Friday, September 12, 2008

ഗൂഗിളിനെ കോടതി കയറ്റുന്നു - അപരനാമക്കാര്‍ ജാഗ്രതൈ

മുംബൈയിലുള്ള് ഒരു ജര്‍മ്മര്‍ കമ്പനി - Gremach Infrastructure Equipments & Projects Ltd, ഗൂഗിളിനെതിയായി മാനനഷ്ടക്കേസ്സ് ഫയല്‍ ചെയ്തിരിക്കുന്നു. മുമ്പൈ കോടതിയിലാണ് കേസ്സ്. ബ്ലോഗറില്‍ Toxic Writer എന്ന അപരനാമത്തില്‍ ബ്ലോഗ് ചെയ്യുന്ന ആളിന്റെ യഥാര്‍ത്ഥ നാമം വെളിപ്പെടുത്താനാവശ്യപ്പെട്ടുകൊണ്ടാണ് കേസ് കൊടുത്തിരിക്കുന്നത്. Toxic Writer എഴുതിയ കാര്യങ്ങളില്‍ പ്രഥമ ദൃഷ്ട്യാ ജര്‍മ്മന്‍ കമ്പനിക്ക് മാനനഷ്ടം സംഭവിച്ചേക്കാമെന്നു കണ്ടുകൊണ്ടാണ് കേസ്സ് ഫയലില്‍ സ്വീകരിച്ചത്.

നാലാഴ്ചക്കകം Toxic Writer ടെ യഥാര്‍ത്ഥനാമം വെളിപ്പെടുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. ഈ കേസ്സ് ഗൂഗിള്‍ തോല്‍ക്കുകയാണെങ്കില്‍ Toxic Writer ടെ പേരു വെളിപ്പെടുത്തുക മാത്രമല്ല, മേലിലും അപരനാമക്കാരുടെ യഥാര്‍ത്ഥ നാമം വെളിപ്പെടുത്തേണ്ടി വരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും ഈ വാര്‍ത്ത് പ്രസിദ്ധീകരിച്ച പത്രം പറയുന്നു.

അപരനാമക്കാര്‍ക്ക് ഇതൊരു നല്ല വാര്‍ത്തയല്ലേ.

Buzz ല്‍‌ പിന്തുടരുക

8 comments:

  1. Nandi said...

    ഒളിഞിരുന്നു ചെളിവാരിയെറിഞു (ലാഭത്തിനൊ ദുഷടവിചാരത്തിനൊ)മറ്റുള്ളവരെ ദ്രൊഹിക്കുന്നവരെ ആരെങ്കിലും തടയണ്ടെ? ഇവിടെയും ഉണ്ടല്ലൊ അത്തരം വിരുതന്മാർ.

  2. അങ്കിള്‍ said...

    ഗൂഗിള്‍ കോടതി കയറുന്നു. അപരനാമക്കാര്‍ സൂക്ഷിക്കുക.

  3. ഭൂമിപുത്രി said...

    ബ്ലോഗിങ്ങിലും മര്യാദ പാലിയ്ക്കുക എന്നും ചേർക്കാം

  4. ജിജ സുബ്രഹ്മണ്യൻ said...

    വളരെ നല്ല വാര്‍ത്ത..ആരെയെങ്കിലും പേടി വേണമല്ലോ..

  5. അനില്‍ശ്രീ... said...

    എന്നിട്ട് ഈ കേസിന്റെ വിധി എന്തായി അങ്കിള്‍ ??

  6. അങ്കിള്‍ said...

    ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

    ഏതായാലും ഗൂഗിളിനെതിരെ കേസ് കൊടുക്കാന്‍ അമേരിക്കയിലൊന്നും പോകണ്ട.

    സര്‍ക്കാര്‍ ലവലിലാണ്‍ കേസെങ്കില്‍ ചോദിക്കുന്ന വിവരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരും ആയേക്കും.

    എന്നാല്‍ ബ്ലോഗിനുള്ളില്‍ വ്യക്തികള്‍ കാണിക്കുന്ന തെണ്ടിത്തരങ്ങള്‍ക്ക് ഗൂഗിള്‍ ഉത്തരവാദിയാകുമെന്ന് തോന്നുന്നില്ല.

    ഈ കേസിന്റെ വിധി അറിയുന്നവര്‍ എന്നെയും കൂടി അറിയിക്കണേ.

  7. അനില്‍@ബ്ലോഗ് // anil said...

    അങ്കിളെ,
    യഥാര്‍ത്ഥ പേര് എന്നൊന്നുണ്ടോ?
    ഐഡന്റിറ്റി പ്രൂഫ് വല്ലതും മേടിച്ചിട്ടാണോ ഇ മെയില്‍ നല്‍കപ്പെടുന്നത്?
    പിന്നെന്തൊരു കേസാണിത്?

  8. അങ്കിള്‍ said...

    അനിലേ ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഈ യഥാര്‍ത്ഥ(?‌)പേരുകാരന്‍ പെരുമാറിയത് എന്ന് തീര്‍ച്ചയായും ഗൂഗിളിനു പറയാന്‍ കഴിയും. അതും അതിനോടനുബന്ധിച്ച മറ്റു വിവരങ്ങളും ഉണ്ടെങ്കില്‍ വേണ്ടപ്പെട്ടവര്‍ ആളിനെ കണ്ടുപിടിച്ചോളും. അങ്ങനെയൊക്കെയല്ലേ സൈബര്‍ ക്രൈമുകള്‍ വെളിയില്‍ വരുന്നത്.

    നമുക്ക് ഏതായാലും ഈ കേസിന്റെ വിധിയെന്തന്നറിയുകണ് പ്രധാനം. അതിനു വേണ്ടി ഞാനും ശ്രമിക്കുന്നു. അനിലും ശ്രമിക്കൂ. ഗൂഗിള്‍ തന്നെ ശരണം.