അറിയിപ്പുകൾ - പൊതുമരാമത്ത് വകുപ്പ്
പൊതുമരാമത്ത് വകുപ്പ് പരാതി: ഇനിമുതൽ ഫോൺ ചെയ്തും അറിയിക്കാം
പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാൻ സൌജന്യ ടെലിഫോൺ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നു. 18004257771 എന്ന ടോൾ ഫ്രീ നമ്പരിൽ പരാതി അറിയിക്കാം. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ ഉദ്ദ്യോഗസ്ഥർ ബന്ധപ്പെടുകയും പരിഹാര നടപടി ആരംഭിക്കുകയും ചെയ്യും എന്നാണു പത്ര റിപ്പോർട്ട്. പബ്ലിക് ഇൻഫർമേഷൻ സെല്ലിന്റെ ഭാഗമായ ഈ സംവിധാനം വരുന്ന തിങ്കളാഴ്ച (23-11-2009) നിലവിൽ വരുമെന്നാണു മന്ത്രി പി.ജെ. ജോസഫിന്റെ അറിയിപ്പ്.
ലാൻഡ് ഫോണിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ വിളിക്കാം. പരാതികൾ ബന്ധപ്പെട്ട എക്സിക്കൂട്ടിവ് എഞ്ചിനിയർക്ക് അപ്പോൾ തന്നെ കൈമാറും. 48 മണിക്കൂറിനുള്ളീൽ പരിഹരിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
പ്രവൃത്തിദിവസങ്ങളിൽ 9.30 ക്കും 5.30 നും മധ്യേ ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.
4 comments:
പൊതുവില്‍ ഇത്തരം ടോള്‍ ഫ്രീ നമ്പറുകളിലൂടെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന സേവനങ്ങള്‍ വിജയിക്കാരില്ലെന്നതാണ് എന്റെ അനുഭവം. ഇവിടേയും ആരംഭശൂരത്വം എന്നപോലെ കുറച്ചുനാള്‍ ഇതു നടന്നേക്കും. പിന്നെ പരാതികള്‍ പരിഹരിച്ചുകിട്ടിയാലായി.
എന്റെ ഒരനുഭവം പറയാം. ഞാന്‍ ഉപയോഗിക്കുന്ന ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് (ഡാറ്റാവണ്‍) ഉപഭോക്‍തൃസേവനത്തിനുള്ള ടോള്‍ഫ്രീ നമ്പറായ 12678-ന്റെ കാര്യം തന്നെ. ആകെ നാലു നമ്പറുകള്‍ മാത്രമാണ് ഇതിലേയ്ക്ക് റൂട്ട് ചെയ്തിട്ടുള്ളത്. അതായത് എല്ലാ ഉദ്യോഗസ്ഥരും ഉണ്ടെങ്കില്‍ പരാതികള്‍ കേള്‍ക്കുന്നതിന് നാലുപേരുടെ സേവനം ലഭ്യമാണ്. എങ്ങനേയും ശരാശരി ഒരു പത്തുമിനിറ്റെങ്കിലും ഒരാളുടെ പരാതികേള്‍ക്കാനും പരിഹാരം നിശ്ചയിക്കാനും വേണ്ടിവരും എന്നു കരുതിയാല്‍ തന്നെ 8*6*4=192 പരാതികള്‍ പതിനായിരക്കണിക്കിന് ഉപഭോക്താക്കളില്‍ നിന്നും ഒരു ദിവസം പരമാവധി പരിഹരിക്കപ്പെടുക 192 പരാതികള്‍ മാത്രം. പലപ്പോഴും ഈ നമ്പറില്‍ ഒരാളുടെ സേവനം കിട്ടുന്നത് ഒരു മണിക്കൂറെങ്കിലും കുത്തിയിരുന്ന് വിളിച്ചാല്‍ മാത്രം. പൊതുമരാമത്ത് വകുപ്പിലെ കാര്യവും കാത്തിരുന്ന് കാണാം.
ഇതു ജനങ്ങള്‍ ക്കു ഉപകാരപ്രദമാകട്ടേയെന്നു പ്രത്യാശിക്കാം!
12678 ടോൾ ഫ്രീ നമ്പറിനെ സംബന്ധിച്ചിടത്തോളം എന്റെ അനുഭവവും മണികണ്ടനുണ്ടായതു പോലെതന്നെയാണു. ഞാൻ ഇപ്പോൾ IPTV കൂടി ഏടുത്തിട്ടുണ്ട്. അതു കൊണ്ടെ 12678 അടിക്കടി വിളിക്കേണ്ടതായും വരുന്നു.
ബുഹഹഹ.. ഈ സര്‍ക്കാരിന്‍റെ ഒരു കാര്യം.. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കാനായി ഓരോന്ന് ഒപ്പിക്കും..
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..