം. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബി. പി. എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായും മറ്റ് വിഭാഗങ്ങള്‍ക്ക് പകുതി വിലയ്‌ക്കും സി. എഫ്. വിളക്കുകള്‍ നല്‍കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരു പഞ്ചായത്തില്‍ 1000 സി. എഫ്. എല്‍. വീതം നല്‍കാനാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ഗുണഭോക്താക്കളെ പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കും. സി. എഫ്. എല്‍. വിതരണത്തിനായി പത്തുകോടി രൂപ വൈദ്യുതിബോര്‍ഡ് ചെലവഴിക്കും. ഇതുവഴി പ്രതിദിനം 50 മെഗാവാട്ട് വൈദ്യുതി ലാഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. [മാതൃഭൂമി: 24-12-2008]
update on 30-5-2009:
സൌജന്യ സി.എഫ്.എല്‍ വിതരണം ഇന്നുല്‍ഘാടനം ചെയ്യുന്നു. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായും മറ്റുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 4 എണ്ണം വരെയുമാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. [മനോരമ:30-5-2009]
update on 6th November 2009
തിരുവനന്തപുരം: സംസ്ഥാനത്തെ 75 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വൈദ്യുതി ബോര്‍ഡ് 1.5 കോടി സിഎഫ്എല്‍ വിതരണം ചെയ്യും. പൊതുവിപണിയില്‍ 130 രൂപ വിലയുള്ള സിഎഫ്എല്‍ 15 രൂപയ്ക്കാണു കെഎസ്ഇബി സെക്ഷന്‍ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഒരാള്‍ക്കു രണ്ടു സിഎഫ്എല്‍ വീതം ലഭിക്കും.
കേന്ദ്ര പദ്ധതിയനുസരിച്ചാണ് ഇത്ര കുറഞ്ഞ വിലയ്ക്കു സിഎഫ്എല്‍ ലഭ്യമാക്കുക. അടുത്ത മാര്‍ച്ചിനു മുന്‍പു വിതരണം പൂര്‍ത്തിയാക്കും. ഇതിലൂടെ വേനല്‍ക്കാലത്തു 150 മെഗാവാട്ട് വൈദ്യുതി ലാഭിക്കുകയാണു ലക്ഷ്യം. സിഎഫ്എല്‍ വാങ്ങുന്നതിനു ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പട്ടികവിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും നേരത്തേ 10 ലക്ഷം സിഎഫ്എല്ലുകള്‍ സൌജന്യമായി ബോര്‍ഡ് വിതരണം ചെയ്തിരുന്നു. [Malayala Manorama dt.6th Nov.2009]
Buzz ല്‍ പിന്തുടരുക